Search
  • Follow NativePlanet
Share
» »ദീപാവലിയുടെ പുണ്യം പകരുവാൻ ഈ ക്ഷേത്രങ്ങൾ

ദീപാവലിയുടെ പുണ്യം പകരുവാൻ ഈ ക്ഷേത്രങ്ങൾ

ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്ക് ഇനി വളരെ കുറച്ചു ദിവസങ്ങളേയുള്ളൂ.ആഘോഷപ്പരിപാടികൾ ഒക്കെ മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലും വിശ്വാസികളായ ആളുകൾക്ക് ക്ഷേത്ര ദർശനം തന്നെയാണ് മുഖ്യം. ദീപാവലിയുടെ ഐശ്വര്യങ്ങൾക്കായി നമ്മുടെ കേരളത്തിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട കുറച്ച് ക്ഷേത്രങ്ങളുണ്ട്. ഇതാ കുടംബത്തോടൊപ്പം ദീപാവലി നാളിൽ കേരളത്തിൽ പോയിരിക്കേണ്ട ക്ഷേത്രങ്ങൾ പരിചയപ്പെടാം.

പത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

പത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

പത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം
അതിശയിപ്പിക്കുന്ന നിധി ശേഖരം കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന ഒരു ക്ഷേത്രമാണ് തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം. കേരളത്തിലെ കുറേയേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച അനന്തശയനത്തിലുള്ള വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. തമിഴ് ശൈലിയിലുള്ള ഗോപുരവും മനോഹരമായ കൊത്തുപണികളും നിർമ്മാണ വേലകളും ഒക്കെ ഇവിടെ കാണാം. 108 ദിവ്യ ദേശങ്ങളിലൊന്നുകൂടിയായ ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം കൂടിയാണ്. ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് കരുതപ്പെടുന്നത്.

PC:Ilya Mauter

ഗുരുവായൂർ ക്ഷേത്രം

ഗുരുവായൂർ ക്ഷേത്രം

മലയാളികളുടെ ജീവിതത്തോട് ഇത്രയധികം ചേർന്നു നിൽക്കുന്ന മറ്റൊരു ക്ഷേത്രമില്ല ഗുരുവായൂർ ക്ഷേത്രമല്ലാതെ. വിഷമങ്ങളിൽ ആശ്വാസം കണ്ടെത്തുന്ന ഗുരുവായൂർ ഭാരതത്തിലെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ശ്രീ കൃഷ്ണൻ തന്റെ അവതാര സമയകത്ത് കാരാഗൃഹത്തിൽവെച്ച് വസുദേവർക്കും ദേവകിക്കും ദർശനം നല്കിയ രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠയുള്ളത്.
ഭൂലോകവൈകുണ്ഡം എന്നുറിയപ്പെടുന്ന ഇവിടെ കുംഭമാസത്തിലെ പൂയം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം നടക്കുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്

PC: Sarah Welch

ചോറ്റാനിക്കര ക്ഷേത്രം

ചോറ്റാനിക്കര ക്ഷേത്രം

ദേവിയെ അഞ്ച് വ്യത്യസ്ത ഭാവങ്ങളിൽ ആരാധിക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രം എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും അധികം വിശ്വാസികളെത്തുന്ന ഒരു ക്ഷേത്രം കൂടിയാണ്. ഇവിടെ എത്തി പ്രാർഥിച്ചാൽ ദേവി പ്രാർഥന കേട്ട് ഉത്തരമരുളും എന്നൊരു വിശ്വാസമുണ്ട്. ദുര്‍ഗ്ഗാ, ലക്ഷ്മി, സരസ്വതി എന്നീ മൂന്നു ദേവിമാരുടെ സാന്നിധ്യം ക്ഷേത്രത്തിനുണ്ട്. മേൽക്കാവ്, കീഴ്ക്കാവ് എന്നീ രണ്ടു ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്.

PC:Vinayaraj

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം


ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം. നാലു കവാടങ്ങളുള്ള ഈ ക്ഷേത്രത്തിൽ ശിവനെയും പാർവ്വതിയെയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്

PC:Maheswaram Temple official Page

 തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

കേരളത്തിലെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പോകുവാൻ പറ്റിയ മറ്റൊരു ക്ഷേത്രമാണ് വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ദക്ഷിണ കാശി എന്നും ദക്ഷണിഗയ എന്നുമൊക്കെ അറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം പിതൃക്കൾക്ക് ബലി തർപ്പണം നടത്തുന്ന ക്ഷേത്രം കൂടിയാണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

PC:Vijayakumarblathur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X