Search
  • Follow NativePlanet
Share
» »ചുവരുകളിൽ കാമസൂത്ര കൊത്തിവെച്ചിരിക്കുന്ന ക്ഷേത്രങ്ങൾ

ചുവരുകളിൽ കാമസൂത്ര കൊത്തിവെച്ചിരിക്കുന്ന ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങളിൽ കൊത്തിവെച്ച രതിശില്പങ്ങളെക്കുറിച്ച് വായിക്കാം....

ക്ഷേത്രങ്ങളിലെ ചുവരുകളിൽ രതിശില്പങ്ങളോ? കേൾക്കുമ്പോൾ കുറച്ചൊന്നുമായിരിക്കില്ല അത്ഭുതം തോന്നുക. എന്നാൽ നമുക്കു മാത്രമായിരിക്കും ഇപ്പോഴും ഇതൊക്കെ അത്ഭുതമായി തോന്നുക. രണ്ടാം നൂറ്റാണ്ട് മുതൽ തന്നെ ചുവരുകളിൽ കാമസൂത്ര കൊത്തിവെച്ച ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ലൈംഗീകതയെക്കുറിച്ച് സംസാരിക്കുവാൻ മടിച്ചു നിൽക്കുന്ന ഒരു നാട്ടിലെ ക്ഷേത്രങ്ങളിൽ കൊത്തിവെച്ച രതിശില്പങ്ങളെക്കുറിച്ച് വായിക്കാം....

ഖജുരാഹോ

ഖജുരാഹോ

കല്ലുകളിൽ രതിശില്പങ്ങൾ വരച്ചിട്ട ഖജുരാഹോ ഭാരതീയരുടെ സദാചാരത്തിന് പലപ്പോഴും എതിരാണെന്നു പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി സ്നേഹത്തെ കല്ലിൽ അടയാളപ്പെടുത്തിയ മറ്റൊരു ഇടമില്ല. ഭാരതീയിൽ പലപ്പോഴും ഇതിനെ മാറ്റി നിർത്തുമ്പോഴും ഇത് കാണാനായി മാത്രം ഇന്ത്യയിലെത്തുന്ന വിദേശികളുണ്ട്. സിഇ 950 നും 1050 നും ഇടയിൽ ഇവിടുത്തെ പ്രബല രാജവംശമായ ചന്ദേല വംശത്തിൽപെട്ട . ചന്ദ്രവർമ്മനാണ് ഇത് ഇവിടുത്തെ ക്ഷേത്രങ്ങൾ നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഖജുരാഹോയിലെ രതി ശില്പങ്ങൾ

ഖജുരാഹോയിലെ രതി ശില്പങ്ങൾ

സ്നേഹവും കാമവും ഒത്തൊരുമിക്കുന്ന തരത്തിൽ ജീവൻ തുടിക്കുന്ന ശില്പങ്ങളാണ് ഇവിടെ കാണുവാനുള്ളത്. പലതരത്തിലുള്ള രതിശില്പങ്ങൾ ഇവിടെ ക്ഷേത്രത്തിന്‍റെ പുറം ചുവരുകളിൽ കാണാം. എന്നാൽ യഥാർഥത്തിൽ ഇവിടുത്തെ ക്ഷേത്രച്ചുവരുകളിൽ വെറും മുന്നോ നാലോ ശതമാനം മാത്രമേ രതിശില്പങ്ങളുള്ളൂ. ഇരുപത് ചതുരശ്ര കിലോമീറ്റർ സ്ഥലത്തിനുള്ളിലായി 85 ക്ഷേത്രങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ കാലപ്പഴക്കം കൊണ്ടും കൃത്യമായി സംരക്ഷിക്കപ്പെടാനില്ലാത്തതിനാലും ഇവയിൽ 20 ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു. ഇരുപത് ചതുരശ്ര കിലോമീറ്റർ എന്നത് ഇന്ന് ആറു ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങിയിട്ടുമുണ്ട്.

കൊണാർക്ക് സൂര്യ ക്ഷേത്രം

കൊണാർക്ക് സൂര്യ ക്ഷേത്രം

കറുത്ത പഗോഡ എന്നറിയപ്പെടുന്ന കൊണാർക്ക് സൂര്യ ക്ഷേത്രം പ്രാചീന ഭാരതത്തിലെ അത്ഭുത സൃഷ്ടികളിൽ ഒന്നാണ്. കല്ലിലെ കൊത്തുപണികളാണ് ഈ ക്ഷേത്രത്തെ എന്നും വ്യത്യസ്തമാക്കി നിർത്തുന്നത്. "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു..." കൊണാര്‍ക്ക് സൂര്യക്ഷേത്രത്തെക്കുറിച്ച് രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന കൊണാര്‍ക്ക് സൂര്യക്ഷേത്രം ഏഴു കുതിരകള്‍ വലിക്കുന്ന രഥത്തിന്റെ മാതൃകയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ഇതു മാത്രമല്ല, ഇവിടുത്തെ രതിശില്പങ്ങളും ഏറെ പ്രസിദ്ധമാണ്. സ്വവര്‍ഗ്ഗരതിയിൽ തുടങ്ങി ആളുകൾ അത്ഭുതത്തോടെ മാത്രം ഈ കാലത്തു നോക്കുന്ന വിവിധ തരത്തിലുള്ള രതിശില്പങ്ങൾ ഇവിടെ കാണാം.

വിരൂപാക്ഷ ക്ഷേത്രം, കർണ്ണാടക

വിരൂപാക്ഷ ക്ഷേത്രം, കർണ്ണാടക

കർണ്ണാടകയിൽ വിജയ നഗര രാജാക്കന്മാർ കരിങ്കല്ലുകളിൽ ചരിത്രമെഴുതിയ നാടാണ് ഹംപി. ഇവിടുത്തെ ഏറ്റവും പുരാതനമായ വിരൂപാക്ഷ ക്ഷേത്രത്തിലും രതിശില്പങ്ങൾ കാണാം. യുനസ്കോയുടെ പൈതൃക ഇടങ്ങളുടെ പട്ടിയിൽ ഒരു സ്ഥാനം ഈ ക്ഷേത്രത്തിനുമുണ്ട്. വിരൂപാക്ഷ ക്ഷേത്രത്തിന്‍റെ പുറം ചുവരുകളിലാണ് ഈ ശില്പങ്ങൾ കാണുവാന്‍ സാധിക്കുക. പല തരത്തിലുള്ള ശില്പങ്ങളുണ്ടെങ്കിലും അതിലേറ്റവും പ്രധാനം നഗ്നയായി നിൽക്കുന്ന ഒരു സ്ത്രീയും അവരുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന ആളുകളുടെയും ശില്പമാണ്.

PC:BFotography

സൂര്യ ക്ഷേത്രം, മൊധേര, ഗുജറാത്ത്

സൂര്യ ക്ഷേത്രം, മൊധേര, ഗുജറാത്ത്

ആദ്യ കാഴ്ചയിൽ മറ്റേതു ക്ഷേത്രത്തെയും പോലെ മനോഹരമായ കൊത്തുപണികളാൽ നിറഞ്ഞ ക്ഷേത്രമായാണ് ഗുജറാത്തിലെ മൊധേരയിലെ സൂര്യ ക്ഷേത്രവും തോന്നിപ്പിക്കുക. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഇവിടുത്തെ രതിശില്പങ്ങൾ കണ്ണുകൾക്കു പിടിതരികയുള്ളൂ. കൊണാർക്ക് ക്ഷേത്രം പോലെയും ഖജുരാഹോയിലെ ക്ഷേത്രം പോലെയും നിരവധി രതി ശില്പങ്ങള്‍ ഇവിടെ കാണുവാൻ സാധിക്കും. സൂര്യന്റെ ആദ്യ കിരണങ്ങൾ പതിക്കുന്ന വിധത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:Simon.kumar2906

തിരുമയം ക്ഷേത്രം, തമിഴ്നാട്

തിരുമയം ക്ഷേത്രം, തമിഴ്നാട്

തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ തിരുമയം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സത്യമൂർത്തി പെരുമാൾ ക്ഷേത്രവും രതിശില്പങ്ങളുടെ പേരിൽ പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ രാജഗോപുരത്തിലാണ് രതിശില്പങ്ങൾ കൊത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്‌റെ പുറം ചുവരുകളിൽ ഇത് കൊത്തിയിരിക്കുന്നതിന് പറയുന്ന കാരണം മനുഷ്യര്‍ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് കാമമോഹങ്ങളെല്ലാം പുറത്തു നിർത്തണം എന്ന അർഥത്തിലാണ്.

PC:Ravindraboopathi

ലിംഗരാജ ക്ഷേത്രം ഭുവനേശ്വർ

ലിംഗരാജ ക്ഷേത്രം ഭുവനേശ്വർ

ദിവസേന ആറായിരത്തിലധികം സന്ദർശകർ എത്തിച്ചേരുന്ന പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രം. കാമസൂത്രയിൽ നിന്നുള്ള ഒരുപാട് രംഗങ്ങൾ ഈ ക്ഷേത്രത്തിന്റെ ചുവരുകളിലും കൊത്തിയിട്ടുണ്ട്.

PC:Puja Rakshit

മാർക്കണ്ഡേശ്വര ക്ഷേത്രം, മഹാരാഷ്ട്ര

മാർക്കണ്ഡേശ്വര ക്ഷേത്രം, മഹാരാഷ്ട്ര

മിനി ഖജുരാഹോ എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ മാർക്കണ്ഡേശ്വര ക്ഷേത്രം. ഗദ്ചിരോലി ജില്ലയില്‍ നക്സൽ ജില്യ്ക്ക് സമീപം വൈഗംഗ നദിയുടെ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റ രാത്രികൊണ്ട് നിർമ്മിക്കപ്പെട്ട ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശാരംഗപാണി ക്ഷേത്രം

ശാരംഗപാണി ക്ഷേത്രം

ആർക്കും പ്രണയം തോന്നിപ്പിക്കുന്ന ചുവർ ചിത്രങ്ങളാണ് തമിഴ്നാട്ടിലെ ശാരംഗപാണി ക്ഷേത്രത്തിന്‍റെ പ്രത്യേകത. വർണ്ണങ്ങളോടു കൂടിയ രതിശില്പങ്ങളാണ് ഇവിടെ കാണുവാനുള്ളത്. കുംഭകോണത്തിന് സമീപമാണ് ശാരംഗപാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാംതിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

PC:Adam63

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X