Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ കാര്‍പ്പറ്റ് സിറ്റിയേക്കുറിച്ച്

ഇന്ത്യയുടെ കാര്‍പ്പറ്റ് സിറ്റിയേക്കുറിച്ച്

By Maneesh

കാര്‍പ്പറ്റ് നിര്‍മ്മാണത്തിന് പേരുകേട്ട ഒരു സ്ഥലമുണ്ട് തമിഴ് നാട്ടില്‍. തുണി നിര്‍മ്മാണത്തിന് പേരുകേട്ട തമിഴ്‌നാട്ടിലെ ജില്ലയായ ഈറോഡ് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഭവാനിയാണ് കാര്‍പ്പറ്റ് നിര്‍മ്മാണത്തിന് പേരുകേട്ട സ്ഥലം. അതിനാല്‍ തന്നെ കാര്‍പ്പറ്റ് സിറ്റി എന്നാണ് ഭവാനി അറിയപ്പെടുന്നത്.

ഇന്ത്യയുടെ കാര്‍പ്പറ്റ് സിറ്റിയേക്കുറിച്ച്

എവിടെയാണ് ഭവാനി

ഈറോഡ് നഗരത്തിന് വടക്കായി ദേശീയ പാത 47ൽ ആണ് ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരിൽ നിന്ന് 107 കിലോമീറ്റർ അകലെയായാണ് ഈ നഗരം. ഈറോഡ് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ നിന്ന് 14 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. പ്രശസ്തമായ മേട്ടൂർ ഡാം ഭവാനിയിൽ നിന്ന് 41 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയുടെ കാര്‍പ്പറ്റ് സിറ്റിയേക്കുറിച്ച്

Photo Courtesy: Rsrikanth05

ത്രിവേണി സംഗമം

തമിഴ്നാട്ടിലെ തന്നെ രണ്ടാമത്തെ വലിയ നദിയായ ഭവാനി നദി കാവേരി നദിയുമായി സംഗമിക്കുന്നത് ഇവിടെ വച്ചാണ്. ഇതിനോടൊപ്പം അദൃശ്യ നദിയായ സരസ്വതി നദിയും സംഗമിക്കുന്നുണ്ടെന്നാണ് വിശ്വാസം. മൂന്ന് നദികളുടെ സംഗമ സ്ഥലമായതിനാൽ ഈ സ്ഥലം തെക്കിന്റെ ത്രിവേണി സംഗമം എന്നും അറിയപ്പെടുന്നുണ്ട്.

ഇന്ത്യയുടെ കാര്‍പ്പറ്റ് സിറ്റിയേക്കുറിച്ച്

Photo Courtesy: Babuonwiki

സംഗമേശ്വർ ക്ഷേത്രം

ഈ നദിസംഗമ സ്ഥലത്ത് ഒരു ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. സംഗമേശ്വർ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. അതിനാൽ തന്നെ ഈ സ്ഥലം വളരെ പവിത്രമായ സ്ഥലമായാണ് കരുതിപ്പോരുന്നത്. നദീസംഗമത്തിന്റെ വടക്കൻ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയുടെ കാര്‍പ്പറ്റ് സിറ്റിയേക്കുറിച്ച്

Photo Courtesy: Rsrikanth05

അഞ്ച് മല ക്ഷേത്രങ്ങൾ

അഞ്ച് ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന അഞ്ച് മലകളുടെ അടിവാരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശങ്കരി, തിരുച്ചെങ്കോട്, പദ്മഗിരി, മംഗളഗിരി, വേദഗിരി എന്നീ മലകളാണ് ഇവ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X