Search
  • Follow NativePlanet
Share
» »തിരുവട്ടാർ ക്ഷേത്രം-തമിഴ്നാടിന്റെ അനന്തപത്മനാഭൻ കുടികൊള്ളുന്ന ഇടം

തിരുവട്ടാർ ക്ഷേത്രം-തമിഴ്നാടിന്റെ അനന്തപത്മനാഭൻ കുടികൊള്ളുന്ന ഇടം

കേരളത്തിന്റെയും തമിഴ്നാടിൻറെയും ചരിത്രത്തോട് ഒരുപോലെ ചേർന്നു കിടക്കുന്ന തിരുവട്ടാര്‍ ആദികേശവ പെരുമാൾ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

By Elizabath Joseph

ഇതുവരെയും വെളിപ്പെടാത്ത നിഗൂഢതകളും രഹസ്യങ്ങളും അളക്കാനാവാത്ത സമ്പത്തുമെല്ലാം ചേർന്ന് വിശ്വാസികള്‍ക്കിടയിൽ ഏറെ പ്രശസ്തമായിരിക്കുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതകളെല്ലാം അതേപടി ഒത്തിണങ്ങിയ മറ്റൊരു ക്ഷേത്രമുള്ള കാര്യം അറിയുമോ ? ഒരു പക്ഷേ, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആദിരൂപം എന്നുതന്നെ വിളിക്കപ്പെടുവാന്‍ യോഗ്യമായ ഒരു ക്ഷേത്രം. കന്യാകുമാരിയിലെ തിരുവട്ടാർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിൻറെ നിർമ്മിതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ക്ഷേത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ചരിത്രം. കേരളത്തിന്റെയും തമിഴ്നാടിൻറെയും ചരിത്രത്തോട് ഒരുപോലെ ചേർന്നു കിടക്കുന്ന തിരുവട്ടാര്‍ ആദികേശവ പെരുമാൾ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം....

ദക്ഷിണ വൈകുണ്ഠമായ തിരുവട്ടാർ ക്ഷേത്രം

ദക്ഷിണ വൈകുണ്ഠമായ തിരുവട്ടാർ ക്ഷേത്രം

വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിലൊന്നായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം പല പേരുകളിലാണ് അറിയപ്പെടുന്നത്. ആദിധാമ സ്ഥലം, ദക്ഷിണ വൈകുണ്ഠം, ചേരനാട്ടിലെ ശ്രീരംഗം, പരശുരാമ സ്ഥലം എന്നിങ്ങനെ പല നാമങ്ങളുണ്ട് ഈ ക്ഷേത്രത്തിന്. ഐതിഹ്യങ്ങൾക്കനുസരിച്ചാണ് ഓരോരോ പേരുകളിൽ ഈ സ്ഥലങ്ങൾ അറിയപ്പെടുന്നത്.

PC:Ilya Mauter

 തമിഴ്നാടിന്റെ അനന്തപത്മനാഭസ്വാമി ക്ഷേത്രം

തമിഴ്നാടിന്റെ അനന്തപത്മനാഭസ്വാമി ക്ഷേത്രം

കേരളത്തിലെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രമാണെങ്കിൽ തമിഴ്നാട്ടുകാർക്ക് അത് തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രമാണ്. തിരുവനന്തപുരത്തെ ക്ഷേത്രത്തേക്കാളും പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ മാതൃകയിലാണ് കേരളത്തിലെ ക്ഷേത്രം നിർമ്മിച്ചത് എന്നും ഒരു വാദമുണ്ട്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം നിർമ്മിച്ചപ്പോൾ ഈ ക്ഷേത്രത്തെയാണ് ഒരു മാതൃകയായി സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ക്ഷേത്രത്തിന്റെ നിർമ്മാണ രീതികളും വാസ്തു വിദ്യയും ഒക്കെ തിരുവട്ടാർ ക്ഷേത്രത്തോട് കടപ്പെട്ടിരിക്കുന്നു. എന്തുതന്നെയായാലും രണ്ട് ക്ഷേത്രങ്ങളിലും അനന്തശയനത്തിലുള്ള വിഷ്ണുവിനെയാണ് പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്നത്. തിരുവനന്തപുരത്തെ പ്രതിഷ്ഠ കിഴക്കോട്ടാണ് അഭിമുഖമെങ്കിൽ ഇവിടുത്തേത് പടിഞ്ഞാറ് ദിശയിലേക്കാണ്. മാത്രമല്ല, ഇരുപത്തിരണ്ടടി നീളമുള്ള ഇനന്തശയനമാണ് ഇവിടെയുള്ളത്. തിരുവനന്തപുരത്തെ അനന്തപത്മനാഭന്റെ വിഗ്രഹത്തിന് 18 അടിയാണ് നീളം.

PC:wikipedia

മൂന്നു നദികൾക്കിടയിലെ ക്ഷേത്രം

മൂന്നു നദികൾക്കിടയിലെ ക്ഷേത്രം

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലത്താണ് ആദികേശവ പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ മൂന്നു വശങ്ങള്‍ മൂന്നു നദികളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. കോത്തി നദി, പറളിയാർ, താമ്രപർണ്ണി നദി എന്നീ നദികൾ ക്ഷേത്രത്തെ ചുറ്റിയാണ് ഒഴുകുന്നത്. ഇതിന്റെ നിർമ്മാണത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്.

PC:Ssriram mt

ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയാം

ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയാം

ആദികേശവൻ എന്നാൽ ഏറ്റവും ആദ്യത്തെ സുഹൃത്ത് എന്നാണത്രെ അർഥം. ഒരിക്കൽ കേശി എന്നു പേരായ ഒരു അസുരനുമായി ആദിതകേശവ പെരിമാളിന് ഏറ്റുമുട്ടേണ്ടി വന്നു. ഭൂമുഖത്തിന് ഏറെ നാശങ്ങൾ വരുത്തിവെച്ച ഒരു അസുരനായിരുന്നു കേശി. യുദ്ധത്തിന്റെ ഒടുവിൽ ആദികേശവ പെരുമാൾ കേശിയെ പരാജയപ്പെടുത്തുകയും ശേഷം ക്ഷീണം തീർക്കുവാൻ അയാളുടെ ശരീരത്തിൽ തന്നെ കിടന്നുറങ്ങുകയും ചെയ്തു. ഇതേസമയമാണ് കേശിയുടെ ഭാര്യ തന്റെ ഭർത്താവിനെ രക്ഷിക്കുവാനായി ഗംഗാ ദേവിയോട് പ്രാര്‍ഥിച്ചത്. അപേക്ഷ കേട്ടപ്പോൾ ഗംഗാ നദി തമ്രപർണ്ണിനദിയുമൊത്ത് എത്തി. ഒരു പ്രളയം സൃഷ്ടിച്ച് പെരുമാളിൽ നിന്നും കേശിയെ രക്ഷിക്കാനായിരുന്നു ഗംഗാ ദേവി തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ടു നദികളും ഒരുമിച്ചെത്തുന്നതു കണ്ട പെരുമാൾ ഭൂമിദേവിയോട് ആ പ്രദേശം അല്പം ഉയർത്തുവാൻ ആവശ്യപ്പെടുകയും അവ ആ സ്ഥലത്തിനു ചുറ്റും ഒഴുകി ഭഗവാനെ ആരാധിക്കുകയും ചെയ്തുവത്രെ. എന്നാൽ രണ്ടു നദികളും കേശിയെ സ്പർശിച്ചപ്പോൾ തന്നെ അയാൾ ശുദ്ധനാവുകയും മോക്ഷം പ്രാപിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഈ സംഭവങ്ങൾ എല്ലാം നടന്നത് ഇവിടെ ആയതിനാലാണ് ഈ ക്ഷേത്രം ആദികേശവ പെരുമാൾ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്നത്. ഇവിടെ ഇപ്പോഴും ഭൂ നിരപ്പിൽ നിന്നും അല്പം ഉയരത്തിലാണ് ക്ഷേത്രം കാണപ്പെടുന്നത്.

PC:Ssriram mt

പേരുവന്ന വഴി

പേരുവന്ന വഴി

തിരുവട്ടാർ ക്ഷേത്രത്തിന് ആ പേരു വന്നതിനു പിന്നിൽ ഒരു കഥയുണ്ട്. കേശിയെ രക്ഷിക്കാനായി എത്തിയ ഗംഗാ നദിയും തമ്രപർണ്ണിനി നദിയും ഇവിടെ എത്തിയപ്പോൾ ഭൂമി അല്പം ഉയർന്നുവല്ലോ. ആ സമയം നദികൾ രണ്ടും ആദികേശപെരുമാളിനെ വട്ടത്തിലാണല്ലോ വലംവെച്ച് ഒഴുകിയത്. അങ്ങനെ വട്ടത്തിൽ ഒഴുകിയതിനാലാണ് തിരുവട്ടാർ എന്ന് ഇവിടം അറിയപ്പെടുന്നത്. ഇന്നും സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 55 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Ilya Mauter

തിരുവിതാംകൂറിന്റെ ക്ഷേത്രം

തിരുവിതാംകൂറിന്റെ ക്ഷേത്രം

സാങ്കേതികമായി തിരുവട്ടാർ ആദികേശവ ക്ഷേത്രം ഇന്ന് തമിഴ്നാടിന്റെ ഭാഗമാണ്. എന്നാൽ കേരള വാസ്തു വിദ്യയനുസരിച്ച് തിരുവിതാംകൂർ രാജാക്കൻമാരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പറയപ്പെടുന്നുണ്ട്. ക്ഷേത്രത്തിന്റെ നിർമ്മിതിയെക്കുറിച്ചും മറ്റും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ആധികാരികമായി പറയുവാൻ സാധ്യമല്ല.

PC:Infocaster

ക്ഷേത്രത്തിലെ നിധികൾ

ക്ഷേത്രത്തിലെ നിധികൾ

ലോകത്തിലെ തന്നെ ഏറ്റവും അധിം സമ്പത്ത് ഒളിഞ്ഞിരിക്കുന്നു എന്ന വിശ്വസിക്കപ്പെടുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം പോലെ ആദികേശവ ക്ഷേത്രത്തിലും നിധികൾ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. മാർത്താണ്ഡ വർമ്മയുടെ കാലം വരെ തിരുവിതാംകൂർ രാജാക്കൻമാരുടെ ആസ്ഥാനം എന്നു പറയുന്നത് ഇന്നത്തെ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരമായിരുന്നു. പിന്നീട് വന്ന ധർമ്മരാജയുടെ കാലത്താണ് തലസ്ഥാനം ഇവിടെ നിന്നും മാറ്റി ഭരണം തിരുവനന്തപുരം കേന്ദ്രമാക്കുന്നത്. ആദികേശവ പെരുമാളിന്റെ കടുത്ത ഭക്തനായിരുന്ന മാർത്താണ്ഡ വർമ്മ രാജാവ് എന്തു കാര്യങ്ങൾക്കു പോകുമ്പോളും ഇവിടെ എത്തി പ്രാർഥിക്കാറുണ്ടായിരുന്നുവെന്നും വിലയേറിയ കാണിക്കകളും മറ്റു സമ്പത്തും ഒക്കെ പെരുമാളിന് സമർപ്പിക്കാറുണ്ടായിരുന്നു എന്നുമാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തിലേതുപോലെ ഇവിടെയും നിധി കാണപ്പെടും എന്ന് പലരും വിശ്വസിക്കുന്നുണ്ട്.

PC:Ssriram mt

ക്ഷേത്രത്തിന്റെ വാസ്തുവിദ്യ

ക്ഷേത്രത്തിന്റെ വാസ്തുവിദ്യ

കേരളീയ വാസ്തു വിദ്യയോട് ചേർന്ന് ദ്രാവിഡിയൻ വാസ്തു വിദ്യയും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു കേരളീയ ക്ഷേത്രത്തിന്റെ തനിപ്പകർപ്പ് എന്നു വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. തടികൊണ്ടുണ്ടാക്കിയ തൂണുകളും അതിലെ കൊത്തുപണികളും ഒക്കെ ഇതിന്റെ ആകർഷണങ്ങളാണ്. മൂന്ന് അടി കനത്തിലാണ് ഇവിടുത്തെ ഒറ്റക്കൽ മണ്ഡപം നിർമ്മിച്ചിരിക്കുന്നത്. ചുവർ ചിത്രങ്ങൾക്കും ഈ ക്ഷേത്രം ഏറെ പ്രശസ്തമാണ്.

PC:Balaji191091

എവിടെയാണിത്?

എവിടെയാണിത്?

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ എന്ന സ്ഥലത്താണ് ആദികേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം-നാഗർകോവില്‍ പാതയിൽ തൊടുവെട്ടി എന്ന സ്ഥലത്തു നിന്നും 10 കിലോമീറ്റർ ദൂരത്തായാണ് ഈ ക്ഷേത്രമുള്ളത്. തിരുവനന്തപുരത്തു നിന്നും ബാലരാമപുരം-നെയ്യാറ്റിൻകര -കാരക്കോണം വഴി 52.6 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ളത്.
തിരുവനന്തപുരത്തു നിന്നും കാട്ടാക്കട-വെള്ളാറട-തിരുപ്പറപ്പ് വഴി 61.4 കിലോമീറ്ററും തിരുവനന്തപുരം-നേമം-പാലിയോട്-മലായ്ക്കോടെ-ആരുമണി വഴി 54.9 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ളത്. കന്യാകുമാരിയിൽ നിന്നും 51.5 കിലോമീറ്ററും കാരക്കോണത്തു നിന്നും 17.5 കിലോമീറ്ററും നാഗർകോവിലിൽ നിന്നും 27.9 കിലോമീറ്ററുമാണ് ഈ ക്ഷേത്രത്തിലേക്കുള്ളത്.

കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരംകേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X