Search
  • Follow NativePlanet
Share
» »ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ

ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ

വിലക്കുറവിൽ സ്വാദിന്റെ മേളം ഒരുക്കുന്ന കുറച്ച് തട്ടുകടകളെ പരിചയപ്പെടാം...

തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിത്തിന്റെ സുഖത്തിലേക്ക് കടന്നു വന്നവയാണ് തട്ടുകടകൾ. കട്ടൻ ചായ മുതല്‍ ചിക്കന്‍ ബിരിയാണി വരെ വിളമ്പുന്ന തട്ടുകടകൾ അങ്ങ് പാറശ്ശാല മുതൽ ഇങ്ങ് മ‍ഞ്ചേശ്വരം വരെയുണ്ട്.
ജീവിതത്തിൽ ഒരിക്കലെങ്കിലും തട്ടുകടയിൽ നിന്നും കട്ടനും ഓംലറ്റും എങ്കിലും കഴിക്കാത്തവർ ഇത്രയും നാൾ ജീവിച്ചത് വെറുതെയാണെന്ന് പറയാൻ മാത്രം ശക്തി ഇവിടുന്നു കിട്ടുന്ന കട്ടനുണ്ട്. നല്ല നാടൻ രുചിയിൽ ഇത്രയധികം വെറൈറ്റി വിഭവങ്ങൾ തരുന്ന മറ്റൊരിടവും ഇല്ല. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ തട്ടുകടകൾ സൂപ്പറാണെന്ന് എല്ലാവരും പറയുന്നതും. പഴം പൊരിച്ചതു മുതൽ കപ്പ ബിരിയാണിയും പുട്ടും വരെ യഥേഷ്ടം ലഭിക്കുന്ന ഇഷ്ടംപോലെ തട്ടുകടകടകളുണ്ട്. വിലക്കുറവിൽ സ്വാദിന്റെ മേളം ഒരുക്കുന്ന കുറച്ച് തട്ടുകടകളെ പരിചയപ്പെടാം...

രാജേഷ് ചേട്ടൻസ് തട്ടുകട, തൃശൂർ

രാജേഷ് ചേട്ടൻസ് തട്ടുകട, തൃശൂർ

കുരുമുളകിന്റെ രുചിയിൽ വരട്ടിയെടുത്ത ഒരു പ്ലേറ്റ് ബീഫ് ഫ്രൈ മാത്രം മതി രാജേഷ് ചേട്ടന്റെ തട്ടുകടയെ മറക്കാതിരിക്കുവാൻ. തൃശൂർ പൂങ്കുന്നത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ രാജേഷ് ചേട്ടൻസ് തട്ടുകട നോൺ വെജ് രുചികളെ ആസ്വദിക്കുന്നവർ ഒരിക്കലും മിസ് ചെയ്യരുതാത്ത ഇടമാണ്.
ബീഫ് ഫ്രൈ, കാട ഫ്രൈ, താറാവ് റോസ്റ്റ്, കാടമുട്ട മസാല തുടങ്ങിയവയാണ് ഇവിടുത്തെ കിടിലൻ രുചികൾ.

ബാലണ്ണാസ് കട, തിരുവനന്തപുരം

ബാലണ്ണാസ് കട, തിരുവനന്തപുരം

തട്ടുകടയിലെ രുചികളെ ഒരു മുറിയിലാക്കി വിളമ്പുന്ന അത്ഭുതമാണ് തിരുവനന്തപുരത്തെ ബാലണ്ണന്റെ കടയുടെ പ്രത്യേകത. തിരുവനന്തപുരത്ത് പേട്ട റോഡിൽ കൈതമുക്കിലാണ് ഈ കട സ്ഥിതി ചെയ്യുന്നത്.
പൊറോട്ട പ്രധാന വിഭവമാക്കി അതിനൊപ്പം രുചിയേറുന്ന നോണ്‌ വെജ് വിഭവങ്ങളാണ് ഇവിടെയുള്ളത്. ചിക്കൻ ഫ്രൈ, ചിക്കൻ പിരട്ട്, ബീഫ് ഫ്രൈ തുടങ്ങിയവയാണ് ഇവിടുത്തെ വ്യത്യസ്ത രുചികൾ.

PC:Sharada Prasad CS

പികെ തട്ടുകട കൽപ്പറ്റ

പികെ തട്ടുകട കൽപ്പറ്റ

വയനാടിന്റെ നാടൻ രുചികൾ യഥേഷ്ടം ലഭിക്കുന്ന ഇടമാണ് കൽപ്പറ്റയിലെ പികെ തട്ടുകട. കട്ടൻകാപ്പി മുതൽ എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കുമെങ്കിലും നാടൻ പലഹാരങ്ങൾക്കും ഓംലെറ്റിനുമാണ് കൂടുതൽ ആരാധകരുള്ളത്.

ബൈപ്പാസ് തട്ടുകട കോഴിക്കോട്

ബൈപ്പാസ് തട്ടുകട കോഴിക്കോട്

കേരളത്തിലെ ഏറ്റവും മികച്ച ടേസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നായ കോഴിക്കോടെത്തുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഒരിടമാണ് ബൈപ്പാസ് തട്ടുകട. കോഴിക്കോടിന്റെ തനതു രുചിയിൽ കിട്ടുന്ന നാടൻ വിഭവങ്ങളാണ് ഇവിടേക്ക് രുചിതേടിപ്പോകുന്വരെ എത്തിക്കുന്നത്.

PC:Ramesh NG

മണീസ് കോഫി ഹൗസ് ഒലവക്കോട്

മണീസ് കോഫി ഹൗസ് ഒലവക്കോട്

പാലക്കാടൻ വെജിറ്റേറിൻ രുചികൾ പരീക്ഷിക്കുവാൻ താല്പര്യമുള്ളവർക്കു പറ്റിയ ഇടമാണ് മണീസ് കോഫി ഹൗസ്. പലഹാരങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ചൂട് അടയാണ് ഇവിടുത്തെ മെയിൻ വിഭവം. ഒലവക്കോട് റെയിൽവെ സ്റ്റേഷന് തൊട്ടടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Y'amal

 എഴുത്താണിക്കട കൊല്ലം

എഴുത്താണിക്കട കൊല്ലം

അടിച്ചു പതപ്പിച്ചു കിട്ടുന്ന ഇവിടുത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ...എന്റെ സാറേ..ലോകത്ത് വേറൊരിടത്തും ഇത്രയും സൂപ്പർ ചായ കിട്ടില്ല എന്നു തോന്നും ഒരിക്കൽ കൊല്ലത്തെ എഴുത്താണിക്കടയിൽ നിന്നും ചായ കുടിച്ചാൽ. ഒരു പേരെഴുതി ബോർഡ് പോലും വെക്കാത്ത ഈ കട പൊതുവെ ആളുകൾക്കിടയിൽ അറിയപ്പെടുന്ന പേരാണ് എഴുത്താണിക്കട എന്ന്.
കൊല്ലം-കൊട്ടാരക്കര റൂട്ടില്‍ കേരളാപുരത്താണ് ഈ കടയുള്ളത്. മൊരിഞ്ഞ വെട്ടുകേക്കുകൾക്കാണ് ഇവിടം പ്രശസ്തം. എന്നാലും മട്ടൻ കറിയും മുട്ട റോസ്റ്റും രുചിക്കാനായും ആളുകൾ ഇവിടെ എത്തുന്നു. ഇടിയപ്പമാണ് മട്ടൻ കറിയുടെ കോമ്പിനേഷൻ.

PC:Youtube

റപ്പായീസ് ഫാസ്റ്റ് ഫൂഡ് എറണാകുളം

റപ്പായീസ് ഫാസ്റ്റ് ഫൂഡ് എറണാകുളം

രാത്രി കാലങ്ങളില്‍ സ്പെഷ്യൽ ചിക്കൻ ഫ്രൈക്കും തട്ടു ദോശയ്ക്കും പേരുകേട്ടതാണ് ഇരുപതിലധികം വർഷമായിട്ടുള്ള റാപ്പായീസ് ഫാസ്റ്റ് ഫൂഡ്. പാലാരിവട്ടം സിവിൽ ലൈൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഇത് വൈകിട്ട് അഞ്ച് മണി മുതൽ രാത്രി 12 മണി വരെയാണ് തുറന്നിരിക്കുക.

PC:Sreejith K

കണ്ണൂരിലെ പേരില്ലാ തട്ടുകടകൾ

കണ്ണൂരിലെ പേരില്ലാ തട്ടുകടകൾ

രുചിയുടെ കാര്യത്തിൽ കോപ്രമൈസിനു നിൽക്കാത്ത നാട്ടുകാരാണ് കണ്ണൂരുകാർ. അതുകൊണ്ടു തന്നെ കടയ്ക്ക് പേരിടുവാൻ മറന്നാലും സ്വാദിൻരെ കാര്യത്തിൽ ആ വീഴ്ച കാണില്ല. കപ്പ വേവിച്ചതും പുട്ടും ചിക്കനും നല്ല നാടൻ രുചിയിലുണ്ടാക്കി ചില്ലുകൂട്ടിൽ വെച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാതെ കയറിപ്പോകും.
അത്തരത്തിൽ പ്രധാനപ്പെട്ട ഒരിടമാണ് ടൗൺ സ്ക്വയറിനു സമീപം സ്ഥിതി ചെയ്യുന്ന തട്ടുകട. സബ് ജയിലിനും ഫാത്തിമ ഹോസ്പിറ്റലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ തട്ടുകടയിൽ തട്ടുദേശ, കപ്പ, മട്ടൺ, ചിക്കൻ, മീൻ തുടങ്ങിയവയാണ് പ്രധാന വിഭവങ്ങൾ.
കണ്ണൂരിൽ തന്നെ പഴയ ബസ് സ്റ്റാൻഡിന് സമീപവും സൗത്ത് ബസാറിലും കവിതാ തിയേറ്ററിനു സമീപവും പേരില്ലാത്ത, പക്ഷെ, കൊതിപ്പിക്കുന്ന രുചികളുമായി ഒട്ടേറെ തട്ടുകടകളുണ്ട്.

PC:shankar s.

കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപത്തെ തട്ടുകട

കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപത്തെ തട്ടുകട

രാത്രിയിൽ മാത്രം തുറന്നിരിരിക്കുന്ന തട്ടുകടയാണ് കൊല്ലം കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപത്തെ പേരില്ലാ തട്ടുകട. കുരുമുളകും ചെറിയുള്ളിയും ഒക്കെയിട്ടു വഴറ്റിയ ബീഫ് ഫ്രൈയാണ് ഇവിടുത്തെ മെയിൻ ഐറ്റം. ഇതു മാത്രം കഴിക്കാനായും ആളുകൾ ഇവിടെ എത്താറുണ്ട്.

തുഷാരഗിരി തട്ടുകട

തുഷാരഗിരി തട്ടുകട

കോഴിക്കോടേ തുഷാരഗിരി വെള്ളച്ചാട്ടം കാമാൻ പോയിട്ടുള്ളവർക്കറിയാം ഇവിടുത്തെ പ്രശത്സമായ തട്ടുകട. ഫോറസ്റ്റ് ചെക് പോസ്റ്റിനു തൊട്ടുമുൻപിലായുള്ള ഈ തട്ടുകട നോൺ വെജ് വിഭവങ്ങൾക്കാണ് പേരുകേട്ടിരിക്കുന്നത്. മുയൽ, താറാവ്, പോർക്ക്, ബീഫ്, മീന്‍ തുടങ്ങി എല്ലാ നോൺവെഡ് വിഭവങ്ങളും ഇവിടെ ലഭിക്കും.

കുഞ്ഞുമോൻ തട്ടുകട

കുഞ്ഞുമോൻ തട്ടുകട


കോട്ടയം മനോരമ ഓഫീസിനു മുന്നിലായി സ്ഥിതി ചെയ്യുന്ന കോട്ടയം സ്പെഷ്യൽ തട്ടുകടയാണ് കുഞ്ഞുമോൻ തട്ടുകട. കോട്ടയത്തിന്റെ സ്വന്തം രുചിക്കൂട്ടുകളിൽ ഒരുക്കുന്ന ബീഫ് വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

പെരുന്ന

പെരുന്ന

തട്ടുകടകളുടെ കേന്ദ്രം എന്നു വിളിക്കാവുന്ന ഇടമാണ് ചങ്ങനാശ്ശേരിയിലെ പെരുന്ന. നിരന്നു നിൽക്കുന്ന പത്തിലധികം തട്ടുകടകളാണ് പെരുന്ന എൻഎസ്എസ് കോളേജിന്റെ മുന്നിലായി സ്ഥിതി ചെയ്യുന്നത്. രാത്രി 12 മണിക്കും ഒരു മണിക്കും ഒക്കെ ധൈര്യമായി ചെന്നു ഭക്ഷണം കഴിക്കുവാൻ പറ്റിയ ഇടമാണിത്. ബിരിയാണി മുതല്‍ കട്ടൻചായ വരെ ഇവിടുത്തെ സ്പെഷ്യലാണ്.

ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

പ്രളയം ഇവിടെ കൊണ്ടുവന്നത് നദിക്കടിയിലെ ദ്വീപ്...പ്രളയം ഇവിടെ കൊണ്ടുവന്നത് നദിക്കടിയിലെ ദ്വീപ്...

ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ

Read more about: food kottayam palakkad thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X