Search
  • Follow NativePlanet
Share
» »മേയ് മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ പോയാൽ

മേയ് മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ പോയാൽ

ഈ സമയത്ത് കേരളത്തിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട കുറച്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം

ക്ഷേത്ര ദർശനങ്ങൾ എല്ലായ്പ്പോഴും ഫലദായകങ്ങളാണ്. വിശ്വാസവും ആചാരങ്ങളും കഥകളും ഒക്കെ നിറഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങളിലേക്കുള്ള യാത്രകൾ ഭക്തിയുടെ മാർഗ്ഗം മാത്രമല്ല, ഒരു തിരിച്ചറിവിന്‍റെ യാത്ര കൂടിയാണ്. മേയ് മാസം അവധിയുടെയും ഉത്സവങ്ങളുടെയും സമയമാണ്. ഈ സമയത്ത് കേരളത്തിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട കുറച്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം

തൃശൂർ വടക്കുംനാഥ ക്ഷേത്രം

തൃശൂർ വടക്കുംനാഥ ക്ഷേത്രം

പരശുരാമന്റെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ക്ഷേത്രമാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് തൃശൂരുമായി ചരിത്രപ്രധാനമായ ബന്ധമുണ്ട്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. വിശാലമായ ക്ഷേത്രമതിലകം ഉള്ള വടക്കുംനാഥക്ഷേത്രത്തിന് 20 ഏക്കര്‍ വിസ്താരമുണ്ട്.
ഇവിടുത്തെ നാല് ക്ഷേത്ര ഗോപുരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ഗോപുരം പടിഞ്ഞാറെ ഗോ‌പുരമാണ്. പടിഞ്ഞാറെ ഗോപുരം കടന്ന് അകത്തേക്ക് പ്രവേശിച്ചാൽ ആദ്യം കാണുന്ന ശിലയാണ് കലിശില എന്ന് അറിയപ്പെടുന്നത്. കരിശില ഓരോ ദിവസവും വളർന്ന് വരുന്നുണ്ടെന്നാണ് വിശ്വാസം. ക‌രിശില വളർന്ന് ക്ഷേത്ര ഗോപുരത്തിന്റെ ഉയരത്തിൽ എത്തിയാൽ ലോകം അവസാനിക്കുമെന്നാണ് വിശ്വാസം.

PC: Mullookkaaran

പൂങ്കുന്നം ശിവക്ഷേത്രം

പൂങ്കുന്നം ശിവക്ഷേത്രം

തൃശൂർ നഗരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പൂങ്കുന്നം. സ്വരാജ് റൗണ്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വടക്കുനാഥന്റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഒന്നാണ്. വടക്കുംനാഥ ക്ഷേത്രത്തിലെ ശിവ-പാർവ്വതിമാർ ആദ്യം പൂങ്കുന്നത്തായിരുന്നു വസിച്ചിരുന്നത് എന്നാണ് വിശ്വാസം. പൂങ്കുന്നത്തേക്കാളും അനുയോജ്യമായ സ്ഥലം ഇപ്പോഴത്തെ വടക്കുംനാഥ ക്ഷേത്രമാണെന്നു കണ്ടപ്പോൾ ശിവനും പാർവ്വതിയും ഇവിടേക്കു മാറി എന്നാണ് കഥ.
ഇവിടെ നിന്നും ശിവനും പാർവ്വതിയും വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോയതിനാൽ വടക്കുംനാഥനിലും അതേ ചൈതന്യം ഇവിടെ തുടർന്നതിനാൽ പൂങ്കുന്നത്തും പൂങ്കുന്നത്തും ശിവക്ഷേത്രം നിർമ്മിച്ചു എന്നാണ് വിശ്വാസം. കേരളീയ വാസ്തുവിദ്യയുടെ എല്ലാ വിധത്തിലുമുള്ള പ്രത്യേകതകളും ഉൾക്കൊണ്ടാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:Lakshmanan

തൊടുപുഴ ശ്രീ കൃഷ്ണ ക്ഷേത്രം

തൊടുപുഴ ശ്രീ കൃഷ്ണ ക്ഷേത്രം

ഇടുക്കിയിലെ പ്രധാനപ്പെട്ട ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. തൊടുപുഴ നഗരത്തിൽ തൊടുപുഴയാറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. നഗരഹൃദയത്തിലാണ് ക്ഷേത്രമുള്ളത്.
ഏതു തകർച്ചയിലും ഹൃദയം തുറന്നു വിളിക്കുന്നവരെ അളവില്ലാതെ സഹായിക്കുന്നവനായാണ് ഇവിടുത്തെ ശ്രീ കൃഷ്ണനെ കാണുന്നത്. ആപത്ബാന്ധവനായാണ് ശ്രീ കൃഷ്ണനെ ഇവിടെ വിശ്വാസികൾ ആരാധിക്കുന്നത്. ഒരിക്കലും കൈവിടില്ലെന്ന വിശ്വാസമാണ് വിശ്വാസികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
ഒരുപാട് പ്രത്യേകതകളും അപൂർവ്വതകളും ഈ ക്ഷേത്രത്തിനുണ്ട്. ബകവധത്തിനു ശേഷം സഹിക്കുവാൻ കഴിയാത്ത വിശപ്പുമായി നിൽക്കുന്ന ബാലകൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ സമയം പോലും ശ്രീ കൃഷ്ണന് വിശപ്പ് സഹിക്കുവാൻ സാധിക്കില്ലത്രെ. അതുകൊണ്ടു തന്നെ രാവിലെ ശ്രീ കോവിൽ തുറക്കുമ്പോൾ മേൽശാന്തി കയ്യിൽ നിവേദ്യവും കരുതാറുണ്ട്.

PC:Ranjith Siji

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ നവനീത കൃഷ്ണനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൃഷ്ണ പ്രതിഷ്ഠകളിൽ അത്ര സാധാരണമല്ലാത്ത നവനീത കൃഷ്ണന്‍ തന്നെയാണ് ഇവിടുത്തെ ആകർഷണം. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനെ കണ്ട് സങ്കടം പറയുവാനും പ്രാര്‍ഥിക്കുവാനും ഒക്കെ ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ദൂരദേശങ്ങളിൽ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. മനം നിറഞ്ഞു വിളിക്കുന്നവർക്കു ആശ്രയമേകാൻ അരികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് കൃഷ്ണനെ ഇവിടുള്ളവർ പറയുന്നത്.

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം.തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രം. മഹാവിഷ്നു പൂജിച്ചിരുന്ന വിഗ്രഹം തലമുറകൾ കൈമാറി ശ്രീ കൃഷ്ണൻറെ കയ്യിലെത്തി. പിന്നീട് ദ്വാരക പ്രളയത്തിലാണ്ട് തൻറെ സ്വർഗ്ഗാഗ്ഗാരോഹണ സമയത്ത് ദേവഗുരുവായ ബൃഹസ്പതിയോട് കൃഷ്ണൻ ആവശ്യപ്പെട്ടുവത്രെ. ഇത് പ്രതിഷ്ഠിക്കാനായി ബ്രഹസ്പതിയും വായുവും ലോകം മുഴുവൻ ചുറ്റിക്കറങ്ങി. അങ്ങനെ ആ യാത്രയ്ക്കിടെ അവർ ശിവൻ തപസു ചെയ്തു എന്നു വിശ്വസിക്കുന്ന രുദ്രതീർഥക്കരയിലെത്തുകയും ഇവിടെ പ്രതിഷ്ഠ നടത്തുവാൻ ശിവൻ ആവശ്യപ്പെടുകയും ചെയ്തുവത്രെ. ദേവഗുരുവും വായുദേവനു ചേർന്നു പ്രതിഷ്ഠ നടത്തിയതിനാലാണ് ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം. വിശ്വകർമ്മാവാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഭൂലോകവൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു.

കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം

കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം. ദേവീ ക്ഷേത്രം എന്ന പേരിൽ മാത്രമല്ല,. ഇവിടുത്തെ അപൂർവ്വ ആചാരമായ ചമയ വിളക്കിന്റെ പേരിലും പ്രസിദ്ധമാണ് ഈ ക്ഷേത്രം.
കൊല്ലത്തെ ഏറ്റവും പ്രധാന ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് കൊറ്റൻകുളങ്ങര ചമയ വിളക്ക്. പുരുഷന്മാർ സ്ത്രീ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

PC:Gangadharan Pillai

മണ്ണൂർ മഹാദേവ ക്ഷേത്രം

മണ്ണൂർ മഹാദേവ ക്ഷേത്രം

കാലപ്പഴക്കം കൊണ്ട് ചരിത്രത്താളുകളിൽ ഇടംനേടിയിരിക്കുന്ന ക്ഷേത്രമാണ് മണ്ണൂർ മഹാദേവ ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കവും ക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയ ചരിത്ര ലിഖിതങ്ങളും ഒക്കെ ഈ ദേവാലയം വിശ്വാസികളേക്കാൾ ചരിത്ര പ്രേമികളുടെ സങ്കേതമാണ്.

കേരളത്തിലെ തന്നെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നായാണ് മണ്ണൂർ മഹാദേവ ക്ഷേത്രത്തിനെ കണക്കാക്കുന്നത്. കൃത്യമായ രേഖകളും മറ്റും ഇല്ലെങ്കിലും ആയിരത്തിലധികം വർഷം ഇതിനു പഴക്കമുണ്ടത്രെ. ക്ഷേത്ര ചുവരുകളിലെ വട്ടെഴുത്തുകളാണ് ക്ഷേത്രത്തിന്റെ പഴക്കത്തിലേക്ക് വെളിച്ചം വീശുന്ന പ്രധാന കണ്ണികൾ. ഇവയിൽ മിക്കവയ്ക്കും 400 വർഷത്തിലധികം പഴക്കമുണ്ടത്രെ. നിർമ്മാണത്തിൽ ഒട്ടേറെ പ്രത്യേകതകൾ കണ്ടെത്തുവാൻ സാധിക്കുന്ന ഒരിടമാണിത്. ശിവക്ഷേത്രവും ഒരു മഹാ വിഷ്ണു ക്ഷേത്രവുമാണ് ഇവിടെയുള്ളത്. ഇതിൽ പഴക്കം കൂടുതലുള്ളത് ശിവ ക്ഷേത്രത്തിനാണ്. പരമ്പരാഗത കേരള-ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ശിവ ക്ഷേത്രത്തിന്റെ ശ്രീ കോവിൽ നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലിൽ പുറം തിരിഞ്ഞു നിൽക്കുന്ന ആനയുടെ ആകൃതിയിലാണ് ഇതുള്ളത്.

PC:Kerala Tourism

പറശ്ശിനിക്കടവ് ക്ഷേത്രം

പറശ്ശിനിക്കടവ് ക്ഷേത്രം

മനുഷ്യരെ ജാതിയുടെയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ ഒരു വ്യത്യാസവുമില്ലാതെ മനുഷ്യരായി മാത്രം കാണുന്ന അപൂർവ്വ ദേവസ്ഥാനമെന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തെ വിശേഷിപ്പിക്കാം. ആർക്കും എപ്പോൾ വേണമെങ്കിലും ധൈര്യമായി കടന്നു വരുവാന്‍ സാധിക്കുന്ന ഇടമാണിത്. ഇവിടെ പ്രാർഥിക്കുവാനെത്തുന്നവർ മനസ്സു മാത്രമല്ല, വയറും നിറച്ചു മാത്രമേ തിരികെ പോകാറുള്ളൂ. എപ്പോൾ വന്നാലും ഇവിടെ നിന്നും ഒരു തടസ്സവും കൂടാതെ, അതെത്ര വൈകിയാണെങ്കിൽ പോലും ഭക്ഷണം ലഭിക്കും. ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യങ്ങൾ ഇവിടെ മുത്തപ്പ സന്നിധിയിലെത്തി പറഞ്ഞു പ്രാർഥിച്ചു പോയാൽ അതിലും വലിയ മറ്റൊരു സമാധാനം ഇല്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്.

കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം

കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം

കണ്ണൂരിൽ നിന്നും 11.6 കിലോമീറ്റർ അകലെ കണ്ണൂർ-കൂത്തുപറമ്പ് റോഡിലാണ് പ്രസിദ്ധമായ കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്
കേരളത്തിൽ തന്നെ അപൂരർവ്വമാണ് തൃക്കപാലിശ്വര ക്ഷേത്രങ്ങൾ. 108 ശിവ ക്ഷേത്രങ്ങളില്‍ പോലും ആകെ മൂന്നു തൃക്കപാലീശ്വരങ്ങളെക്കുറിച്ചു മാത്രമേ പറയുന്നുള്ളു. അതിലൊന്നായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. നിരണം, നാദാപുരം എന്നിവിടങ്ങളിലാണ് ബാക്കി രണ്ടു തൃക്കപാല ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവനെയാണ് തൃക്കപാലീശ്വരനായി ആരാധിക്കുന്നത്.
അപൂർവ്വങ്ങളായ ഒട്ടേറെ പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്. കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകൾ ഇവിടെ കാണാം. രണ്ടുക്ഷേത്രങ്ങൾക്കും വേറെവേറെ പ്രധാന ബലിക്കല്ലുകളും, കൊടിമരങ്ങളും നിർമ്മിച്ചിട്ടുണ്ട്. പരശുരാമനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.

ആൻഡമാനിനു പകരം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗുഹ...പുതിയ 20 രൂപ നോട്ടിലെ വിസ്മയങ്ങൾ തീരുന്നില്ല... ആൻഡമാനിനു പകരം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗുഹ...പുതിയ 20 രൂപ നോട്ടിലെ വിസ്മയങ്ങൾ തീരുന്നില്ല...

കൈലാസ ദർശനത്തിന്റെ ഫലം നേടാൻ ഈ മൂന്ന് ക്ഷേത്രങ്ങൾകൈലാസ ദർശനത്തിന്റെ ഫലം നേടാൻ ഈ മൂന്ന് ക്ഷേത്രങ്ങൾ

ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടത്തിന്റെ ഇന്നത്തെ അവസ്ഥ അറിയേണ്ടെ? ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടത്തിന്റെ ഇന്നത്തെ അവസ്ഥ അറിയേണ്ടെ?

PC:Lalsinbox

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X