തമിഴ്നാടിന് എന്താണ് റോമന്‍ബന്ധം എന്നു ചിന്തിക്കാന്‍ വരട്ടെ... കാര്യമുണ്ട്...ലോകത്തുള്ള മിക്ക നഗരങ്ങളുമായി വ്യാപാരബന്ധം സ്ഥാപിച്ചിട്ടുള്ള പുരാതന നഗരമാണ് തമിഴ്നാട്. വിദ്യയുടെയും സംസ്കാരത്തിന്റെയും എന്തിനധികം കലകളുടെ കാര്യത്തില്‍ വരെ ഈ ബന്ധം കണ്ടെത്താനാവും.അത്തരത്തില്‍ റോമുമായി തമിഴാനാടിന്റെ ബന്ധം കണ്ടെത്തിയ സ്ഥലമാണ് പുതുച്ചേരിക്ക് സമീപമുള്ള അരികമേട് എന്ന സ്ഥലം. വ്യവസായവുമായി ബന്ധപ്പെട്ട് ഒരു റോമന്‍നഗരം തന്നെ ഇവിടെ നിലനിന്നിരുന്നു എന്നാണ് ചരിത്രകാരന്മാര് പറയുന്നത്...

എവിടെയാണിത്?
കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയാണ് റോമന്‍ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും സ്ഥിതി ചെയ്യുന്ന അരികമേടുള്ളത്. അരിയന്‍കുപ്പം എന്നു പേരായ നദിക്കു സമീപമാണിതുള്ളത്.

ചരിത്രത്തിലെ മത്സ്യബന്ധന ഗ്രാമം
ചോളരാജാക്കന്മാരുടെ കാലത്തു തൊട്ടുണ്ടായിരുന്ന ഈ ഗ്രാമം അന്നും ഇന്നും ഒരു മത്സ്യബന്ധന ഗ്രാമമായാണ് അറിയപ്പെടുന്നത്.

അരിക്കമേട്
പ്രാചീന ഭാരതത്തിന് പുറംനാടുകളുമായി ഉണ്ടായിരുന്ന കച്ചവട ബന്ധങ്ങളെക്കുറിച്ച് പറയുമ്പോള്‍ പ്രത്യേക പരിഗണന നല്‍കേണ്ട സ്ഥലമാണ് അരികമേട്. റോമുമായുണ്ടായിരുന്ന സാമ്പത്തിക-സാംസ്കാരിക ഇടപാടുകളിലേക്ക് വെളിച്ചം വീശുന്ന ധാരാളം തെളിവുകല് ഗവേഷകര്‍ക്ക് ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

അലങ്കാര ശില്പങ്ങള് നിര്‍മ്മിക്കുന്ന റോമന്കേന്ദ്രം
ചരിത്രകാരന്മാര് ഇവിടെ നടത്തിയ ഖനനങ്ങളില്‍ നിന്നും ഇവിടെ വര്‍ണ്ണ സ്ഫടികങ്ങലുെ ശിലകളും കൊണ്ട് അലങ്കാര ശില്പങ്ങള് നിര്‍മ്മിക്കുന്ന സ്ഥലം , അഥവാ ഒരു റോമന്‍ വ്യാപാര കേന്ദ്രം ഇവിടെ ഉണ്ടായിരുന്നതായി മനസ്സിലാക്കാന്‍ സാധിക്കും.
PC: Nshivaa

ഭാരതത്തില്‍ നിന്നും റോമിലേക്ക്
ഇവിടുത്തെ വ്യാപാര ബന്ധങ്ങള്‍ ശക്തമായിരുന്ന കാലത്ത് ഭാരതത്തില്‍ നിന്ന് റോമിലേക്കും തിരിച്ചും നല്ല രീതിയില്‍ കയറ്റുമതിയും ഇറക്കുമതിയും നടന്നിരുന്നു. ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍,നീലം, മസ്ലിന് തുണികള്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയാണ് ഇവിടെ നിന്നും റോമിലേക്ക കയറ്റിഅയച്ചുകൊണ്ടിരുന്നത്.
PC: PHGCOM

റോമില്‍ നിന്നും ഭാരതത്തിലേക്ക്
ഭാരതത്തിലേക്ക് റോമില്‍ നിന്നുള്ള വീഞ്ഞുകളും അവ സൂക്ഷിക്കാനുള്ള ഭരണികളും സ്ഫടികപാത്രങ്ങളും ആയിരുന്നു പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. കൂടാതെ വിളക്കുകളും കളിപ്പാട്ടങ്ങളും ഇവിടെനിന്നും ധാരാളം കണ്ടെടുത്തിട്ടുണ്ട്.

റോമന്‍നാണയങ്ങള്‍
ഇവിടെ നടത്തിയ ഖനനത്തില്‍ റോമന്‍ നാണയങ്ങള്‍, പ്രാചീന തമിഴ് ലേഖനങ്ങള്‍, കളിമണ്‍പാത്രങ്ങളിലും മറ്റും പ്രാചീന തമിഴ് ലിപിയിലുള്ള എഴുത്തുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവയൊക്കെയും ഭാരതവും റേമും തമ്മിലുണ്ടായിരുന്ന വ്യാപാരബന്ധം എത്രമാത്രം ശക്തമായിരുന്നു എന്നതിന്റെ തെളിവുകളാണ്.
PC:PHGCOM

അരിക്കമേട് എന്നാല്‍
അരിക്കമേട് എന്ന വാക്കിന്‍രെ ഉത്ഭവത്തിന് പിന്നില്‍ ധാരാളം കഥകളുണ്ട്. അരക്കന്റെ മലമേട് എന്ന വാക്കില്‍ നിന്നാണ് ഇത് ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ഇത് ജൈനമതത്തിലെ അവതാരം എന്ന വാക്കുമായി കൂട്ടിവായിക്കാനും സാധിക്കും. ജൈന തീര്‍ഥങ്കരനായ മഹാവീരന്റെ രൂപം ഇവിടെ അടുത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ് സംഘം കൃതികള്‍ പരിശോധിക്കുകയാണെങ്കില്‍ അക്കാലത്തെ പേരകേട്ട തുറമുഖമായിരുന്നു ഇതെന്ന് മനസ്സിലാക്കാം. ഇത് ഒരുകാലത്ത് ഫ്രെഞ്ച് കോളനിയായിരുന്നു.
PC: Karthik Easvur

അരിയന്‍കുപ്പം നദി
തമഴ്നാട്ടിലെ അരിയന്‍കുപ്പം എന്നു പേരായ നദിയുടെ കരയിലാണ് അരിക്കമേട് സ്ഥിതി ചെയ്യുന്നത്. വിരംപട്ടിണം നദി എന്നും ഇതറിയപ്പെടുന്നു.
PC: John Hill

അടുത്തുള്ള ആകര്ഷണങ്ങള്
പോണ്ടിച്ചേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന അരിക്കമേട് ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അരവിന്ദാശ്രമം, രാജാ നിവാസ്, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, ബോട്ടാണിക്കല്‍ ഗാര്ഡന് തുടങ്ങിയവ ഇതിന്റെ അടുത്താണുള്ളത്.

ഒറബിന്ദോ ആശ്രമം
ദ ഗ്രേറ്റസ്റ്റ് ഫിലോസഫര്‍ എന്നറിയപ്പെടുന്ന അരബിന്ദോയുടെ ആശ്രമമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. 1926 ലാണ് ഇവിടെ അദ്ദേഹം ആശ്രമം സ്ഥാപിക്കുന്നത്.
PC: Karthik Easvur

ഒറോവില്ലെ സിറ്റി
പോണ്ടിച്ചേരിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒറോവില്ലെ സിറ്റിയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഈ ആശ്രമത്തിലുള്ളത്. ഏകദേശം 50 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇവിടെയുള്ളത്.
PC:PC:Nibedit

യേശുവിന്റെ തിരുഹൃദയ ദേവാലയം
ബസലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയം ഗോഥിക് ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലാസ് പാനലുകളില്‍ യേശുവിന്റെയും മറ്റ് വിശുദ്ധരുടെയും ജീവചരിത്രങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. ക്രിസ്തുമസ് സമയങ്ങളില്‍ ഇവിടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
PC:BishkekRocks

ആയി മണ്ഡപം
നെപ്പോളിയന് മൂന്നാമന്റെ കാലത്ത് പണികഴിപ്പിച്ച സ്മാരകങ്ങളില്‍ ഒന്നാണ് പോണ്ടിച്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ആയി മണ്ഡപം. ഭാരതി പാര്‍ക്കിനു നടുവിലായി സ്ഥിതി ചെയ്യുന്ന മണ്ഡപത്തിന് ആയി എന്ന സ്ത്രീയില്‍ നിന്നുമാണ് ഈ പേരു ലഭിക്കുന്നത്.
PC:BishkekRocks

ഫ്രഞ്ച് വാര് മെമ്മോറിയല്‍
ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന് വെടിഞ്ഞ സൈനികര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സ്മാരകമാണ് ഫ്രഞ്ച് വാര് മെമ്മോറിയല്‍. 1971 ലാണ് ഈ സ്മാരകം നിര്‍മ്മിച്ചത്. എല്ലാ വര്‍ഷവും ജൂലൈ 14ന് ഇവിടം മനോഹരമായി അലങ്കരിച്ച് സൈനികരെ സ്മരിക്കാറുണ്ട്.

ചുനംബര്‍ ബോട്ട്
ഹൗസ് ബോട്ട് ഹൗസിനും കായലിനും പേരുകേട്ട ചുനംബര്‍ പോണ്ടിച്ചേരിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബീച്ചിലും നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.