Search
  • Follow NativePlanet
Share
» »ചന്ദേരി എന്നാല്‍ പട്ട് മാത്രമല്ല ഒരു കോട്ട കൂടിയാണ്...

ചന്ദേരി എന്നാല്‍ പട്ട് മാത്രമല്ല ഒരു കോട്ട കൂടിയാണ്...

സാരികളിലും വസ്ത്രങ്ങളിലും മായാജാലം തീര്‍ക്കുന്ന ചന്ദേരി പട്ട് മാത്രമല്ല മഹാരാഷ്ട്രയിലെ ചന്ദേരി പട്ടണം എന്ന കാര്യം എത്രപേര്‍ക്കറിയാം...

By Elizabath

ചന്ദേരി എന്ന പേരു കേള്‍ക്കുമ്പോല്‍ ആദ്യം മനസ്സില്‍ ഓടി വരിക ചന്ദേരി പട്ടു തന്നെയാണ്. സാരികളിലും വസ്ത്രങ്ങളിലും മായാജാലം തീര്‍ക്കുന്ന ചന്ദേരി പട്ട് മാത്രമല്ല മഹാരാഷ്ട്രയിലെ ചന്ദേരി പട്ടണം എന്ന കാര്യം എത്രപേര്‍ക്കറിയാം...

ചന്ദേരി കോട്ട എന്നാല്‍

ചന്ദേരി കോട്ട എന്നാല്‍

മഹാരാഷ്ട്രയിലെ അശോക് നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചന്ദേരി പ്രശസ്തമായിരിക്കുന്നത് വാസ്തുവിദ്യ അങ്ങേയറ്റം മനോഹരമാക്കിയ ഒരു കോട്ടയുടെ സാന്നിധ്യത്താലാണ്. ചന്ദേരി കോട്ട എന്നറിയപ്പെടുന്ന ഈ ചരിത്രസ്മാരകം മുഗള്‍ കാലഘട്ടത്തിന്റെ നിര്‍മ്മിതിയാണ്.

PC: MP Tourism official website

ചന്ദേരി കോട്ട

ചന്ദേരി കോട്ട

സമുദ്രനിരപ്പില്‍ നിന്നും 71 മീറ്റര്‍ ഉയരത്തില്‍ ചന്ദേരിഗിരി എന്നറിയപ്പെടുന്ന ഒരു കുന്നിന്റെ മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. അഞ്ച് കിലോമീറ്റര്‍ നീളവുെ ഒരു കിലോമീറ്റര്‍ വീതിയുമുള്ള ഈ കോട്ട പ്രാതിഹാര രാജാവായിരുന്ന കൃതിപാലാണ് 11-ാം നൂറ്റാണ്ടില്‍ കോട്ട നിര്‍മ്മിക്കുന്നത്.
എന്നാല്‍ പെട്ടന്ന് തന്നെ നാശം നേരിട്ട ഈ കോട്ട പിന്നീട് മുഗള്‍ വാസ്തുവിദ്യ ഉപയോഗിച്ച് പണിയുകയായിരുന്നു. കോട്ടയ്ക്കുള്ളിലുള്ള മഹലുകള്‍ ബന്ദേല രാജാക്കന്‍മാരുടെ കാലത്താണ് പണിയുന്നത്. പിന്നീട് മുഗള്‍ കാലത്തെ ഭരണാധിപന്‍മാരായ അലാവുദ്ദീന്‍ ഖില്‍ജിയും ബാബറുമൊക്കെയാണ് ഇപ്പോല്‍ കാണുന്ന രീതിയിലേക്ക് കോട്ടയെ കൊണ്ടുവന്നത്.

PC: MP Tourism official website

രക്തക്കറയുള്ള കവാടം

രക്തക്കറയുള്ള കവാടം

ചന്ദേരി കോട്ടയ്ക്ക് പ്രധാനമായും മൂന്ന് കവാടങ്ങളാണുള്ളത്. ഖൂനി ദര്‍വാസ എന്നാണ് പ്രധനകവാടം അറിയപ്പെടുന്നത്. ഇതിനര്‍ഥം രക്തത്തില്‍ മുങ്ങിയ കവാടം എന്നാണ്. ഇവിടുത്തെ തടവുകാരെ ഈകവാടത്തിനു മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊന്നിരുന്നുവത്രെ. അങ്ങനെയാണ് ഈ വാതിലിന് ഈ പോരി ലഭിച്ചത്.
59 മീറ്റര്‍ നീളമുള്ള ഇവിടുത്തെ മറ്റൊരു കവാടമാണ് കാട്ടി ഘാട്ടി.

കോട്ടയിലെ നിര്‍മ്മിതികള്‍

കോട്ടയിലെ നിര്‍മ്മിതികള്‍

കോട്ടയ്ക്കകത്തും പുറത്തുമായി ധാരാളം കാഴ്ചകള്‍ സന്ദര്‍ശകര്‍ക്കു കാണാന്‍ സാധിക്കും. ജോഹര്‍ സ്മാരകും നിരീക്ഷണ ഗോപുരവും ഫൗണ്ടെയ്‌നുമൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. കൂടാതെ പ്രവേശന കവാടത്തിനടുത്തായി ഒരു മസ്ജിദും കാണാന്‍ സാധിക്കും. 14-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്
ഈ മസ്ജിദ്.

PC:andrew garton

ഉറപ്പായും കാണണം

ഉറപ്പായും കാണണം

മഹാരാഷ്ട്രയിലെ ചന്ദേരി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഉറപ്പായും കണ്ടിരിക്കേണ്ടതാണ് ഈ കോട്ട. ഇവിടെ നിന്നുള്ള ചന്ദേരി നഗരത്തിന്റെ വിദൂര ദൃശ്യം ഏരെ ആകര്‍ഷണീയമാണ്.

PC:LRBurdak

Read more about: forts madhya pradesh monument
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X