Search
  • Follow NativePlanet
Share
» »കടലിലെ കരയിലെ ക്ഷേത്രം! സംരക്ഷിക്കുന്നത് പാറക്കടിയിലെ നാഗങ്ങള്‍

കടലിലെ കരയിലെ ക്ഷേത്രം! സംരക്ഷിക്കുന്നത് പാറക്കടിയിലെ നാഗങ്ങള്‍

ദൈവങ്ങളുടെ വാസസ്ഥലം എന്നാണ് ബാലി അറിയപ്പെടുന്നത്. പുറമേ നിന്നുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള വിശ്വാസങ്ങളാല്‍ സമ്പന്നമായ ക്ഷേത്രങ്ങളാണ് ബാലിയുടെ പ്രത്യേകത. അതിലേറ്റവും പ്രാധാന്യമേറിയത് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം എളുപ്പമായിരിക്കില്ല. എന്നാല്‍ അതില്‍ ഒഴിവാക്കരുതാത്ത ഒരിടമാണ് താനാഹ് ലോട്ട്. കടലിന്‍റെ തീരത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകളു‌ടെ വളരെ സവിശേഷമായ രൂപകല്പനയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ബാലിയുടെ വിശ്വാസങ്ങളുടെ ഭാഗമായ താനാഹ് ലോട്ടിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

താനാഹ് ലോട്ട്

താനാഹ് ലോട്ട്


ബാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളില്‍ ഒന്നായി വിനോദ സഞ്ചാരഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് തനാഹ് ലോട്ട്. യഥാര്‍ത്ഥത്തില്‍ കടല്‍ തീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു പാറക്കെട്ടാണ് തനാ ലോട്ട്. ബാലി ഫോട്ടോകളുടെ ഐക്കണ്‍ എന്നാണിവിടം വിളിക്കപ്പെടുന്നത്. ബാലിയിലെ ഒഴിവാക്കാനാവാത്ത, കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സ്ഥലമായതിനാല്‍ മിക്കപ്പോഴും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കടലിലെ കര

കടലിലെ കര

താനാഹാ ലോത്ത് എന്നാല്‍ ഇവിടുത്തെ ബാലിനീസ് ഭാഷയില്‍ കടലിലെ കര എന്നാണ് അര്‍ത്ഥം. തബാനൻ സിറ്റിയുടെ തെക്ക് 13 കിലോമീറ്റർ അകലെയുള്ള തബാനൻ റീജൻസിയിലെ കെദിരി ജില്ലയിലെ ബെരാബൻ വില്ലേജിലാണ് തനാ ലോട്ട് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളായുള്ള കടല്‍ വേലിയേറ്റത്തിന്റെ ഫലമായി രൂപപ്പെട്ട പാറയിലാണ് ഈ ക്ഷേത്രമുള്ളത്. പുരാ താനാഹാ ലോട്ട് എന്നാണ് ഇവിടുത്തെ ക്ഷേത്രം അറിയപ്പെടുന്നത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡാങ് ഹ്യാങ് നിരത്തയാണ് ഇതിന്റെ നിര്‍മ്മിതിക്കു പിന്നിലെന്നാണ് സൃഷ്ടിയാണെന്ന് തനാ ലോത്ത് എന്നാണ് ചില ചരിത്രം പറയുന്നത്. ഒരിക്കല്‍ തെക്കൻ തീരത്തേക്കുള്ള തന്റെ യാത്രയ്ക്കിടെ അദ്ദേഹം റോക്ക്-ദ്വീപിന്‍റെ രൂപവും പ്രത്യേകതകളും കണ്ടു അവിടെ വിശ്രമിക്കുകയും കുറച്ചു നാളുകള്‍ അവിടെ കഴിയും അദ്ദേഹത്തെ ഇവിടുത്തെ ഗ്രാമീണര്‍ വളരെ നല്ലരീതിയില്‍ ആണ് സ്വീകരിക്കുകയും ചെയ്തുവത്രെ. ഒരിക്കല്‍ ആ പാറയില്‍ ക്ഷേത്രം പണിയണമെന്ന് അദ്ദേഹം ഗ്രാമീണരോട് ആവശ്യപ്പെട്ടു,. ബാലിയുടെ വിശ്വാസങ്ങളുടെ ഭാഗമായ കടൽ ദേവന്മാരെ ആരാധിക്കാനുള്ള ഒരു പുണ്യസ്ഥലമായി അതിനെ മാറ്റുക എന്ന ലക്ഷ്യത്തിലായിരുന്നു അത്, കടല്‍ ദേവനായ വരുണനെ ആരാധിച്ചു പോന്ന ഇവിടെ പിന്നീട് നിരർത്ഥയെയും ആരാധിക്കുവാനും തുടങ്ങി.

ഏട്ട് കടല്‍ക്ഷേത്രങ്ങളില്‍ ഒന്ന്

ഏട്ട് കടല്‍ക്ഷേത്രങ്ങളില്‍ ഒന്ന്

ബാലിനീസ് തീരത്തിന് ചുറ്റുമുള്ള എ‌ട്ട് കടൽ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. പെനതാരൻ ക്ഷേത്രം, പുര പെനിയവാങ്, ജെറോ കണ്ടാങ് ക്ഷേത്രം, എൻജംഗ് ഗാലു ക്ഷേത്രം, ബട്ടു ബൊലോംഗ് ക്ഷേത്രം, ബട്ടു മേജൻ ക്ഷേത്രം, പുര പകെന്ദുങ്കൻ, ത്രി അന്താക സ്മാരകം എന്നിവയാണ് തനാ ലോട്ട് പ്രദേശത്തെ ഈ എട്ട് ക്ഷേത്രങ്ങൾ.

വിശുദ്ധ നാഗവും ക്ഷേത്രവും

വിശുദ്ധ നാഗവും ക്ഷേത്രവും

താനാഹാ ലോട്ട് ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളോട‌് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ഇവിടുത്തെ വിശുദ്ധ നാഗത്തിന്‍റെ കഥ. ക്ഷേത്രത്തെ അക്രമികളില്‍ നിന്നും ദുഷ്ടാത്മാക്കളില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പാറക്കടയില്‍ വസിക്കുന്ന നാഗത്തിന്‍റേത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നിരാര്‍ത്തയാണ് ക്ഷേത്ര സംരക്ഷണത്തിനായി തന്റെ ശക്തിയുയോഗിച്ച് നാഗത്തെ സൃഷ്ടിച്ചതത്രെ. വെളുപ്പും കറുപ്പും നിറമുള്ള ഈ നാഗത്തിന് കഠിനമായ വിഷം പുറപ്പെടുവിക്കുവാനും സാധിക്കുമത്രെ. തനാ ലോട്ട് ക്ഷേത്രം സന്ദർശിക്കുമ്പോൾ സന്ദർശകർക്ക് മോശം ഉദ്ദേശ്യങ്ങളില്ലെങ്കിൽ, വിശുദ്ധ പാമ്പ് അവരെ ആക്രമിക്കില്ലെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.

 210 ദിവസം കൂടുമ്പോഴുള്ള പൂജകള്‍

210 ദിവസം കൂടുമ്പോഴുള്ള പൂജകള്‍

210 ദിവസത്തിലൊരിക്കൽ പൂജവാലി എന്ന ചടങ്ങ് ഇവി‌ടെ ക്ഷേത്രത്തില്‍ നടക്കുന്നു.കുനിംഗൻ ദിനത്തിന് 4 ദിവസത്തിന് ശേഷമാണ് തനാ ലോട്ടിലെ ചടങ്ങ്. തനാ ലോട്ടിൽ വിശുദ്ധ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഇന്തോനേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്തുന്നു.

ശുദ്ധജല ഉറവ

ശുദ്ധജല ഉറവ

കടലിനാൽ ചുറ്റപ്പെട്ട ഒരു ക്ഷേത്രത്തിൽ ശുദ്ധജലം ഉണ്ടെന്നത് അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത തന്നെയാണ്. തനാ ലോട്ട് ക്ഷേത്ര പ്രദേശത്ത് ഒരു വിശുദ്ധ നീരുറവയുണ്ട്. ഈ വിശുദ്ധ നീരുറവ വിശുദ്ധ ജല ഗുഹയിൽ കാണപ്പെടുന്നു. പുരാണമനുസരിച്ച്, വിവിധ രോഗങ്ങളെ സുഖപ്പെടുത്താനുള്ള കഴിവ് തനാ ലോത്ത് ഉറവയ്ക്കുണ്ടത്രെ.

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

താനാഹ് ലോട്ട് പുനര്‍നിര്‍മ്മാണം

താനാഹ് ലോട്ട് പുനര്‍നിര്‍മ്മാണം

80 കളിൽ, തനാ ലോട്ട് ക്ഷേത്രം കാലപ്പഴക്കം കൊണ്ടും തിരമാലകളുടെ നിരന്തരമായ സാന്നിധ്യം മൂലവും നാശത്തിലന്റെ വക്കിലേക്ക് നീങ്ങിത്തുടങ്ങി, താനാ ലോട്ടിന്‍റെ യഥാർത്ഥ ആകൃതിയും അവസ്ഥയും സംരക്ഷിക്കുന്നതിനായി, 2003 ഫെബ്രുവരിയിൽ ഇത് പുനസ്ഥാപിക്കാൻ അധികൃതർ ചില ശ്രമങ്ങൾ നടത്തി. തൽഫലമായി, ക്ഷേത്രത്തിന്റെ അടിഭാഗത്തുള്ള മൂന്നിലൊന്ന് പാറകളില്‍ ചില കൃത്രിമ പാറകൾ മാറ്റിസ്ഥാപിച്ചു. ഇതിനാലാണ് ഇന്നും ശക്തമായി ഇവിടം നിലകൊള്ളുന്നത്.

അത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാഅത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാ

ലിഫ്റ്റ് അടിച്ച് യാത്ര, ക്രിസ്മസ് ഇല്ലാതിരുന്ന 30 വര്‍ഷങ്ങള്‍.. ക്യൂബയെന്ന വിപ്ലവ ദേശത്തിന്‍റെ വിശേഷങ്ങള്‍ലിഫ്റ്റ് അടിച്ച് യാത്ര, ക്രിസ്മസ് ഇല്ലാതിരുന്ന 30 വര്‍ഷങ്ങള്‍.. ക്യൂബയെന്ന വിപ്ലവ ദേശത്തിന്‍റെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X