Search
  • Follow NativePlanet
Share
» »കേക്കിന്‍റെയും ക്രിക്കറ്റിന്‍റെയും നാട്ടിലെ കടലെടുക്കാത്ത ചരിത്രം

കേക്കിന്‍റെയും ക്രിക്കറ്റിന്‍റെയും നാട്ടിലെ കടലെടുക്കാത്ത ചരിത്രം

കേക്കിന്‍റെയും ക്രിക്കറ്റിന്റെയും കേന്ദ്രമായ തലശ്ശേരിയിൽ പഴമയുടെ അടയാളങ്ങളുമായി കാത്തിരിക്കുന്ന കടൽപ്പാലത്തിന്‍റെ വിശേഷങ്ങൾ...

നൂറ്റാണ്ടുകളുടെ ചരിത്രവുമായി കടലെടുക്കാതെ നിൽക്കുന്ന പാലം...ഓരോ തലശ്ശേരിക്കാരന്‍റെയും ജീവിതത്തിലെ മാറ്റി വയ്ക്കുവാൻ കഴിയാത്ത ഒരു സ്ഥാനം.... തലശ്ശേരി കടൽപ്പാലം... ഇനിയും കടലെടുക്കാതെ, ഒരായിരം ചരിത്ര കഥകളുമായാണ് ഈ കടൽപ്പാലം സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ കരയിലേക്ക് ശത്രുവോ മിത്രമോ എന്നു പോലും നോക്കാതെ എത്തിയവരെയെല്ലാം കൈപിടിച്ച് കയറ്റിയിരുന്ന ഈ പാലമാണ് തലശ്ശേരിയെ ഇന്നു കാണുന്ന തലശ്ശേരിയാക്കി മാറ്റിയത്. കേക്കിന്‍റെയും ക്രിക്കറ്റിന്റെയും കേന്ദ്രമായ തലശ്ശേരിയിൽ പഴമയുടെ അടയാളങ്ങളുമായി കാത്തിരിക്കുന്ന കടൽപ്പാലത്തിന്‍റെ വിശേഷങ്ങൾ...

 കടലെടുക്കാത്ത തലശ്ശേരിപ്പെരുമ

കടലെടുക്കാത്ത തലശ്ശേരിപ്പെരുമ

ചരിത്രത്തിന്‍റെ നേർസാക്ഷിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഇടമാണ് തലശ്ശേരി കടൽപ്പാലം. ഒരു കാലത്ത് തലശ്ശേരിയെ മലബാറിലെ തന്നെ എണ്ണപ്പെട്ട വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിനു പിന്നിൽ ഈ കടൽപ്പാലമായിരുന്നു.

PC:Shagil Kannur

ബ്രിട്ടീഷുകാരിൽ തുടങ്ങിയ ചരിത്രം

ബ്രിട്ടീഷുകാരിൽ തുടങ്ങിയ ചരിത്രം

തലശ്ശേരിയെ കാലങ്ങളോളം ഒരു വലിയ വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിൽ കടൽപ്പാലത്തിനുള്ള പങ്ക് വിസ്മരിക്കുവാൻ കഴിയില്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം. അങ്ങനെ 1910 ലാണ് വാണിജ്യ ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ കടൽപ്പാലം നിർമ്മിക്കുന്നത്.
മലയോരങ്ങളിൽ നിന്നും വയനാട്, കൊടക് തുടങ്ങിയ ഇടങ്ങളിൽ നിന്നും സുഗന്ധദ്രവ്യങ്ങളും നാണ്യവിളകളും ഇവിടെ എത്തിച്ച് കടൽപ്പാലം വഴി കപ്പലിലെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് സംരക്ഷിക്കാനായി വലിയ പാണ്ടിക ശാലകളും ഇവിടെയുണ്ടായിരുന്നു.

PC:Droneholic

കരയിൽ നിന്നും കടയിലേക്ക്

കരയിൽ നിന്നും കടയിലേക്ക്

ആഴം കുറഞ്ഞ കടൽത്തീരമായതിനാൽ തലശ്ശേരിയുടെ തീരത്തേയ്ക്ക് കപ്പലുകൾക്ക് അടുക്കുവാൻ സാധിക്കുന്നില്ലായിരുന്നു. അതിനാൽ പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ഇവിടുത്തെ പാണ്ടിക ശാലകളിൽ സംഭരിച്ചിരുന്ന നാണ്യവിളകളും സുഗന്ധ വ്യജ്‍ഞനങ്ങളും ഒക്കെ ഉരുവിലും പത്തേമാരികളിലും ഒക്കെയായി കപ്പലിൽ എത്തിക്കുവാനും ഈ കടൽപ്പാലം ഉപയോഗിച്ചു വന്നിരുന്നു.
500 അടി നീളത്തിൽ കരയിൽ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സാധാരണ ഇടങ്ങളിൽ 26 അടിയും കടലിൽ അവസാനിക്കുന്ന ഭാഗത്ത് 40 അടിയുമാണ് കടൽപ്പാലത്തിനു വീതിയുള്ളത്. 1960 വരെ ഇത് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.

PC:ജസ്റ്റിൻ

തലശ്ശേരിയുടെ വൈകുന്നേരങ്ങൾ തുടങ്ങുന്നിടം

തലശ്ശേരിയുടെ വൈകുന്നേരങ്ങൾ തുടങ്ങുന്നിടം

പറയുമ്പോൾ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും തലശ്ശേരിക്കാർക്ക് ഇവിടം ജീവിതത്തിന്റെ തന്നെ ഭാഗമാണ്. വൈകുന്നേരങ്ങളും ഒഴിവ് ദിവസങ്ങളും പെരുന്നാൾ ദിനങ്ങളും ഒക്കെ ചിലവഴിക്കുവാൻ തലശ്ശേരിപ്പാലം തിരഞ്ഞെടുത്തുന്നവർ ഒരുപാടുണ്ട്. ഇന്നും ഇവിടുത്തെ വൈകുന്നേരങ്ങൾ ആൾക്കൂട്ടങ്ങളാൽ നിറഞ്ഞതാണ്. കടലിന്റെ ശബ്ദത്തിലലിഞ്ഞ് ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്ന ഒരിടമാണിന്ന് ഇവിടം. വെറുതേ വന്നിരിക്കുവാനും സംസാരിക്കുവാനും കടല കൊറിക്കുവാനും കുട്ടികളെയും കൊണ്ട് സമയം ചിവഴിക്കാനും ഒക്കെ ഇവിടെ ആളുകൾ എത്തുന്നു.

PC:Shijaz

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തലശ്ശേരി ടൗണിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. മാമ്പുള്ളി ബിസ്കറ്റ് ഫാക്ടറിക്ക് സമീപത്തുള്ള വഴിയിലൂടെ നടന്നെത്തുവാൻ അര കിലോമീറ്റർ ദൂരമേയുള്ളൂ.

കണ്ണൂ‌രിന്റെ തീരങ്ങളിലെ ബീച്ചുകളും പാർക്കുകളും കണ്ണൂ‌രിന്റെ തീരങ്ങളിലെ ബീച്ചുകളും പാർക്കുകളും

കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര! കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!

പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ് പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X