Search
  • Follow NativePlanet
Share
» »ലോകത്തിന്‍റെ ഏതുഭാഗത്തേയ്ക്കും ഒരു വിര്‍ച്വല്‍ ടൂര്‍ നടത്താം.... സമ്മാനം പതിനായിരം ഡോളര്‍

ലോകത്തിന്‍റെ ഏതുഭാഗത്തേയ്ക്കും ഒരു വിര്‍ച്വല്‍ ടൂര്‍ നടത്താം.... സമ്മാനം പതിനായിരം ഡോളര്‍

വീട്ടിലിരുന്ന് ഇഷ്‌‌ടപ്പെ‌‌ട്ട സ്ഥലത്തേയ്ക്ക് വിര്‍ച്വല്‍ ടൂര്‍ നടത്തിയാല്‍ മാത്രം മതി സമ്മാനം നേടുവാന്‍....വായിക്കാം

യാത്ര ഒരു ജോലിയായി ലഭിക്കുക, ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്യുന്ന യാത്രകള്‍ക്ക് പണം ഇങ്ങോട്ട് കിട്ടുക. ഇങ്ങനെയൊരു കാര്യം സ്വപ്നം കാണാത്തതോ ഒരിക്കലെങ്കിലു ചിന്തിക്കുകയോ ചെയ്യാത്ത ഒരു സഞ്ചാരിയും കാണില്ല. സംഭവം ചുമ്മാതല്ല, ഏതൊരു യാത്രാപ്രേമിയേയും കൊതിപ്പിക്കുന്ന കിടിലന്‍ ഓഫര്‍. . ഈ കൊറോണ കാലത്ത് അതും പുറത്തിറങ്ങുവാന്‍ പോലും മൂന്നുവട്ടം ആലോചിക്കേണ്ടി വരുന്ന ഈ സമയത്ത് ഇങ്ങനെയൊരു ഓഫര്‍ കൊണ്ടുവന്നിരിക്കുന്നത് ടെക്സാസിലെ ഒരു കമ്പനിയാണ്. വീട്ടിലിരുന്ന് ഇഷ്‌‌ടപ്പെ‌‌ട്ട സ്ഥലത്തേയ്ക്ക് വിര്‍ച്വല്‍ ടൂര്‍ നടത്തിയാല്‍ മാത്രം മതി സമ്മാനം നേടുവാന്‍....വായിക്കാം

Take A Virtual Tour And Earn Reward

വീട്ടിലിരുന്ന സമ്മാനം നേ‌ടാം

ഈ മഹാമാരി കാലത്ത് വീട്ടിലിരുന്ന് വരുന്ന യാത്രകള്‍ക്കായി പണം സമ്പാദിക്കുവാനുള്ള അവസരമാണിത്. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പത്തിടങ്ങളിലേക്ക് വിര്‍ച്വല്‍ ടൂര്‍ നടത്തി, ആ ഇടങ്ങളെ റിവ്യൂ ചെയ്ത് അതിന്‍റെ സവിശേഷതകളും മറ്റും വിവരിച്ച് അയച്ചു കൊടുക്കുക. ഈ ഇടങ്ങളില്‍ യാത്രാ പ്രശ്നങ്ങളൊക്കെ മാറി കഴിയുമ്പോള്‍ പോകുവാന്‍ ഇഷ്‌‌ടപ്പെടുന്ന പ്രദേശം ഏതാണെന്ന് പ്രത്യേകം പറയുക. തിരഞ്ഞെ‌ടുക്കപ്പെ‌‌‌‌‌ടുന്ന ആളിന് പതിനായിരം ഡോളറാണ് സമ്മാനമായി നല്കുന്നത്. ആ തുക തങ്ങള‌ു‌ടെ സ്വപ്ന യാത്രയ്ക്കായി അവര്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.

ആര്‍ക്കൊക്കെ

യാത്ര ചെയ്യുവാനും അലഞ്ഞ് തിരിഞ്ഞ് നടക്കുവാനും താല്പര്യമുള്ള , 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെ‌ടുക്കാം. പങ്കെടുക്കുന്ന ആള്‍ യാത്രകളിലും സംസ്കാരത്തിലും താല്പര്യമുള്ള ആള്‍ കൂടിയായിരിക്കണം. കല, സാഹസികത എന്നിവയോട് ആഭിമുഖ്യമുണ്ടായിരിക്കണം. അമേരിക്കന്‍ പൗരനായിരിക്കണം എന്നും സജീവമായ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ട് ഉള്ളയാള്‍ ആയിരിക്കണം എന്നും നിബന്ധനയില്‍ പറയുന്നു. കൂടാതെ മാസം പത്ത് വിര്‍ച്വല്‍ ടൂര്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം.

ചെയ്യേണ്ടത് ഇത്ര മാത്രം

കമ്പനി തരുന്ന ലിസ്റ്റില്‍ നിന്നും പത്ത് സ്ഥലങ്ങള്‍ വിര്‍ച്വല്‍ ടൂറിനായി തിരഞ്ഞെടുക്കാം. അങ്ങനെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ നല്കിയിരിക്കുന്ന ചില ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം നല്കേണ്ടതുണ്ട്. എന്തുകൊണ്ട് ആ സ്ഥലം തിരഞ്ഞെടുത്തു എന്നും എന്താണ് ആ പ്രദേശത്ത് ഏറ്റലും കൂടുതല്‍ ആകര്‍ഷിച്ചത്, മൊത്തത്തിലുള്ള വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങളാണ് ഉത്തരങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടത്.

മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍

സഞ്ചാരികള്‍ക്ക് പോരാം ധൈര്യമായി, വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് കര്‍ണ്ണാടകസഞ്ചാരികള്‍ക്ക് പോരാം ധൈര്യമായി, വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് കര്‍ണ്ണാടക

ഇസ്രായേലും വിര്‍ച്വല്‍ ടൂറിലേക്ക്.. വീട്ടിലിരുന്ന് കാണാം വിശുദ്ധ നാട്ഇസ്രായേലും വിര്‍ച്വല്‍ ടൂറിലേക്ക്.. വീട്ടിലിരുന്ന് കാണാം വിശുദ്ധ നാട്

Read more about: virtual tour travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X