Search
  • Follow NativePlanet
Share
» »ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങൾ

ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങൾ

ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലായ തെഹ്രി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങൾ

സാഹസികത, നേരംപോക്ക്, അത്ഭുതം, യാത്ര....ഇതെല്ലാം ഒന്നിച്ച് ഒരിടത്ത് അനുഭവിക്കുവാൻ സാധിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാൽ തേഹ്രി ലേക്ക് ഫെസ്റ്റിവലിലെത്തിയാൽ ഇതും നടക്കും. ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന തേഹ്റി ലേക്ക് ഫെസ്റ്റിവൽ ഫെബ്രുവരി മാസത്തിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഉത്തരാഖണ്ഡിന്റെ കാഴ്ചകൾ ആസ്വദിച്ച് ഒരു യാത്രയാണ് ലക്ഷ്യമെങ്കിൽ ഇതാണ് പറ്റിയ സമയം. തേഹ്റി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്...

തേഹ്റി ലേക്ക് ഫെസ്റ്റിവൽ

തേഹ്റി ലേക്ക് ഫെസ്റ്റിവൽ

ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലായി അറിയപ്പെടുന്നതാണ് തേഹ്റി ലേക്ക് ഫെസ്റ്റിവൽ. ഉത്തരാഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ആദ്യമായാണ് തണുപ്പു കാലമായ ഫെബ്രുവരിയിൽ നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

തിയ്യതി

തിയ്യതി

ഈ വർഷം ഫെബ്രുവരി 25,26.27 തിയ്യതികളിലാണ് തേഹ്റി ലേക്ക് ഫെസ്റ്റിവൽ നടക്കുക. ഈ സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകർ എത്തിച്ചേരും എന്നാണ് കരുതുന്നത്.

സാഹസികത ഒരിടത്ത്

സാഹസികത ഒരിടത്ത്

ജലവിനോദങ്ങൾ എല്ലാം ഒരിടത്ത് ഒരൊറ്റ കുടക്കീഴിൽ ആസ്വദിക്കുവാൻ പറ്റിയ ഒരിടമായാണ് തേഹ്റി ഫെസ്റ്റിവലിനെ ആളുകൾ കാണുന്നത്.
ബോട്ടിങ്ങ്, ജെറ്റ് സ്കീയിങ്ങ്, ബനാനാ റൈഡ‍്സ്, വാട്ടർ സ്കീയിങ്ങ്, സർഫിങ്ങ്, കാനോയിങ്ങ്, റോവിങ്ങ്, എയർ ഷോ. റിവർ റാഫ്ടിങ്ങ്, പാരാഗ്ലൈഡിങ്ങ്, കയാക്കിങ്ങ്, തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

തീരുന്നില്ല

തീരുന്നില്ല

തടാകത്തിൽ നടത്താവുന്ന സാഹസിക വിനോദങ്ങൾ കൊണ്ടു തീരുന്നതല്ല ഇവിടുത്തെ ആഘോഷങ്ങൾ. രാവും പകലും നടക്കുന്ന സാംസ്കാരിക പരിപാടികളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ആഭരണങ്ങളുടെ പ്രദർശനം, യോഗ, ധ്യാനം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ആർട്ടിസ്റ്റ് ക്യാംപ് തുടങ്ങിയവയെല്ലാം ഇതിന്‍റെ മാത്രം പ്രത്യേകതയാണ്.

ബോളിവുഡ് താരങ്ങൾ

ബോളിവുഡ് താരങ്ങൾ

പരിപാടികൾ അവതരിപ്പിക്കുവാനായി എത്തിച്ചേരുന്ന ബോളിവുഡ് താരങ്ങളാണ് തേഹ്റി ലോക്ക് ഫെസ്റ്റിവലിന്റെ മറ്റൊരു ആകർഷണം. മുൻനിര താരങ്ങളുടെ പരിപാടികൾക്കാണ് ഇവിടെ കൂടുതലും ആരാധകർ പങ്കെടുക്കാനെത്തുന്നത്.

പ്രകൃതിയോട് ചേർന്ന്

പ്രകൃതിയോട് ചേർന്ന്

പ്രകൃതിയോട് ചേർന്നു നടത്തുന്ന ആഘോഷങ്ങളാണ് തേഹ്റി ലേക്ക് ഫെസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകത. ആവേശം അതിന്റ പാരമ്യതയിൽ എത്തിയിട്ടുള്ളവയാണെങ്കിലും അവയൊന്നും പ്രകൃതിയെ മുറിവേൽപ്പിച്ചുകൊണ്ടായിരിക്കില്ല എന്നത് ഉറപ്പാണ്.

PC:AjitK332

താമസിക്കുവാൻ

താമസിക്കുവാൻ

തേഹ്റി ലേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുപാട് സൗകര്യങ്ങൾ ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. തേഹ്റിയിൽ താമസിക്കുവാൻ താല്പര്യമില്ലാത്തവർക്ക് ഋഷികേശിലേക്ക് പോകാം. ഒന്നര രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ഋഷികേശിലെത്താം.

PC:elly

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഡെറാഡൂണിലെ ജോളി ഗ്രാൻഡ് എയർപോർട്ടാണ് തേഹ്റിയോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന വിമാനത്താവളം. ന്യൂ തേഹ്റിയിൽ നിന്നും ‍െറാഡൂൺ എയർപോർട്ടിലേക്ക് 87 കിലോമീറ്റർ ദൂരമുണ്ട്.
ഋഷികേശ് റെയിൽവേ സ്റ്റേഷനാണ് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ.
റോഡ് മാർഗ്ഗം വരുന്നവർക്ക് ഇവിടെ എളുപ്പത്തിലെത്താം. മസൂറി, ഋഷികേശ്, ഹരിദ്വാർ, ദേവപ്രയാഗ്, ശ്രീനഗർ, ഉത്തരകാശി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് കുറഞ്ഞ ഇടവേളകളിൽ പൊതുഗതാഗത സൗകര്യം ലഭ്യമാണ്.

തേഹ്റി

തേഹ്റി

ത്രിഹരി എന്ന വാക്കില്‍ നിന്നാണ് തെഹ്രി എന്ന വാക്ക് ഉണ്ടായത്. ചിന്തകൊണ്ടും വാക്കുകൊണ്ടും പ്രവര്‍ത്തി കൊണ്ടുമുള്ള പാപങ്ങള്‍ കഴുകി കളയുന്ന സ്ഥലം എന്നാണ് ഈ വാക്കിന് അര്‍ഥം. തെഹ്രി അണക്കെട്ടിന്‍െറയും അതിനെതിരായ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തിലുള്ള സമരത്തെയും തുടര്‍ന്നാണ് ഹിമാലയത്തിലെ ഈ ചെറുനഗരത്തെ ലോകമറിഞ്ഞത്. തെഹ്രി ഗര്‍വാള്‍ ജില്ലയുടെ ആസ്ഥാനമായ ഇവിടം ന്യൂ തെഹ്രി എന്നാണ് അറിയപ്പെടുന്നത്. ഭാഗീരഥി നദിയില്‍ അണക്കെട്ട് പൂര്‍ണമായതോടെ പഴയ തെഹ്രി നഗരം ജലസമാധിയിലായതോടെ അവിടത്തുകാരെ ന്യൂ തെഹ്രിയിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു.

PC:wikimedia

തേഹ്റി ഡാം

തേഹ്റി ഡാം

മനുഷ്യ പ്രയത്നം പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരിടമാണ് തേഹ്റി ഡാം. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടുകളിൽ ഒന്നാണിത്. 261 മീറ്റർ ഉയരത്തിലുള്ള ആ അണക്കെട്ട് ഭഗീരഥി നദിയ്ക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.

PC:Jeewannegi

കോട്ടി കോളനി

കോട്ടി കോളനി

തേഹ്റി ലേക്കിന്റെയും ഡാമിന്റെയും ഏറ്റവും മനോഹരമായ കാഴ്ചകൾ കാണുവാൻ പറ്റിയ ഇടമാണ് കോട്ടി കോളനി. ആദ്യം തേഹ്റി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ആളുകൾക്കു വേണ്ടി നിർമ്മിച്ച താമസസ്ഥലമായിരുന്നു ഇവിടം. ഇന്ന് തേഹ്റിയിലെ ടൂറിസത്തിന്റെ കേന്ദ്രമാണി ഈ കോളനി മാറിയിട്ടുണ്ട്.

PC:wikimedia

 പ്രതാപ് നഗർ

പ്രതാപ് നഗർ

തേഹ്റിയിൽ പാരാഗ്ലൈഡിങ്ങിവും ഹോട്ട് എയർ ബലൂണിനും പേരുകേട്ട ഇടമാണിത്. പൗർണ്ണമി ദിവസങ്ങളിൽ തേഹ്റി തടാകത്തിനു മുകളിൽ പൂർണ്ണ ചന്ദ്രനുദിച്ചു നിൽക്കുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ ദൃശ്യം.

PC:Prakhartodaria

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും പോയിക്കാണുവാൻ പറ്റിയ ഇടമാണ് തേഹ്റി. എന്നാൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:elly

സെം മുഖേം ക്ഷേത്രം

സെം മുഖേം ക്ഷേത്രം

നാഗരാജാവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന സേം മുഖേം ക്ഷേത്രം ഉത്തരാഖണ്ഡിലെ പ്രശസ്തമായ ക്ഷേത്രമാണ്. സമുദ്ര നിരപ്പില്‍ നിന്ന് 2903 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നടന്നു മാത്രമേ എത്തിച്ചേരുവാൻ സാധിക്കു.

PC:Paritoshr

ബുദ്ധ കേദാർ

ബുദ്ധ കേദാർ

വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗമുള്ള ശിവക്ഷേത്രമാണ് ബുദ്ധ കേദാറിലേത്. ബാല്‍ഗംഗ, ധരം ഗംഗ നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് മഹാഭാരത കാലത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം. തെഹ്രിയുമായി 59 കിലോമീറ്റര്‍ നീളമുള്ള റോഡ് ഉപയോഗിച്ചാണ് ക്ഷേത്രത്തെ ബന്ധിപ്പിച്ചിരിക്കുന്നത്.

PC:Varun Shiv Kapur

Read more about: tehri uttrakhand festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X