Search
  • Follow NativePlanet
Share
» »ഹാപ്പിയാകുവാൻ പോയാൽ ഡബിൾ ഹാപ്പിയാക്കുന്ന തപോല

ഹാപ്പിയാകുവാൻ പോയാൽ ഡബിൾ ഹാപ്പിയാക്കുന്ന തപോല

മഹാരാഷ്ട്രയുടെ മിനി കാശ്മീർ എന്നറിയപ്പെടുന്ന തപോലയിലെത്തിയാൽ തിരിച്ചുവരുമ്പോൾ കുറഞ്ഞത് ഒരഞ്ച് വയസ്സെങ്കിലും കുറഞ്ഞ് പിന്നെയും പിന്നെയും ചെറുപ്പക്കാരായി മാറുമത്രെ.

ഹാപ്പിയാകുവാൻ യാത്ര പോയാൽ ഡബിൾ ഹാപ്പിയായി തിരിച്ചെത്തിക്കുന്ന കുറച്ച് സ്ഥലങ്ങൾ... കിടിലൻ തടാകവും അതിനു സമീപത്തെ കാഴ്ചകളും പശ്ചിമഘട്ടത്തിന്റെ പച്ചപ്പും സീസണിൽ തകർത്തൊഴുകുന്ന വെള്ളച്ചാട്ടവും ഒക്കെയായി സഞ്ചാരികളെ കൊതിപ്പിക്കുന്ന നാടാണ് തപോല. മഹാരാഷ്ട്രയുടെ പച്ചപ്പിന്റെ കാഴ്ചകളിൽ അധികമൊന്നും ഉയർന്നു കേട്ടിട്ടില്ലെങ്കിലും വായിച്ചും കേട്ടുമറിഞ്ഞ് ഇവിടെ എത്തുന്നവർ കുറവൊന്നുമല്ല. മഹാരാഷ്ട്രയുടെ മിനി കാശ്മീർ എന്നറിയപ്പെടുന്ന തപോലയിലെത്തിയാൽ തിരിച്ചുവരുമ്പോൾ കുറഞ്ഞത് ഒരഞ്ച് വയസ്സെങ്കിലും കുറഞ്ഞ് പിന്നെയും പിന്നെയും ചെറുപ്പക്കാരായി മാറുമത്രെ. സഹ്യാദ്രിയുടെ മനംമയക്കുന്ന കാഴ്ചകള്‍ കാണിക്കുന്ന തപോലയുടെ വിശേഷങ്ങൾ!!

മനംമയക്കുന്ന തപോല

മനംമയക്കുന്ന തപോല

മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് തപോ. മഹാബലേശ്വറിൽ നിന്നും 25 കിലോമീറ്ററ്‍ അകലെ സ്ഥിതി ചെയ്യുന്ന ഇത് സാഹസിക കാഴ്ചകളും അനുഭവങ്ങളും തേടി പ്രകൃതിയിലേക്കിറങ്ങുവാൻ താല്പര്യമുള്ളവരെ ആകർഷിക്കുന്ന ഇടമാണ്.
മഴക്കാലമായാൽ പച്ചപ്പുതപ്പണിഞ്ഞ് കാട്ടുപൂക്കളും ഒക്കെയായി പ്രകൃതിയുടെ മറ്റൊരു ഭാവമാണ് ഇവിടെ കാണാൻ സാധിക്കുക.
ശിവസാഗർ ലേക്കും കോയന തടാകവു അവിടുത്തെ കയാക്കിങ്ങും സ്കൂട്ടർ റൈഡും ഒക്കെ ഇവിടുത്തെ ചെറിയ ആകർഷണങ്ങളാണ്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മുംബൈയിൽ നിന്നും 245 കിലോമീറ്ററും പൂനെയിൽ നിന്നും 145 കിലോമീറ്ററും അകലെയാണ് തപോല സ്ഥിതി ചെയ്യുന്നത്. മഹാബലശ്വറിലെത്തിയാൽ ഇവിടെ നിന്നും പൊതുഗതാഗത സംവിധാനത്തിൽ തപോലയിലെത്താം. ഷെയർ ടാക്സികളും ഇത് വഴ ധാരാളമുണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ലോഹ്യാൻ വിമാനത്താവളനാണ്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 60 കിലോമീറ്റർ അകലെയുള്ള വാത്താർ സ്റ്റേഷനാണ്.

തോസീഗാർ വെള്ളച്ചാട്ടം

തോസീഗാർ വെള്ളച്ചാട്ടം

തപോലയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള തോസീഗാർ വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്. പച്ചപ്പിനു നടുവിലായി കിടക്കുന്ന ഈ വെള്ളച്ചാട്ടം കുറേയധികം വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ്. 49 അടി മുതൽ 1640 അടി വരെ ഉയരത്തിലായി കിടക്കുന്നതാണ് ഇതിലെ വെള്ളച്ചാട്ടങ്ങൾ. ആഈ ഓരോ തട്ടുകൾക്കും ഓരോ ഭംഗിയാണ്. സതാരയിലെ തോസീഗാർ ഗ്രാമത്തിൽ നിന്നും എളുപ്പത്തിൽ വെള്ളച്ചാട്ടത്തിനടുത്തെത്താം.
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:VikasHegde

കാസ് പത്തർ

കാസ് പത്തർ

മഹാരാഷ്ട്രയിലെ വാലി ഓഫ് ഫ്ലവേഴ്സാണ് കാസ് പത്തർ എന്നറിയപ്പെടുന്ന കാസ് പ്ലേറ്റ്. മഹാബലേശ്വറിൽ നിന്നും 37 കിലോമീറ്ററും തപോലയിൽ നിന്നും 50 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഏകദേശം 1000 ഹെക്ടർ സ്ഥലത്തായി സമുദ്ര നിരപ്പിൽ ന്നനും 1200 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശത്തിന്റെ കിടപ്പ്.
ഉയർന്ന നിരക്കിലുള്ള മഴ ലഭിക്കുന്ന ഇടമായതിനാലാണ് ഇവിടെ ഇത്രയും പച്ചപ്പ് കാണപ്പെടുന്നത്. മഴക്കാലത്താണ് ഈ പ്രദേശത്തിന്റെ ഭംഗി മുഴുവനും ആസ്വദിക്കുവാൻ സാധിക്കുക. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:Parabsachin

പാഞ്ച്ഗനിയും വായും

പാഞ്ച്ഗനിയും വായും

തപോലയോട് ചേർന്നുള്ള പ്രസിദ്ധമായ ഹില്‍ സ്റ്റേൽനാണ് പാഞ്ച്ഗനി. മഹാബലേശ്വറിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ പ്രസിദ്ധ ഇടങ്ങളാൽ സമ്പന്നമാണ്. സിഡ്നി പോയിന്റ്, രാജ്പുരി ഗുഹകൾ, ഡെവിൾസ് കിട്ടൺ, മാർപോ ഗാർഡൻ, ഝോം ഡാം തുടങ്ങി നിരവധി ഇടങ്ങൾ ഇവിടെയുണ്ട്.

കൊടചാദ്രിയുടെ സൗന്ദര്യവുമായി ഹിഡ്‌ലുമനെ വെള്ളച്ചാട്ടംകൊടചാദ്രിയുടെ സൗന്ദര്യവുമായി ഹിഡ്‌ലുമനെ വെള്ളച്ചാട്ടം

ടണൽ നമ്പർ 33 മുതൽ കള്ളനെ ആരാധിക്കുന്ന സ്റ്റേഷൻ വരെ! വിചിത്രം ഈ തീവണ്ടിക്കഥകൾ!!ടണൽ നമ്പർ 33 മുതൽ കള്ളനെ ആരാധിക്കുന്ന സ്റ്റേഷൻ വരെ! വിചിത്രം ഈ തീവണ്ടിക്കഥകൾ!!

ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!

PC:Akhilesh Dasgupta

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X