Search
  • Follow NativePlanet
Share
» »മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

മൂന്നാറിലെത്തിയാൽ സഞ്ചാരികൾ മറക്കാതെ ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം

തേയിലത്തോട്ടങ്ങളും സവാരികളും കാടിനുള്ളിടെ ട്രക്കിങ്ങും ഒക്കെയായി ഒരിക്കലും മറക്കാനാവാത്ത അനുഭവം നല്കുന്ന ഇടമാണ് മൂന്നാർ. കേരളത്തിലെ ഏറ്റവും മനോഹര ഇടം എന്ന നിലയിൽ ലോകമെമ്പാടും നിന്നും സന്ദർശകർ ഇവിടെ എത്താറുണ്ട്. എന്നാൽ തേയിലത്തോട്ടങ്ങളും ഡാമും മാത്രം കണ്ടാൽ തീരുന്നതാണോ മൂന്നാറിലെ കാഴ്ചകൾ...അല്ല..!! മൂന്നാറിലെത്തിയാൽ സഞ്ചാരികൾ മറക്കാതെ ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം

തോട്ടങ്ങൾക്കിടയിലൂടെ ഒരു നടത്തം

തോട്ടങ്ങൾക്കിടയിലൂടെ ഒരു നടത്തം

മൂന്നാറിൽ ആദ്യത്തെ തവണ എത്തുമ്പോൾ ഒരിക്കലും ഒഴിവാക്കരുതാത്ത കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ തോട്ടങ്ങള്‍ക്കുള്ളിലുടെ ഒരു യാത്ര. തേയിലയും ഏലവും കാപ്പിയും കുരുമുളകും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഇടങ്ങളിലൂടെയുള്ള യാത്ര മൂന്നാറിലെ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളിലൊന്നായിരിക്കും.

വെള്ളച്ചാട്ടങ്ങള്‍ കാണാം

വെള്ളച്ചാട്ടങ്ങള്‍ കാണാം

ഇത്രയും കുറ‍ഞ്ഞ ദൂരത്തിനിടയിൽ തൊട്ടുതൊട്ടു പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ മൂന്നാറിന്റെ മാത്രം പ്രത്യേകതയാണ്. പച്ചപ്പു നിറ‍ഞ്ഞു നിൽക്കുന്ന മലമുകളിൽ നിന്നും കുത്തിയൊലിച്ച് ഇറങ്ങി വരുന്ന വെള്ളച്ചാട്ടങ്ങൾ മുന്നാറിലും ഇവിടേക്കുള്ള പാതയിലും ധാരാളം കാണാം.

തേയിലത്തോട്ടത്തിനു നടുവിലെ മീൻപിടുത്തം

തേയിലത്തോട്ടത്തിനു നടുവിലെ മീൻപിടുത്തം

ഏക്കറുകണക്കിന് സ്ഥലത്ത് വിസാലമായി പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ ഇവിടുത്തെ കാഴ്ചയാണല്ലോ. ഇതിൽ മിക്ക ടീ എസ്റ്റേറ്റുകളിലും ഉള്ളിലായി ഒരു കുളമോ തടാകമോ കാണും. ടൂറിസ്റ്റുകൾക്ക് പറ്റിയ ഗാർഡനുകളും ഇതിന്റെ ഭാഗമാണ്. ഇവിടുത്തെ കുളങ്ങളിൽ സഞ്ചാരികൾക്ക് ചൂണ്ടയിടാനുള്ള സൗകര്യങ്ങളുണ്ടാവും.

നീലഗിരി ഥാറിനെ കാണാം

നീലഗിരി ഥാറിനെ കാണാം

മൂന്നാറിലെത്തിയാൽ മറക്കാതെ പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശ ബാഷമി നേരിടുന്ന നീലഗിരി താർ എന്ന വരയാടിനെ സംരക്ഷിക്കുന്ന ഇവിടം പ്രകൃതി ദൃശ്യങ്ങൾ കൊണ്ടും സമ്പന്നമാണ്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂവിടുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നു കൂടിയാണിത്.

PC:Akhilappu9995

ചായയുടെ വഴികളിലൂടെ ഒരു യാത്ര

ചായയുടെ വഴികളിലൂടെ ഒരു യാത്ര

കേരളത്തില‍െ തേയിലകൃഷി ചെയ്യുന്ന മനോഹര പ്രദേശത്തു പോയിട്ട് തേയില ചായപ്പൊടിയായി മാറുന്ന കാഴ്ച കണ്ടില്ലെന്ന് പറയുന്നത് മോശമാണ്. തേയിലചെടിയുടെ ചരിത്രത്തിൽ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് തേയിലച്ചെടിയുടെ വളർച്ച മുതൽ പൊടിയായി പാക്കറ്റിൽ എത്തുന്നതു വരെയുള്ള കാര്യങ്ങൾ കൂടി ഇവിടെ നിന്നും അറിഞ്ഞിട്ടാവാം മടക്കം. അതിനായി ഇവിടെ ടാറ്റയുടെ ടീ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്.

PC:shankar s.

ടോപ് സ്റ്റേഷൻ കാണാതെ എന്ത് മൂന്നാർ യാത്ര

ടോപ് സ്റ്റേഷൻ കാണാതെ എന്ത് മൂന്നാർ യാത്ര

മൂന്നാറിന്‍റെ സൗന്ദര്യം മുഴുവൻ ഒറ്റക്കാഴ്ചയിൽ ആസ്വദിക്കുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട സ്ഥലമാണ് ടോപ് സ്റ്റേഷൻ. മൂന്നാർ-കൊടൈക്കനാൽ റോഡിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ഇവിടെ നിന്നുള്ള കാഴ്ചകളാണ് അതിശയിപ്പിക്കുന്നത്. അങ്ങകലെ കൊളക്കുമല ടീ ഫാക്ടറിയുടെ കാഴ്ചകളും തമിഴ്നാടിന്റെ വിദൂര ദൃശ്യവും ഒക്കെ ടോപ് സ്റ്റേഷന്റെ പ്രത്യേകതയാണ്.

ഉള്ളിലെ സാഹസികനെ പുറത്തെടുക്കാം

ഉള്ളിലെ സാഹസികനെ പുറത്തെടുക്കാം

ഉള്ളിലെ സാഹസികനെ പുറത്തിറക്കുവാന്‍ ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണ് മൂന്നാർ. തേയിലത്തോട്ടങ്ങൾക്കിടിയിലൂടെയുള്ള യാത്രയും വെള്ളച്ചാട്ടത്തിലെ ഇറക്കവും രാത്രി ട്രക്കിങ്ങും ഒക്കെയാണ് ഇവിടുത്തെ സാഹസിക പ്രവർത്തകൾ.
PC:George1603
https://commons.wikimedia.org/w/index.php?search=munnar+top+station&title=Special%3ASearch&go=%E0%B4%AA%E0%B5%8B%E0%B4%95%E0%B5%82&uselang=ml#/media/File:Munnar_top_station1.jpg

പകർത്താം സൂപ്പർ ഫോട്ടോകൾ

പകർത്താം സൂപ്പർ ഫോട്ടോകൾ

ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ള ഒരാളാണെങ്കിൽ അതിനു പറ്റിയ സ്ഥലം മൂന്നാറാണ്. ടോപ് സ്റ്റേഷനിൽ ആളുയരത്തിൽ മൂടി നിൽക്കുന്ന കോട മഞ്ഞും തേയിലത്തോട്ടങ്ങളുടെ കാഴ്ചകളും വെള്ളച്ചാട്ടവും എല്ലാം ഫ്രെയിമിൽ നിറഞ്ഞു നിൽക്കും.

PC:Issacsam

 ബോട്ടിങ്ങ്

ബോട്ടിങ്ങ്

ബോട്ടിങ്ങിനായി തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലങ്ങൾ കേരളത്തിൽ വേറെ നിരവധിയുണ്ടെങ്കിലും മൂന്നാറിലെ ബോട്ടിങ്ങ് നടത്തുന്നത് വേറേ ലെവൽ തന്നെയാമ്. ഇവിടുത്തെ റിസർവ്വോയറിലും അണക്കെട്ടിലുമാണ് ബോട്ടിങ്ങിനുള്ള സൗകര്യങ്ങൾ ഉള്ളത്.

PC:Pankaj Dhande

 സമീപ സ്ഥലങ്ങൾ

സമീപ സ്ഥലങ്ങൾ

മൂന്നാറിലേക്ക് യാത്ര പുറപ്പെടുമ്പോൾ മൂന്നാറിൽ മാത്രം പോയിവരുന്ന രീതിയിൽ പ്ലാൻ ചെയ്യാതിരിക്കുക. മൂന്നാറിൽ നിന്നും കുറച്ചുകൂടി യാത്ര ചെയ്യുവാൻ തയ്യാറാണെങ്കിൽ കാണുവാൻ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. മാങ്കുളം, ദേവികുളം, കാന്തല്ലൂർ, മറയൂർ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്നവയാണ്.

ഒരു ചായ കുടിക്കുന്ന സമയം കൊണ്ട് ചായപ്പൊടികളേക്കുറിച്ച് മനസിലാക്കാം ഒരു ചായ കുടിക്കുന്ന സമയം കൊണ്ട് ചായപ്പൊടികളേക്കുറിച്ച് മനസിലാക്കാം

ആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്രആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്ര

ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ... ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ...

Read more about: munnar idukki travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X