സുന്ദരമെന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ത ട്ടുതട്ടായി കിടക്കുന്ന മൊട്ടക്കുന്നി ന് മുകളില് zwj; അടുക്കിപെറുക്കി വച്ചിരിക്കുന്ന സമച തുരപെട്ടികള് zwj; പോലെ കൂട്ടം ചേര് zwj;ന്ന് കിടക്കുന്ന കുറെ കെട്ടി ടങ്ങള് zwj;. ചിത്രം കാണുമ്പോള് zwj; തന്നെ അവിടേയ്ക്ക് പറക്കാന് zwj; നമുക്ക് ചിറകുമുളച്ചത് പോലെ തോന്നും. സുന്ദരമായ തവാങിനേക്കുറിച്ച് കേട്ടിട്ടുള്ള ആ രും തന്നെ അവിടേയ്ക്കൊന്ന് പോകാ ന് zwj; കൊതിക്കാതിരിക്കില്ല.അരുണാചല് zwj;പ്രദേശില് zwj; ചൈനയോട് അതിരു ചേര് zwj;ന്ന് കിടക്കുന്ന തവാങ് എന്ന ഇന്ത്യന് zwj; പെണ് zwj;കുട്ടിയെ സ്വന്തമാക്കാന് zwj; ചൈന പലപ്പോഴും കൊതിച്ചിട്ടുണ്ട്. അതുകൊണ്ട് കടുത്ത സുരക്ഷ നിയന്ത്രണങ്ങളൊക്കെ പാലി ച്ച് വേണം തവാങിനുള്ളില് zwj; കടക്കാന് zwj;. ത വങിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലെന്ന് ചുരുക്കം. അരുണാചല് zwj; പ്രദേശ് സര് zwj;ക്കാറിന്റെ ഇന്നര് zwj; ലൈന് zwj; പെര് zwj;മിറ്റ് വാങ്ങിയതിന് ശേഷമെ താവാങിലേക്ക് യാത്ര ചെയ്യാന് zwj; കഴിയു.തവാങ് എന്ന സുന്ദര സ്ഥലത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള് zwj; സ്ലൈഡുകളിലൂടെ വായിക്കാം തവാങിലെ തവാങ് മൊണാസ്ട്രിയില്‍ നിന്നാണ് തവാങിന് ആ പേര് ലഭിക്കുന്നത്. കുതിര എന്ന് അര്‍ത്ഥം വരുന്ന താ യെന്ന വാക്കും തെരഞ്ഞെടുത്തത് എന്ന് അര്‍ത്ഥം വരുന്ന വാങ് എന്ന വാക്കും കൂടിച്ചേര്‍ന്നാണ് തവാങ് എന്ന പേര് ഉണ്ടായത്. ഇതിന് പിന്നിലെ കഥ അടുത്ത സ്ലൈഡില്‍.Photo Courtesy: Vikramjit Kakati തവാ ങ് മൊണസ്ട്രി സ്ഥിതി ചെയ്യുന്ന സ്ഥലം തെരഞ്ഞെടുത്തത് മെറാഗ് ലാമ ലോദ്രെ ജിംസ്റ്റോയുടെ കുതിരയാണെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് കുതിര തെരഞ്ഞെടുത്തത് എന്ന് അര്‍ത്ഥം വരുന്ന തവാങ് എന്ന പേര് ഈ സ്ഥലത്തിന് കിട്ടിയത്.Photo Courtesy: Kunal Dalui ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമയില്‍ ഒരു പ്രധാന ലൊക്കേഷനായി തവാങ് കടന്നുവരുന്നുണ്ട്. നിരവധി ബോളിവുഡ് സിനിമകളിലും തവാങിന്റെ സുന്ദരകാഴ്ചകള്‍ കാണാംPhoto Courtesy: Giridhar Appaji Nag Y തവാങിന്റെ വടക്ക് തിബറ്റും, തെക്ക് പടിഞ്ഞാറ് ഭൂട്ടാനും കിഴക്ക് വെസ്റ്റ് കമേങുമാണ് അതിര്‍ത്തികള്‍. മുന്‍പ് വെസ്റ്റ് കമേങ് ജില്ലയുടെ ഭാഗമായിരുന്നു തവാങ്.Photo Courtesy: BOMBMAN പ്രകൃതി മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ തവാങ്ങിലുണ്ട് . വിഹാരങ്ങള്‍, കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. തവാങ് വിഹാരം, സെല ചുരം, നിരവധി വെള്ളച്ചാട്ടങ്ങള്‍ എന്നിവയാണ് തവാങ്ങിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബോളിവുഡ് സിനിമകള്‍ക്ക് പശ്ചാത്തലമൊരുക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട് . വിശദമായി വായിക്കാംPhoto Courtesy: Joshua Singh ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെ വലുതുമായ വിഹാരമാണ് താവാങ് വിഹാരം. എഡി 1680-1681 ല്‍ മേറാക് ലാമ ലോദ്രെ പണികഴിപ്പിച്ചതാണിത് .Photo Courtesy: Giridhar Appaji Nag Y ഗാള്‍ഡെന്‍ നംഗ്യാല്‍ ലാത്സെ എന്നും അറിയപ്പെടുന്ന ഈ വിഹാരം സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലാണ് സ്ഥിതി ചെയ്യുന്നത് . ബുദ്ധ ഭഗവാന്റെ 27 അടി ഉയരമുള്ള സ്വര്‍ണ പ്രതിമയും മൂന്ന് നിലകളുള്ള സമ്മേളന മുറിയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.Photo Courtesy: Doniv79 പുരാതന പുസ് തകങ്ങളുടെയും പതിനേഴാം നൂറ്റാണ്ടിലെ ഉള്‍പ്പടെയുള്ള കൈഎഴുത്ത് പ്രതികളുടെയും വലിയ ശേഖരമുള്ള ഒരു ലൈബ്രറി ഇവിടെയുണ്ട് .Photo Courtesy: Mr Tan തവാങില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തടാകം 1950 ലെ ഭൂമികുലുക്കത്തിന് ശേഷം രൂപപെട്ടതാണ് .തടകാവും ചുറ്റുമുള്ള പ്രകൃതിയും വളരെ ആകര്‍ഷകമാണ് . അതിനാല്‍ നിരവധി ഇന്ത്യന്‍ ചലച്ചിത്ര സംവിധായകര്‍ അവരുടെ ചിത്രം ഷൂട്ട് ചെയ്യാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തിട്ടുണ്ട് . Photo Courtesy: Giridhar Appaji Nag Y തവാങ് പട്ടണത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ സ് തൂപം സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്തെ ഏറ്റവും വലിയ സ് തൂപമാണിത് . പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മോണ്‍പ സന്യാസിയായ ലാമ പ്രധാര്‍ പണികഴിപ്പിച്ചതാണീ സ് തൂപം എന്നാണ് വിശ്വസിക്കപ്പെടുന്നത് .Photo Courtesy: Kunal Dalui ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് സെല ചുരമാണന്ന് പറയാം. സന്ദര്‍ശകര്‍ക്ക് സ്വര്‍ഗത്തിന്റെ അനുഭൂതിയാണ് ഇവിടുത്തെ ദൃശ്യങ്ങള്‍ നല്‍കുന്നത് . ശൈത്യകാലത്ത് സെല മലനിരകള്‍ വെളുത്ത മഞ്ഞിന്‍ പുതപ്പണിഞ്ഞ് കിടക്കുന്ന കാഴ് ചയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത് . സെല ചുരത്തിലും ചുറ്റുമായി 101 തടാകങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത് . വിശദമായി വായിക്കാംPhoto Courtesy: op john അരുണാചല്‍പ്രദേശിലെ ഗോത്ര ജനതയുടെ ജീവിതത്തിലെ പ്രധാന ഭാഗമാണ് മേളകളും ഉത്സവങ്ങളും. തവാങ്ങിലെ മോണ്‍പ ഗോത്രക്കാരുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ് തമല്ല. അരുണാചല്‍പ്രദേശിലെ മറ്റ് ഗോത്ര വര്‍ഗ്ഗക്കാരുടേത് പോലെ മോണ്‍പകളുടെ ഉത്സവങ്ങളും കൃഷിയുമായി ബന്ധപ്പെട്ടുള്ളതാണ് . തവാങ്ങിലെ മോണ്‍പസ് എല്ലാ വര്‍ഷവും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കാറുണ്ട് . Photo Courtesy: AshLin ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യത്തോടെയോ നടത്തുന്ന പുതുവത്സര ഉത്സവമാണ് ലോസര്‍.Photo Courtesy: Ashishlohorung മറ്റൊരു ഉത്സവമാണ് തോഗ്യ. ചന്ദ്ര വര്‍ഷ കലണ്ടറിലെ പതിനൊന്നാം മാസത്തിന്റെ ഇരുപത്തിയെട്ടാം ദിവസമാണിത് ആഘോഷിക്കുന്നത് . എല്ലാ വര്‍ഷവും ജനുവരിയിലായിരിക്കും സാധാരണ ഈ ആഘേഷം ഉണ്ടാവുക. മനുഷ്യര്‍ക്കും വിളകള്‍ക്കും അസുഖങ്ങളും നിര്‍ഭാഗ്യങ്ങളും ഉണ്ടാക്കുന്ന ദുരാത്മാക്കാളെ ഒഴിപ്പിക്കുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനും വേണ്ടിയാണ് ഈ ഉത്സവങ്ങളിലേറെയും നടത്തുന്നതെന്നാണ് വിശ്വാസം. Photo Courtesy: Lonley Planet സകഗവയും ചന്ദ്ര വര്‍ഷ കലണ്ടറിലെ പതിനൊന്നാം മാസത്തിന്റെ ഇരുപത്തിയെട്ടാം ദിവസമാണിത് ആഘോഷിക്കുന്നത് . എല്ലാ വര്‍ഷവും ജനുവരിയിലായിരിക്കും സാധാരണ ഈ ആഘേഷം നടത്തപ്പെടുക.Photo Courtesy: Luca Galuzz വിളകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും നല്ല വിളവെടുപ്പുണ്ടാകുന്നതിനും ഗ്രാമവാസികളെ നശിപ്പിക്കാന്‍ വരുന്ന ദുര്‍ശക്തി അകറ്റുന്നതിനുമായി എല്ലാ ഗ്രാമവാസികളും പങ്കെടുക്കുന്ന വലിയ ഘോഷയാത്രയാണ് ചോയികോര്‍. കൃഷി ഏറ്റവും കുറവുള്ള ചന്ദ്ര വര്‍ഷത്തിലെ ഏഴാം മാസത്തിലാണ് ചോയികോര്‍ സംഘടിപ്പിക്കുന്നത് .Photo Courtesy: Dhaval Momaya മോണ്‍പാസ് എന്നറിയപ്പെടുന്ന തവാങിലെ ജനങ്ങള്‍ കരകൗശല ഉത് പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വലിയ വൈദഗ് ധ്യമുള്ളവരാണ് . വളരെ മനോഹരമായി രൂപകല്‍പനചെയ് ത കരകൗശല വസ് തുക്കളും കലാരൂപങ്ങളും ഇവിടുത്തെ പ്രാദേശിക വിപണിയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് വാങ്ങാന്‍ കിട്ടും. സര്‍ക്കാരിന്റെ കരകൗശല കേന്ദ്രത്തിലും ഇവ വില്‍പനയ് ക്കെത്തുന്നുണ്ട് .Photo Courtesy: Renaud Camus വര്‍ഷത്തില്‍ കൂടുതല്‍ മാസങ്ങളിലും മിതമായ കാലാവസ്ഥയാണ് തവാങില്‍ അനുഭവപ്പെടുക. കാലാവസ്ഥ പ്രസന്നമായിരിക്കുന്ന മാര്‍ച്ച് മുതല്‍ ഒക് ടോബര്‍ വരെയുള്ള കാലയളവാണ് തവാങ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. Photo Courtesy: Ani ttbr രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ആസ്സാമിലെ തെസ് പൂര്‍ , ഗുവാഹത്തി വഴി തവാങിലെത്തിച്ചേരാം. ഡല്‍ഹിയില്‍ നിന്നും ഗുവാഹത്തിലേയ് ക്ക് എല്ലാ ദിവസവും ഇന്ത്യന്‍ എയര്‍ലൈന്‍, ജറ്റ് എയര്‍വെസ് യ് , സഹാറ എയര്‍ലൈന്‍സ് എന്നിവയുടെ ഫ് ളൈറ്റുകളുണ്ട് . കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേയ് ക്ക് ഫ് ളൈറ്റ് സര്‍വീസുണ്ട് . ഇതിനു പുറമെ രാജധാനി എക് സ് പ്രസ്സ് ഉള്‍പ്പടെ നിരവധി ട്രെയിനുകളും ഗുവാഹത്തിയിലേക്ക് കിട്ടും. Photo Courtesy: Kunal Dalui