ആദ്യമായി കുട്ടികളെ അക്ഷരങ്ങള്‍ എഴുതിക്കുന്ന ചടങ്ങാണ് വിദ്യാരംഭം എന്ന് അറിയപ്പെടുന്നത്. ഹൈന്ദവരെ സംബന്ധിച്ചെടുത്തോളം ഏരെ പ്രാധാന്യമുള്ള ഈ ചടങ്ങ് നവരാത്രി പൂജയുടെ അവസാന ദിവസമായ വിജയദശമി ദിവസമാണ് വിദ്യാരംഭം നടത്തുക.
എല്ലാ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്താമെങ്കിലും ചില ക്ഷേത്രങ്ങള്‍ ഏറെ പ്രസിദ്ധമാണ്. വിദ്യാദേവതയുടെ അനുഗ്രഹം നേടാനും എഴുത്തിനിരുത്താനും പേരുകേട്ട ക്ഷേത്രങ്ങളെ പരിചയപ്പെടാം...
കൊല്ലൂര്‍ ക്ഷേത്രത്തിലേപോലെ തന്നെ ഇവിടെയും ദിവസവും വിദ്യാരംഭം ഉണ്ട്. വിജയദശമി നാളില്‍ അഭൂതപൂര്‍വ്വമായ തിരക്ക് ഇവിടെ അനുഭവപ്പെടും. ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് രാവിലെ നാലു മണിക്ക് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കമാവും.
കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാരംഭ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ആവണംകോട് സരസ്വതി ക്ഷേത്രംം. നൂറ്റെട്ടു ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാമതാണെങ്കിലും ഇവിടെ സരസ്വതി ദേവിയാണ് കുടികൊള്ളുന്നത്. വിജയദശമി നാളില്‍ ഒട്ടേറെ ആളുകള്‍ ഇവിടെ എത്താറുണ്ട്.
ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ശിവഗിരി ശാരദാ ക്ഷേത്രം വര്ക്കലയ്ക്ക സമീപം ശിവഗിരിയിലാണ് സ്ഥിതി ചെയ്യുന്നത്. 1912ലാണ് ഗുരു ഇവിടെ പ്രതിഷ്ഠ നടത്തുന്നത്. ചരിത്രപ്രാധ്യാന്യമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വെള്ളത്താമരയിലിരിക്കുന്ന സരസ്വതിയാണ്.
PC:Youtube
ടിവി പുരം സരസ്വതി ക്ഷേത്രം
കേരളത്തിലെ ഏക സ്വയംഭൂ സരസ്വതി ക്ഷേത്രമെന്ന് കരുതപ്പെടുന്ന ടിവി പുരം സരസ്വതി ക്ഷേത്രം പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിന് 5 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ സമയവും സരസ്വതി ഭാവത്തിലുള്ള ഈ ക്ഷേത്രത്തില്‍ എന്നും കുട്ടികളെ എഴുത്തിനിരുത്താം.
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത ക്ഷേത്രമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ആറ്റുകാലമ്മ എന്നറിയപ്പെടുന്ന ഭഗവതിയാണ് പ്രതിഷ്ഠ. പൊങ്കാലയ്ക്കു പേരു കേട്ട ഈ ക്ഷേത്രത്തില്‍ കുട്ടികളെ എഴുത്തിനിരുത്താനായി ധാരാളം ആളുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്താറുണ്ട്.
എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം വിദ്യാരംഭത്തിന് ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ്. വെള്ളവസ്ത്രത്തില് പൊതിഞ്ഞ് വിദ്യാദേവിയായ സരസ്വതിയായി പ്രഭാതത്തില്‍ ഇവിടെ ദേവിയെ ആരാധിക്കുന്നു. എറണാകുളത്തു നിന്നും 15 കിലോമീറ്റര്‍ അകലെയായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം. സരസ്വതി ക്ഷേത്രമായ ഇവിടം കൊല്ലൂര്‍ മൂകാംബികയ്ക്കു ശേഷം പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം കൂടിയാണ്. നവരാത്രിയും എഴുത്തിനിരുത്തും ഇവിടുത്തെ പ്രധാനപ്പെട്ട പരിപാടികളാണ്.