Search
  • Follow NativePlanet
Share
» »2014ൽ എവിടെ പോകും, ഇപ്പോഴെ തീരുമാനിക്കാം

2014ൽ എവിടെ പോകും, ഇപ്പോഴെ തീരുമാനിക്കാം

By Maneesh

അങ്ങനെ വർഷം 2014 ആയി. കഴിഞ്ഞവർഷം എവിടെയൊക്കെ പോകാൻ വിചാരിച്ചതാ അതൊന്നും നടന്നില്ല. ഉത്തരാഖാണ്ഡിലെ മണ്ണിടിച്ചിലും, തെലുങ്കാന പ്രശ്നവും മൂന്നാറിലെ മഴയുമൊന്നുമല്ല പലരുടേയും യാത്രയ്ക്ക് തടസം ഉണ്ടാക്കിയത്. വെറുതെ പോകാമെന്ന് വിചാരിച്ചതെയുള്ളു. പോകണമെന്ന് തീരുമാനിച്ചില്ല.

എന്നാൽ 2014ൽ അങ്ങനെ ആയിക്കൂടാ. പോകാമെന്ന് തീരുമാനിക്കാം. ഈ വർഷത്തെ ന്യൂയർ റെസലൂഷൻ ഏതെങ്കിലും സ്ഥലത്തേക്ക് പോകുന്നതിനേക്കുറിച്ച് ആയിക്കോട്ടേ. കാശ്മീർ മുതൽ കന്യാകുമാരി വരെ ത്രില്ലടിച്ച് യാത്ര ചെയ്യാൻ നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിൽ ഉള്ളത്.

കോട്ടകളും കൊട്ടാരങ്ങളും ഒട്ടകങ്ങളും മരുഭൂമിയും നിറഞ്ഞ് നിറപ്പകിട്ടാർന്ന രാജസ്ഥാൻ. ക്ഷേത്രങ്ങളും വിശ്വാസങ്ങളും വിസ്മയം തീർക്കുന്ന വാരണാസി. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ചൂളം വിളിച്ച് കുട്ടി ട്രെയിൻ പായുന്ന ഡാർജിലിംഗ്. കല്ലുകളോട് പ്രണയം തോന്നിപ്പിക്കും വിധത്തിൽ വിസ്മയകരമായ രതിശില്പങ്ങൾ കൊത്തിവച്ചിരിക്കുന്ന ഖജരാഹോ. പിന്നെ ആഗ്രയെ തണിപ്പിച്ച് സാവാധാനം ഒഴുകുന്ന യമുനയിൽ കണ്ണാടി നോക്കുന്ന താജ്‌മഹൽ അങ്ങനെ എത്രയെത്ര വിസ്മയങ്ങളാണ് ഇന്ത്യയിൽ നമുക്ക് കാണാനുള്ളത്. 2014 നിങ്ങൾ തീർച്ചയായും പോകേണ്ട 14 സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

വാരണാസി എന്ന അത്ഭുതഭൂമി!

വാരണാസി എന്ന അത്ഭുതഭൂമി!

പുണ്യപുരാണനഗരം പ്രാചീന നഗരം എന്നൊക്കെ വാരണാസിയെ വിശേഷിപ്പിക്കുമ്പോള്‍ മനസിലേക്ക് പേരാല്‍ വേര് പോലെ ആഴ്ന്നിറങ്ങുന്ന കാര്യം പഴമ എന്ന വാക്ക് തന്നെ. പഴമ എന്ന വാക്കിന് രണ്ട് അര്‍ഥമുണ്ട് ഒന്ന് പഴകി നശിച്ചത്. രണ്ടമത്തേത് പൈതൃകം കാത്ത് സൂക്ഷിക്കുന്നത്. വാരണാസിയിലെ പഴമയ്ക്ക് രണ്ടാമത്തെ അര്‍ത്ഥമാണ് നമുക്ക് നല്‍കാന്‍ കഴിയുക. കൂടുതൽ വായിക്കാം

തമിഴ്നാട്ടിലെ പഞ്ചഭൂതസ്ഥലങ്ങൾ

തമിഴ്നാട്ടിലെ പഞ്ചഭൂതസ്ഥലങ്ങൾ

തിരുവാണൈക്കാവല്‍, തിരുവണ്ണമലൈ, ചിദംബരം, കാഞ്ചിപുരം, ശ്രീകാളഹസ്തി എന്നീ അഞ്ച് സ്ഥലനാമങ്ങളില്‍ ചിദംബരവും കാഞ്ചിപുരവും, ഏറെക്കുറെ തിരുവണ്ണമലയും മലയാളികള്‍ക്ക് സുപരിചിതമായിരിക്കും. ഈ അഞ്ച് സ്ഥലങ്ങളേയാണ് പഞ്ചഭൂത സ്ഥലങ്ങൾ എന്ന് പറയുന്നത്. കൂടുതൽ വായിക്കാം

യമുനയുടെ തീരത്തെ മാർബിൾ വിസ്മയം

യമുനയുടെ തീരത്തെ മാർബിൾ വിസ്മയം

ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ നിർമ്മാണം 1631ൽ ആരംഭിച്ച് 1653ൽ പൂർത്തിയാക്കിയെന്നാണ് ചരിത്രം പറയുന്നത്. ചരിത്രത്തിലേക്ക് നമുക്ക് അതികം കാടുകയറണ്ട. താജ്‌മഹൽ എന്ന നിർമ്മാണം വിസ്മയത്തിന് പിന്നിലെ ചില കൗതുക കാര്യങ്ങൾ. കൂടുതൽ വായിക്കാം

ഊട്ടിയിലെ ട്രെയിൻ യാത്ര

ഊട്ടിയിലെ ട്രെയിൻ യാത്ര

തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തിൽ നിന്ന് ഊട്ടി വരെയുള്ള റെയിൽപാതയാണ് നീലഗിരി മൗണ്ടൈൻ റെയിൽവെ എന്ന് അറിയപ്പെടുന്നത്. ഇവിടുത്തെ ടോയ് ട്രെയിനുകളാണ് പ്രധാന കൗതുകം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ് ഈ ട്രെയിൻ. കൂടുതൽ വായിക്കാം

വിസ്മയിപ്പിക്കുന്ന ബേലം ഗുഹ

വിസ്മയിപ്പിക്കുന്ന ബേലം ഗുഹ

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലെ ബേലം ഗുഹയിൽ കയറിയാൽ മതി, നിങ്ങൾക്ക് ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാം. ഇന്ത്യയിലെ പ്രശസ്തമായ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം ഗുഹ. ഈ ഗുഹയിലൂടെ സഞ്ചാരികളെ സഞ്ചരിക്കാൻ അനുവദിക്കും. ഗുഹയിലൂടെ ഏകദേശം മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കാം. ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവാണ് സഞ്ചാരത്തിന് ഏറ്റവും അനുയോജ്യം. കൂടുതൽ വായിക്കാം

ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര

ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര

അവിസ്മരണീയമായ യാത്രാവഴികൾ തേടുന്നവരുടെ ഒരു സ്വപ്നഭൂമിയിലൂടെ നമുക്കൊന്ന് യാത്രപോയാലോ? അതേ, പൂക്കളുടെ താഴ്വരകളിലൂടെ ഒരു യാത്ര. മനസിൽ കെട്ടിക്കിടക്കുന്ന അഹന്തയുടെ കടന്നൽകൂടുകളെ പിഴുതുമാറ്റി. സ്വപനങ്ങളുടെ പൂമ്പാറ്റകളെ ഹൃദയത്തിൽ പറക്കാൻ അനിവദിച്ചുകൊണ്ട്, സ്വപ്ന തുല്യമായ ഒരു യാത്ര. കൂടുതൽ വായിക്കാം

ചിറാപുഞ്ചിയിലെ മഴ

ചിറാപുഞ്ചിയിലെ മഴ

എപ്പോഴും മഴകണ്ട് ശീലിച്ചിട്ടുള്ള മലയാളികളായ നമുക്ക് ചിറാപുഞ്ചിയിലെ മഴ ഒരു അത്ഭുതമായി തോന്നാറില്ല. എപ്പോഴും മഴപെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ഥലം എന്നാല്ലാതെ നമ്മുടെ കേട്ടറിവുകളിൽ ചിറാപുഞ്ചി ഒരു വിസ്മയമേ ആയിരുന്നില്ല. പക്ഷെ ചിറാപുഞ്ചി ഒരു വിസ്മയമായി തോന്നണമെങ്കിൽ അവിടെ നമ്മൾ പോകണം. കൂടുതൽ വായിക്കാം

വരാന്ദ ഘട്ടിലൂടെയുള്ള ഭയാനകമായ യാത്ര

വരാന്ദ ഘട്ടിലൂടെയുള്ള ഭയാനകമായ യാത്ര

മഹാരാഷ്ട്രയിലെ കൊങ്കണിൽ നിന്ന് എൻ എച്ച് 4ലേക്കുള്ള യാത്ര മധ്യേ ആണ് സുന്ദരവും ഭയാനകവുമായ ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ഈ യാത്രയെ ഭയാനകമാക്കുന്നതും സുന്ദരമാക്കുന്നതും അവിടുത്തെ ഭൂപ്രകൃതി തന്നെയാണ്. കൂടുതൽ വായിക്കാം

ഗുജറാത്തിലെ പുതുമകൾ

ഗുജറാത്തിലെ പുതുമകൾ

വികസനകാര്യത്തിൽ ഏവരും ഉറ്റുനോക്കുന്നത് ഗുജറാത്തിലാണ്. അതുപോലെ തന്നെ ഗുജറാത്തിലെ ടൂറിസത്തിന്റെ വളർച്ചയും എടുത്ത് പറയേണ്ടതാണ്. ഗുജറാത്ത് ടൂറിസം കോർപ്പറേഷൻ(TCGL) 2013 ആഗസ്റ്റിൽ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 13 ശതമാനം വളർച്ചയാണ് ടൂറിസം മേഖലയിൽ ഗുജറാത്ത് കൈവരിച്ചത്. കൂടുതൽ വായിക്കാം

ഋഷികേശിലെ ആവേശക്കാഴ്ചകൾ

ഋഷികേശിലെ ആവേശക്കാഴ്ചകൾ

ഗംഗ ഒഴുക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഋഷികേശ്. ഋഷികേശിൽ എത്തുന്ന ഗംഗയ്ക്ക് അല്പം വികൃതി ഉണ്ടോയെന്ന് തോന്നിപ്പോകും ആ വരവും ഒഴുക്കും കണ്ടാൽ. എങ്കിലും അതിന്റെ പവിത്രത തീർത്തും നഷ്ടമാക്കാതെയുള്ള ഒഴുക്ക്. അത് ഒഴുകി ഒഴുകി കാശിയിലെത്തുമ്പോൾ ശരിക്കും പവിത്രമായ ഒരു നദിയാകും ഗംഗാ മാതവ് എന്ന് തന്നെ വിളിക്കേണ്ടി വരും. കൂടുതൽ വായിക്കാം

ത്രില്ലടിച്ച് ഡ്രൈവ് ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് റോഡ്

ത്രില്ലടിച്ച് ഡ്രൈവ് ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് റോഡ്

ബംഗാൾ ഉൾക്കടലിന്റെ തീരത്തുകൂടെ നീണ്ടുപോകുന്ന ഈ റോഡിലൂടെയുള്ള യാത്ര അതീവ സുന്ദരമായ അനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുന്നത്. ഇരട്ടവരി പാതയായ തമിഴ്നാട്ടിലെ സ്റ്റേറ്റ് ഹൈവേ 49 എന്ന ഈസ്റ്റ് കോസ്റ്റ് റോഡ് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ മുതൽ കൂഡല്ലൂർ വരെയാണ് കടന്നുപോകുന്നത്. കൂടുതൽ വായിക്കാം

കൂർഗിലേക്ക് ഒളിച്ചോടാം

കൂർഗിലേക്ക് ഒളിച്ചോടാം

കൂർഗിലെ വായു ശ്വസിക്കാൻ തുടങ്ങുമ്പോഴെ നമ്മുടെ ഉള്ളിൽ ആഹ്ലാദത്തിന്റെ പോസറ്റീവ് എനർജി നിറഞ്ഞ് കഴിയും. അത്രയും പ്രകൃതിയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് കൂർഗ്. അതിന് പുറമേ കൂർഗിൽ നിന്ന് രുചിയുള്ള ഒരു കോഫി കുടിച്ചാൽ പിന്നെ പറയുകേയും വേണ്ട. കൂടുതൽ വായിക്കാം

ഗോവയിൽ പോകുമ്പോൾ ബീച്ചുകൾ മറന്നേക്കു

ഗോവയിൽ പോകുമ്പോൾ ബീച്ചുകൾ മറന്നേക്കു

ഗോവയിലേക്ക് ഒരു ഉല്ലാസയാത്ര നടത്തി തിരിച്ച് വരുമ്പോൾ തീർച്ചയായും നമുക്ക് നിരാശ തോന്നും. കണ്ട് തീർക്കാനും ചെയ്ത് തീർക്കാനും നിരവധിക്കാര്യങ്ങൾ ബാക്കി വച്ചിട്ടായിരിക്കും നമ്മുടെ തിരിച്ച് വരവ്. എന്നാൽ ബീച്ചുകൾ മാത്രമല്ല ഗോവയിൽ ഉള്ളത്. വെറുതെ ബീച്ച് കണ്ട് തിരിച്ച് വരുന്നതിന് പകരം, ഗോവയിൽ പോയിൽ വ്യത്യസ്തമായ ചില കാര്യങ്ങൾ കണ്ടും ചെയ്തുമൊക്കെ തിരിച്ചു വരുന്നതല്ലെ നല്ലത്. കൂടുതൽ വായിക്കാം

ജയ്പ്പൂരിലെ ആശ്ചര്യങ്ങൾ

ജയ്പ്പൂരിലെ ആശ്ചര്യങ്ങൾ

ജയ്പ്പൂർ എന്ന് കേൾക്കുമ്പോഴെ കോട്ടകളും കൊട്ടാരങ്ങളുമാണ് മനസിൽ ഓർമ്മ വരുക. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പ്പൂരിന്റെ പ്രത്യേകത വിസ്മയിപ്പിക്കുന്ന കോട്ടകളാണ്. കോട്ടകൾ മാത്രമല്ല പൗരാണികമായ ഇവിടുത്തെ ഓരോ കെട്ടിടങ്ങളും കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുന്നവയാണ്. കൂടുതൽ വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X