Search
  • Follow NativePlanet
Share
» »പടയോട്ടകാലത്ത് ടിപ്പു തകർ‌ത്ത ക്ഷേത്രങ്ങ‌ൾ

പടയോട്ടകാലത്ത് ടിപ്പു തകർ‌ത്ത ക്ഷേത്രങ്ങ‌ൾ

ടിപ്പുവിന്റെ ആക്രമണത്തിന് ഇരയാ‌യിട്ടും ഇപ്പോഴും നില നിൽക്കുന്ന ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം

By Anupama Rajeev

ചില ക്ഷേത്രങ്ങൾക്ക് സഹായം ന‌ൽകിയെന്ന് പറയപ്പെടുമ്പോഴും, ടിപ്പു തകർത്ത പല ക്ഷേത്രങ്ങളും ചരിത്ര സാക്ഷ്യം നൽകി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ചെറുതും വലുതുമായ പല ക്ഷേ‌ത്രങ്ങ‌ളും ടിപ്പുവിന്റെ പടയാളികളുടെ ആക്രമണ‌ത്തിന് ഇരയായിട്ടുണ്ട്.

പലക്ഷേത്രങ്ങൾക്കും പിന്നീട് പുനർജീവനം ഉണ്ടായപ്പോൾ ടിപ്പു തകർത്ത ഭൂരിഭാഗം ക്ഷേത്രവും ച‌‌രിത്രത്തി‌ൽ പോലും അവശേഷിക്കാ‌തെ പോയി എന്ന‌ത് വാസ്തവമാണ്.

ടിപ്പുവിന്റെ ആക്രമണത്തിന് ഇരയാ‌യിട്ടും ഇപ്പോഴും നില നിൽക്കുന്ന ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം.

01. രാജരാജേശ്വരി ക്ഷേത്രം, തളിപ്പറമ്പ്

01. രാജരാജേശ്വരി ക്ഷേത്രം, തളിപ്പറമ്പ്

കേരളത്തിലെ തന്നെ പൗരാണിക ക്ഷേത്രങ്ങളിൽ ഒന്നാണ് തളിപറമ്പിലെ രാജരാജേശ്വരി ക്ഷേത്രം. പല ച‌രിത്ര രേഖകളിലും പരാമർശമുള്ള ഈ ക്ഷേത്രം ടിപ്പുവിന്റെ ആക്രമണത്തി‌ന് ഇരയായ ക്ഷേത്രമാണ്.
Photo Courtesy: Vaikoovery

ടിപ്പു തകർത്ത രാജഗോപുരം

ടിപ്പു തകർത്ത രാജഗോപുരം

ഏഴ് നിലകളുള്ള ഒരു രാജഗോപുരം ഈ ക്ഷേത്രത്തിന്റെ മുൻവശം ഉണ്ടായിരുന്നതായും. ടിപ്പുവിന്റെ പടയാളികൾ അത് തകർത്തതായും പറയപ്പെടുന്നു. ഇതിന്റെ അവശിഷ്ടങ്ങ‌ൾ ഇപ്പോഴും കാണാം.
Photo Courtesy: Ajith U

മുസ്ലീങ്ങൾ സഹായിച്ച കഥ

മുസ്ലീങ്ങൾ സഹായിച്ച കഥ

ആക്രമണ‌‌ത്തിന് ശേഷം ക്ഷേത്രത്തിന് ടിപ്പുവിന്റെ പടയാ‌ളികൾ തീയിട്ടപ്പോൾ. ആദ്യം ഓടിയെത്തി തീയണച്ചത് പരിസരത്തുള്ള മുസ്ലീങ്ങളാണ് എന്ന് പറയപ്പെടുന്നു. ടിപ്പുവിനെ ഭ‌യന്ന് ഹിന്ദുക്കൾ വീടുകളിൽ അഭയം തേടിയപ്പോൾ മുസ്ലീങ്ങൾ ക്ഷേത്രത്തിന്റെ തീ അണച്ചു എന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Santhoshveliyannoor at Malayalam Wikipedia

മുസ്ലീങ്ങൾക്ക് പ്രവേശിക്കാവുന്ന സമയം

മുസ്ലീങ്ങൾക്ക് പ്രവേശിക്കാവുന്ന സമയം

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തെ ക്ഷേത്ര‌ത്തി‌ൽ അപായമണി അടിക്കുമ്പോൾ മുസ്ലീങ്ങൾക്ക് ക്ഷേത്രത്തി‌ൽ ‌‌പ്രവേശിക്കാൻ അനുവാദം നൽകിയത് ഈ സംഭവത്തിന് ശേഷമാണെന്ന് പറയപ്പെടുന്നു.
Photo Courtesy: Pradeep717

02. പെരുവനം മഹാദേ‌വ ക്ഷേത്രം, തൃശൂർ

02. പെരുവനം മഹാദേ‌വ ക്ഷേത്രം, തൃശൂർ

ടിപ്പുവിന്റെ പടയോട്ടകാലാത്ത് ഏറ്റവും കൂടുതൽ കേടുപാടുകൾ ഉണ്ടായ ക്ഷേത്രങ്ങളിൽ ഒന്നാണ് പെരുവനം മഹാദേവ ക്ഷേ‌ത്രം. പരശുരാമൻ നിർമ്മിച്ച 64 ബ്രാഹ്മിണ ഗ്രാമങ്ങളിൽ പ്രധാനപ്പെട്ട ഗ്രാമം ആയിരുന്നു പെരുവനം ഗ്രാമം. തൃശൂർ നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം.
Photo Courtesy: Aruna

03. ‌തൃച്ചംബരം ക്ഷേ‌ത്രം, തളിപ്പറമ്പ്

03. ‌തൃച്ചംബരം ക്ഷേ‌ത്രം, തളിപ്പറമ്പ്

രാജരാജേശ്വരി ക്ഷേത്രം ആക്രമിച്ച ടിപ്പു സുൽത്താൻ സമീപത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രമായ തൃച്ചംബര ക്ഷേത്ര‌വും വെറുതേ വിട്ടില്ല. ശ്രീകൃഷ്ണ‌നെ രൗദ്രഭാവത്തിൽ ‌പ്രതിഷ്ഠിച്ചിട്ടുള്ള ഈ ക്ഷേത്രം കണ്ണൂർ നഗരത്തിൽ 20 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: ARUNKUMAR P.R

04. തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി

04. തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി

തലശ്ശേരി നഗരത്തിന് കിഴക്കായി തിരുവങ്ങാട് എന്ന സ്ഥലത്താണ് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ട. കേര‌ളത്തിൽ ശ്രീരാമ പ്രതിഷ്ടയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. മേടമാസത്തിൽ വിഷുവിനോട് അനുബന്ധിച്ചാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കാറുള്ളത്. രണ്ടേക്കർ കൂടുതൽ വിസ്തൃതിയുള്ള ഒരു ചിറയുടെ(കുളം) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo courtesy: Primejyothi

പിച്ചള ക്ഷേത്രം

പിച്ചള ക്ഷേത്രം

ചെമ്പ് തകിടുകൊണ്ടാണ് ഈ ക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. അതിനാൽ പിച്ചള ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്തെ ആക്രമത്തിന് ഇരയായിട്ടുള്ള ഈ ക്ഷേത്രത്തിന് നിരവധി ചരിത്രം പറയാനുണ്ട്. കേരളത്തിലെ അഞ്ച് പ്രധാന ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വൈക്കം, തൃപ്പയാർ, തിരുവില്ല്വാമല, കടലൂർ എന്നിവിടങ്ങളിലാണ് മറ്റു ശ്രീരാമ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.

Photo courtesy: Primejyothi

05. ഹേമാംബിക ക്ഷേത്രം, ‌പാലക്കാട്

05. ഹേമാംബിക ക്ഷേത്രം, ‌പാലക്കാട്

ടിപ്പുവിന്റെ ആക്രമണത്തിന് ഇരയായ ക്ഷേത്രങ്ങളിൽ ഒന്നാണ് പാലക്കാട്ടെ ഹേമാംബിക ക്ഷേത്രം.
പാലക്കാട് നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ മലമ്പുഴ റോഡിലാണ് എമൂർ ഭഗവതി ക്ഷേ‌ത്രം എന്ന് അറിയപ്പെടുന്ന ഹേമാബിക ക്ഷേത്രം സ്ഥിതി ‌ചെയ്യുന്നത്. ദേവിയുടെ കൈപ്പത്തിയേയാണ് ഇവിടെ ആരാധിക്കുന്നത്.

കൈപ്പത്തി അമ്പലം

കൈപ്പത്തി അമ്പലം

അതിനാൽ കൈപ്പത്തി അമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. കല്ലേക്കുളങ്ങര ഭഗവതി ക്ഷേത്രം എന്ന പേരിലാണ് ഈ ക്ഷേത്രം പ്രശസ്തം. ‌പാലക്കാട് നിന്ന് മലമ്പുഴ ഡാമിലേക്കുള്ള റോഡിലൂടെ യാത്ര ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം
Photo courtesy: sreeemoorbhagavathy.org

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X