Search
  • Follow NativePlanet
Share
» »ഫോണ്‍ ഓഫ് ചെയ്തുപോകാം... ദ്വീപുകളിലെ സ്വര്‍ഗ്ഗത്തിലേക്ക്

ഫോണ്‍ ഓഫ് ചെയ്തുപോകാം... ദ്വീപുകളിലെ സ്വര്‍ഗ്ഗത്തിലേക്ക്

ആരും അറിയാത്ത ഇടം തേടി യാത്ര പോവുക....പുതിയ ഇടങ്ങളോളം സന്തോഷം മറ്റൊന്നിനും ഒരു സഞ്ചാരിക്ക് നല്കുവാനാവില്ല. അധികംപേരൊന്നും എത്തിയിട്ടില്ലാത്ത അങ്ങനെയൊരിടമുണ്ട്. യാത്രയുടെ ആഹ്ലാദങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് ഒന്നുരണ്ടു ദിവസം ചിലവഴിച്ച് പ്രകൃതിയെയും നാ‌ടിനെയും ജീവിതരീതികളെയും പരിചയപ്പെ‌ടുവാന്‍ പറ്റിയ ഒരിടം...ലക്ഷദ്വീപ് ദ്വീപിലെ ബംഗാരം അറ്റോൾ! അറബിക്കടലിന്റെ നീലാകാശത്തിനു താഴെ കണ്ണുനീർ തുള്ളി ആകൃതിയിലുള്ള ഒരു ചെറു ദ്വീപ്! ബംഗാരം അറ്റോളിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം....

ലക്ഷദ്വീപിലെ മനോഹര ഇടം

ലക്ഷദ്വീപിലെ മനോഹര ഇടം

ലക്ഷദ്വീപിലെ പല ഇടങ്ങളും നമുക്ക് പരിചിതമാണെങ്കിലും ബംഗാരം അറ്റോള്‍ അങ്ങനെയല്ല! അധികമാര്‍ക്കും പിടികൊടുക്കാത്ത ഇവി‌ടം ഓരോ സഞ്ചാരിയെയും സംതൃപ്തമാക്കുന്ന ഇടമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

അജ്ഞാത ഇടം

അജ്ഞാത ഇടം

അഗത്തിക്കും കവരത്തിക്കും വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എങ്കില്‍ പോലും ഇതിനെ തേടിയെത്തുന്നവര്‍ വളരെ കുറവാണ്. കേട്ടറിഞ്ഞു മാത്രം എത്തുന്നവരാണ് ഇവിടുത്തെ സഞ്ചാരികളില് മിക്കവരും, ജനക്കൂട്ടത്തിൽ നിന്ന് വളരെ അകലെയായതിനാല്‍ തിരക്കും ബഹളവും ഇവി‌ടെയില്ല. നിങ്ങൾക്ക് ബോട്ടിലോ ഹെലികോപ്റ്ററിലോ ഇവിടെയെത്താം. ലക്ഷദ്വീപ് കാഴ്ചകള്‍ പരിചയപ്പെടുവാന്‍ ഇതിലും മികച്ച ഒരിടമില്ല!

മറ്റൊരു മുഖം

മറ്റൊരു മുഖം

നഗരങ്ങളിലെ ഭ്രാന്തമായ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലമാണെങ്കിലും, നിങ്ങളെ ആവേശഭരിതരാക്കുന്ന ഈ അറ്റോളിന് മറ്റൊരു മുഖം കൂടിയുണ്ട്. കടല്‍ത്തിരകളിലേറി ആവേശഭരിതരാകുവാന്‍ ഇതിനോളം പറ്റിയ ഇടങ്ങള്‍ ദ്വീപില്‍ കുറവാണ്. സ്കൂബ ഡൈവിംഗിനും സ്നോർക്കെല്ലിംഗിനും മികച്ച സാധ്യതകളാണ് ഇവിടെയുള്ളത്.

ലോകം ശ്രദ്ധിക്കുന്ന ഈ ബീച്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?!ലോകം ശ്രദ്ധിക്കുന്ന ഈ ബീച്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?!

വെറുതേയിരിക്കാം

വെറുതേയിരിക്കാം

കടലില്‍ ഒന്നു മുങ്ങിക്കയറുന്നതിന്റെ സുഖം ഇവിടെയെത്തി വേണം അനുഭവിക്കുവാന്‍. മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തത നല്കുവാന്‍ കടല്‍ തെറാപ്പി വളരെ മികച്ചതാണ്. ജലത്തിന്റെ ശാന്തതയെ മറികടക്കാൻ യാതൊന്നിനും കഴിയില്ല. കടലിലേക്കിറങ്ങുന്നത് താല്പര്യമില്ലാത്ത ആളാണെങ്കില്‍ കടൽത്തീരത്ത് കിടക്കാനും അനന്തമായ സ്വപ്നങ്ങൾ കാണാനും സമയം ചിലവഴിക്കാം.

പ്രകൃതിയെ അറിയാം സന്തോഷിക്കാം

പ്രകൃതിയെ അറിയാം സന്തോഷിക്കാം

പുറം ലോകത്തിന്റെ മായകളോ കാഴ്ചകളോ ഇല്ലാതെ പ്രകൃതിയോട് ചേര്‍ന്നുള്ള കുറച്ച് ദിവസങ്ങളാണ് ബംഗാരം സഞ്ചാരികള്‍ക്ക് നല്കുന്നത്. മണൽ നിറഞ്ഞ ബീച്ചുകളിൽ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും കിടിലന്‍ കടല്‍ക്കാഴ്ചകളുള്ള കോട്ടേജില്‍ താമസിക്കുന്നതും തിരമാലയുടെ ശബ്ദം കേട്ടുറങ്ങി അതിന്റെ ലാളനയില്‍ ഉണരുന്നതും ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാം. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് നിങ്ങളുടെ ലോകത്ത് നിങ്ങള്‍ മാത്രമായി കുറച്ച് സമയം കണ്ടെത്തുക മാത്രമേ അതിനു വേണ്ടൂ!!

ഓര്‍മ്മിക്കാം

ഓര്‍മ്മിക്കാം

ലക്ഷദ്വീപില്‍ മദ്യം ഉപയോഗിക്കുന്നതിന് വിലക്ക് ഉണ്ടെങ്കിലും ങ്ങും ഒക്കെ ആസ്വദിക്കുവാൻ സാധിക്കും. ലക്ഷദ്വീപില്‍ മദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ള ഏക ദ്വീപ് ബംഗാരമാണ്.

വിസ്മയിപ്പിക്കുന്ന ട്രെയിന്‍ യാത്രാനുഭവം നല്കുന്ന വിസ്റ്റാഡോം കോച്ചുകള്‍.. ഈ യാത്ര പൊളിക്കുംവിസ്മയിപ്പിക്കുന്ന ട്രെയിന്‍ യാത്രാനുഭവം നല്കുന്ന വിസ്റ്റാഡോം കോച്ചുകള്‍.. ഈ യാത്ര പൊളിക്കും

വിന്‍റര്‍ യാത്രകളിലെ ലക്ഷദ്വീപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാം... കറങ്ങിയടിക്കുവാന്‍ ഈ ഇടങ്ങള്‍വിന്‍റര്‍ യാത്രകളിലെ ലക്ഷദ്വീപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാം... കറങ്ങിയടിക്കുവാന്‍ ഈ ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X