Search
  • Follow NativePlanet
Share
» »2020 ലെ യാത്രകൾ അടിപൊളിയാക്കുവാൻ

2020 ലെ യാത്രകൾ അടിപൊളിയാക്കുവാൻ

ഇതാ 2020 ലെ യാത്രകൾ അടിപൊളിയാകുവാൻ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം

പുതിയ പ്രതീക്ഷകളും പ്ലാനുകളുമായി 2020 ന് തുടക്കമായി. അവധി ദിവസങ്ങളും യാത്രാ പ്ലാനുകളും ഇപ്പോൾ തന്നെ സെറ്റ് ചെയ്തുവച്ചവരായിരിക്കും മിക്ക യാത്രാ ഭ്രാന്തന്മാരും! എവിടെ പോകണമെന്നും എങ്ങനെയൊക്കെ, ആരോടൊപ്പം പോകണമെന്നും ഒക്കെ പ്ലാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ഇതാ 2020 ലെ യാത്രകൾ അടിപൊളിയാകുവാൻ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം. അങ്ങനെ യാത്രകൾ അടിപൊളിയാക്കാം...

സുസ്ഥിരതയാവട്ടെ ഈ വർഷത്തെ മുദ്രാവാക്യം!

സുസ്ഥിരതയാവട്ടെ ഈ വർഷത്തെ മുദ്രാവാക്യം!

യാത്രകളിലെ സുസ്ഥിരത എന്നത് ഇന്നൊരു മുദ്രാവാക്യത്തെക്കാളുപരിയായി ഒരു അവശ്യഘടകമായി മാറിക്കഴിഞ്ഞു. ഉത്തരവാദിത്വത്തോടു കൂടി യാത്രകളെ സമീപിക്കുവാനും ഇനി വരുന്നവർക്കും കൂടിയുള്ളതാണ് ഈ ഇടങ്ങളെന്ന ബോധത്തിൽ പെരുമാറുവാനും ഒക്കെ ഉദ്ദേശിച്ചുള്ള ഉത്തരവാദിത്വ ടൂറിസത്തിന്റെ മറ്റൊരു ഭാവമാണ് സുസ്ഥിര യാത്രകൾ. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഇടങ്ങളിലേക്കുള്ള യാത്രകളും പോകുന്ന ഇടങ്ങളിൽ നിന്നും തങ്ങൾക്കു വേണ്ടെതെല്ലാം ലഭിക്കുന്നുണ്ട് എന്നും തങ്ങൾ മുടക്കിയ പണത്തിനു മൂല്യം കിട്ടുന്നുണ്ട് എന്നും ഇപ്പോൾ സഞ്ചാരികൾ മുൻപത്തേക്കാൾ അധികമായി ശ്രദ്ധിക്കുന്നുമുണ്ട്.

രുചികൾ തേടി പോകാം

രുചികൾ തേടി പോകാം


സോഷ്യൽ മീഡിയകൾ ജീവിതത്തിൽ അധികമായി ഇടപെടുവാൻ തുടങ്ങിയതോടുകൂടി യാത്രകളുടെ ലക്ഷ്യത്തിലും ഭാവത്തിലും മാറ്റം വന്നുവെന്നു പറയാതെ വയ്യ. മുൻപ് സ്ഥലങ്ങൾ കണ്ടിറങ്ങുകയായിരുന്നു കൂടുതലും ആളുകൾ ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് രുചിയിലേക്കും കൂടി മാറിയിട്ടുണ്ട്. പോകുന്ന ഇടങ്ങളിലെ വ്യത്യസ്ത രുചികൾ തേടി പോകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. അതാത് സ്ഥലങ്ങളിലെ പാരമ്പര്യത്തെയും സംസ്കാരത്തെയും എടുത്തു കാണിക്കുന്ന രുചികൾ തന്നെയാൺ് ഒരു നാടിനെ പരിചയപ്പെടുവാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് എന്ന തിരിച്ചറിവ് തന്നെയാണ് ഇതിന്റെ പിന്നിൽ. രുചികൾക്കു പിന്നിലെ ആളുകളെ തേടി പോകുന്നതും അവരോട് സംസാരിച്ച് ഒപ്പം ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ഇപ്പോഴത്തെ ട്രെൻഡുകളായി മാറിയിട്ടുണ്ട്.

 പ്രതീക്ഷകൾ ഒഴിവാക്കിയുള്ള യാത്രകൾ

പ്രതീക്ഷകൾ ഒഴിവാക്കിയുള്ള യാത്രകൾ

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, പിന്‍ട്രസ്റ്റ് തുടങ്ങി എണ്ണമില്ലാത്ത ബ്ലോഗുകളും ഒക്കെകൂടിയാകുമ്പോൾ വിവരങ്ങളുടെയും ചിത്രങ്ങളുടെയും ഒരു കുത്തൊഴുക്ക് തന്നെയാണ് സോഷ്യൽ മീഡിയി വഴി നമ്മുടെ കൺമുന്നിലെത്തുക. അതുകൊണ്ടു തന്നെ ഓരോയിടങ്ങളിലും എന്തൊക്കെ കാണാനാകും എന്നും എന്തൊക്കെ പ്രതീക്ഷിക്കണമെന്നും മുൻകൂട്ടി ഒരു ധാരണ സൃഷ്ടിക്കുവാൻ സാധിക്കുന്നതിനാൽ യാത്രകളിലെ അമിത പ്രതീക്ഷകൾ ഒഴിവാക്കാം. ഓരോ സ്ഥലങ്ങളെയും ഇഷ്ടപ്പെടുവാനും വെറുപ്പിക്കുവാനും ഒക്കെ സോഷ്യൽ മീഡിയകൾക്കുള്ള കഴിവ് വേറെതന്നെയാണ്. ലോകത്തിൻറെ ഓരോ കോണിലുമുള്ള ഇടങ്ങളെ സ്വന്ത് നാട്പോലെ പരിചയപ്പെടുത്തിയ സോഷ്യൽ മീഡിയകളുടെ പങ്ക് ഇന്നത്തെ യാത്രകളിൽ എടുത്തു പറയേണ്ടത് തന്നെയാണ്.

യാത്രകളിലൂടെ ഊട്ടിയുറപ്പിക്കുന്ന കുടുംബ ബന്ധങ്ങൾ

യാത്രകളിലൂടെ ഊട്ടിയുറപ്പിക്കുന്ന കുടുംബ ബന്ധങ്ങൾ

ഇന്നത്തെ കാലത്ത് കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് യാത്രകളാണ്. തിരക്കേറിയ ജീവിതത്തിൽ കുടുംബത്തോടൊപ്പം ചിലവിടുവാൻ സമയം തികയാതെ വരുമ്പോൾ അതിൽ നിന്നും ഒരുപരിധി വരെ രക്ഷിക്കുക യാത്രകൾ തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസകരമായ പാക്കേജുകളുമായി ഒട്ടേറെ ഏജന്‍സികൾ ഇത്തരത്തിലുള്ള യാത്രകൾ ഒരുക്കുന്നുണ്ട്.
കുട്ടികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ, തിരക്കുകളുടെ ലോകത്തു നിന്നും കിട്ടുന്ന സമയം കൂടിയായതിനാല്‍ വളരെ ംമനോഹരമായ നിമിഷങ്ങളായിരിക്കും ഈ യാത്രകൾ നല്കുക.

ബന്ധങ്ങൾ വളർത്തിയെടുക്കാം

ബന്ധങ്ങൾ വളർത്തിയെടുക്കാം

പുതിയ സ്ഥലങ്ങൾ കാണുന്നതിനും അറിയുന്നതിനും ഉപരിയായി യാത്രകൽ ബന്ധങ്ങൾ വളർത്തിടെയുക്കുവാനും സഹായിക്കുന്നു. തിരക്കുള്ള ലോകത്തു നിന്നും മാറി ബഹളങ്ങളൊന്നുമില്ലാത്ത ഒരു പുതിയ ലോകത്തെത്തുമ്പോൾ കൂടെയുള്ള ആളുകളുമായി കൂടുതൽ സംസാരിക്കുവാനും ഇടുപഴകുവാനും സാധിക്കുമ്പോൾ സ്വാഭാവീകമായും ബന്ധങ്ങൾ വളരുകയാണ് ചെയ്യുക.

യാത്രകൾ അടിപൊളിയാക്കുവാൻ എന്തൊക്കെ ചെയ്യാം... തനിച്ച് പോകണോ?!യാത്രകൾ അടിപൊളിയാക്കുവാൻ എന്തൊക്കെ ചെയ്യാം... തനിച്ച് പോകണോ?!

ബാഗ് പാക്കിങ്ങ് മുതൽ ഭക്ഷണം വരെ..കുട്ടികളെയും കൊണ്ട് യാത്രപോകുമ്പോൾ...ബാഗ് പാക്കിങ്ങ് മുതൽ ഭക്ഷണം വരെ..കുട്ടികളെയും കൊണ്ട് യാത്രപോകുമ്പോൾ...

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X