Search
  • Follow NativePlanet
Share
» »കണ്ടേൻ കണ്ണനെ കാർവർണ്ണനെ...വിഷു നാളിൽ കണ്ണനെ കാണാൻ ഈ ക്ഷേത്രങ്ങൾ

കണ്ടേൻ കണ്ണനെ കാർവർണ്ണനെ...വിഷു നാളിൽ കണ്ണനെ കാണാൻ ഈ ക്ഷേത്രങ്ങൾ

വിഷു നാളിൽ കേരളത്തിൽ സന്ദർശിക്കുവാൻ പറ്റിയ പ്രധാന ക്ഷേത്രങ്ങള്‍ നോക്കാം.

കാലചക്രത്തിന്റെ ഓട്ടപ്പാച്ചിലിൽ അടുത്ത വിഷുക്കാലവുമായി. ഓടക്കുഴലൂടി നിൽക്കുന്ന കണ്ണനും സ്വർണ്ണനിറത്തിലുള്ള കണിക്കൊന്നയും വിളവെടുപ്പിന്റെ പ്രതീകമായ കണിവെള്ളരിയും നാണയവും ഒക്കെ കണ്ടികണ്ടുണരുന്ന വിഷുപ്പുലരികൾ ഒരു ഗൃഹാതുരത്വം തന്നെയാണ്. കണി കാണുന്നതോളം തന്നെ പ്രാധാന്യമുള്ളവയാണ് അന്നേ ദിവസത്തെ ക്ഷേത്ര സന്ദർശനവും. വിഷു നാളിൽ കേരളത്തിൽ സന്ദർശിക്കുവാൻ പറ്റിയ പ്രധാന ക്ഷേത്രങ്ങള്‍ നോക്കാം.

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ നവനീത കൃഷ്ണനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൃഷ്ണ പ്രതിഷ്ഠകളിൽ അത്ര സാധാരണമല്ലാത്ത നവനീത കൃഷ്ണന്‍ തന്നെയാണ് ഇവിടുത്തെ ആകർഷണം. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനെ കണ്ട് സങ്കടം പറയുവാനും പ്രാര്‍ഥിക്കുവാനും ഒക്കെ ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ദൂരദേശങ്ങളിൽ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. മനം നിറഞ്ഞു വിളിക്കുന്നവർക്കു ആശ്രയമേകാൻ അരികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് കൃഷ്ണനെ ഇവിടുള്ളവർ പറയുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആലപ്പുഴ ജില്ലയിലാണ് മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-കായംകുളം റോഡിൽ മാവേലിക്കരയിൽ നിന്നും 2.4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരവും കെ എസ് ആർ ടി സി ഡിപ്പോ യിൽനിന്നും 300 മീറ്ററും ക്ഷേത്രത്തിലേക്കുണ്ട്.

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആദികടലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചിറക്കൽ കടലായി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നും അറിയപ്പെടുന്നു. 'കോലത്തിരി സ്വരൂപത്തിലെ ' രാജാക്കന്മാരിൽ പ്രമുഖനായ വളഭൻ സ്ഥാപിച്ചതാണ് കടലായി ക്ഷേത്രം.

PC:Jishal prasannan

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

തൊടുപുഴാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഇടുക്കിയിലെയും കോട്ടയത്തെയും കൃഷ്ണ ഭക്തരുടെ ഇഷ്ട ക്ഷേത്രങ്ങളിലൊന്നാണ്. ആപത്തിൽ രക്ഷിക്കുന്ന കൃഷ്ണനാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. കുട്ടികളെ സംരക്ഷിക്കുന്നയാൾ കൂടിയാണ് ഇവിടെ കൃഷ്ണൻ. ബാലാരിഷ്ടത മാറുന്നതിനായി പുള്ളും പ്രാവും നടക്കുവയ്ക്കുന്നതാണ് മറ്റൊരു അപൂർവ്വത.

PC:Ranjith Siji

വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിലെ വടവാതൂരിലാണ് വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 11-ാം നൂറ്റാണ്ടിൽ ചേര ചക്രവർത്തി രാമവർമ്മ കുലശേഖര പെരുമാളാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ദക്ഷിണാമൂർത്തി പ്രതിഷ്ഠയുള്ള അപൂർവ്വം കൃഷ്ണ ക്ഷേത്രം കൂടിയാണിത്. കോട്ടയത്തു നിന്നും എട്ടുകിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രമാണ്
ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം.തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രം. മഹാവിഷ്നു പൂജിച്ചിരുന്ന വിഗ്രഹം തലമുറകൾ കൈമാറി ശ്രീ കൃഷ്ണൻറെ കയ്യിലെത്തി. പിന്നീട് ദ്വാരക പ്രളയത്തിലാണ്ട് തൻറെ സ്വർഗ്ഗാഗ്ഗാരോഹണ സമയത്ത് ദേവഗുരുവായ ബൃഹസ്പതിയോട് കൃഷ്ണൻ ആവശ്യപ്പെട്ടുവത്രെ. ഇത് പ്രതിഷ്ഠിക്കാനായി ബ്രഹസ്പതിയും വായുവും ലോകം മുഴുവൻ ചുറ്റിക്കറങ്ങി. അങ്ങനെ ആ യാത്രയ്ക്കിടെ അവർ ശിവൻ തപസു ചെയ്തു എന്നു വിശ്വസിക്കുന്ന രുദ്രതീർഥക്കരയിലെത്തുകയും ഇവിടെ പ്രതിഷ്ഠ നടത്തുവാൻ ശിവൻ ആവശ്യപ്പെടുകയും ചെയ്തുവത്രെ. ദേവഗുരുവും വായുദേവനു ചേർന്നു പ്രതിഷ്ഠ നടത്തിയതിനാലാണ് ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം. വിശ്വകർമ്മാവാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഭൂലോകവൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു.


PC:Shahrukhalam334

തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തൃശൂരിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തിരുവമ്പാടി ക്ഷേത്രത്തിൻരെ ചരിത്രത്തിലേക്ക് കടക്കുകയാണങ്കിൽ ആദ്യകാലത്ത് ഇതൊരു ഭഗവതിക്കാവ് ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് ഇവിടെ കൃഷ്ണവിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നുവത്രെ.ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ തിരുവമ്പാടി കൃഷ്ണനാണ്. ബാലരൂപത്തിലുള്ള ഭദ്രകാളിയെയാണ് തിരുവമ്പാടി അമ്മയായി ആരാധിക്കുന്നത്. ഗണപതി, ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഹനുമാൻ, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ, ഘണ്ഠാകർണൻ, ഭൈരവൻ തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകളും ഇവിടെയുണ്ട്.

PC:Aruna

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ നഗരത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയയാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ വടക്കുഭാഗത്ത് പട്ടുരായ്ക്കൽ-ഷൊർണ്ണൂർ റോഡിലാണ് ക്ഷേത്രമുള്ളത്. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിക്കണം.

തിരുനാവായ നാവാമുകുന്ദക്ഷേത്രം

തിരുനാവായ നാവാമുകുന്ദക്ഷേത്രം

മലപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുനാവായ നാവാമുകുന്ദക്ഷേത്രമാണ് വിഷു ദിനത്തിൽ പോകുവാൻ പറ്റിയ മറ്റൊരു ക്ഷേത്രം. കാശിയ്ക്ക് തുല്യമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

PC: RajeshUnuppally

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കൊല്ലം ജില്ലയിലെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം അഷ്ടമുടിക്കായലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കൈകളിൽ വെണ്ണയേന്തി നിൽക്കുന്ന നവനീത കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. എല്ലാവർഷവും ഏപ്രിൽ മാസത്തിലെ വിഷുദിനത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് കൊല്ലം പൂരം നടക്കുന്നു.

PC:Pranav Mohan

തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം

തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം

തൃശൂരിൽ കൊടുങ്ങല്ലൂരിനടുത്താണ് തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം നിർമ്മാണം പൂർത്തിയാക്കിയ വിഷ്ണു ക്ഷേത്രം കൂടിയാണിത്. വിവാഹിതനായ കൃഷ്ണനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. കല്യാണ കൃഷ്ണൻ എന്നും ഇവിടുത്തെ കൃഷ്ണൻ അറിയപ്പെടുന്നു,

PC:Challiyan

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

വടക്കിന്റെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കണ്ണൂർ തളിപ്പറമ്പിലുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം.

നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണിത്. കംസവധത്തിനു ശേഷം രൗദ്രഭാവത്തില്‍ നില്‍ക്കുന്ന കൃഷ്ണപ്രതിഷ്ഠയുള്ള തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വിചിത്രമായ ഈ ആചാരമുള്ളത്.

വേനലിനെയും ചൂടിനെയും ഒന്നും പേടിക്കേണ്ട! എല്ലാത്തിനും പരിഹാരമായി ഈ ക്ഷേത്രമുള്ളപ്പോൾവേനലിനെയും ചൂടിനെയും ഒന്നും പേടിക്കേണ്ട! എല്ലാത്തിനും പരിഹാരമായി ഈ ക്ഷേത്രമുള്ളപ്പോൾ

പ്രാർഥിച്ചാൽ കൂടെയിറങ്ങിവരും...അതിന് ഈ വിശ്വാസികൾ സാക്ഷ്യം!പ്രാർഥിച്ചാൽ കൂടെയിറങ്ങിവരും...അതിന് ഈ വിശ്വാസികൾ സാക്ഷ്യം!

കാലങ്ങളോളം സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ലായിരുന്നുവത്രെ!! കാരണമെന്താണന്നല്ലേ!!കാലങ്ങളോളം സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ലായിരുന്നുവത്രെ!! കാരണമെന്താണന്നല്ലേ!!

PC:ARUNKUMAR P.R

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X