India
Search
  • Follow NativePlanet
Share
» »തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

ഗോവയെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക ഇവിടുത്തെ കടല്‍ത്തീരങ്ങളും പബ്ബുകളുമാണ്. സ്വാതന്ത്ര്യം ആഘോഷിക്കുവാനെത്തുന്ന യുവാക്കളും ദേവാലയങ്ങള്‍ കാണുവാനെത്തുന്ന തീര്‍ഥാടകരും ഒക്കെയായി ഗോവ എന്നും തിരക്കിലായിരിക്കും. എന്നാല്‍ സ്ഥിരം സഞ്ചാരികളില്‍ നിന്നും അകന്നു നില്‍ക്കുന്ന, അല്ലെങ്കില്‍ അവര്‍ക്ക് മുന്നില്‍ അധികം വെളിപ്പെടാത്ത ഒരുപാടിടങ്ങള്‍ ഗോവയ്ക്ക് സ്വന്തമായുണ്ട്. ദൂത്സാഗര്‍ വെള്ളച്ചാട്ടവും ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനവും മൂന്നു രാജാക്കന്മാരുടെ വെള്ളച്ചാട്ടവും ഹാര്‍വാര്‍ലം വെള്ളച്ചാട്ടവും അവയില്‍ ചിലത് മാത്രമാണ്. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്ന മറ്റൊരു ഇടവും കൂടിയുണ്ട്. താംഡി സുര്‍ള മഹാശിവക്ഷേത്രം. കാടിനുള്ളില്‍ വെള്ളച്ചാട്ടത്തിനടുത്ത്, കഴിഞ്ഞകാലത്തിന്റെ എല്ലാ പ്രൗഢിയോടും കൂടി തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രമാണ് താംഡി സുര്‍ള ക്ഷേത്രം.
പ്രകൃതി സൗന്ദര്യവും ചരിത്ര പ്രാധാന്യവും ഒക്കെ ചേര്‍ന്ന് വിശ്വാസികളെയും സാഹസിക സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ഈ ക്ഷേത്രം ഗോവയുടെ മറ്റൊരു മുഖമാണ് സഞ്ചാരികള്‍ക്കു മുന്നില്‍ കാണിക്കുന്നത്.

താംഡി സുര്‍ള ക്ഷേത്രം

താംഡി സുര്‍ള ക്ഷേത്രം

ഗോവയില്‍ സഞ്ചാരികള്‍ സാധാരണ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള കാഴ്ചകള്‍ നല്കുന്ന ഇ‌ടമാണ് ടാംബിടി സുർള മഹാദേവ ക്ഷേത്രം. ഗോവയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇത് ഭഗവാന്‍ മഹാവീര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്, ഇന്നും പ്രാധാന്യത്തോടെ ആരാധനകള്‍ നടക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ശൈവ വിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ്.

ഒരേയൊരു ശേഷിപ്പ്

ഒരേയൊരു ശേഷിപ്പ്

ഗോവയുടെ മാത്രമല്ല, ഭാരതത്തിന്‍റെ സംസ്കാരത്തേട് തന്നെ ചേര്‍ന്നു കിടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് താംഡി സുര്‍ള ക്ഷേത്രം. കാദംബ ഭരണകാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ഡെക്കാന്‍ പ്ലേറ്റുകളില്‍ നിന്നും കൊണ്ടുവന്ന ബസാള്‍ട്ട് കല്ലുകളില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഇന്ന് ഗോവയില്‍ അവശേഷിക്കുന്ന ഏക ഗാദംബ നിര്‍മ്മിതി കൂടിയാണ്. മുസ്ലാം ഭരണാധികാരികളുടെയും പോര്‍ച്ചുഗീസ് ആധിപത്യത്തിന്‍റെയും തേരോട്ടം കഴിഞ്ഞ് ഗോവയില്‍ തകര്‍ക്കപ്പെടാതെ നില്‍ക്കുന്ന ഏക കാദംബ ക്ഷേത്രമെന്ന പ്രത്യേകതകയും ഇതിനുണ്ട്.

ചരിത്രം ഇങ്ങനെ‌

ചരിത്രം ഇങ്ങനെ‌

കാടിനുള്ളിലെ താംബഡി ക്ഷേത്രം 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് ചരിത്രം പറയുന്നത്. ഗോവയിലെ ഇന്നുള്ളതില്‍ ഏറ്റവും പഴക്കം ചെന്ന ഈ ക്ഷേത്രം യാദവ രാജാവായിരുന്ന രാമചന്ദ്രയുടെ മന്ത്രിമാരിലൊരാളാണ് നിര്‍മ്മിച്ചത്.
ജൈന മതക്കാരുടെ രീതികള്‍ക്കനുസരിച്ചുള്ല രൂപത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് എങ്കിലും ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന് മതപരമായും ആത്മീയമായും ഒരുപാട് പ്രത്യേകതകളും വിശേഷങ്ങളും അവകാശപ്പെടുവാനുണ്ട്.

കാടിനുള്ളില്‍

കാടിനുള്ളില്‍


കാടും മലയും കടന്നു മാത്രമേ താംഡി സുര്‍ള ക്ഷേത്രത്തില്‍ എത്തിപ്പെടുവാന്‍ സാധിക്കുകയുള്ളൂ. കാടിന്‍റെ പച്ചപ്പിനുള്ളില്‍ ഒറ്റപ്പെട്ടാണ് നില്‍ക്കുന്നതെങ്കിലും ഇവിടെ എത്തിയാല്‍ ഒരു സ്വര്‍ഗ്ഗസമാനമായ അനുഭവമാണ് എത്തുന്നവര്‍ക്കുണ്ടാവുക. ഓരോ വര്‍ഷവും സന്ദര്‍ശകരും വിശ്വാസികളും തീര്‍ഥാടകരുമടക്കം നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുക.

ഐഹോളയ്ക്ക് സമാനം

ഐഹോളയ്ക്ക് സമാനം


ഗോവയ്ക്ക് തൊട്ടടുത്തുള്ള കര്‍ണ്ണാടകയിലെ ഐഹോളയിലെ ക്ഷേത്രങ്ങള്‍ക്കു സമാനമായാണ് തംബഡി ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിയും. കര്‍ണ്ണാടകയിലെ ഏറ്റവും പ്രധാന ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണ് ഐഹോള. ചരിത്രപ്രാധാന്യമുള്ള ക്ഷേത്ര നിര്‍മ്മിതികളെന്ന നിലയിലാണ് ഐഹോള പ്രസിദ്ധമായിരിക്കുന്നത്.

വിശ്വാസങ്ങളിങ്ങനെ

വിശ്വാസങ്ങളിങ്ങനെ

ക്ഷേത്രത്തെചുറ്റിപ്പറ്റി ധാരാളം വിശ്വാസങ്ങള്‍ ഇവിടുത്തെ പ്രദേശവാസികള്‍ക്കുണ്ട്. ശ്രീകോവിലിനുള്ളില്‍ ശിവലിംഗത്തിനടുത്ത് ഒരു വലിയ സര്‍പ്പം കാവലിരിക്കുന്നുണ്ട് എന്നാണ് ഇവിടുള്ളവര്‍ വിശ്വസിക്കുന്നത്.
ഗര്‍ഭഗ്രഹ, അന്തരാള, നന്ദി മണ്ഡപ എന്നിവ ചേരുന്നതാണ് ക്ഷേത്രം, ഇവിടുത്തെ തൂണുകളിലു ചുവരുകളിലുമെല്ലാം സമ്പന്നമായ ധാരാളം ചിത്രപ്പണികളും കൊത്തുപണികളും എല്ലാം കാണുവാന്‍ സാധിക്കും.

തലയില്ലാത്ത നന്ദി‌

തലയില്ലാത്ത നന്ദി‌

അധിനിവേശ കാലത്ത് ക്ഷേത്രം നശിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍ ഇവി‌ടെ കാണാം. അതിലൊന്നാണ് ശിവ വാഹനമായ നന്ദിയുടെ തലയില്ലാത്ത രൂപം. അതുപോലെതന്നെ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ നാശമായി കിടക്കുന്നതും കാണാം,
എന്തുകൊണ്ട് സന്ദര്‍ശിക്കണം
ചരിത്രത്തിലും വിശ്വാസങ്ങളിലും താല്പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് ഇത്. കറപുരളാത്ത പ്രകൃതി ഭംഗി ഗോവയില്‍ കാണണം എന്നുണ്ടെങ്കില്‍ തീര്‍ച്ചായും തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണിത്. ഗോവയുടെ സ്ഥിരം കാഴ്ചകളില്‍ ഇവിടം നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 താംഡി സുര്‍ളി വെള്ളച്ചാട്ടം

താംഡി സുര്‍ളി വെള്ളച്ചാട്ടം


ഗോവയിലെ പ്രശസ്തമായ ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനത്തിലാണ് താംബ്ഡി സുര്‍ളാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന കാടിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള ക്ഷേത്രവും കാണേണ്ടതു തന്നെയാണ്. താംഡി സുര്‍ലാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം എന്ന നിലയിലാണ് അതിനു ഈ പേര് ലഭിക്കുന്നത്. ഏകാന്തതയും തിരക്കുകളില്‍ നിന്നും മോചനവും തേടിയെത്തുന്നവര്‍ക്കാണ് ഇവിടം കൂടുതല്‍ യോജിക്കുക. കൊടുംകാടിനു നടുവിലായതിനാല്‍ തന്നെ സാഹസികര്‍ മാത്രമാണ് ഇവിടെ അധികവും എത്തിച്ചേരുക.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍


വിമാന മാര്‍ഗ്ഗമാണ് വരുന്നതെങ്കില്‍ ഗോവയില്ഡ വിമാനമിറങ്ങാം, വിമാത്താവളത്തില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 21 കിലോമീറ്റര്‍ അകലെയുള്ള കുലെ റെയില്‍വേ സ്റ്റേഷനാണ് സമീപത്തുള്ളത്.

ഇസ്ലാം വിശ്വാസികളെ പ്രവേശിപ്പിക്കുന്ന അപൂര്‍വ്വ ഹിന്ദു ക്ഷേത്രം, ഇതാണ് മതസൗഹാര്‍ദ്ദംഇസ്ലാം വിശ്വാസികളെ പ്രവേശിപ്പിക്കുന്ന അപൂര്‍വ്വ ഹിന്ദു ക്ഷേത്രം, ഇതാണ് മതസൗഹാര്‍ദ്ദം

ക്ഷേത്രത്തിലെ വിദേശരൂപം മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെ..തമിഴ്നാട്ടിലെ അത്ഭുതങ്ങളിതാണ്ക്ഷേത്രത്തിലെ വിദേശരൂപം മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെ..തമിഴ്നാട്ടിലെ അത്ഭുതങ്ങളിതാണ്

Read more about: goa temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X