Search
  • Follow NativePlanet
Share
» »മൂന്നു മതങ്ങൾ ഒരു പോലെ കാണുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം!!

മൂന്നു മതങ്ങൾ ഒരു പോലെ കാണുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം!!

ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നായ ഗുരുഡോങ്മാർ തടാകത്തിന്റെ വിശേഷങ്ങളിലേക്ക്!!

By Elizabath Joseph

എവിടെ തിരിഞ്ഞാലും അത്ഭുതങ്ങൾ മാത്രം നല്കുന്ന നാടാണ് സിക്കിം.ചുറ്റും കാണുന്ന പച്ചപ്പും ആകാശത്തോട് ചേർന്നു നിൽക്കുന്ന പർവ്വതങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ഇവിടുത്തെ മറ്റൊരു വിസ്മയമാണ് ഗുരുഡോങ്ക്മാർ തടാകം. ചൈനീസ് അതിർത്തിയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗുരു ഡോങ്മാർ തടാകം അല്പം ചങ്കൂറ്റമുള്ളവർക്കു മാത്രം പോയിവരാവുന്ന ഒരിടമാണ്. മൂന്നു വ്യത്യസ്ത മതങ്ങൾ വിശുദ്ധമായി കണക്കാക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നായ ഗുരുഡോങ്മാർ തടാകത്തിന്റെ വിശേഷങ്ങളിലേക്ക്!!

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം

സിക്കിമിൽ സ്ഥിതി ചെയ്യുന്ന ഗുരു ഡോങ്മാർ തടാകം ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 17,800 അടി അഥവാ 5430 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകമാണ് ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ തടാകം എന്നും അറിയപ്പെടുന്നത്.

PC:Vickeylepcha

മൂന്നു മതങ്ങൾക്കു വിശുദ്ധ കേന്ദ്രം

മൂന്നു മതങ്ങൾക്കു വിശുദ്ധ കേന്ദ്രം

ബുദ്ധമതത്തിന്റെ വിശുദ്ധമായ സ്ഥലം എന്നാണ് ഇവിടം അറിയപ്പെടുന്നത് എങ്കിലും മറ്റു രണ്ടു മതങ്ങള്‍ക്കു കൂടി വിശുദ്ധ സ്ഥമാണ് ഗുരുഡോങ്കമാർ തടാകം. സിക്കു മതത്തിനും ഹിന്ദു മതത്തിനും കൂടിയാണ് ഇവിടം പുണ്യസ്ഥലമായിരിക്കുന്നത്.

PC:Ankur P

പേരു വന്ന വഴി

പേരു വന്ന വഴി

ഗുരുഡോങ്മാർ തടാകത്തിന് ആ പേരു കിട്ടിയതിനു പിന്നിൽ ഒരു കഥയുണ്ട്.
ഗുരു പത്മസംഭവ അവാ ഗുരു റിംപോച്ചെ എന്ന ടിബറ്റൻ ബുദ്ധിസത്തിന്റെ പിതാവിൽ നിന്നുമാണ് തടാകത്തിനു പേരു ലഭിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ അദ്ദേഹം ഇവിടം സന്ദർശിക്കുകയും അതിനു ശേഷം അദ്ദേഹത്തിൻറെ പേരിലൽ തടാകം അറിയപ്പെടുകയുമായിരുന്നു. മിക്കപ്പോഴും തണുത്തുറഞ്ഞു കിടക്കുന്ന തടാകം അങ്ങനെ ആയതിനു പിന്നിലും ഒരു കഥയുണ്ട്. തണുപ്പു സമയത്ത് ഇവിടുത്തുകാർക്ക് തടാകം തണുത്തുറ‍ഞ്ഞ് കിടക്കുന്നതിനാൽ കുടിവെള്ളത്തിനു വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരിക്കൽ പത്മപാദൻ ഇവിടെ എത്തിയപ്പോൾ ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ട് അദ്ദേഹത്തോട് പറഞ്ഞു. ഇതിന് പരിഹാരം കാണാനായി അദ്ദേഹം തന്റെ കൈകൾ തടാകത്തനു നേരെ ഉയർത്തുകയും അവിടം മെല്ലെ അലിയുവാൻ തുടങ്ങുകയും ചെയ്തു. അന്നു മുതൽ ഇവിടുത്തെ ജലം വിശുദ്ധമായാണ് ആളുകൾ കണക്കാക്കുന്നത്. ഇവിടെ എത്തുന്നവർ തങ്ങളുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി വലിയ പാത്രങ്ങളിൽ ഇവിടെ നിന്നും വെള്ളം കൊണ്ടുപോയി വീടുകളിൽ സൂക്ഷിക്കാറുണ്ട്.

PC:Aashwin Pradhan

ഗുരു നാനാക്കും തടാകവും

ഗുരു നാനാക്കും തടാകവും

ഇവിടെ പ്രചരിക്കുന്ന മറ്റൊരു കഥ സിക്ക് മത സ്ഥാപകൻ ഗുരു നാനാക്കുമായി ബന്ധപ്പെട്ടതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ഗുരു നാനാക്ക് ഇവിടം സന്ദർശിച്ചപ്പോൾ തങ്ങളുടെ വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. അങ്ഹനെ തന്റെ കയ്യിലിരുന്ന വടി ഉപയോഗിച്ച് അദ്ദേഹം തടാകത്തിൽ രൂപപ്പെട്ടിരുന്ന മഞ്ഞു പാളികളിൽ തട്ടുകയും അവിടം ഉരുകി വെള്ളമായി തീരുകയും ചെയ്തു എന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് തടാകത്തിന് ഈ പേരു ലഭിച്ചതെന്നാണ് ചരിത്രം പറയുന്നത്.

PC:Bundesarchiv

നോർത്ത് സിക്കിമിന്റെ സൗന്ദര്യം

നോർത്ത് സിക്കിമിന്റെ സൗന്ദര്യം

സിക്കിമിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണല്ലോ ഗുരുഡോങ്മാർ ലേക്ക്. മലനിരകൾക്കിടയിൽ വലിയൊരു പളുങ്കു പാത്രം കാണുന്നതു പോലെയാണ് ഡോങ്മാർ തടാകം കാണുവാൻ സാധിക്കുക. ഇവിടെ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരമാണ് ചൈനയുടെ അതിർത്തിയിലേക്കുള്ളത്. ഇവിടുത്തെ എല്ലിനേപ്പോലും മരവിപ്പിക്കുന്ന തണുപ്പിനെ പ്രതിരോധിക്കാനാവും എന്നുറപ്പുള്ളവർക്ക് പോകാനായി ഒട്ടേറെ ട്രക്കിങ്ങുകൾ തടാകത്തിന്റെ സമീപത്തു നിന്നും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ മതങ്ങളും വിശുദ്ദമായി കണക്കാക്കുന്ന ഇടമായതിനാൽ വർഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്.

PC: Giridhar Appaji Nag Y

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

നവംബർ മുതൽ ജൂണ്‌ വരെയുള്ള സമയമാണ് ഗുരുഡോങ്മർ ലേക്ക് സന്ദർശിക്കുവാൻ പറ്റിയ സമയം. ഈ സമയത്താണ് ഇവിടുത്തെ ഏറ്റവും നല്ല കാലാവസ്ഥ. തണുപ്പു കാലങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതിനാൽ ആ സമയത്ത് ഇവിടം സന്ദർശിക്കാതിരിക്കുകയായിരിക്കും ഉചിതം.

PC:caroll mitchell

ലാച്ചൻ

ലാച്ചൻ

ഗുരുഡോങ്മർ ലേക്കിനടുത്തായി സ്ഥിതി ചെയ്യുന്ന ലാചച്ൻ എന്നു പേരായ വാലിയാണ് ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലം. പ്രകൃതി ഭംഗി കൊണ്ടും സന്ദർശിക്കാനും എത്തിച്ചേരാനുമുള്ള സൗകര്യങ്ങൾ കൊണ്ടും സിക്കിമിലെ പ്രധാനപ്പെട്ട ഇടമായി ഇത് മാറിയിട്ടുണ്ട്. ഗുരുഡോങ്മർ തടാകത്തിനടുത്തേക്കുള്ള കവാടം എന്നും ഇതറിയപ്പെടുന്നു.

PC: Sayan Bhattacharjee

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ലാച്ചനിൽ നിന്നും നാലര മണിക്കൂർ അകലെയുള്ള ബാഗ്ഡോഗ്രഎയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തിൽ നിന്നും ടാക്സി വാടകയ്ക്കെടുത്ത് ലാച്ചനിൽ എത്താം.

ലാച്ചനിൽ നിന്നും 171 കിലോമീറ്റർ അകലെയുള്ള ഡാർജലിംങ് റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

മറ്റിടങ്ങൾ

മറ്റിടങ്ങൾ

ലാച്ചൻ, താങ്കു, തുടങ്ങിയ സ്ഥലങ്ങളാണ് ഗുരുഡോങ്മർ തടാകം സന്ദർശിക്കാനെത്തുന്നവർക്ക് കാണാൻ സാധിക്കുന്ന മറ്റിടങ്ങൾ. ഗ്രീൻ ലേക്ക്, കാഞ്ചൻജംഗ ദേശീയോദ്യാനം, ഭൂട്ടിയ, ടിബറ്റൻ സെറ്റിൽമെന്റുകൾ തുടങ്ങിയവയും സമയം അനുവദിക്കുന്നതനുസരിച്ച് സന്ദർശിക്കാം.

PC:flowcomm

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X