Search
  • Follow NativePlanet
Share
» »ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാ

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാ

...ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഇന്ത്യൻ റെയിൽവേ കഴിഞ്ഞു മാത്രമേ മറ്റെന്തുമുള്ളൂ. സൗകര്യങ്ങൾ നിറഞ്ഞ കംപാർട്മെന്‍റുകളും ടിക്കറ്റ് ബുക്കിങ്ങിനുള്ള ആപ്പുകളുമടക്കം റെയിൽവേ കൊണ്ടുവന്ന മാറ്റങ്ങൾ എണ്ണിപ്പറയേണ്ടവയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തീവണ്ടിപ്പാതകളിലൊന്നായ ഇന്ത്യൻ റെയിൽവേിലെ ഏറ്റവും പുതിയ പരീക്ഷണം സ്വകാര്യ ട്രെയിനാണ്. റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിൻ കഴിഞ്ഞ ദിവസം ഓടിയപ്പോൾ വഴിമാറിയത് ഒരു ചരിത്രം തന്നെയായിരുന്നു...ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

തേജസ് എക്സ്പ്രസ്

തേജസ് എക്സ്പ്രസ്

റെയിൽവേയുടെ മാറ്റങ്ങളിൽ ഏറ്റവും പുതിയ ഒന്നാണ് സ്വകാര്യ ട്രെയിൻ. കഴിഞ്ഞ ദിവസം ഓടിത്തുടങ്ങിയ ഈ ട്രെയിൻ തേജസ് എക്സ്പ്രസ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ റെയിൽവേയുടെ നൂറ് ദിന കർമ്മ പദ്ധതികളുടെ ഭാഗമായാണ് സ്വകാര്യ ട്രെയിൻ എന്ന പുതിയ പരീക്ഷണം.

PC:Rajendra B. Aklekar

ലഖ്‌നൗവിൽ നിന്നും ന്യൂഡൽഹി വരെ

ലഖ്‌നൗവിൽ നിന്നും ന്യൂഡൽഹി വരെ

ഉത്തർ പ്രദേശിലെ ലക്നൗവിൽ നിന്നും ന്യൂ ഡെൽഹി വരെയാണ് ഈ ട്രെയിൻ ഓടുക. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആണ് ട്രെയിനിന്റെ നടത്തിപ്പ്. ഈ പരീക്ഷണ ട്രെയിൻ വിജയിച്ചാൽ ഈ ട്രെയിനും പുതുതായി പുതിയ പാതകളിലൂടെ ഓടുവാൻ തയ്യാറെടുക്കുന്ന സ്വകാര്യ ട്രെയിനുകളും പുറത്തുനിന്നുള്ള ആളുകൾക്ക് പൂർണ്ണമായ നടത്തിപ്പിന് വിട്ടുകൊടുക്കുവാനാണ് റെയില്‍വേയുടെ തീരുമാനം. 2019 ഒക്ടോബർ 4 നാണ് തേജസ് എക്പ്രസ് ആദ്യ യാത്ര നടത്തിയത്.

ലക്നൗവിൽ നിന്നും ഡൽഹി വരെ 6 മണിക്കൂർ 15 മിനിട്ട്

ലക്നൗവിൽ നിന്നും ഡൽഹി വരെ 6 മണിക്കൂർ 15 മിനിട്ട്

നിലവിലെ ഷെഡ്യൂൾ വിവരങ്ങൾ അനുസരിച്ച് ആഴ്ചയിൽ ആറു ദിവസം ആണ് തേജസ് എക്സ്പ്രസിന്‍റെ സർവ്വീസ് ഉണ്ടാവുക. ചൊവ്വാഴ്ചകളിൽ ട്രെയിൻ സർവ്വീസ് ഉണ്ടാവില്ല. പൂനെയിൽ നിന്നും ഡെൽഹിയിലേക്കുള്ള യാത്ര വെറും ആറു മണിക്കൂർ 15 മിനിട്ടു കൊണ്ട് തീർക്കാം എന്നതാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രല്ല, ലഖ്‌നൗവും ന്യൂഡൽഹിയും കഴിഞ്ഞാൽ കാൺപൂർ, ഗാസിയാബാദ് എന്നീ രണ്ട് സ്റ്റോപ്പുകൾ മാത്രമാണ് ഇതിനുണ്ടാവുക.

ട്രെയിൻ സമയം

ട്രെയിൻ സമയം

രാവിലെ 6.10 ന് ലക്നൗവിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.25ന് ന്യൂ ഡെൽഹിയിൽ എത്തുന്ന വിധത്തിലാണ് ഇതിന്റെ ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നത്. ലക്നൗവിൽ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിൻ നമ്പർ 82501 ആണ്. തിരിച്ചുള്ള യാത്രയിൽ ന്യൂ ഡെൽഹിയിൽ നിന്നും ഉച്ചകഴിഞ്ഞ് 3.35ന് പുറപ്പെട്ട് രാത്രി 10.05ന് ലക്നൗവിലെത്തും. നിലവിൽ ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ സ്വർണ്ണ ശതാബ്ദിയേക്കാൾ കുറവാണ് ഇതിന്റെ യാത്രാ സമയം എന്നതും എടുത്തു പറയേണ്ടതാണ്.

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് 250 രൂപ

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് 250 രൂപ

സമയത്തിന്‍റെ കൃത്യത ഉറപ്പു വരുത്തുന്നതിനായി ട്രെയിൻ വൈകിയോടിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നല്കുന്ന ഒരു സ്കീമും ഇതോടൊപ്പമുണ്ട്. ഒരു മണിക്കൂർ ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് 100 രൂപയും രണ്ടു മണിക്കൂർ വൈകിയാൽ 250 രൂപയുമാണ് യാത്രക്കാർക്ക് പിഴയായി ലഭിക്കുക.

ടിക്കറ്റ് നിരക്ക് ഇങ്ങനെ

ടിക്കറ്റ് നിരക്ക് ഇങ്ങനെ

ഒരേ സമയം 750 യാത്രക്കാർക്കാണ് തേജസ് എക്പ്രസിൽ സഞ്ചരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുക. ന്യൂഡെൽഹിയിൽ നിന്നും ലക്നൗവിലേക്ക് എസി ചെയർ കാറിന് 1125 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2310 രൂപയുമാണ് ചാർജ്.
ലക്നൗവിൽ നിന്നും കാൺപൂർ വരെ ചെയർ കാർ നിരക്ക് 320 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 630 രൂപയുമാണ്. ലഖ്നൗവില്‍ നിന്ന് ഗാസിയാബാദിലേക്ക് ചെയര്‍ കാറിന് 1,125 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2310 രൂപയും നല്‍കണം. ദില്ലിയിൽ നിന്നും കാൺപൂരിലേക്ക് ചെയര്‍ കാര്‍ നിരക്ക് 1,155 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2,155 രൂപയുമാണ് ചാർജ്ജ് ഈടാക്കുക. ഒരു തരത്തിലുമുള്ള യാത്രാ സൗകര്യങ്ങൾ തേജസ് എക്പ്രസിൽ ലഭ്യമല്ല.
യാത്രക്കാർക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജും നല്കുന്നുണ്ട്.

ആധുനിക സൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങൾ

അത്യാധുനിക സൗകര്യങ്ങളാണ് ഈ സ്വകാര്യ ട്രെയിനിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു എക്സിക്യൂട്ടീവ് ചെയർ കാർ കോച്ച്, 9 ചെയർകാർ കോച്ചുകൾ തുടങ്ങിയവയാണ് ഉണ്ടായിരിക്കുക. ഇതിൽ സി സി ടിവി ക്യാമറ , ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, , ബയോ ടോയ്‌ലെറ്റ്, എൽ ഇ ഡി ടിവി, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങിയ പല സൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഭക്ഷണം എത്തിച്ചു നല്കുവാനും ഇതിൽ സൗകര്യമുണ്ട്.

ഭക്ഷണം

ഭക്ഷണം

ആദ്യമായി ട്രെയിൻ യാത്രികർക്ക് ഭക്ഷണ കോംബോ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം നല്കുന്ന ട്രെയിൻ കൂടിയാണിത്. യാത്ര ചെയ്യുന്ന കാറ്റഗറിക്ക് അനുസരിച്ച് ലഭിക്കുന്ന ഭക്ഷണത്തിലും വ്യത്യാസം ഉണ്ടായിരിക്കും.

Read more about: travel news travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X