India
Search
  • Follow NativePlanet
Share
» »പൊന്നിന്‍ ചിങ്ങമാസത്തില്‍ കേരളത്തില്‍ പോയിരിക്കേണ്ട പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍

പൊന്നിന്‍ ചിങ്ങമാസത്തില്‍ കേരളത്തില്‍ പോയിരിക്കേണ്ട പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍

പൊന്നിന്‍ ചിങ്ങമാസം...കാര്‍ഷിക സംസ്കാരത്തിന്‍റെയും ഓര്‍മ്മകളുടെയും ഒരു വലിയ ഓര്‍മ്മകള്‍ തന്നെയാണ് ഓരോ ചിങ്ങവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത്. കര്‍ക്കിടകത്തിന്റെ വറുതികള്‍ മാറി സമൃദ്ധിയു‌‌ടെ ചിങ്ങം പുലരുന്നത് പ്രതീക്ഷകളിലേക്കാണ്. ഐശ്വര്യത്തിന്‍റെ ചിങ്ങമാസത്തില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളിലൊന്ന് ക്ഷേത്ര ദര്‍ശനം. തങ്ങള്‍ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നദി പറയുവാനും പുതിയൊരു വര്‍ഷത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാനും കൂടിയാണ്. ഇതാ ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ കേരളത്തില്‍ പോയിരിക്കേണ്ട പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ പരിചയപ്പെ‌‌ടാം...

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

കേരളത്തില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തില്‍ ഗുരുവായൂരിനോടും ആറന്മുള ക്ഷേത്രത്തിനോടുമൊപ്പം നില്‍ക്കുന്ന ഈ കൃഷ്ണ ക്ഷേത്രം ജീവിത പ്രതിസന്ധികളില്‍ താങ്ങായെത്തുമെന്ന് വിശ്വസിക്കപ്പെ‌ടുന്ന ക്ഷേത്രമാണ്. കൊല്ലവര്‍ഷം 720 ലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. വലതു കയ്യില്‍ ചമ്മട്ടിയും ഇടതു കയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വമായ പാര്‍ത്ഥസാരഥി പ്രതിഷ്ഠയാണ് ഇവിടുത്തേത്. ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്കിയ വിഗ്രഹങ്ങളില്‍ ഒന്നാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു. മറ്റു രണ്ടെണ്ണം ഗുരുവായൂരിലും തൃപ്പൂണിത്തുറയിലുമാണുള്ളത്. നാറാണത്തു ഭ്രാന്തനാണ് ഇവി‌ടെ പ്രതിഷ്ഠ ന‌ടത്തിയതെന്നാണ് വിശ്വാസം.

ക്ഷേത്രത്തോളം തന്നെ പ്രസിദ്ധമാണ് ഇവി‌ടുത്തെ പാല്‍പ്പായസവും. ദിവസവും ഉച്ചയ്ക്ക് പാല്‍പ്പായസമുണ്ണാന്‍ ഗുരുവായൂരപ്പന്‍ അമ്പലപ്പുഴയിലെത്തുന്നു എന്ന് വിശ്വാസമുണ്ട്.

PC:Vinayaraj

ലോകനാര്‍ക്കാവ് ക്ഷേത്രം

ലോകനാര്‍ക്കാവ് ക്ഷേത്രം

വടക്കന്‍പാട്ടുകളുമായി ചേര്‍ന്നു നില്‍ക്കുന്ന ഐതിഹ്യം നിറഞ്ഞ ക്ഷേത്രമാണ് കോഴിക്കോട് ജില്ലയിലെ ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം. ലെ വീരനായകനായ തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട് നിരവധി ക്ഷേത്ര ഐതിഹ്യങ്ങളുണ്ട്. തച്ചോളി ഒതേനന്റെ ഇഷ്ടദേവതയായിരുന്നു ഇവിടുത്തെ ദേവി എന്നാണ് കഥ. തന്റെ 32 വയസ്സിനുള്ളില്‍ 64 പടകളില്‍ ജയിച്ച ഒതേനനെ 64 ലും ദേവി തുണച്ചിരുന്നുവത്രെ. ഒതേനനന്‍ ദിവസേന ഇവിടെയെത്തി ദേവിയെ ആരാധിച്ചിരുന്നതായും പറയപ്പെടുന്നു. ലോകനാര്‍ക്കാവിലമ്മയായി ദുര്‍ഗ്ഗാ ദേവിയെയാണ് ഇവി‌‌ടെ ആരാധിക്കുന്നത്. വടകരയ്ക്ക സമീപം മേമുണ്ട എന്ന സ്ഥലത്താണ് ക്ഷേത്രമുള്ളത്.

PC:Arkarjun1

പറശ്ശിനിക്കടവ് മുത്തപ്പ‍ന്‍ ക്ഷേത്രം

പറശ്ശിനിക്കടവ് മുത്തപ്പ‍ന്‍ ക്ഷേത്രം

മലബാറുകാരുടെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പറശ്ശിനിക്കടവ് മുത്തപ്പ‍ന്‍ ക്ഷേത്രം. വളപട്ടണം പുഴയു‌ടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വടക്കന്‍ കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ ജാതിമത ഭേദമന്യേ എത്തിച്ചേരുന്ന ഇടം കൂടിയാണ്. ജീവിത പ്രശ്നങ്ങളാല്‍ വലഞ്ഞ് ഇവിടെ എത്തുന്നവര ആശ്വസിപ്പിച്ച് വിടുന്ന മുത്തപ്പന് ഭക്തരായി ലക്ഷങ്ങളുണ്ട്. വർഷത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര. വെള്ളാട്ടവും തിരുവപ്പനയുമാണ് ഇവിടെ ദിവസവും കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ.

PC:Sreelalpp

കോഴിക്കോട് തളി ക്ഷേത്രം

കോഴിക്കോട് തളി ക്ഷേത്രം

പതിനാലാം നൂറ്റാണ്ടിലെ പുരാതന ക്ഷേത്രങ്ങളില‌ൊന്നാണ് കോഴിക്കോട് ജില്ലയിലെ തളി ക്ഷേത്രം. നിര്‍മ്മാണ രീതി തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത്. സാമൂതിരിമാര്‍ നിര്‍മ്മിച്ച പ്രധാന ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. കല്ലിലും തടിയിലും അതിമനോഹരമായി നിര്‍മ്മിച്ചെടുത്ത ഈ ക്ഷേത്രത്തിന് ചെമ്പില്‍ പൊതിഞ്ഞ ശ്രീകോവിലാണുള്ളത്.

PC:RajeshUnuppally

തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രം

വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാമ് തിരുനെല്ലി ക്ഷേത്രം. ചരിത്രവും ഐതിഹ്യങ്ങളും ചേര്‍ന്നു കിടക്കുന്ന ഈ ക്ഷേത്രം മഹാവിഷ്ണുവിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബ്രഹ്മഗിരി മലനിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന തിരുനെല്ലി ദക്ഷിണഗയ എന്നും ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു.

30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന സവിശേഷമായ നിര്‍മ്മിതിയാണ് ഈ ക്ഷേത്രത്തിനുള്ളത്. ബ്രഹ്മാവ് നിര്‍മ്മിച്ച് വിഷ്ണുവിനായി സമര്‍പ്പിച്ചതാണ് ഈ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു.

PC:RajeshUnuppally

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം

കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ചതുർബാഹുവായ വിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠയെങ്കിലും തേരാളിയായ ഭഗവാൻ ശ്രീകൃഷ്ണന്റെ സങ്കൽപ്പമാണുള്ളത്. അര്‍ജുനനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ആറന്മുള വള്ളസദ്യ. തിരുവോണത്തോണി, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി വള്ളംകളി തു‌ടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC:Akhilan

ശിവഗിരി ക്ഷേത്രം വര്‍ക്കല

ശിവഗിരി ക്ഷേത്രം വര്‍ക്കല

കേരളത്തിലെ മറ്റൊരു പുണ്യ സ്ഥലങ്ങളിലൊന്നാണ് വര്‍ക്കലയിലെ ശിവഗിരി ക്ഷേത്രം. ശ്രീ നാരായണഗുരു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ശിവഗിരി മഠം. 1904 ലാണ് ഇത് സ്ഥാപിതമായത്. ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെ ശിവഗിരി തീര്‍ത്ഥയാത്രയുടെ കാലമാണ്. ഒട്ടനവധി മത, സാമൂഹിക പരിപാടികള്‍ ഈ സമയത്ത് ഇവിടെ നടക്കും. എല്ലാ വര്‍ഷവും ആഗസ്റ്റ്,സപ്തംബര്‍ മാസങ്ങളിലായി യഥാക്രമം ഗുരുജയന്തിയും സമാധിയും ആചരിച്ച് വരുന്നു.

PC:Giri1234

തൃക്കാക്കര ക്ഷേത്രം

തൃക്കാക്കര ക്ഷേത്രം

മഹാബലിയേയും വാമനനേയും ഒരുമിച്ച് ആരാധിക്കുന്ന ക്ഷേത്രമാണ് എറണാകുളത്തെ തൃക്കാക്കര ക്ഷേത്രം. വാമനനായി മഹാബലിയെ പാതാളത്തിലേക്ക് തള്ളിതാഴ്ചത്തിയ വാമനന്റെ പാദം മണ്ണില്‍ പതിഞ്ഞയിടം എന്നാണ് തൃക്കാക്കര അറിയപ്പെടുന്നത്
താന്‍ പാതാളത്തിലേത്ത് ചവിട്ടി താഴ്ത്തിയ മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് സ്വീകരിക്കുന്ന ഇടം കൂടിയാണിത്. തിരുവേണ നാളിലാണ് ക്ഷേത്രത്തില്‍ ഏറെ പ്രത്യേകതകളുള്ള ഈ ചടങ്ങ് നടക്കുന്നത്. അന്നേ ദിവസം വാമനന്‍ മഹാബലിയെ ക്ഷേത്രത്തിനു വലംവെച്ച് സ്വീകരിക്കും.
PC:Ranjithsiji

മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!<br />മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!

ഗണേശ ചതുര്‍ത്ഥി 2020: വിഘ്നങ്ങള്‍ അകറ്റുന്ന പുരാതന ഗണപതി ക്ഷേത്രങ്ങള്‍ഗണേശ ചതുര്‍ത്ഥി 2020: വിഘ്നങ്ങള്‍ അകറ്റുന്ന പുരാതന ഗണപതി ക്ഷേത്രങ്ങള്‍

Read more about: temples kerala onam festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X