Search
  • Follow NativePlanet
Share
» »കോഴിക്കോടിന്റെ കഥകളുറങ്ങുന്ന തളിക്കുന്ന് ക്ഷേത്രം

കോഴിക്കോടിന്റെ കഥകളുറങ്ങുന്ന തളിക്കുന്ന് ക്ഷേത്രം

സാമൂതിരിയുടെ കീഴിലുണ്ടായിരുന്ന തളിക്കുന്ന ക്ഷേത്രത്തിന്റെ വിശേഷങ്ങളും പ്രത്യേകതകളും...

മലബാറിന്‍റെ കേന്ദ്രമായ കോഴിക്കോടിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായിരുന്ന ഇവിടം സാമൂതിരിയുടെ നഗരം കൂടിയായിരുന്നു. കോഴിക്കോടിന്റെ ചരിത്രത്തിൽ ഒരിക്കലും മാറ്റി വയ്ക്കുവാൻ പറ്റാത്ത കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. കോഴിക്കോടുകാരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. അതിലൊന്നാണ് പൗരാണികമായ തളിക്കുന്ന ശിവക്ഷേത്രം. സാമൂതിരിയുടെ കീഴിലുണ്ടായിരുന്ന തളിക്കുന്ന ക്ഷേത്രത്തിന്റെ വിശേഷങ്ങളും പ്രത്യേകതകളും...

തളിക്കുന്ന് ശിവ ക്ഷേത്രം

തളിക്കുന്ന് ശിവ ക്ഷേത്രം

കോഴിക്കോട് ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് തളിക്കുന്ന് ശിവ ക്ഷേത്രം. ഉഗ്രമൂർത്തിയായ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ടിപ്പു സുൽത്താന്‍റെ പടയോട്ടക്കാലത്ത് നിരവധി തവണ അക്രമങ്ങള്‍ക്കും പൊളിച്ചുമാറ്റലുകൾക്കും ഒക്കെ ഈ ക്ഷേത്രം വിധേയമായിട്ടുണ്ട്. പിന്നീട് സാമൂതിരിയുടെ നേതൃത്വത്തിൽ തന്നെയാണ് ക്ഷേത്രം പൂർവ്വ സ്ഥിതിയിലാക്കിയത്.

PC:Kishore Vazhuthakad

ചന്ദ്രക്കലകളുള്ള ശിവലിംഗം

ചന്ദ്രക്കലകളുള്ള ശിവലിംഗം

കേരളീയ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന തളിക്കുന്ന് ക്ഷേത്രത്തിൽ ഉഗ്രമൂർത്തിയായ ശിവനാണ് മുഖ്യ പ്രതിഷ്ഠ. കിഴക്കോട്ടു ദർശനമായി ചതുരാകൃതിയിൽ ഉള്ള ശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവലിംഗത്തിനുമുണ്ട് പ്രത്യേകതകൾ. ശിവലിംഗത്തിൽ ചന്ദ്രക്കലകളും മുഖവും കാണുവാൻ സാധിക്കും. അയ്യപ്പനെയും ഗണപതിയെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് (കന്നിമൂലയിൽ) പ്രത്യേകം ശ്രീകോവിലിൽ ആണ് ഗണപതി-അയ്യപ്പപ്രതിഷ്ഠകൾ.

PC:Kishorevazhuthakad

ആഘോഷങ്ങൾ

ആഘോഷങ്ങൾ

പൗരാണിക ശിവക്ഷേത്രമായതിനാൽ ശിവനുമായി ബന്ധപ്പെട്ട മിക്ക ആഘോഷങ്ങളും ഇവിടെയും നടക്കാറുണ്ട്. ശിവരാത്രിയും മണ്ഡ‍ലകാലവും വിജയ ദശമിയും ഇവിടെ വലിയ ആഘോഷങ്ങളാണ്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായി ആഘോഷിക്കുന്ന ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. ശിവരാത്രി ദിനത്തിൽ വലിയ പരിപാടികളാണ് ഇവിടെ നടക്കുക. കാഴ്ചശീവേലി, ചുറ്റുവിളക്ക്, നിറമാല , മഹാഗണപതിഹോമം , തായമ്പക , മറ്റു ക്ഷേത്ര കലകൾ തുടങ്ങിയവ ഇവിടെ കാണാം.

PC:Kishorevazhuthakad

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോഴിക്കോട് ജില്ലയിലെ മാങ്കാവ് ദേശത്ത് തളിക്കുന്ന് എന്ന സ്ഥലത്താണ് തളിക്കുന്ന് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ബൈപ്പാസിലെ സാമൂതിരി ജംങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാൻ.

പാറകളായി മാറിയ സഹോദരിമാർ...ഹംപിയുടെ അറിയാത്ത ചരിത്രം! പാറകളായി മാറിയ സഹോദരിമാർ...ഹംപിയുടെ അറിയാത്ത ചരിത്രം!

കുരിശുവഴിയേ കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര.... കുരിശുവഴിയേ കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര....

ചുരംകയറിയെത്തുന്ന വാഴമലയുടെ വിശേഷങ്ങൾ ചുരംകയറിയെത്തുന്ന വാഴമലയുടെ വിശേഷങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X