Search
  • Follow NativePlanet
Share
» »രോഗം മാറ്റുന്ന കാടിനുള്ളിലെ അത്ഭുത വെള്ളച്ചാട്ടം

രോഗം മാറ്റുന്ന കാടിനുള്ളിലെ അത്ഭുത വെള്ളച്ചാട്ടം

കാടിനുള്ളിലൂടെ നടന്നെത്തുന്ന തലകോന വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക്!!

കാടിനുള്ളിൽ കിലോമീറ്ററുകൾ നടന്നുമാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഇടങ്ങളെക്കുറിച്ചു നമ്മൾ കേട്ടിട്ടുണ്ട്. അതിൽ ഏറ്റവും ഭംഗിയുള്ള ഇടം ഏതാണ് എന്നു ചോദിച്ചാൽ മിക്കവരും ഒന്നു കുഴയും. കാടിനുള്ളിലെ കാഴ്ചയിൽ ഒരു വെള്ളച്ചാട്ടവും അതിനെ ചുറ്റി നിൽക്കുന്ന പച്ചപ്പും അപൂർവ്വ ജൈവ വൈവിധ്യവും ഓർത്തു നോക്കിയാൽ അങ്ങനെയൊരു ചോദ്യത്തിന്റെ തന്നെ ആവശ്യം വരില്ല. അതാണ് ആന്ധ്രാപ്രദേശിലെ തലകോന വെള്ളച്ചാട്ടം. കാടിനുള്ളിലൂടെ നടന്നെത്തുന്ന തലകോന വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക്!!

തലകോന വെള്ളച്ചാട്ടം

തലകോന വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ അ‍ഞ്ച് വെള്ളച്ചാട്ടങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുന്നിൽ തന്നെ കാണാം ആന്ധ്രാപ്രദേശിലെ തലകോന വെള്ളച്ചാട്ടത്തെ. ആന്ധ്രയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് ഈ നാട്ടിലെ സഞ്ചാരികളുടെയും സാഹസികരുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നു കൂടിയാണ്.

PC:VinothChandar

 ദേശീയോദ്യാനത്തിനുള്ളിലെ വെള്ളച്ചാട്ടം

ദേശീയോദ്യാനത്തിനുള്ളിലെ വെള്ളച്ചാട്ടം

ചിറ്റൂരിലെ ശ്രീ വെങ്കിടേശ്വര ദേശീയോദ്യാനത്തിനുള്ളിലാണ് തലാകോന സ്ഥിതി ചെയ്യുന്നത്. ഒരു ദേശീയോദ്യാനത്തിനുള്ളിലായതു കൊണ്ടു തന്നെ അതിന്റേതായ എല്ലാ പ്രത്യേകതകളും ഇതിനുണ്ട്. 270 അടി ഉയരത്തിൽ നിന്നുമാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. കാടിനുള്ളിലൂടെ ഒഴുകിയിറങ്ങുന്നതുകൊണ്ട് വെള്ളത്തിന് ധാരാളം ഔഷധഗുണങ്ങളും ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലെ വെള്ളത്തിൽ കുളിച്ചാൽ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകുമത്രെ. പൂർവ്വഘട്ടത്തിന്റെ ഭാഗമാണ് ഈ വെള്ളച്ചാട്ടം.

PC:vinothchandar

തുടക്കം കണ്ടെത്തുവാൻ

തുടക്കം കണ്ടെത്തുവാൻ

പാറക്കെട്ടുകളിൽ തട്ടിച്ചിതറി പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. എന്നാൽ മിക്കപ്പോഴും താഴെ നിന്ന് വെള്ളച്ചാട്ടം കാണുവാനേ കഴിയൂ. ഇതിന്റെ തുടക്കത്തിലേക്ക് പോകുവാൻ സാധിക്കില്ല എന്നാണ് ഇവിടുള്ളവർ പറയുന്നത്. തുടക്കം കണ്ടെത്തുവാൻ സാധിക്കില്ല എന്നതുപോലെ തന്നെ ഇവിടേക്കുള്ള യാത്രയും പറ്റില്ല എന്നാണ് പറയപ്പെടുന്നത്. വെള്ളച്ചാട്ടത്തിലേത്ത് പോകുവാനായി വ്യത്യസ്തമായ ട്രക്കിങ്ങ് റൂട്ടുകലുണ്ട്. തങ്ങളുടെ സൗകര്യത്തിനും ആരോഗ്യത്തിനും അനുസരിച്ച് ആളുകൾക്ക് വേണ്ടത് തിരഞ്ഞെടുക്കാം.

PC:Fruiticos

തലകോന ക്ഷേത്രം

തലകോന ക്ഷേത്രം

വെള്ളച്ചാട്ടത്തിനടുത്തുള്ള മറ്റൊരു ആകർഷണമാണ് ഇവിടുത്തെ തലകോന ശിവ ക്ഷേത്രം. സിദ്ധേശ്വര സ്വാമി ക്ഷേത്രം എന്നും അറിയപ്പെടുന്ന ഇത് 140 വർഷങ്ങള്‍ക്കു മുന്നേ നിർമ്മിക്കപ്പെട്ടതാണ് എന്നാണ് വിശ്വാസം. റായവരിപ്പള്ളി എന്നു പേരായ സ്ഥലത്തു നിന്നുമാണത്തെ ഇവിടുത്തെ ശിവലിംഗം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:eshwar

രാത്രി താമസിക്കാം

രാത്രി താമസിക്കാം

വെള്ളച്ചാട്ടത്തിൻരെ ശബ്ദത്തിൽ കാട്ടിലൊരു രാത്രി കഴിയുവാൻ താല്പര്യമുള്ളവർക്ക് തലകോന തിരഞ്ഞെടുക്കാം. കാടിനുള്ളിലെ താമസം വ്യത്യസ്തമായ ഒരനുഭവമായിരിക്കും നല്കുക.

PC:K A UDAY

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തെലങ്കാനയിൽ നിന്നും 190 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് തലകോന വെള്ളച്ചാട്ടം. ചെന്നൈയിൽ നിന്നും 190 കിലോമീറ്റർ ഇവിടേക്ക് ദൂരമുണ്ട്. തിരുപ്പതിയിൽ നിന്നും 36 കിലോമീറ്റർ, വെല്ലൂരിൽ നിന്നും 127 കിലോമീറ്റർ, ചിറ്റൂരിൽ നിന്നും 250 കിലോമീറ്റർ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം. തിരുപ്പതി ബസ് സ്റ്റേഷനിൽ നിന്നും ഇവിടേക്ക് സ്ഥിരമായി ബസുകൾ സർവ്വീസ് നടത്തുന്നു.

സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!! സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!

അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X