Search
  • Follow NativePlanet
Share
» »ശിവനേക്കാളും പാർവ്വതി ദേവി പ്രസിദ്ധമായ ക്ഷേത്രങ്ങൾ

ശിവനേക്കാളും പാർവ്വതി ദേവി പ്രസിദ്ധമായ ക്ഷേത്രങ്ങൾ

ശിവക്ഷേത്രമാണെങ്കിലും പാർവ്വതി ദേവിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രങ്ങൾ

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥകൾ എല്ലാസമയത്തും
അമ്പരപ്പിക്കുന്നവയാണ്. പ്രതിഷ്ഠകളും വിശ്വാസങ്ങളും മാത്രമല്ല, ആചാരങ്ങളും ഇത്തരത്തിൽ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലൊന്നാണ് ശിവനേക്കാൾ പാർവ്വതി ദേവി പ്രസിദ്ധമായിരിക്കുന്ന ക്ഷേത്രങ്ങൾ. ഇവിടെ ചില ക്ഷേത്രങ്ങളിൽ ശിവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും അവിടം മിക്കവാറും അറിയപ്പെടുന്നത് പാർവ്വതി ദേവിയുടെ പേരിലായിരിക്കും ഇതാ അത്തരത്തിലുള്ള ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം...

കാട്ടകാമ്പല്‍ ക്ഷേത്രം

കാട്ടകാമ്പല്‍ ക്ഷേത്രം

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കാട്ടകാമ്പൽ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കാട്ടകാമ്പൽ പൂരത്തിന്‍റെ പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്.
ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ടൊരു വലിയ കാടായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ ഇവിടെ കാടിനകത്ത് ഒരു പാറക്കല്ലിൽ ഒരു ആട് പാൽ ചുരത്തുന്നത് പ്രദേശത്തെ ഒരാൾ കാണുവാനിടയിയായി. പിന്നീട് നാട്ടിലുള്ള പ്രമുഖർ ചേർന്നു നടത്തിയ അന്വേഷണത്തിലും പ്രശ്നംവയ്പ്പിലും അവിടെ ദേവചൈതന്യമുണ്ടെന്ന് മനസ്സിലാവുകയും പിന്നീട് അവിടെ ക്ഷേത്രം നിർമ്മിക്കുകയുമായിരുന്നു. കാടിനകത്ത് പാൽ ചുരത്തപ്പെട്ട ഇടമായതിനാൽ കാട്ടകം-പാൽ എന്നും പിന്നീട് കാട്ടകാമ്പലും ആയിമാറിയെന്നുമാണ് വിശ്വാസം.

PC:RajeshUnuppally

ദേവിക്ക് പ്രാധാന്യം

ദേവിക്ക് പ്രാധാന്യം

ശിവ ക്ഷേത്രമാണെങ്കിലും പാർവ്വതി ദേവിയാണ് ശിവനേക്കാൾ ഇവിടെ പ്രസിദ്ധമായിരിക്കുന്നത്. പണ്ടു കാലം മുതൽത്തന്നെ ഇവിടെ പൂജകളിലും അനുഷ്ഠാനങ്ങളിലും മുൻഗണന നല്കിയിരുന്നത് ദേവിക്ക് തന്നെയായിരുന്നു. ക്ഷേത്രത്തിന്റെ തെക്കു-പടിഞ്ഞാറേ മൂലയിലാണ് ദേവിക്ഷേത്രം പണിതീർത്തിരിക്കുന്നത്. ശിവക്ഷേത്രത്തിന്റെ നാലമ്പലത്തിൽ തന്നെ കിഴക്കോട്ട് അഭിമുഖമായി തെക്കേമൂലയിൽ ഭഗവതിയും ദർശനം നൽകുന്നു. എന്നാൽ ശിവക്ഷേത്രം നിർമ്മിച്ച് വളരെക്കാലം കഴിഞ്ഞാണ് ദേവീ ക്ഷേത്രം ഇവിടെ നിർമ്മിക്കുന്നത്.

PC:RajeshUnuppally

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം

കേരളത്തിന്‍റെ ഐതിഹ്യങ്ങളോടും ചരിത്രത്തോടും ഏറെ ചേർന്നു നിൽക്കുന്ന ഒരു ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും പ്രസിദ്ധം കൂടിയാണ്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നും ഇതു തന്നെയാണ്. വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയും കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും കാണാം. തിരുമാന്ധാം കുന്നിലെ പ്രധാന പ്രതിഷ്ഠ ശിവനാണെങ്കിലും ദേവിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.

PC:Rojypala

വിവാഹം നടക്കുവാൻ

വിവാഹം നടക്കുവാൻ

മംഗല്യ ഭാഗ്യത്തിന് സന്ദർശിക്കുവാൻ പറ്റിയ ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് എന്നാണ് വിശ്വാസം. ഇവിടെയെത്തി മംഗല്യപൂജ തുടർച്ചയായി നടത്താം എന്നു നേർന്നാൽ ആദ്യ പൂജയ്ക്കുള്ളിൽ തന്നെ വിവാഹം നടക്കുമെന്നാണ് വിശ്വാസം. വർഷത്തിലൊന്നു വെച്ച് മൂന്ന് പൂജകളാണ് നടത്തേണ്ടത്. ഒരു പൂജയ്ക്ക് ശേഷം തന്നെ മിക്കവർക്കും വിവാഹ ഭാഗ്യം ഉണ്ടാകാറുണ്ട്. മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇവിടെ മഹാമാംഗല്യ പൂജ നടക്കാറുണ്ട്.

PC: RajeshUnuppally

പനയന്നാർക്കാവ് ദേവീ ക്ഷേത്രം

പനയന്നാർക്കാവ് ദേവീ ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ മറ്റൊരു ദേവീ ക്ഷേത്രമാണ് പനയന്നാർക്കാവ് ദേവീ ക്ഷേത്രം. കടമറ്റത്തു കത്തനാർ കള്ളിയാങ്കാട്ട് നീലിയെ കുടിയിരുത്തിയിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം പത്തനംതിട്ട ജില്ലയിലാണുള്ളത്. പരശുരാമൻ ശിവപ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിൽ പിന്നീട് ദേവിയെ പ്രതിഷ്ഠിക്കുകയായിരുന്നു. കാലക്രമേണ ഇവിടം ദേവിയുടെ പേരിൽ അറിയപ്പെട്ടു എന്നാണ് വിശ്വാസം. ആഘോര മൂര്‍ത്തിയായാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.

PC:Dvellakat

കള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയ ക്ഷേത്രം

കള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയ ക്ഷേത്രം

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയുന്നതനുസരിച്ച് കള്ളിയങ്കാട്ട് നീലിയെ മാന്ത്രികനായ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയത് ഇവിടെ എന്നാണ് വിശ്വാസം. തിരുവനന്തപുരത്തു നിന്നും പത്മനാഭപുരത്തേക്ക് പോകുന്ന വഴിയില്‍ വന്നൂകൂടി ആളുകളെ വശീകരിച്ച് കാട്ടില്‍ കൊണ്ടുപോയി ഭക്ഷിച്ചിരുന്ന ഒരു യക്ഷിയുണ്ടായിരുന്നു. പലരും ഈ യക്ഷിയെ ഒഴിപ്പിക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഒടുക്കം കടമറ്റത്തു കത്തനാര്‍ അവളെ ഇരുമ്പാണിയില്‍ തളക്കുകയുംകുറേനാളത്തെ അലച്ചിലിനു ശേഷം അവളെ പനയന്നാര്‍ക്കാവില്‍ കുടിയിരുത്തുകയും ചെയ്തു.

PC:RajeshUnuppally

കൊടുങ്ങല്ലൂർ ക്ഷേത്രം

കൊടുങ്ങല്ലൂർ ക്ഷേത്രം

ശിവനേക്കാൾ ദേവിക്ക് പ്രാധാന്യമുള്ള മറ്റൊരു ക്ഷേത്രമാണ് കൊടുങ്ങല്ലൂർ ക്ഷേത്രം. കേരളത്തിലെ ആദ്യ ഭദ്രകാളി ക്ഷേത്രമായ ഈ ക്ഷേത്രമാണ് മറ്റല്ലാ ഭദ്രകാളി ക്ഷേത്രങ്ങളുടെയും മാതൃക്ഷേത്രം. ഒരു ദേവി ക്ഷേത്രമാണെങ്കിലും ശിവ ക്ഷേത്രത്തിനു സമാനമായ നിർമ്മിതിയാണ് ഇതിനുള്ളത്. ക്ഷേത്രത്തിന്റെ രഹസ്യങ്ങളും ശക്തിയും എല്ലാം ഇവിടുത്തെ രഹസ്യഅറയ്ക്കകത്ത് ആണെന്നാണ് വിശ്വാസം. പരശുരാമന്‍ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശ്രീചക്രവും കറുത്ത തുണികൊണ്ട് മൂടപ്പെട്ട അത്യുഗ്രമൂര്‍ത്തിയായ രുധിര മഹാകാളിയുടെ പ്രതിഷ്ഠയും ഒക്കെ ഈ രഹസ്യസങ്കേതത്തിലുണ്ടെന്നാണ് കരുതിപ്പോരുന്നത്.

PC:Aruna

മധുര മീനാക്ഷി ക്ഷേത്രം

മധുര മീനാക്ഷി ക്ഷേത്രം

തമിഴ്നാട്ടിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം. മൂവായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം അവിശ്വാസികളേപ്പോലും വിശ്വാസിയാക്കുന്ന ഒരു ക്ഷേത്രമാണ്. പാർവ്വതി ദേവിയെ ഇവിടെ മീനാക്ഷി അമ്മനായാണ് ആരാധിക്കുന്നത്. ശിവനേക്കാൾ പ്രാധാന്യം ഇവിടെ പാർവ്വതി ദേവിക്കുണ്ട്. മധുരയിലെ വിശ്വാസ പ്രകാരം മീനാക്ഷി വിഷ്ണുവിന്റെ സഹോദരിയാണ്. മധുരയിൽ വച്ച് വിഷ്ണുവാണ് മീനാക്ഷി സുന്ദരേശ്വരനായ ശിവന് വിവാഹം നൽകിക്കൊടുത്തത്.

വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍

അറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രംഅറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രം


PC: Surajram

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X