Search
  • Follow NativePlanet
Share
» »പത്മനാഭസ്വാമി ക്ഷേത്രം മാത്രമല്ല, തിരുവനന്തപുരം യാത്രകളിൽ ഈ ക്ഷേത്രങ്ങൾ കൂടി കാണാം

പത്മനാഭസ്വാമി ക്ഷേത്രം മാത്രമല്ല, തിരുവനന്തപുരം യാത്രകളിൽ ഈ ക്ഷേത്രങ്ങൾ കൂടി കാണാം

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം ദർശിക്കുന്നതിനൊപ്പം തന്നെ പോകുവാൻ പറ്റിയ സമീപത്തുള്ള ക്ഷേത്രങ്ങൾ

പത്മനാഭസ്വാമി ക്ഷേത്രം...മിക്ക വിശ്വാസികളുടെയും തിരുവനന്തപുരം യാത്രകളുടെ തുടക്കവും അവസാനവും ഇവിടെ കയറി ഒരു ദർശനത്തിലൂടെയായിരിക്കും. തിരുവനന്തപുരത്തെത്തി അതിരാവിലെതന്നെ പത്മനാഭനെ കണ്ടുതൊഴുമ്പോൾ കിട്ടുന്ന ആശ്വാസത്തിന് പകരം വയ്ക്കുവാൻ ഇവിടെ മറ്റൊന്നുമില്ല. അതു മാത്രമല്ല, മിക്കപ്പോഴും തിരുവനനന്തപുരത്തെ ക്ഷേത്ര സന്ദർശനങ്ങൾ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മാത്രം ഒതുക്കുന്നവരുമുണ്ട്. എന്നാൽ കുറച്ചു കൂടി സമയം മാറ്റിവയ്ക്കുകയാണെങ്കിൽ ഇവിടെ പോയിരിക്കേണ്ട ക്ഷേത്രങ്ങൾ നിരവധിയുണ്ട്...

പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഒരു സംശയംപോലും ഇല്ലാതെ ആദ്യം തന്നെ ഇടംപിടിക്കുന്നതാണ് പത്മനാഭ സ്വാമി ക്ഷേത്രം. ഇവിടെയെത്തി തൊഴുതിട്ടു മാത്രമേ വിശ്വാസികൾ പലരും വന്നകാര്യത്തിലേക്കു പോലും കടക്കുകയുള്ളൂ. തിരുവനന്തപുരത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അഭിമാനമാണ് ദ്രാവിഡ ശൈലിയിൽ തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രം. അനന്തശയന രൂപത്തിൽ കിടക്കുന്ന മഹാവിഷ്ണു മുഖ്യ പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്.
അത്ഭുതങ്ങളുടെയും അമൂല്യങ്ങളായ നിധികളുടെയും ഒരു കലവറ തന്നെയാണ് ഈ ക്ഷേത്രമെന്നു നിസംശയം പറയാം. ഏറെ നിഗൂ‌ഢതകൾ ഉള്ള ‌രഹസ്യ അറയുടെ പേരിൽ ആണ് പദ്മനാഭപുരം ക്ഷേത്രം പ്രശസ്തമായിരിക്കുന്നത്. മനുഷ്യർക്ക് ആർക്കും ഈ അറ തുറക്കാൻ കഴിയില്ലെന്നാണ് വിശ്വാ‌സം.

PC:Krbivinlal

ആഴിമല ശിവ ക്ഷേത്രം

ആഴിമല ശിവ ക്ഷേത്രം

മലയും കടലും ചേരുന്നിടത്തെ ആഴിമല ശിവക്ഷേത്രം തിരുവനന്തപുരത്തെ ശൈവ ക്ഷേത്രങ്ങളിൽ പ്രസിദ്ധമാണ്. വിഴിഞ്ഞം-കോവളം റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത്. ശിവപ്രതിമയും ധ്യാനമണ്ഡപവും ഗുഹകളും ഒക്കെച്ചേർന്ന പ്രത്യേകമായ ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. പഞ്ചപാണ്ഡവന്മാർ അവരുടെ വനവാസക്കാലത്ത് ഇതുവഴി കടന്നുപോയെന്നും ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയെന്നുമാണ് വിശ്വാസം. പാണ്ഡവരുടെ പല അടയാളങ്ങളും ഇന്നും ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും. കടൽ തീരമാണെങ്കിലും ക്ഷേത്ര കിണറിൽ ഉപ്പു രസമില്ല എന്നൊരു പ്രത്യേകതയും ഉണ്ട്.

ആറ്റുകാൽ ക്ഷേത്രം

ആറ്റുകാൽ ക്ഷേത്രം

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. കേരളത്തിലെ ആദ്യത്തെ പൊങ്കാല നടക്കുന്ന ക്ഷേത്രവും ഇതുതന്നെയാണ്. ഭദ്രകാളിയെ ആറ്റുകാലമ്മയായാണ് ഇവിടെ ആരാധിക്കുന്നത്. ലോകത്തിൽ ഏറ്റവും അധികം സ്ത്രീകൾ പങ്കെടുക്കുന്ന ആഘോഷം എന്നും പൊങ്കാല അറിയപ്പെടുന്നു.
മനശുദ്ധിയും ശരീര ശുദ്ധിയും ഉള്ളവര്‍ മാത്രം അര്‍പ്പിക്കുന്ന ഈ ചടങ്ങ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നുകൂടിയാണ്. ആപത്തുകള്‍ ഒഴിഞ്ഞ് ആഗ്രഹങ്ങള്‍ നടക്കുവാനും മോക്ഷഭാഗ്യത്തിനുമായാണ് സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. പൊങ്കാലയോടൊപ്പം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ കുത്തിയോട്ടവും.

PC:Vijayakumarblathur

പഴവങ്ങാടി ഗണപതി ക്ഷേത്രം

പഴവങ്ങാടി ഗണപതി ക്ഷേത്രം

പട്ടാളം സംരക്ഷിക്കുന്ന ക്ഷേത്രം എന്ന പേരിൽ പ്രസിദ്ധമാണ് നഗരത്തിൽ തന്നെയുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രം. വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന ഗണപതിയുളള ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിലൊന്നുകൂടിയാണ്. സൈനികരുടെ പരദേവതയായി അറിയപ്പെടുന്ന പഴവങ്ങാടി ഗണപതിയെ ഭാരത കര സേന വിഭാഗത്തിലെ മദ്രാസ്സ് റജിമെന്റ് ആണ് നോക്കിനടത്തുന്നത്. ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിലായി ഗണപതിയുടെ 32 വ്യത്യസ്ത രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.

PC:Official Site

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ തന്നെ പോകുവാൻ പറ്റിയ മറ്റൊരു പുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. കേരളീയ വാസ്തു ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായിരുന്നു. ശിവരാത്രിനാളിൽ ഇവിടെ പ്രത്യേകമായ പല പൂജകളും നടക്കാറുണ്ട്.

PC:RajeshUnuppally

മഠവൂർ പാറ ഗുഹാക്ഷേത്രം

മഠവൂർ പാറ ഗുഹാക്ഷേത്രം

നഗരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ ക്ഷേത്രമാണ് മഠവൂർ പാറ ഗുഹാക്ഷേത്രം. ശ്രീകോവിലും ശിവലിംഗവും അടക്കം പൂർണ്ണമായും കരിങ്കൽ തുരന്നുണ്ടാക്കിയ ഈ ക്ഷേത്രം ചെങ്കോട്ടുകോണം ആശ്രമത്തിന്റെ കീഴിലാണ് ഇന്നുള്ളത്.

പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!

അറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രംഅറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രം

നഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം..വിചിത്ര വിശ്വാസങ്ങളുമായി തിരുവണ്ണാമലെ ക്ഷേത്രംനഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം..വിചിത്ര വിശ്വാസങ്ങളുമായി തിരുവണ്ണാമലെ ക്ഷേത്രം

PC: Dvellakat

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X