Search
  • Follow NativePlanet
Share
» »തമിഴ് നാട് യാത്ര, മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്ര

തമിഴ് നാട് യാത്ര, മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്ര

By Maneesh

മധുരയുടെ രുചിയും സൗന്ദര്യവും ആസ്വദിച്ച് കഴിഞ്ഞാല്‍ നമുക്ക് യാത്ര തിരിക്കാനുള്ള അടുത്ത ക്ഷേത്ര നഗരമാണ് രാമേശ്വരം. തമിഴ്‌നാട്ടിലൂടെയുള്ള ദശദിന യാത്രയില്‍ നമുക്ക് രണ്ട് ദിവസം രാമേശ്വരത്ത് ചെലവിടാം. മധുരയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം രാമേശ്വരത്ത് എത്തിച്ചേരാം. മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസുകളും ലഭ്യമാണ്.

തമിഴ് നാട് യാത്ര, മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്ര

Photo Courtesy: wishvam

മധുരയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ബസ് യാത്ര

മധുരയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള യാത്ര അതീവരസകരമാകണമെങ്കില്‍ ബസ് യാത്ര തന്നെ തെരഞ്ഞെടുക്കാം. മധുരയില്‍ നിന്ന് ഒരോ പത്ത് മിനിറ്റും ഇടവിട്ട് രാമേശ്വരത്തേക്ക് ബസ് പുറപ്പെടുന്നതുകൊണ്ട് അസില്‍ അധികം തിരക്ക് കാണില്ലാ. അതിനാള്‍ വളരെ ശാന്തമായി യാത്ര ഒരു നല്ല അനുഭവമാക്കാനും കഴിയും.

മധുരയിലെ ബസ് ട്രെര്‍മിനസ്

മധുരയിലെ മാട്ടുത്താവണി ബസ് ടെര്‍മിനസില്‍ നിന്നാണ് രാമേശ്വരത്തിലേക്കുള്ള ബസ് കിട്ടുക. മീനാക്ഷി ക്ഷേത്രത്തില്‍ നിന്ന് ഓട്ടോയിലൊ ടാക്‌സിയിലോ ടൗണ്‍ ബസിലോ ഇവിടെ എത്തിച്ചേരാം. തമിഴ്‌നാട്ടിലെ തന്നെ വലുപ്പം കൂടിയ ബസ് ടെര്‍മിനസില്‍ ഒന്നാണ് മധുരയിലേത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ബസ് കിട്ടും. മധുരയില്‍ നിന്ന് ഏകദേശം നാലുമണിക്കൂര്‍ യാത്ര ചെയ്യണം രാമേശ്വരത്ത് എത്തിച്ചേരാന്‍.

രാമേശ്വരത്തേക്ക്

നമ്മള്‍ ബസില്‍ രാമേശ്വരത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഒരു തരം കോരിത്തരിപ്പുണ്ടാകും. രാമേശ്വരത്തെ പ്രശസ്തമായ പാമ്പന്‍ പാലം തന്നെയാണ് പ്രധാന വിസ്മയം. രാമേശ്വരത്ത് യാത്ര പോകുന്നതിന് മുന്‍പ് ഹോട്ടല്‍ ബുക്ക് ചെയ്യാം മറക്കേണ്ട. രാമേശ്വരത്തെ ഹോട്ടല്‍ ഡീലുകള്‍ പരിശോധിക്കാം.

തമിഴ് നാട് യാത്ര, മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്ര

Photo Courtesy: Ryan

തീര്‍ത്ഥാടന നഗരം

ഇന്ത്യയിലെ തന്നെ പ്രശസ്തമായ തീര്‍ത്ഥാടന നഗരമാണ് രാമേശ്വരം. തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ് രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രശസ്തമായ പാമ്പന്‍ പാലമാണ്. രാമേശ്വരത്ത് നിന്ന് 1,403 കിലോമീറ്റര്‍ മാത്രം അകലെയാണ് ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപ്. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് രാമേശ്വരം. ഇവിടേക്കുള്ള തീര്‍ത്ഥാടനം ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ്.

തമിഴ് നാട് യാത്ര, മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്ര

Photo Courtesy: Vinayaraj

രാമേശ്വരത്ത്

അതിരാവിലെയാണ് നിങ്ങള്‍ രാമേശ്വരത്ത് എത്തുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് സ്ഫടിക ലിംഗ ദര്‍ശനമാണ്. എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് സ്ഫടിക ലിംഗ ദര്‍ശനം അനുവദിക്കുകയുള്ളു. അഞ്ച് മണി ആകുമ്പോഴേക്കും ദര്‍ശനത്തിനുള്ള നീണ്ട ക്യൂ ഉണ്ടാകും. അതിനാല്‍ അതിരാവിലെ നാലുമണിക്ക് തന്നെ എത്താന്‍ ശ്രമിക്കുക. ക്ഷേത്ര പരിസരത്തെ ചെറിയ സ്റ്റാളുകളില്‍ നിന്ന് പ്രഭാതഭക്ഷണം ലഭിക്കും. ദോശയും ഇഡലിയും ആയിരിക്കും പ്രഭാതഭക്ഷണമായി ലഭിക്കുക. തുടര്‍ന്ന് ഇവിടുത്തെ പൂജാരികളുടെ സഹായത്തോടെ ചില പൂജകള്‍ ചെയ്ത് കടലില്‍ 36 തവണ മുങ്ങിയതിന് ശേഷം. ശ്രീരാമ നാഥ സ്വാമി ക്ഷേത്രത്തിലെ 23 തീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്യണം. 25 രൂപയുടെ ടോക്കണ്‍ ഇതിനായി എടുക്കേണ്ടതുണ്ട്. അവസാനത്തെ മൂന്ന് തീര്‍ത്ഥങ്ങള്‍ കോടി തീര്‍ത്ഥങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. കോടി തീര്‍ത്ഥത്തില്‍ കുളിച്ച് കഴിഞ്ഞാല്‍ പിന്നെ ആ രാത്രി രാമേശ്വരത്ത് തങ്ങരുതെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ക്ഷേത്ര പരിസരത്തുള്ള കാഴ്ചകള്‍ കാണാന്‍ പുറപ്പെടാം. Read more about Rameshwaram

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X