Search
  • Follow NativePlanet
Share
» »ശ്രീനാരായണ ഗുരു സ്ഥാപിച്ച കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍

ശ്രീനാരായണ ഗുരു സ്ഥാപിച്ച കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍

ചിലര്‍ക്ക് അദ്ദേഹം ദൈവമാണ്..മറ്റു ചിലര്‍ക്ക് സാസംകാരിക നായകന്‍..വേറെ ചിലര്‍ക്കാവട്ടെ വേദാന്തത്തിന്‍റെ ആധുനിക ഗുരുവാണ്. പറഞ്ഞു വരുന്നത് ശ്രീനാരായണ ഗുരുവിനെക്കുറിച്ചാണ്. താന്‍ ജീവിച്ചിരുന്ന കാലത്ത് നിലനിന്നിരുന്ന അസമത്വങ്ങളോടും മനുഷ്യത്വ രഹിത ഇടപെടലുകളോടും പൊരുതി ഒരു നല്ല നാളേയ്ക്കായി പ്രവര്‍ത്തിച്ച ശ്രീനാരായണഗുരു ആധുനിക കേരളത്തിന് അടിത്തറ പാകിയവരില്‍ ഒരാള്‍ കൂടിയാണ്. വിഭാഗീയതകളും വിവേചനങ്ങളും ഇല്ലാതെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ഗുരു ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ ആള്‍ കൂടിയാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ ചരിത്രം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.

ഇതാ ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ഇടങ്ങളും ക്ഷേത്രങ്ങളും പരിചയപ്പെടാം

അരുവിപ്പുറം

അരുവിപ്പുറം

ശ്രീനാരായണ ഗുരുവിനൊപ്പം എപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഇടങ്ങളിലൊന്നാണ് അരുവിപ്പുറം. ശ്രീനാരായണ ഗുരു ആദ്യമായി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് തിരുവനന്തപുരം അരുവിപ്പുറത്തുള്ളത്. സവര്‍ണ്ണ മേധാവിത്വത്തിനെതിരെ അക്കാലത്ത് ഏറ്റവും ശക്തമായ മറുപടി ഗുരു നല്കിയത് ഈ പ്രതിഷ്ഠയിലൂടെയായിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനെതിരെയാണ് ഗുരുദേവന്‍ ഇവിടെ പ്രതിഷ്ഠ നടത്തി പ്രതികരിച്ചത്. ഇതില്‍ അമര്‍ഷം പൂണ്ട സവര്‍ണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.

. ബ്രഹ്മണ‌ൻ അല്ലാത്ത ശ്രീനാരയണ ഗുരു അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ സംബന്ധിച്ച് വിമർശനം ഉണ്ടായപ്പോൾ താൻ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് പറഞ്ഞ് വിമർശകരുടെ വായടക്കി എന്നാണ് ചരിത്ര ഭാഷ്യം.

The Evil Spartan

അരുവിപ്പുറം പ്രതിഷ്ഠ

അരുവിപ്പുറം പ്രതിഷ്ഠ

1888ൽ ആയിരുന്നു അരുവിക്കരയിൽ ശ്രീനാരായണഗുരു വിപ്ലവകരമായ പ്ര‌തിഷ്ഠ നടത്തിയത്. നെയ്യാ‌ർ നദിയിൽ മുങ്ങിയ ഗുരു, ന‌ദിയിൽ നിന്ന് ഒരു കല്ലെ‌ടുത്ത് കൊണ്ടുവന്ന് ശിവലിംഗമായി പ്രതിഷ്ഠിച്ചു എന്നാണ് പറയപ്പെ‌ടുന്നത്. തിരുവനന്തപുരത്തു നിന്നും 22 കിലോമീറ്റര്‍ അകലെ നെയ്യാര്‍ നദിയുടെ തീരത്തായാണ് അരുവിപ്പുറം സ്ഥിതി ചെയ്യുന്നത്.

ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണിത്.

മണ്ണന്തല ആനന്ദവല്ലീശ്വരം ദേവി ക്ഷേത്രം

മണ്ണന്തല ആനന്ദവല്ലീശ്വരം ദേവി ക്ഷേത്രം

ഗുരു രണ്ടാമത് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് മണ്ണന്തല ആനന്ദവല്ലീശ്വരം ദേവി ക്ഷേത്രം. ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച ഏക പാര്‍വ്വതി പ്രതിഷ്ഠ ഇവിടുത്തേതാണ്. ഒരു കാലത്ത് മൃഗബലിക്ക് പേരുകേട്ടിരുന്ന ഈ ക്ഷേത്രം പുതുക്കിപ്പണിയുവാന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥരായ തെക്കതില്‍ കുടുംബക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഗുരുവിനെ അവര്‍ അറിയിച്ചപ്പോള്‍ അദ്ദേഹം ഭദ്രകാളി പ്രതിഷ്ഠ മാറ്റി പഞ്ചലോഹ നിര്‍മ്മിതമായ വിദ്യാദേവി വിഗ്രഹം

തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടു. നാലര വര്‍ഷമെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തില്‍ ഗുരു വൈകിയാണ് വന്നത്. വന്നപാടേ ക്ഷേത്രത്തിനകത്തേയ്ക്ക് കയറിയ അദ്ദേഹം പ്രതിഷ്ഠാപീഠത്തില്‍ പ്രതിഷ്ഠ ഉറപ്പിക്കാനുള്ള അഷ്ടബന്ധം കൊണ്ടുവരാന്‍ ഗുരു ആവശ്യപ്പെടുകയും ഏറെ നേരത്തെ ധ്യാനത്തിനു ശേഷം പ്രതിഷ്ഠ നടത്തുകയും ഇനിമേല്‍ മൃഗബലി പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

വക്കം പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം

വക്കം പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം

1888 ൽ ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ മറ്റൊരു ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴ് താലൂക്കിലെ വക്കം പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം. ബ്രഹ്മണ്യ സ്വാമിയാണ് ഇവിടുത്തെ പ്രതിഷ്ഠ . ഗണപതിയുടെ വിഗ്രഹവും അദ്ദേഹം ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

വക്കം സുബ്രഹ്മണ്യ ക്ഷേത്രം

വക്കം സുബ്രഹ്മണ്യ ക്ഷേത്രം

ഗുരുദേവൻ പുന:പ്രതിഷ്ഠ നടത്തിയതും, ആദ്യമായി സ്ഥാപിച്ച സുബ്രഹ്മണ്യ ക്ഷേത്രവും ഇതാണെന്നാണ് പറയപ്പെടുന്നത്. ദേവിപ്രതിഷ്ഠയായിരുന്നു ആദ്യ കാലത്ത് ഈ ക്ഷേത്രത്തില്‍. പിന്നീട് നഗരൂർ നെടുംമ്പറമ്പ് എന്ന സ്ഥലത്തേക്ക് ദേവീചൈതന്യം ആവാഹിച്ചു കൊണ്ടുപോയതിനു ശേഷമാണ് ഇവിടെ ഗുരു പ്രതിഷ്ഠ നടത്തിയത് എന്നും വിശ്വസിക്കപ്പെടുന്നു. പഞ്ചലോഹത്തിലുള്ള സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

തലശ്ശേരി ജഗനാഥ ക്ഷേത്രം

തലശ്ശേരി ജഗനാഥ ക്ഷേത്രം

മലബാറിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നാണ് തലശ്ശേരി ജഗനാഥ ക്ഷേത്രം,

1908- ഫെബ്രുവരി 13-ആം തീയതി ശ്രീനാരായണ ഗുരു ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. മലബാറിലെ പിന്നോക്ക സമൂഹത്തിന്റെ ആരാധന സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലായിരുന്നു ഈ സംഭവം നടന്നത്. സമൂഹത്തിലെ എല്ലാ തരത്തിലുമുള്ള ആളുകളില്‍ നിന്നും ഒരുപോലെ പണം സംഭാവന സ്വീകരിച്ചായിരുന്നു ക്ഷേത്രം നിര്‍മ്മിച്ചത്.

1924വരെ താഴ്ചന്ന ജാതിയിലെയെന്നു പറഞ്ഞു മാറ്റി നിര്‍ത്തിയിരുന്ന ആളുകള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. പിന്നീട് 1924ൽ, ഗുരുദേവൻറെ സാന്നിധ്യത്തിൽ ഈ ക്ഷേത്രം ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്.

PC:ShajiA

നാരായണ വല്ലഭ ക്ഷേത്രം, പൂത്തോട്ട

നാരായണ വല്ലഭ ക്ഷേത്രം, പൂത്തോട്ട

അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം വലിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തില്‍ നാരായണ ഗുരു നടത്തിയ പ്രതിഷ്ഠകളിലൊന്നാണ് പൂത്തോട്ടയിലെ നാരായണ വല്ലഭ ക്ഷേത്രം. ശിവലിംഗം പ്രതിഷ്ഠിച്ച് ആറാട്ടുദേവതയായി സുബ്രഹ്മണ്യനെ സങ്കല്പിച്ചാണ് ഗുരു പ്രതിഷ്ഠ പൂര്‍ത്തിയാക്കിയത്. വൈക്യം സത്യാഗ്രഹത്തിന്റെ പരീക്ഷണ ശാലയെന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലാണ് അദ്ദേഹം അവസാനമായി പ്രതിഷ്ഠ നടത്തിയത്.

PC:wikimedia

അറുപതിലധികം ക്ഷേത്രങ്ങള്‍

അറുപതിലധികം ക്ഷേത്രങ്ങള്‍

ശ്രീ നാരാണ ഗുരു നേരിട്ട്അ റുപതിലധികം ക്ഷേത്രങ്ങള്‍ക്ക് പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.

1 അരുവിപ്പുറം ക്ഷേത്രം

2 വക്കം പുതിയകാവ് സുബ്രഹ്മണ്യക്ഷേത്രം

3 വക്കം വേലായുധൻ നട

4 വക്കം ദേവേശ്വര ക്ഷേത്രം

5 മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം

6 കായിക്കര കപാലേശ്വര ക്ഷേത്രം

7 കുളത്തൂർ കോലത്തുകര ക്ഷേത്രം

8 കായിക്കര ഏറത്ത് സുബ്രഹ്മണ്യ ക്ഷേത്രം

9 മുട്ടയ്ക്കാട് കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം

10 ശിവഗിരി ശാരദാമഠം

11 അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വര ക്ഷേത്രം

12 ഊട്ടുപറമ്പ് കടയ്ക്കാവൂർ ശ്രീഅർദ്ധനാരീശ്വര ക്ഷേത്രം.

13 മുരിക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രം

14 ചെമ്പഴന്തി മണയ്ക്കൽ ക്ഷേത്രം

15 ചേർന്നമംഗലം ശിവക്ഷേത്രം

16 മൈലാടുംകുന്ന് ഭജനമഠം സുബ്രഹ്മണ്യക്ഷേത്രം

17 അഞ്ചുതെങ്ങ് ശ്രീസ്വാമിമഠം ക്ഷേത്രം

18 തച്ചൻകോണം ശ്രീഭുവനേശ്വരി ക്ഷേത്രം

19 ഒറ്ററ ചിദംബര ക്ഷേത്രം

20 വർക്കല പ്ളാവഴികം ക്ഷേത്രം

21 ആയിരംതെങ്ങ് പാട്ടത്തിൽ ക്ഷേത്രം

22 വേളിക്കാട്ട് കാർത്തികേയക്ഷേത്രം

23 കുന്നിനഴികത്ത് ശ്രീ ഭഗവതിക്ഷേത്രം

24 പ്രാക്കുളം ശ്രീകുമാരമംഗലം ക്ഷേത്രം

25 ഗുഹാനന്ദപുരം ക്ഷേത്രം

26 കുപ്പണ ശ്രീ വേലായുധ മംഗലം ക്ഷേത്രം

27 ശ്രീ അമൃതംകുളങ്ങര ക്ഷേത്രം

28 ആലംതുരുത്തി വല്ലഭശ്ശേരിൽ ക്ഷേത്രം

29 വേഴപ്രശക്തി പറമ്പ് ക്ഷേത്രം

30 പാണാവള്ളി ശ്രീകണ്ഠേശ്വര ക്ഷേത്രം

31 കളവംകോടം അർത്ഥനാരീശ്വര ക്ഷേത്രം

32 പാണാവള്ളി ശ്രീഭൂതനാഥ കാലയക്ഷി ക്ഷേത്രം

33 അരീക്കര പറയരുകാല ക്ഷേത്രം

34 കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം

35 ചെമ്മനത്തുകര ശ്രീനാരായണപുരം സുബ്രഹ്മണ്യ ക്ഷേത്രം

36 ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രം

37 മങ്കുഴി ശ്രീസുബ്രഹ്മണ്യ ക്ഷേത്രം

38 ബ്രഹ്മപുരം മാത്താനം ശ്രീദേവിക്ഷേത്രം

39 ഉല്ലല ഓംകാരേശ്വര ക്ഷേത്രം

40 പാമ്പാടി ശിവദർശന ദേവസ്വം ക്ഷേത്രം

41 പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം

42 നെടിയാറ ശ്രീസുബ്രഹ്മണ്യക്ഷേത്രം

43 മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രം

44 ഇല്ലിക്കൽ കുമ്പളങ്ങി അർദ്ധനാരീശ്വര ക്ഷേത്രം

45 ചെറായി ശ്രീഗൗരീശ്വര ക്ഷേത്രം

46 പോട്ടയിൽ ശ്രീദേവി ക്ഷേത്രം

47 പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രം

48 പൊന്നുരുന്നി ശ്രീനാരായണേശ്വര ക്ഷേത്രം

49 കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം

50 പെരിങ്ങോട്ടുകര ശ്രീസോമശേഖര ക്ഷേത്രം

51 എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രം

52 കാരമുക്ക് ശ്രീചിദംബര ക്ഷേത്രം

53 യാക്കര ശ്രീവിശ്വേരേ ക്ഷേത്രം

54 കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം

55 തലശ്ശേരി ശ്രീജഗന്നാഥ ക്ഷേത്രം

56 കണ്ണൂർ ശ്രീസുന്ദരേശ്വര ക്ഷേത്രം

57 കാസർഗോഡ് ശ്രീസുബ്രഹ്മണ്യ ക്ഷേത്രം

58 കുദ്രോളി ശ്രീഗോകർണനാഥ ക്ഷേത്രം

59 കോട്ടാർ ശ്രീപിള്ളയാർ ക്ഷേത്രം

60 ആലുവ അദ്വൈതാശ്രമം

61 ഈറോഡ് ഭവാനീശ്വര ക്ഷേത്രം

62 മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം

PC:Ks.mini

ശ്രീ നാരായണ ഗുരുവും കേരളത്തിലെ സ്ഥലങ്ങളും

Read more about: temples kerala history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X