Search
  • Follow NativePlanet
Share
» »ഗോപുരവും മണ്ഡപവും മാത്രമല്ല, ഈ ക്ഷേത്രങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

ഗോപുരവും മണ്ഡപവും മാത്രമല്ല, ഈ ക്ഷേത്രങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

നിര്‍മ്മാണത്തിലും രൂപത്തിലും കൊത്തുപണിയിലുമെല്ലാം അതിശയിപ്പിക്കുന്ന ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

അതിസൂക്ഷ്മങ്ങളായ കൊത്തുപണികള്‍, ആകാശത്തെ തൊട്ടുതൊട്ടില്ല മട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരങ്ങള്‍, അതിവിദഗ്ദനായ ഒരു ശില്പിക്കു മാത്രം ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലുള്ള രൂപങ്ങള്‍, മനോഹരങ്ങളായ ചിത്രങ്ങള്‍...പറഞ്ഞു വരുന്നത് തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ്. എത്ര മത്സരിച്ചാലും പിടിച്ചു നില്‍ക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള നിര്‍മ്മിതി തന്നെയാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ പ്രത്യേകത. അത്തരത്തില്‍ നിര്‍മ്മാണത്തിലും രൂപത്തിലും കൊത്തുപണിയിലുമെല്ലാം അതിശയിപ്പിക്കുന്ന ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

മധുരൈ മീനാക്ഷി ക്ഷേത്രം

മധുരൈ മീനാക്ഷി ക്ഷേത്രം

തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ പട്ടികയില്‍ എന്തുകൊണ്ടും ഏറ്റവും ആദ്യം തന്നെ ഉള്‍പ്പെ‌ടുത്തുവാന്‍ പറ്റിയ ക്ഷേത്രങ്ങളിലൊന്നാണ് മധുര മീനാക്ഷി ക്ഷേത്രം. മൂവായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം മുപ്പത്തിമൂവായിരത്തിലധികം ശില്പങ്ങളുണ്ടത്രെ. 17 ഏക്കര്‍ സ്ഥലത്തായി അ‍ഞ്ച് കവാടങ്ങളോടു കൂടിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരം കല്‍മണ്ഡപം, നടരാജ വിഗ്രഹം, പുരാണങ്ങളിലെ ദൃശ്യങ്ങള്‍ തുടങ്ങി നിരവധി അതിശയിപ്പിക്കുന്ന നിര്‍മ്മിതികള്‍ ഇവിടെ കാണാം.

തഞ്ചാവൂര്‍ ക്ഷേത്രം‌

തഞ്ചാവൂര്‍ ക്ഷേത്രം‌

11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട തഞ്ചാവൂര്‍ ക്ഷേത്രം തമിഴ് സംസ്കാരത്തിന്റെ ഏറ്റവും ശക്തിമത്തായ കേന്ദ്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.ചോള രാജരാജന്‍ ഒന്നാമന്‍റെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ഇവരുടെ ഊരണകാല്തത് 70ല്‍ അധികം ക്ഷേത്രങ്ങളാണ് തഞ്ചാവൂരിലും പരിസരങ്ങളിലുമായി അവര്‍ നിര്‍മ്മിച്ചത്. അതില്‍ ഏറ്റവും ശ്രേഷ്ഠമാണ് ബൃഹദീശ്വര ക്ഷേത്രം എന്നറിയപ്പെടുന്ന തഞ്ചാവൂര്‍ ക്ഷേത്രം. യുനസ്കോയുടെ പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് ചോള ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്. 2010 ലാണ് ക്ഷേത്രത്തിന് 1000 വര്‍ഷം പഴക്കം തികഞ്ഞത്.ഇന്ത്യയില്‍ ശിവന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. കരിഭ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം അക്കാലത്തെ ക്ഷേത്രനിര്‍മ്മാണ മാതൃകകളില്‍ നിന്നും അടിമുടി വ്യത്യസ്തം കൂടിയാണ്.

PC:Jean-Pierre Dalbéra

കാഞ്ചീപുരം‌

കാഞ്ചീപുരം‌

സാരികളുടെ പേരില്‍ മാത്രമല്ല കാഞ്ചീപുരം അറിയപ്പെടുന്നത്. ക്ഷേത്രങ്ങളും ഇവി‌ടുത്തെ ആകര്‍ഷണം തന്നെയാണ്. ആയിരം ക്ഷേത്രങ്ങളുടെ നാട് എന്നാണ് കാഞ്ചീപുരം അറിയപ്പെടുന്നത്. പല്ലവ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഇവിടെ ഇന്ന് നൂറില്‍ താഴെ ക്ഷേത്രങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. അതിവിദഗ്ധമായ കൊത്തുപണികളും ശില്പങ്ങളുമെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. ചോള രാജാക്കന്മാര്‍, വിജയ നഗര ഭരണാധികാരികള്‍, തുടങ്ങിയവരാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ മിക്കവയും നിര്‍മ്മിച്ചിരിക്കുന്നത്.

രാമേശ്വരം

രാമേശ്വരം

രാമനാഥപുരം ജില്ലയില്‍ രാമേശ്വരം ദ്വീപിനുള്ളിലായാണ് രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഇന്ത്യയിലെ ചാര്‍ ദാമുകളിലൊന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ലോകത്തിലല ഏറ്റവും വലിയ ക്ഷേത്ര ഇടനാഴി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഭാരത്തിലെ മഹാ ക്ഷേത്രങ്ങളിലൊന്ന് എന്ന വിശേഷണവും ഇതിനുണ്ട്.
PC:Ssriram mt

ചിദംബരം ക്ഷേത്രം

ചിദംബരം ക്ഷേത്രം

ചിദംബരം നടരാജ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ക്ഷേത്രം. നാട്യമൂര്‍ത്തീ രൂപത്തിലുള്ള ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. വേദത്തില്‍ പറഞ്ഞിരിക്കു പ്രകാരം പൂജകളും ആചാരങ്ങളും പിന്തുടരുന്ന ക്ഷേത്രം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. തമിഴ്നാട്ടിലെ പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം. ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങളെയും അവതരിപ്പിക്കുന്ന ശില്പങ്ങള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. തമിഴ് കാഴ്ചകളെ ഏറ്റവും തനത് രൂപത്തില്‍ കാണുവാന്‍ സാധിക്കുന്ന ഇടം കൂടിയാണിത്. ശിവനെയും വിഷ്ണുവിനെയും അടുത്തടുത്തായി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം എന്ന വിശേഷണവും ഇതിനുണ്ട്.

PC:Matthew T Rader

വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍

തിരുവണ്ണാമലൈ ക്ഷേത്രം

തിരുവണ്ണാമലൈ ക്ഷേത്രം

തമിഴ്നാട്ടില്‍ അണ്ണാമലൈ കുന്നുകളുടെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുവണ്ണാമലൈ ക്ഷേത്രം. അഗ്നിയുടെ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തില്‍ വലുപ്പം കൊണ്ടും നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ടും വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നു. ഭൂമിയിലെ ഏറ്റവും പുണ്യ ക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. പത്ത് ഹെക്ടര്‍ സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലാണ് ഏറ്റവും ഉയരം കൂടിയ രാജഗോപുരം സ്ഥിതി ചെയ്യുന്നത് . കൂടാതെ ഇതിനുള്ളില്‍ ധാരാളം ഗോപുരങ്ങളും ഉപദോവതാ ക്ഷേത്രങ്ങളുമൊക്കെ കാണാം. അണ്ണാമലൈയ്യർ ക്ഷേത്രത്തിനു ചുറ്റും നഗ്ന പാദരായി വലംവെച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചനം നേടി സ്വര്‍ഗ്ഗ ഭാഗ്യം ലഭിക്കുമെന്നൊരു വിശ്വാസമുണ്ട്.

PC:Ashiq Surendran

മുരുഡേശ്വര്‍ ക്ഷേത്രം

മുരുഡേശ്വര്‍ ക്ഷേത്രം

നിര്‍മ്മാണത്തിലെ പ്രത്യേകത കൊണ്ട് അതിശയിപ്പിക്കുന്ന മറ്റ‍ൊരു ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ മുരുഡേശ്വര്‍ ക്ഷേത്രം. ഉത്തര കന്നഡയിലെ ഭട്കല്‍ താലൂക്കിലാണ് മുരുഡേശ്വര്‍ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശിവ പ്രതിമയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടുത്തെ രാജഗോപുരത്തിന് 249 അടി ഉയരമുണ്ട്. 20 നിലകളിലായി നിറയെ കൊത്തുപണികളും മറ്റുമായാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍<br />താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

വിശ്വാസം...അത് മാത്രം മതി..പിന്നെ നടക്കുക അത്ഭുതങ്ങൾ...!!! അത്രയും ശക്തിയുണ്ട് ഈ ക്ഷേത്രങ്ങൾക്ക്!!വിശ്വാസം...അത് മാത്രം മതി..പിന്നെ നടക്കുക അത്ഭുതങ്ങൾ...!!! അത്രയും ശക്തിയുണ്ട് ഈ ക്ഷേത്രങ്ങൾക്ക്!!

ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍


PC:Karthik lessonar

Read more about: temples tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X