Search
  • Follow NativePlanet
Share
» »മൂന്നു വ്യത്യസ്ത മതങ്ങള്‍ വിശുദ്ധമായി കാണുന്ന ഗുഹ

മൂന്നു വ്യത്യസ്ത മതങ്ങള്‍ വിശുദ്ധമായി കാണുന്ന ഗുഹ

പുരാതനമായ വിശ്വകര്‍മ്മ സ്താപതി വിദ്യയുടെ ഉത്തമോദാഹരണമായ ഗുണ്ടാവല്ലി ഗുഹയുടെ വിശേഷങ്ങള്‍ !!

By Elizabath

ആദ്യം തുടങ്ങിയത് ബുദ്ധമതക്കാരുടെ ക്ഷേത്രമായി...പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഹൈന്ദവ ക്ഷേത്രമായും പിന്നീട് ജൈനമതം ആരാധനാലയമായി ഉപയോഗിച്ച ഇടം...
മൂന്നു വ്യത്യസ്ത മതങ്ങള്‍ ഒരേ പോലെ വിശുദ്ധമായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന സ്ഥലം.. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും ഇത് സത്യമാണ്. ഹൈന്ദവരും ബുദ്ധവിശ്വാസികളും ജൈനമതക്കാരും ഒരുപോലെ ആരാധിക്കുന്ന ഒരു ഗുഹാ ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള ഉണ്ടാവല്ലി ഗുഹകള്‍.
വ്യത്യസ്തമായ വാസ്തുവിദ്യയും നിര്‍മ്മാണ രീതിയും സ്വീകരിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഗുഹാസമുച്ചയം പാറകള്‍ കൊത്തി നിര്‍മ്മിക്കുന്ന ഗുഹകള്‍ക്ക് പേരുകേട്ട ഒന്നാണ്. അകലെ നിന്നും നോക്കുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട കോട്ട പോലെ തോന്നുന്ന ഉണ്ടാവല്ലി ഗുഹാസമുച്ചയം നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഒന്നാണെന്നാണ് കരുതുന്നത്.
പുരാതനമായ വിശ്വകര്‍മ്മ സ്താപതി വിദ്യയുടെ ഉത്തമോദാഹരണമായ ഗുണ്ടാവല്ലി ഗുഹയുടെ വിശേഷങ്ങള്‍ !!

ഒറ്റക്കല്ലില്‍ തീര്‍ത്ത അതിശയം

ഒറ്റക്കല്ലില്‍ തീര്‍ത്ത അതിശയം

ഇന്ത്യന്‍ റോക്ക് കട്ട് ആര്‍കിടെക്ചറില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത നിര്‍മ്മിതികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഉണ്ടാവല്ലി ഗുഹകള്‍. പൂരാതന ഇന്ത്യയുടെ വാസ്തുവിദ്യാ വൈഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ നിര്‍മ്മിതിയ്ക്ക് പ്രത്യേകതകള്‍ ധാരാളമുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനെ ഇപ്പോല്‍ സംരക്ഷിക്കുന്നത്.

PC:urgarao Vuddanti

പൗരാണിക ഭാരതത്തിലെ ആധുനിക നിര്‍മ്മാണം

പൗരാണിക ഭാരതത്തിലെ ആധുനിക നിര്‍മ്മാണം

നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിച്ചതാണെങ്കിലും ഇതിന്റെ നിര്‍മ്മാണത്തിന്റെ രീതിയും ശൈലികളും മാത്രമല്ല നിര്‍മ്മാണത്തിലെ പൂര്‍ണ്ണതയും കാണിക്കുന്നത് അക്കാലത്ത് എത്രമാത്രം വികസിച്ച നിര്‍മ്മാണ രീതിയാണ് ഉണ്ടായിരുന്നത് എന്നാണ്. പൗരാണിക സമയത്ത് നിര്‍മ്മിച്ചതാണെങ്കിലും ആധുനിക വാസ്തുവിദ്യയോട് കിടപിടിക്കുന്ന നിര്‍മ്മാണ രീതി തന്നെയാണ് ഇതിനുള്ളത്.

PC:Varshabhargavi

വിശ്വകര്‍മ്മാ സ്താപതി

വിശ്വകര്‍മ്മാ സ്താപതി

വളരെ പണ്ടു കാലം മുതലെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിര്‍മ്മിക്കാന്‍ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന രീതിയായിരുന്നു വിശ്വകര്‍മ്മാ സപ്തതി. ഈ മാതൃകയിലാണ് ഗുണ്ടാവല്ലി ഗുഹയും നിര്‍മ്മിച്ചിരിക്കുന്നത്. വിശ്വകര്‍മ്മാ സ്താപതിയുടെ ഏറ്റവും ഉദാത്തമായ മാതൃകയായാണ് വാസ്തു-നിര്‍മ്മാണ രംഗത്തുള്ളവര്‍ ഇതിനെ കാണുന്നത്.

PC:Krishna Chaitanya Velaga

വ്യത്യസ്ത വാസ്തുവിദ്യകള്‍

വ്യത്യസ്ത വാസ്തുവിദ്യകള്‍

വിശ്വകര്‍മ്മാ സ്താപതിയുടെ ഏറ്റവും ഉദാത്തമായ മാതൃകയെന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് മാത്രമല്ല ഇവിടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഗുപ്ത നിര്‍മ്മാണ ശൈലിയും ചാലൂക്യ നിര്‍മ്മാണ ശൈലിയും ഇവിടെ നാലു നിലകളിലായി നിര്‍മ്മിക്കപ്പെട്ടിരിരിക്കുന്ന ഗുഹായില്‍ കാണാന്‍ സാധിക്കും.

PC:B B Susheel Kumar

മൂന്നു മതങ്ങള്‍ക്കു സ്വന്തം

മൂന്നു മതങ്ങള്‍ക്കു സ്വന്തം

പ്രത്യേകിച്ച് ഒരു മതത്തിനു മാത്രം അവകാശപ്പെടാന്‍ പറ്റിയ ഒരു നിര്‍മ്മിതില്ല ഉണ്ടാവല്ലി ഗുഹയുടേത്. ബുദ്ധ, ജൈന ഹിന്ദു മതങ്ങള്‍ക്ക് തുല്യ അധികരാമാണ് ഇതിലുള്ളത്. വിവിധ കാലങ്ങളിലായി വ്യത്യസ്ത മതത്തിലുള്ള ആളുകളാണ് ഇവിടെ അധിവസിക്കുകയും ഇന്നു കാണുന്ന തരത്തില്‍ ഇതിനെ വികസിപ്പിക്കുകയും ചെയ്തത്. കാലാകാലങ്ങളിലായി ഇവിടം വിവിധ മതങ്ങളുടെ ഒരു ആത്മീയ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

PC:Krishna Chaitanya Velaga

തുടക്കത്തില്‍ ബുദ്ധക്ഷേത്രം

തുടക്കത്തില്‍ ബുദ്ധക്ഷേത്രം

മൂന്നു മതങ്ങള്‍ക്കും ഒരേപോലെ അവകാശപ്പെടാന്‍ സാധിക്കുന്ന ഒരു ഗുഹയാണ് ഇത്. എന്നാല്‍ ഇവിടെ ആദ്യമായി ആരാധനയയ്ക്കും ക്ഷേത്രരീതികള്‍ക്കും തുടക്കമിട്ടത് ബുദ്ധമതക്കാരാണ് എന്നാണ് ഇവിടെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ബുദ്ധസന്യാസിമാരായിരുന്നുവത്രെ ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നവര്‍.അക്കാലത്തെ ബുദ്ധസ്തൂപങ്ങള്‍ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.

PC:Krishna Chaitanya Velaga

ഹിന്ദു ക്ഷേത്രം

ഹിന്ദു ക്ഷേത്രം

ബുദ്ധമതത്തിനു ശേഷം ഇവിടം ഹിന്ദു ക്ഷേത്രമായി മാറുകയായിരുന്നുവത്രെ. ഇവിടുത്തെ കലാവിദ്യകളും ഗുഹയ്ക്കുള്ളിലെ ചിത്രപ്പണികളും കൊത്തുവിദ്യകളും ഒക്കെ കൂടുതലായും ഹിന്ദു മതവുമായി ബന്ധപ്പെട്ടാണ് കാണുവാന്‍ സാധിക്കുന്നത്. മാത്രമല്ല, ഒരു കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ബുദ്ധക്ഷേത്രങ്ങള്‍ എഹ്ഹനെ ഹിന്ദു ക്ഷേത്രങ്ങളായി രൂപാന്തരം പ്രാപിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണമായും ഈ മാറ്റത്തെ ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

PC:Chaitanya Vuddanti

ജൈനമതം

ജൈനമതം

ഹിന്ദു മതത്തിനു ശേഷം ഇവിടെ കുറച്ചുകാലം ജൈനമതമായിരുന്നു ഉണ്ടായിരുന്നത്. ഗുഹയുടെ നാലു നിലകളില്‍ ആദ്യത്തെ നില ഇപ്പോഴും ജെയ്ന്‍ ശൈലിയിലാണ് നിലനില്‍ക്കുന്നത്. ജൈന്‍ മതവുമായി ബന്ധപ്പെട്ട വിഹാരങ്ങളും തീര്‍ഥങ്കരന്‍മാരുടെ രൂപങ്ങളും ഒക്കെ ഇപ്പോഴും ഇവിടെ കാണുവാന്‍ സാധിക്കും.

PC:Kalli navya

തിരിച്ചറിയപ്പെടാത്ത രൂപം

തിരിച്ചറിയപ്പെടാത്ത രൂപം

കിടക്കുന്ന രീതിയില്‍ ഇവിടുത്തെ രണ്ടാം നിലയില്‍ കാണപ്പെടുന്ന ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്ന പ്രതിമ ഇവിടേക്ക് ഒട്ടേറെ ആളുകളെ ആകര്‍ഷിക്കുന്നു. ബുദ്ധന്റെ പ്രതിമയാണെന്ന് ബുദ്ധമത വിശ്വാസികളുെ വിഷ്ണുവിന്റേതാമെന്ന് ഹൈന്ദവരും ഇതിനുവേണ്ടി വാദിക്കുന്നുണ്ട്.
എന്നാല്‍ ചരിത്രകാരന്‍മാരുടെ നിഗമനമനുസരിച്ച് അഞ്ച് മീറ്റര്‍ നീളത്തില്‍ കിടക്കുന്ന രൂപത്തിലുള്ള ഈ പ്രതിമ വിഷ്ണുവിന്റേതാണ്. ആദിശേഷന്‍ പത്തിവിരിച്ച് വിഷ്ണുവിന്റെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്നതും ഇവിടെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റു ചില ബുദ്ധക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ബുദ്ധപ്രതിമയായും ഇതിന് സാമ്യങ്ങളുണ്ട്.

PC:Joshri

ഏഴാം നൂറ്റാണ്ടിലെ കണ്ടെത്തല്‍

ഏഴാം നൂറ്റാണ്ടിലെ കണ്ടെത്തല്‍

നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും ഇതിനെക്കുറിച്ച് പുറംലോകം അറിയുന്നത് ഏഴാം നൂറ്റാണ്ടോടെയാണ്. വിഷ്ണുകുണ്ട്യന്‍ രാജാക്കന്‍മാരായി ബന്ധപ്പെട്ടാണ് ഇത് നിര്‍മ്മിക്കുന്നത്. അപ്പോള്‍ അനന്തപത്മനാഭനും നരസിംഹസ്വാമിക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ഒന്നായിരുന്നു എന്നും പറയപ്പെടുന്നു.

PC:Joshri

29 മീറ്റര്‍ നീളം

29 മീറ്റര്‍ നീളം

കല്ലില്‍ കൊത്തിയിരിക്കുന്ന ഈ ഗുഹാ ക്ഷേത്രത്തിന് നാലു നിലകളാണ് ഉള്ളത്. നാലു നിലകള്‍ക്കും വ്യത്യസ്തമായ ഉയരം കാണാന്‍ സാധിക്കും. 29 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണ് ഈ ഗുഹയ്ക്കുള്ളത്. ഏവു കവാടങ്ങളുള്ള ആദ്യ നിലയ്ിലെ തൂണുകള്‍ക്ക് ് താരതമ്യേന ഉയരം കുറവാണ്. എട്ടു തൂണുകളാണ് ഇവിടെ ഉള്ളത്. ഇവിടെത്തന്നെ ത്രിമൂര്‍ത്തികള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രവും കാണാന്‍ സാധിക്കും.
രണ്ടാം നില വിഷ്ണുവിനുള്ളതാണ്. പുരാണ കഥാപത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഇവിടുത്തെ തൂണുകളില്‍ കൊത്തിയിട്ടുണ്ട്.

PC:Chaitanya Vuddanti

മംഗളഗിരിയിലേക്കുള്ള രഹസ്യപാത

മംഗളഗിരിയിലേക്കുള്ള രഹസ്യപാത

ഗുഹയുമായി ബന്ധപ്പെട്ട കഥകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒന്നാണ് ഇവിടുത്തെ രഹസ്യപാത. ഒന്‍പതു കിലോമീറ്ററോളം ദൂരത്തില്‍ ഭൂമിക്കടിയിലൂടെ ഇവിടെ നിന്നും വിശുദ്ധമായി കരുതപ്പെടുന്ന മംഗളഗിരി മലനിരകളിലേക്ക് രഹസ്യപാത ഉണ്ടത്രെ. ഇവിടുത്തെ പ്രദേശവാസികള്‍ ഈ പാത നിലനില്‍ക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവരാണ്.

PC:Krishna Chaitanya Velaga

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുമണി വരെ ഇവിടെ പ്രവേശനം അനുവദിക്കും.

PC:Jayadeep Rajan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ എന്ന സ്ഥലത്താണ് പ്രശസ്തമായ ഉണ്ടാവല്ലി ഗുഹ സ്ഥിതി ചെയ്യുന്നത്. ഗുണ്ടൂര്‍ നഗരത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയും വിജയവാഡയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുമാണ് ഇതുള്ളത്. പെനുമക-വിജയവാഡ റോഡിലാണ് ഉണ്ടാവല്ലി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X