Search
  • Follow NativePlanet
Share
» »വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!!

വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!!

വിദേശത്തെ ജോലിയ്ക്കും അവിടേയ്ക്കുള്ള യാത്രകൾക്കും ഒക്കെ നോക്കുമ്പോൾ ഏറ്റവും വലിയ കീറാമുട്ടിയായി നിൽക്കുന്ന വിസാ പ്രശ്നം പരിഹരിക്കുന്ന ക്ഷേത്രങ്ങൾ.

ജീവിതത്തിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കുവാൻ ദൈവങ്ങളെ കൂട്ടുപിടക്കുന്നവരാണ് പലരു. കണക്കു പരീക്ഷയിൽ ജയിക്കുവാൻ മുതൽ തുടങ്ങുന്ന പ്രാർഥനകൾ പ്രണയത്തിലും ജോലിയിലും വിവാഹത്തിലും ഒക്കെ കാണും. മനുഷ്യർക്ക് അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും ദൈവത്തിന്റെ കയ്യിൽ ഏൽപ്പിച്ചാൽ മതി എന്നു വിശ്വസിക്കുമ്പോളാണ് ഇത് സംഭവിക്കുക. ഇങ്ങനെ ആശ്രയിക്കുന്ന ക്ഷേത്രങ്ങളിൽ ഏറ്റവും വിചിത്രമായ ഒരു കൂട്ടം ക്ഷേത്രങ്ങളുണ്ട്.. വിദേശത്തെ ജോലിയ്ക്കും അവിടേയ്ക്കുള്ള യാത്രകൾക്കും ഒക്കെ നോക്കുമ്പോൾ ഏറ്റവും വലിയ കീറാമുട്ടിയായി നിൽക്കുന്ന വിസാ പ്രശ്നം പരിഹരിക്കുന്ന ക്ഷേത്രങ്ങൾ. കേൾക്കുമ്പോൾ വിശ്വസിച്ചില്ലെങ്കിലും ഇത് സത്യമാണ്. ഇന്ത്യയുടെ പല ഭാഗത്തു നിന്നും ലക്ഷക്കണക്കിന് ആളുകൾ തേടി എത്തുന്ന ഈ ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ അറിയാം...

ഷഹീദ് ബാബാ നിഹാൽ സിംഗ് ഗുരുദ്വാരാ, പഞ്ചാബ്

ഷഹീദ് ബാബാ നിഹാൽ സിംഗ് ഗുരുദ്വാരാ, പഞ്ചാബ്

150 വർഷത്തിലധികം പഴക്കമുള്ള പഞ്ചാബിലെ ഷഹീദ് ബാബാ നിഹാൽ സിംഗ് ഗുരുദ്വാരയാണ് വിസാ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ആരാധനാലയങ്ങളുടെ ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്. പഞ്ചാബിലെ താൽഹാന്‍ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാരയിൽ എത്തി പ്രാർഥിച്ചാൽ വിസാ സംബന്ധിയായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമത്രെ. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകൾ ഇവിടെ പ്രാർഥിക്കാനായി എത്താറുണ്ട്. ഒരിക്കലും പരിഹരിക്കപ്പെടില്ലെന്നും ഒട്ടേറെ നൂലാമാലകൾ ഉണ്ടെന്നു കരുതിയിരുന്നതുമായ വിസാ പ്രശ്നങ്ങൾ പെട്ടന്നു പരിഹരിക്കപ്പെട്ട കഥ ഈ ക്ഷേത്രത്തിലെത്തുന്നവർക്കു പറയുവാനുണ്ട്.

PC: BBC

നേർച്ച

നേർച്ച

ഇവിടെ ക്ഷേത്രത്തിന്റെ മുകളിലായി ഒരു വലിയ വിമാനത്തിന്റെ രൂപം കാണുവാനുണ്ട്. അതു കൂടാതെ ഇവിടെ എത്തുന്നവർ ചെറിയ ചെറിയ വിമാനങ്ങളുടെ രൂപങ്ങളും നേർച്ചയായി സമർപ്പിക്കുന്നു.

PC: BBC

ചിൽകൂർ ബാലാജി ക്ഷേത്രം, ഹൈദരാബാദ്

ചിൽകൂർ ബാലാജി ക്ഷേത്രം, ഹൈദരാബാദ്

ആയിരക്കണക്കിന് വിശ്വാസികൾ വിസാ പ്രശ്നങ്ങൾ പരിഹരിക്കുവാനായി എത്തിചേരുന്ന മറ്റൊരു ക്ഷേത്രമാണ് ഹൈദരാബാദിലെ ചിൽകൂർ ബാലാജി ക്ഷേത്രം. വിശ്വ ബാലാജി ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന ഇത് യു.എസിലേക്കുള്ള വിസാ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിലാണത്രെ കൂടുതൽ പ്രശസ്തം. ഇവിടുത്തെ ഒസ്മാൻ സാഗർ തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചപ്പോൾ ഹൈദരാബാദിലെ കുറേ സോഫ്റ്റ്വെയർ എൻജിനീയറിങ് വിദ്യാർഥികൾക്ക് യുഎസിലേക്കുള്ള അവരുടെ വിസയുടെ പ്രശ്നം പരിഹരിക്കപ്പെട്ടുവത്രെ. അന്നുമുതലാണ് ഈ ക്ഷേത്രം വിസാ ക്ഷേത്രമായി അറിപ്പെടുവാൻ തുടങ്ങിയത്.

PC:Adityamadhav83

ഒരു ലക്ഷം വരെ

ഒരു ലക്ഷം വരെ

ഓരോ ആഴ്ചയിലും 75000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ഇവിടെ പ്രാർഥിക്കാനായി എത്തുമത്രെ. വെള്ളിയാഴ്തകളിലും ഞായറാഴ്ചകളിലുമാണ് ഇവിടെ കൂടുതൽ ആളുകള്‍ എത്തുന്നത്. കംപ്യൂട്ടർ സയൻസ് വിദ്യാർഥികളും ഇതിൽ തേടുന്നവരുമാണ് ഇവിടെ ഏറ്റവും അധികം എത്തുന്ന ആളുകൾ.

PC: Official Site

ഖാദിയ ഹനുമാൻ ക്ഷേത്രം. അഹമ്മദാബാദ്

ഖാദിയ ഹനുമാൻ ക്ഷേത്രം. അഹമ്മദാബാദ്

വിസ ഹനുമാൻ എന്നറിയപ്പെടുന്ന അഹമ്മദാബാദിലെ ഖാദിയ ഹനുമാൻ ക്ഷേത്രമാണ് ഈ ലിസ്റ്റിലെ അടുത്ത ക്ഷേത്രം. വിസയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ പരിഹരിക്കുവാൻ സാധിക്കും എന്നാണ് വിശ്വാസം. ലങ്കയിലേക്ക് ഒരു തടസ്സവും കൂടാതെ ചാടിക്കടന്ന ഹനുമാനോട് പ്രാർഥിച്ചാൽ ഏതു തരത്തിലുള്ള വിസാ പ്രശ്നവും മാറുമെന്നാണ് ഇവിടുത്തെ വിശ്വാസികൾ പറയുന്നത്.
എല്ലാ ശനിയാഴ്ചയും ഇവിടെ നടക്കുന്ന വിസയുമായി ബന്ധപ്പെട്ട കൗൺസലിംഗിൽ പങ്കെടുക്കുവാൻ നൂറുകണക്കിന് ആളുകളാണ് എത്താറുള്ളത്,.

PC:Ms Sarah Welch

ബജ്റംഗ്ബലി ക്ഷേത്രം, ഡെൽഹി

ബജ്റംഗ്ബലി ക്ഷേത്രം, ഡെൽഹി

വിസ നല്കുന്ന ക്ഷേത്രം എന്ന പേരിലാണ് വിശ്വാസികൾക്കിടയിൽ ഡെൽഹിയിലെ ബജ്റംഗ്ബലി ക്ഷേത്രം അറിയപ്പെടുന്നത്. 2007 ൽ സ്ഥാപിച്ച ഈ ക്ഷേത്രം ഹനുമാനാണ് സമർപ്പിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന വിശ്വാസികൾ വെള്ള പേപ്പറിൽ ചുവന്ന മഷിയുപയോഗിച്ച് തങ്ങളുടെ ആഗ്രഹങ്ങൾ എഴുതി ഹനുമാന് സമർപ്പിക്കണം എന്നാണ്. ഇത് കൂടാതെ തങ്ങളുടെ ആഗ്രഹം സാധിച്ചു കഴിഞ്ഞാൽ തിരിച്ചെത്തി ക്ഷേത്ര രജിസ്ട്രറിൽ താങ്ക്യു എന്നെഴുതുന്ന ഒരു പതിവും ഇവിടെയുണ്ട്.

അടിപൊളിയാക്കേണ്ടെ ഈ വർഷത്തെ യാത്രകൾ...എങ്കിലങ്ങു തുടങ്ങാം അല്ലേ...!!അടിപൊളിയാക്കേണ്ടെ ഈ വർഷത്തെ യാത്രകൾ...എങ്കിലങ്ങു തുടങ്ങാം അല്ലേ...!!

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ് ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

അഘോരികളുടെ വാസസ്ഥലങ്ങളെക്കുറിച്ചും അവര്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അവരുടെ വിചിത്രമായ ആചാരങ്ങളെക്കുറിച്ചും അറിയാം...അഘോരികളുടെ വാസസ്ഥലങ്ങളെക്കുറിച്ചും അവര്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അവരുടെ വിചിത്രമായ ആചാരങ്ങളെക്കുറിച്ചും അറിയാം...

PC:LASZLO ILYES

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X