Search
  • Follow NativePlanet
Share
» »പിതൃപുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിൽ

പിതൃപുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിൽ

കേരളത്തിലെ പ്രധാനപ്പെട്ട ബലിതർപ്പണ ക്ഷേത്രങ്ങൾ പരിചയപ്പെടാം.

പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുവാൻ കർക്കിടകത്തിലെ അമാവാസി നാളിൽ ബലിതർപ്പണം നടത്തിയാൽ മതിയെന്നാണ് ഹൈന്ദവ വിശ്വാസം. പൂർവ്വികരെ ഓർമ്മിക്കുവാനും അവരുടെ ആത്മാക്കൾക്കു വേണ്ടി പ്രാർഥിക്കുവാനും മാറ്റി വച്ചിരിക്കുന്ന ഈ ദിവസം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാന്യമുള്ള സമയം കൂടിയാണ്. ആയിരക്കണക്കിന് ആളുകളാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഇന്നേ ദിവസം ബലി തര്‍പ്പണത്തിനായി എത്തുന്നത്. ഇതാ കേരളത്തിലെ പ്രധാനപ്പെട്ട ബലിതർപ്പണ ക്ഷേത്രങ്ങൾ പരിചയപ്പെടാം.

PC: മലയാളം വിക്കിപീഡിയ

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

കേരളത്തിൽ പിതൃതർപ്പണത്തിന് ഏറ്റവും അധികം ആളുകൾ എത്തിച്ചേരുന്ന ഇടമാണ് തിരുവനന്തപുരത്തുള്ള വർക്കവയിലെ ജനാർദ്ദന സ്വാമി ക്ഷേത്രം. ആയിരക്കണക്കിന് ആളുകളാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തുന്നത്. വർക്കല ബീച്ചിനു മുകളിലെ ഒരു കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവന്മാർ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ആ ക്ഷേത്രത്തിന് ദക്ഷിണ കാശി എന്നും പേരുണ്ട്. ക്ഷേത്രത്തിനു സമീപത്തുള്ള പാപനാശം ബീച്ചിലാണ് ബലിയർപ്പണം നടക്കുന്നത്.
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം ഇവിടേക്കുണ്ട്.

PC:Dev

 തിരുവല്ലം പരശുരാമ ക്ഷേത്രം

തിരുവല്ലം പരശുരാമ ക്ഷേത്രം

വർഷത്തിൽ എല്ലാ ദിവസവും ബലി തർപ്പണം നടക്കുന്ന അപൂർവ്വ ക്ഷേത്രമാണ് തിരുവനന്തപുരത്തുള്ള തിരുവല്ലം പരശുരാമ ക്ഷേത്രം. കർക്കിടക വാവു നാളിൽ ഇവിടെ എത്തി ബലിതർപ്പണം നടത്തിയാൽ ഒരു വർഷം മുഴുവനും ബലിയിട്ടതിന്റെ ഫലവും ഇവിടെ നിന്നും ലഭിക്കുമത്രെ. പിതാവിന്റെ വാക്കു കേട്ട് സ്വന്തം മാതാവിനെ വധിച്ചതിന്റെ പാപം തീർക്കാനായാണ് പരശുരാമൻ ഈ ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് വിശ്വാസം. ത്രിവേണി സംഗമത്തിനടുത്തു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എത്തി ബലിതർപ്പണം നടത്തുന്നത് അതീവ പുണ്യകരമാണത്രെ. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിനുള്ളിലാണ് ഇവിടെ ബലി തർപ്പണം നടക്കുന്നത്. കോവളത്തു നിന്നും ആറു കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.

PC: pranav

തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

മലപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് ബലിതർപ്പണത്തിനു പേരുകേട്ട മറ്റൊരു പ്രധാന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. ഇവിടെ ശ്രാന്ധപൂജകൾ നടത്തിയാൽ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കും എന്ന വിശ്വാസമുള്ളതിനാൽ ഒരുപാടാളുകൾ ഇവിടെ പൂജകൾക്കും ചടങ്ങുകൾക്കും മറ്റുമായി എത്താറുണ്ട്. നിളയുടെ തീരത്തുള്ള ത്രിമൂർത്തി സംഗമ സ്ഥാനത്താണ് പിതൃതർപ്പണ കർമ്മങ്ങൾ നടക്കുന്നത്.

PC:Ssriram mt

പാഴൂർ പെരുംതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രം

പാഴൂർ പെരുംതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രം

എറണാകുളം പിറവത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പാഴൂർ പെരുംതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രവും ബലിതർപ്പണത്തിനു പേരുകേട്ട ഇടമാണ്. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും കർക്കിടക വാവു നാളിൽ ഇവിടെ ചടങ്ങുകൾക്കായി എത്തുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൂടിയാണിത്.

PC: RajeshUnuppally

വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം

വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം

കിഴക്കിന്‍റെ അയോധ്യ എന്നു വിളിക്കപ്പെടുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം. പുതുപ്പള്ളിക്കടുത്തുള്ള വെന്നിമന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ രാമനും ലക്ഷ്മണനും ഒരുമിച്ചാണ് വാഴുന്നത്. ചേരമാൻ പെരുമാൾ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം കൂടിയാണിത്. കോട്ടയം ജില്ലയുടെയും സമീപത്തുള്ള മറ്റിടങ്ങളിൽ നിന്നും നൂറുകണക്കിന് വിശ്വാസികളാണ് കർക്കിടക വാവു ദിവസത്തിൽ ഇവിടെ എത്തുന്നത്.

PC: Challiyan

 തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രം

മലബാറുകാരെ സംബന്ധിച്ചെടുത്തോളം ബലി തർപ്പണത്തിനു പേരുകേട്ട ക്ഷേത്രമാണ് വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രം.
കർക്കിടകം കൂടാതെ തുലാം, കുംഭം എന്നീ മാസങ്ങളിലെ അമാവാസി ദിവസങ്ങളും ഇവിടെ ബലിതര്‍പ്പണത്തിന് പ്രസിദ്ധമാണ്. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രത്തിന് സഹ്യമല ക്ഷേത്രം എന്നും പേരുണ്ട്. ഈ ക്ഷേത്രത്തിൽ ബലിയിട്ടാൽ മരിച്ചവരുടെ ആത്മാവ് ഭഗവദ്പാദങ്ങളിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്ന വിശ്വാസമുണ്ട്.

മനമുരുകി പ്രാർഥിക്കുന്നവർക്ക് മനസ്സറിഞ്ഞു നല്കുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം മനമുരുകി പ്രാർഥിക്കുന്നവർക്ക് മനസ്സറിഞ്ഞു നല്കുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം

കർക്കിടക പുണ്യത്തിനായി നാലമ്പല ദർശനം കർക്കിടക പുണ്യത്തിനായി നാലമ്പല ദർശനം

PC:Vijayakumarblathur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X