Search
  • Follow NativePlanet
Share
» »കാണാനെറെയുള്ള ട്രങ്കോബാര്‍ അഥവാ ഇന്ത്യയിലെ ഡച്ച് ഗ്രാമം

കാണാനെറെയുള്ള ട്രങ്കോബാര്‍ അഥവാ ഇന്ത്യയിലെ ഡച്ച് ഗ്രാമം

ഒരിക്കല്‍ പോയവരെ വീണ്ടും വീണ്ടും തേടിയെത്താന്‍ പ്രേരിപ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്ന, തിരമാലകള്‍ പാട്ടുപാടുന്ന ട്രങ്കോബാര്‍...

By Elizabath

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്‍മം കൂടി എന്നു കവി പാടിയത് ട്രങ്കോബാറിനെ കണ്ടാണോ എന്ന് ഓര്‍ത്തുപോകും ഇവിടെയെത്തിയാല്‍. ഒരിക്കല്‍ പോയവരെ വീണ്ടും വീണ്ടും തേടിയെത്താന്‍ പ്രേരിപ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്ന ഒരു കുഞ്ഞു ഗ്രാമം. അതാണ് പോണ്ടിച്ചേരിക്കു സമീപമുള്ള ട്രങ്കോബാര്‍.
നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഒരു ചെറിയ മത്സ്യബന്ധന ഗ്രാമം. ഒറ്റവാക്കില്‍ അങ്ങനെ ഒതുക്കാന്‍ പറ്റുന്നതല്ല ഈ ഗ്രാമത്തിന്റെ വിശേഷണങ്ങള്‍.

മായാനഗരം

നീലാകാശവും തിരമാലകളും പിന്നിട്ട് പോണ്ടിച്ചേരിയിലെ കടല്‍ കടക്കുമ്പോള്‍ കാണുന്ന മായാനഗരമാണ് ട്രങ്കോബാര്‍. എന്തേ ഈ നഗരത്തെ അറിയാന്‍ ഇത്രയും വൈകി എന്ന ചോദ്യം ആദ്യകാഴ്ചയില്‍ മനസ്സില്‍ ഉയരുക സ്വാഭാവീകമാണ്. അത്രയധികമുണ്ട് തിരമാലകള്‍ പാട്ടുപാടുന്ന ഈ ഗ്രാമത്തിന്റെ ഭംഗി.

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം യാത്രാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റില്‍ കയറിയിട്ട് ഒരുപാടു നാളുകളായിട്ടില്ല.
ഇവിടെയെത്തുന്ന ആര്‍ക്കും മറ്റൊരു യുഗത്തിലേക്കു കാലെടുത്തുവെച്ച അനുഭൂതിയാണ് ഉണ്ടാവുക.
ചരിത്ര സിനിമകളിലും ഫാന്റസി സിനിമകളിലും കണ്ടു മറന്നൊരു പ്രദേശത്തിന്റെ മുഖഛായയുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഗ്രാമം ഒരിക്കല്‍ ഡച്ചു കോളനിയായിരുന്നു.
പതിനേഴാം നൂറ്റാണ്ടുവരെ പാടുന്ന തിരമാലകളുടെ നഗരം എന്നര്‍ഥമുള്ള
തരംഗംബാടി എന്നായിരുന്നുവത്രെ ഇവിടം അറിയപ്പെട്ടിരുന്നത്. പിന്നീട് ഡച്ചുകാരുടെ ആധിപത്യത്തോടെയാണ് ട്രാങ്കോബാര്‍ എന്ന പേരു വരുന്നത്.പോണ്ടിച്ചേരിയിലെ ഫ്രഞ്ച് നഗരം

ട്രങ്കോബാറിന്റെ ഡച്ച് കഥകള്‍

1618ല്‍ ഇവിടെയെത്തിയ ഡാനിഷ് അഡ്മിറലില്‍ നിന്നാണ് ട്രങ്കോബാറിന്റെ ഡച്ച് കഥകള്‍ക്കു തുടക്കമാകുന്നത്. ശാന്തമായ ഈ തീരത്തോടു അദ്ദേഹത്തിനു തോന്നിയ അടുപ്പം പിന്നീട് വ്യാപാരത്തിലേക്കു കടക്കുകയായിരുന്നു. തഞ്ചാവൂര്‍ മഹാരാജാവില്‍ നിന്നും സുഗന്ധവ്യഞ്ജന വ്യാപാരത്തിന് അനുമതി തേടിയ അദ്ദേഹം ഇവിടെ വ്യാപാര ആവശ്യങ്ങള്‍ക്കായി കോട്ട നിര്‍മ്മിക്കുകയുണ്ടായി. കടലിനു മുഖം കൊടുത്ത് തിരമാലകളുടെ പാട്ടില്‍ ലയിച്ചു കിടക്കുന്ന കോട്ടയും ഡച്ചാധിപത്യത്തിന്റെ അടയാളമാണ്.

പീന്നീട് 1842 ല്‍ വ്യാപാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറിയതോടെ ഇവിടുത്തെ ഡച്ച് വാഴ്ചയ്ക്ക് അവസാനമായി.
രണ്ടര നൂറ്റാണ്ടോളം നീണ്ടു നിന്ന് ഈ ഭരണത്തിന്റെ ശേഷിപ്പുകളാണ് ട്രങ്കോബാറിനെ ഇപ്പോഴും ഇന്ത്യന്‍ ഡെന്‍മാര്‍ക്കായി നിലനിര്‍ത്തുന്നത്.
2004ല്‍ വീശിയടിച്ച സുനാമി ട്രാങ്കോബാറിനെ പിടിച്ചു കുലുക്കിയിരുന്നു. ഇവിടുത്തെ പത്തിലൊന്ന് ആളുകളെയും കടല്‍ തിരികെ വിളിച്ചപ്പോള്‍ അവശേഷിച്ചവര്‍ സര്‍ക്കാരുകളുടെ കരുണയിലാണ് ജീവിതം തള്ളിനീക്കുന്നത്. സുനാമിയില്‍ തകര്‍ന്ന പൗരാണിക പ്രാധാന്യമുള്ള ചില കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
ഏതു തരത്തിലുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ചില കാഴ്ചകളാണ് ട്രാങ്കോബാര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ ധൈര്യമായി വരാം.
ട്രങ്കോബാറിലെ പ്രധാന കാഴ്ചകള്‍ പരിചയപ്പെടാം.

ട്രാങ്കോബാര്‍ ഗേറ്റ്

ട്രാങ്കോബാര്‍ ഗേറ്റ്

ട്രാങ്കോബാറിന് ഡച്ച് പരിവേഷം നല്കിയതിനു മുഖ്യകാരണം ട്രാങ്കോബാര്‍ ഗേറ്റ് എന്നറിയപ്പെടുന്ന ആ പ്രവേശന കവാടമാണ്. മറ്റേതോ യുഗത്തിലേക്ക് പ്രവേശിക്കുന്ന ഒരു അനുഭവമാണ് ഇവിടെയെത്തിയാല്‍ ഉണ്ടാവുക.

PC: Joseph Jayanth

ഡാനിഷ് ഫോര്‍ട്ട്

ഡാനിഷ് ഫോര്‍ട്ട്

ഫോര്‍ട്ട് ഡാന്‍സ്ബര്‍ഗ് എന്നറിയപ്പെടുന്ന ഡാനിഷ് ഫോര്‍ട്ടാണ് ട്രങ്കോബാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ഇതുവരെ നിര്‍മ്മിച്ചിട്ടുള്ള ഡച്ച കോട്ടകളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്താണ് ഈ കോട്ട. ഇരുവശങ്ങളിയാലി കടല്‍ കാക്കുന്ന ഈ കോട്ടയുടെ നിര്‍മ്മാണം 1620ലാണ് ആരംഭിക്കുന്നത്. പല ഭാഗങ്ങളും നശിച്ച ഈ കോട്ട ഇപ്പോഴും കാഴ്ചയില്‍ കരുത്തനാണ്.
പാട്ടുപാടുന്ന തിരമാലകളുള്ള ഈ ഗ്രാമം കാരയ്ക്കലിനും പൂമ്പുഹാറിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

PC: Joseph Jayanth

 ന്യൂ ജറുസലേം ചര്‍ച്ച്

ന്യൂ ജറുസലേം ചര്‍ച്ച്

ഡാനിഷ് മിഷനറിയായിരുന്ന ബര്‍ത്തലോമിയോസ് സൈഗന്‍ബാല്‍ഗിന്റെ നേതൃത്വത്തില്‍ 1718 ലാണ് ന്യൂ ജറുസലേം ചര്‍ച്ച് പണി കഴിപ്പിച്ചത്. കിങ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം 2004 ലെ സുനാമിയില്‍ തകര്‍ന്നിരുന്നു. പിന്നീട് 2006ല്‍ പുനര്‍നിര്‍മ്മാണം നടത്തിയ ഇവിടെ ഞായറാഴ്ചകളില്‍ സാധാരണപോലെ ചടങ്ങുകള്‍ നടക്കാറുണ്ട്.

PC: Chenthil

ഡാനിഷ് മ്യൂസിയം

ഡാനിഷ് മ്യൂസിയം

ഡാനിഷ് ആധിപത്യത്തിന്റെ തെളിവുകളും ശേഷിപ്പുകളും സൂക്ഷിക്കുന്ന ഒരിടമാണ് ട്രാങ്കോബാറിലെ ഡാനിഷ് മ്യൂസിയം.

PC: Mukulfaiz

 കൊളോണിയല്‍ സൗധങ്ങള്‍

കൊളോണിയല്‍ സൗധങ്ങള്‍

കോളോണിയല്‍ വാഴ്ചയുടെ അടയാളങ്ങള്‍ സൂക്ഷിക്കുന്ന നിരവധി കെട്ടിടങ്ങള്‍ ഈ ഗ്രാമത്തിന്റെ അടയാളമാണ്. 2004 ലെ സുനാമിയില്‍ മിക്കവയും തകര്‍ന്നെങ്കിലും ചിലതൊക്കെ പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

PC: Mukulfaiz

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കാരയ്ക്കലിലും പൂമ്പുഹാറിനും അടുത്തായാണ് ട്രാങ്കോബാര്‍ സ്ഥിതി ചെയ്യുന്നത്.

റെയില്‍: നാഗപട്ടണവും ചിദംബരവുമാണ് ട്രാങ്കോബാറിനു സമീപമുള്ള രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍. ചെന്നൈയില്‍ നിന്നുള്ള നാഗോര്‍ എക്‌സ്പ്രസാണ് ട്രാങ്കോബാറില്‍ എത്താനുള്ള മികച്ച ഓപ്ഷന്‍.
വിമാനം: ട്രിച്ചി വിമാനത്താവളമാണ് ട്രാങ്കോബാറിനു സമീപമുള്ള വിമാനത്താവളം. ഇവിടെനിന്നും നാലു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ട്രാങ്കോബാറിലെത്താം.
റോഡ്: ചെന്നെയില്‍ നിന്നും ആറു മണിക്കൂര്‍ ദൂരമുണ്ട് ട്രാങ്കോബാറില്‍ എത്തിച്ചേരാന്‍. സ്വകാര്യ ബസുകളും സര്‍ക്കാര്‍ ബസുകളും ഇവിടുന്ന ട്രാങ്കോബാറിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

PC: Google Map

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X