Search
  • Follow NativePlanet
Share
» »ഈ ഓണക്കാലത്ത് സന്ദര്‍ശിക്കാവുന്ന കേരളത്തിലെ 10 ഡാമുകള്‍

ഈ ഓണക്കാലത്ത് സന്ദര്‍ശിക്കാവുന്ന കേരളത്തിലെ 10 ഡാമുകള്‍

By Maneesh

ഈ ഓണക്കാലത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ ചില‌ ഡാമുകള്‍ തെരഞ്ഞെടുക്കാം. മഴക്കാലം കഴിഞ്ഞ് ഓണക്കാലത്ത് പ്രകൃതി സുന്ദരമാകുമ്പോള്‍ കേരളത്തിലെ ഡാമുകളുടെ പരിസരത്തെ കാഴ്ചകള്‍ അതീവ സുന്ദരമായിരിക്കും.

വൈദ്യുതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തിലെ 10 ഹൈഡെല്‍ ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍ പരിചയപ്പെടാം.

മലമ്പുഴ ഡാം, പീച്ചി ഡാം, ഇടുക്കി ഡാം തുടങ്ങിയ ഡാമുകള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. പെ‌രുവണ്ണാമൂഴി ഡാമും പഴശ്ശിഡാമും ബാണാസുര ഡാമുമൊക്കെയാണ് വടക്കന്‍ കേരളത്തിലെ പ്രശസ്തമായ ഡാമുകള്‍

കേരളത്തിലെ സുന്ദരമായ 10 ഡാമുകളെ നമുക്ക് പരിചയപ്പെടാം.

01. ബാണാസുര സാഗര്‍ ഡാം

01. ബാണാസുര സാഗര്‍ ഡാം

വയനാട് ജില്ലയില്‍ കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയായി കരമനത്തോടിന് കുറുകയേണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണുകൊണ്ടാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ഡാമുകളില്‍ വച്ച് ഇന്ത്യയില്‍ ഏറ്റവും നീളം കൂടിയ ഡാമാണ് ഇത്. ഏഷ്യയില്‍ നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമുണ്ട്. ബാണാസുര മലയടിവാരത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Vinayaraj

02. ഭൂതത്താന്‍ കെട്ട് ഡാം

02. ഭൂതത്താന്‍ കെട്ട് ഡാം

എറണാകുളം ജില്ലയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പെരിയാര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച ഈ ഡാം 1964ല്‍ ആണ് കമ്മീഷന്‍ ചെയ്തത്. കോതമംഗലത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Riyas Rasheed Ravuthar

03. ചിമ്മിണി ഡാം

03. ചിമ്മിണി ഡാം

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ എച്ചിപ്പാറയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1996ല്‍ ആണ് ഈ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ചിമ്മിണി നദിക്ക് കുറുകേയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Manoj K

04. ഇടുക്കി ഡാം

04. ഇടുക്കി ഡാം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാമാണ് ഇടുക്കിഡാം. ഇടുക്കി ജില്ലയില്‍ പെരിയാറിന് കുറുകേയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy : K S E B‎
05. മലമ്പുഴ ഡാം

05. മലമ്പുഴ ഡാം

പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് അനുബന്ധമായി നിര്‍മ്മിച്ച ഉദ്യാനമാണ് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊരു കാര്യം. വിശദമായി വായിക്കാം

Photo Courtesy: Dilshad Roshan
06. മാട്ടുപ്പെട്ടി ഡാം

06. മാട്ടുപ്പെട്ടി ഡാം

ഇടുക്കി ജില്ലയില്‍ മൂന്നാറിന് സമീപം മാട്ടുപ്പെട്ടിയിലാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നാറില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയായാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഡാമും അതിലും സുന്ദരമായ തടാകവുമാണ് മാട്ടുപ്പെട്ടിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: കാക്കര

07. കുണ്ടള ഡാം

07. കുണ്ടള ഡാം

മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്ററോളം മാറിയാണു കുണ്ടള ഡാം അല്ലെങ്കില്‍ സേതുപാര്‍വ്വതി ഡാം എന്ന ഈ അണക്കെട്ടു സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Riyas Rasheed Ravuthar

08. നെയ്യാര്‍ ഡാം

08. നെയ്യാര്‍ ഡാം

തിരുവനന്തപുരത്ത് നെയ്യാര്‍ നദിക്ക് കുറുകെയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായി പശ്ചിമ ഘട്ടത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈ ഡാം. വിശദമായി വായിക്കാം

Photo Courtesy: Suniltg at en.wikipedia
09. പീച്ചി ഡാം

09. പീച്ചി ഡാം

തൃശൂര്‍ ജില്ലയിലാണ് പീച്ചി ഡാം സ്ഥിതി ചെയ്യുന്നത്. തൃശൂര്‍ നഗരത്തില്‍ നിന്ന് 22 കിലോമീറ്ററാണ് ഈ ഡാമിലേക്കുള്ള ദൂരം. വിശദമായി വായിക്കാം

Photo Courtesy: Rameshng

10. പഴശ്ശി ഡാം

10. പഴശ്ശി ഡാം

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയ്ക്ക് കുറുകേയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈ ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് 1979ല്‍ ആണ്. വിശദമായി വായിക്കാം

Photo Courtesy: Vinayaraj‎
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X