Search
  • Follow NativePlanet
Share
» »ആഗ്ര ഒരുങ്ങുന്നു.. താജ് മഹോത്സവം മാര്‍ച്ച് 20 മുതല്‍... അറിയാം വൈവിധ്യങ്ങളുടെ ആഘോഷത്തെ!!

ആഗ്ര ഒരുങ്ങുന്നു.. താജ് മഹോത്സവം മാര്‍ച്ച് 20 മുതല്‍... അറിയാം വൈവിധ്യങ്ങളുടെ ആഘോഷത്തെ!!

ആഗ്രയിലെ കാഴ്ചകളിലേക്കും ചരിത്രത്തിലേക്കും കലാകാരന്മാരിലേക്കും സഞ്ചാരികളെ എത്തിക്കുന്ന താജ് മഹോത്സവ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ആഘോഷമാണ്.

വൈവിധ്യങ്ങളുടെ ആഘോഷമായ താജ് മഹോത്സവത്തിനായൊരുങ്ങി ആഗ്ര. ആഗ്രയിലെ കാഴ്ചകളിലേക്കും ചരിത്രത്തിലേക്കും കലാകാരന്മാരിലേക്കും സഞ്ചാരികളെ എത്തിക്കുന്ന താജ് മഹോത്സവ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ആഘോഷമാണ്. ഈ വര്‍ഷത്തെ താജ് മഹോത്സവ് മാര്‍ച്ച് 20 മുതല്‍ 29 വരെയാണ് ന‌ടക്കുക. 'ആസാദി ക അമൃത് മഹോത്സവ്, സംഗ്, താജ് കേ രംഗ്' എന്നതാണ് ഈ വര്‍ഷത്തെ താജ് മഹോത്സവത്തിന്‍റെ പ്രമേയം. ഫെബ്രുവരി 18 ന് ആണ് നേരത്തെ ഇത് തു‌ടങ്ങുവാനിരുന്നതെങ്കിലും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു കാരണം മാറ്റിവയ്ക്കുകയായിരുന്നു.

താജ് മഹോത്സവ് ചരിത്രം

താജ് മഹോത്സവ് ചരിത്രം

1992 ലാണ് താജ് മഹോത്സവം ആരംഭിക്കുന്നത്. കരകൗശല വിദഗ്ധരുടെ നൂതന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ലക്ഷ്യമി‌ട്ടായിരുന്നു ഇത് സംഘടിപ്പിച്ചത്. ഈ ഉത്സവം ഇന്ത്യയുടെ കലയുടെയും കരകൗശലത്തിന്റെയും സംസ്കാരത്തിന്റെയും പാചകരീതിയുടെയും സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നു.

പാരമ്പര്യങ്ങളുടെയും നാഗരികതകളുടെയും കൂടിച്ചേരല്‍

പാരമ്പര്യങ്ങളുടെയും നാഗരികതകളുടെയും കൂടിച്ചേരല്‍

പാരമ്പര്യങ്ങളുടെയും നാഗരികതകളുടെയും കൂടിച്ചേരല്‍ എന്നാണ് താജ് മഹോത്സവത്തെ ആളുകള്‍ വിശേഷിപ്പിക്കുന്നത്. അറിയപ്പെടുന്ന ആഭ്യന്തര, അന്തർദേശീയ കലാകാരന്മാരുടെ വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾക്ക് ഓരോ വര്‍ഷവും ഈ മഹോത്സവം അരങ്ങൊരുക്കുന്നു, 8-ഉം 19-ഉം നൂറ്റാണ്ടുകളിൽ ഉത്തർപ്രദേശിന്റെ ഭൂപ്രദേശത്ത് ആധിപത്യം പുലർത്തിയിരുന്ന നവാബി ശൈലി പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം വിനോദസഞ്ചാരത്തെ പ്രചോദിപ്പിക്കാനും താജ് മഹോത്സവം ശ്രമിക്കുന്നു.

ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാം

ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാം

പ്രായവ്യത്യാസങ്ങളില്ലാതെ ഏവര്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കും എന്നതു തന്നെയാണ് താജ് മഹോത്സവത്തിന്റെ പ്രത്യേകത. എന്നിരുന്നാലും, കുട്ടികള്‍ക്കായുള്ള കൂടുതൽ ഊർജ്ജസ്വലവും ആകർഷകവുമായ കാർണിവൽ ഇവിടെ കാണാം. താജ് മഹോത്സവം സന്ദർശകർക്ക് തദ്ദേശീയവും ക്ലാസിക്കലും മറ്റ് കലാരൂപങ്ങളും പ്രദാനം ചെയ്യുന്ന ഒന്നു കൂടിയാണ്. ഇന്ത്യൻ കലാകാരന്മാരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ ഇവിടെ ആദരിക്കുന്നു

വൈവിധ്യമാർന്ന കലകൾ

വൈവിധ്യമാർന്ന കലകൾ

കണ്ണഞ്ചിപ്പിക്കുന്ന കലാസൃഷ്ടികൾ, രുചികരമായ പാചകരീതികൾ, നൃത്തം, സംഗീതം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന കലകൾ ഇവിടെയുണ്ട്. പ്രാദേശിക കരകൗശല തൊഴിലാളികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരിടം നൽകുക എന്നതാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിരവധി പുരാവസ്തുക്കളും മറ്റും ഇവിടെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്

 ഷോപ്പിംഗ് പറുദീസ

ഷോപ്പിംഗ് പറുദീസ


ഒരു ഷോപ്പിങ് പറുദീസ കൂടിയാണ് താജ് മഹോത്സവം നടക്കുന്ന വേദി. തനതായ ആഭരണങ്ങൾ, ജനപ്രിയ പരമ്പരാഗത വസ്ത്രങ്ങൾ, കലാസൃഷ്ടികൾ, ശേഖരിക്കാവുന്ന പ്രതിമകൾ, വിളക്കുകൾ, വിന്റേജ്, നൂതന ഫർണിച്ചറുകൾ എന്നിവയും അതിലേറെയും വാങ്ങാൻ ലഭ്യമാണ്.

 സ്ഥലവും തീയതിയും

സ്ഥലവും തീയതിയും


ഉത്തർപ്രദേശിലെ ആഗ്രയിലെ പ്രശസ്തമായ കരകൗശല ഗ്രാമമായ ശിൽപ്‌ഗ്രാം താജ് മഹോത്സവ് 2022 ന് ആതിഥേയത്വം വഹിക്കും. താജ്മഹലിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണിത്. ഈ വർഷം മാർച്ച് 20 മുതൽ മാർച്ച് 29 വരെയാണ് താജ് മഹോത്സവം നടക്കുക

ടിക്കറ്റ് വിശദാംശങ്ങൾ

ടിക്കറ്റ് വിശദാംശങ്ങൾ

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും വിദേശികള്‍ക്കും സൗജന്യമായി പ്രവേശിക്കാം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും 100 പേരടങ്ങുന്ന സ്കൂളില്‍ നിന്നുള്ള ഗ്രൂപ്പിന് 500 രൂപയുമാണ് ഫീസ്. ഇതില്‍ രണ്ട് അധ്യാപകരെയും ഉള്‍പ്പെടുത്താം.

താജ്മഹലിലേക്ക് മൂന്ന് ദിവസം സൗജന്യ പ്രവേശനം അനുവദിച്ച് പുരാവസ്തു വകുപ്പ്താജ്മഹലിലേക്ക് മൂന്ന് ദിവസം സൗജന്യ പ്രവേശനം അനുവദിച്ച് പുരാവസ്തു വകുപ്പ്

നെതര്‍ലന്‍ഡിലേക്ക് പോകാം.. വിഐപി സ്റ്റാറ്റസില്‍ സൗജന്യ യാത്ര, ഇത്രമാത്രം ചെയ്താല്‍ മതി!!നെതര്‍ലന്‍ഡിലേക്ക് പോകാം.. വിഐപി സ്റ്റാറ്റസില്‍ സൗജന്യ യാത്ര, ഇത്രമാത്രം ചെയ്താല്‍ മതി!!

2022 ല്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട ഒന്‍പതിടങ്ങള്‍..അയ്മനം മുതല്‍ ഭീംതാല്‍ വരെ2022 ല്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട ഒന്‍പതിടങ്ങള്‍..അയ്മനം മുതല്‍ ഭീംതാല്‍ വരെ

Read more about: agra taj mahal uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X