Search
  • Follow NativePlanet
Share
» »മനശ്ശാന്തി നല്കുന്ന ആശ്രമവും സ്വപ്നത്തിലെ നഗരവും..

മനശ്ശാന്തി നല്കുന്ന ആശ്രമവും സ്വപ്നത്തിലെ നഗരവും..

ഇതാ തവാങ്ങ് യാത്രയിൽ ഒഴിവാക്കരുതാത്ത കുറച്ച് കാര്യങ്ങൾ നോക്കാം...

കുറച്ചധികം ദിവസങ്ങൾ ചിലവഴിക്കുവാന്‍ കയ്യിലുണ്ടെങ്കിൽ ഒരു യാത്രയ്ക്കൊരുങ്ങാം.... ചൈന എന്നും കണ്ണുവെച്ചിരുന്ന അരുണാചൽ പ്രദേശിലെ തവാങ്ങിന്റെ സൗന്ദര്യം കാണുവാനൊരു യാത്ര....വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടമായി തിരഞ്ഞെടുക്കപ്പെട്ട തവാങ്ങിലേക്ക് യാത്രയ്ക്കൊരുങ്ങുവാൻ പറ്റിയ സമയമിതാണ്.. ഇതാ തവാങ്ങ് യാത്രയിൽ ഒഴിവാക്കരുതാത്ത കുറച്ച് കാര്യങ്ങൾ നോക്കാം...

മനശ്ശാന്തിയ്ക്ക് പോകാം തക്ത്സാംഗ് ഗോംപയിലേക്ക്

മനശ്ശാന്തിയ്ക്ക് പോകാം തക്ത്സാംഗ് ഗോംപയിലേക്ക്

അരുണാചൽ പ്രദേശിൻരെ വടക്കു പടിഞ്ഞാറൻ കോണിൽ സ്ഥിതി ചെയ്യുന്ന തക്ത്സാംഗ് ഗോംപ മനസ്സമാധാനം തേടി യാത്ര ചെയ്യുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ്. ഭൂട്ടാന്റെ ഭാഗമായാണ് ഇവിടം പക്ഷേ, അറിയപ്പെടുന്നത്. കനത്ത കാടിനും പർവ്വതങ്ങൾക്കുമിടയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടേക്കുള്ള യാത്ര വളരെ ആകർഷണീയവും സാഹസികവും ആയിരിക്കും. ധ്യാനിക്കുവാനായാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്.

PC:Christopher Michel

സാഹസികനാണെങ്കിൽ പോകാം 22,500 അടി ഉയരത്തിലേക്ക്

സാഹസികനാണെങ്കിൽ പോകാം 22,500 അടി ഉയരത്തിലേക്ക്

സാഹസികതയുടെ പുതിയ മാനങ്ങൾ തേടിയുള്ള യാത്രയാണെങ്കിലും ഇവിടെ ഒട്ടേറെ കാര്യങ്ങൾ കാത്തിരിപ്പുണ്ട്. അരുണാചൽ പ്രദേശിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയയാ ഗോറിചെൻ പീക്കിലേക്കാവട്ടെ യാത്ര. സമുദ്ര നിരപ്പിൽ നിന്നും 22,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിലേക്കുള്ള യാത്ര സാഹസികവും വെല്ലുവിളി നിറഞ്ഞതുമായിരിക്കും. ഇതിന്റെ മുകളിലെത്തിയാൽ കാണുന്ന 360 ഡിഗ്രി കാഴ്ച തന്നെയാണ് ഏറ്റവും വലിയ ആകർഷണം.

സേലാ പാസിലേക്കൊരു യാത്ര

സേലാ പാസിലേക്കൊരു യാത്ര

തവാങ്ങിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടമാണ് സേലാ പാസ്. സമുദ്ര നിരപ്പിൽ നിന്നും 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ മലമ്പാത സഞ്ചാരികൾക്ക് മികച്ച ഒരു യാത്രയായിരിക്കും ഉറപ്പ് നല്കുക.

PC:Dhrubazaanphotography

 സ്വപ്നത്തിലെന്നപോലെ നുറാനങ് വെള്ളച്ചാട്ടം

സ്വപ്നത്തിലെന്നപോലെ നുറാനങ് വെള്ളച്ചാട്ടം

തവാങ്ങിൽ നിന്നും 40 കിലോമീറ്ററ്‍ അകലെ സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നുറാനങ് ബോങ് ബോങ് വെള്ളച്ചാട്ടം ഇവിടെ തീർച്ചായും പോയിരിക്കേണ്ട ഒരിടമാണ്. ബോങ് ബോങ് വെള്ളച്ചാട്ടം എന്നും ഇതറിയപ്പെടുന്നു. അരുണാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണിത്.

PC:Easyvivek

ഒരിക്കലെങ്കിലും കാണേണ്ട ഷോങാ ലേക്ക്

ഒരിക്കലെങ്കിലും കാണേണ്ട ഷോങാ ലേക്ക്

മഞ്ഞു മൂടിക്കിടക്കുന്ന പർവ്വതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷോങാ ട്സർ തടാകം തവാങ്ങ് കാണാനെത്തുമ്പോൾ സന്ദർശിക്കേണ്ട ഇടമാണ്. തവാങ്ങിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥതിി ചെയ്യുന്നത്.

മാധുരി തടാകത്തിലേക്കൊരു യാത്ര

മാധുരി തടാകത്തിലേക്കൊരു യാത്ര

പ്രിയപ്പെട്ടവർക്കൊപ്പമുള്ള തവാങ് യാത്രയിൽ വിട്ടുപോകരുതാത്ത ഒരിടമുണ്ട്. മാധുരി തടാകം. പർവ്വതങ്ങൾക്കും താഴ്വരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മാധുരി തടാകം ഇന്ത്യൻ ആർമിയുടെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്.

PC:Itrajib

ആദ്യം മ‍ഞ്ഞുപൊഴിയുന്ന ബൂംലാ പാസ്

ആദ്യം മ‍ഞ്ഞുപൊഴിയുന്ന ബൂംലാ പാസ്

ഇന്ത്യയിൽ ഏറ്റവും ആദ്യം മഞ്ഞു പെയ്യുന്ന ഇടമാണ് തവാങ്ങിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ബൂംലാ പാസ്. ഇവിടെ എത്തിച്ചേരുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. ഇന്ത്യൻ ആർമിയിൽ നിന്നും മുൻകൂട്ടിയുള്ള അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവിടേക്ക് പ്രവേശിക്കാനാവൂ. സമുദ്ര നിരപ്പിൽ നിന്നും 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ ആദ്യം മഞ്ഞുവീഴ്ച ലഭിച്ചാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

1962 വെ ഇന്ത്യ-ചൈന യുദ്ധം നടന്ന സ്ഥലം ഇതാണ് എന്നത് മിക്കവർക്കും അത്ര അറിവുള്ള കാര്യമായിരിക്കില്ല. പഴയ കാലങ്ങളിൽ ഒരു വ്യാപാര പാത ഇതുവഴിയായിരുന്നു കടന്നുപോയിരുന്നത്. ദലൈ ലാമ ടിബറ്റിൽ നിന്നും രക്ഷപെട്ട് ഇന്ത്യയിൽ അഭയം തേടിയത് ഈ വഴിയാണ് എന്നാണ് പറയപ്പെടുന്നത്.
ഇന്ത്യയുടെ പ്രധാനപ്പെട്ട മലമ്പാതകൾ അഥവാ പാസുകളിൽ ഏറ്റവും കുറച്ച് ആളുകൾ മാത്രം എത്തുന്ന ഇടമായാണ് ബും ലാ പാസിനെ കണക്കാക്കുന്നത്. ഇന്ത്യൻ ആർമിയിൽ നിന്നും പ്രത്യേക അനുമതി വേണ്ടതും അധികമാർക്കും ഈ സ്ഥലത്തെപ്പറ്റി അറിയാത്തതുമാണ് ഇതിനു കാരണം.

PC-Vishnu1991nair

വിഹാര മാർക്കറ്റിലെ ഷോപ്പിങ്ങ്

വിഹാര മാർക്കറ്റിലെ ഷോപ്പിങ്ങ്

വിഹാര മാർക്കറ്റ് എന്നറിയപ്പെടുന്ന ടിബറ്റൻ സെറ്റിൽമെന്റ് മാർക്കറ്റാണ് ഇവിടുത്തെ മറ്റൊരിടം. ചെറിയ ചെറിയ കടകൾക്കും പ്രാദേശിക ഭക്ഷണങ്ങൾക്കും ചൈനീസ് പാത്രങ്ങൾക്കും ഒക്കെ പേരുകേട്ട ഇടമാണിത്.

അരുണാചൽ യാത്രയിലെ അരുതുകൾഅരുണാചൽ യാത്രയിലെ അരുതുകൾ

ഉയരംകൂടുംതോറും സ്വാദും വിലയും കൂടുന്ന ചായ ഇതാ ഇവിടെയുണ്ട്!!ഉയരംകൂടുംതോറും സ്വാദും വിലയും കൂടുന്ന ചായ ഇതാ ഇവിടെയുണ്ട്!!

അരുണാചല്‍ ഒളിപ്പിച്ച അത്ഭുതം..ഇത് സീറോ വാലി!!

ഒരിക്കലും സന്ദർശിക്കരുത് ആസാമിലെ ഈ ഇടങ്ങൾ <br />ഒരിക്കലും സന്ദർശിക്കരുത് ആസാമിലെ ഈ ഇടങ്ങൾ

Read more about: tawang arunachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X