Search
  • Follow NativePlanet
Share
» » 3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!

3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!

മൂന്നേക്കര്‍ സ്ഥലത്തായി വ്യാപിച്ചു നില്‍ക്കുന്ന ഈ ആല്‍മരം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

ബാംഗ്സൂരിലെ സഞ്ചാരികളെ നിത്യവും ആകര്‍ഷിക്കുന്ന ഇടങ്ങളല്‍ ചിലതാണ് നന്ദി ഹില്‍സ്,ലാല്‍ ബാഗ്, ബാംഗ്ലൂര്‍ പാലസ് തുടങ്ങിയവ. ഏതു സീസണായാലും പെട്ടന്ന് ഒരു യാത്രയോ ഔ‌ട്ടിങ്ങോ വേണമെന്നു തോന്നിയാല്‍ ഒരു സംശയവുമില്ലാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടങ്ങള്‍. ഈ ലിസ്റ്റിലേക്ക് ചേര്‍ത്തു വയ്ക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥലം കൂടിയുണ്ട്. ബാംഗ്ലൂരിലെ ദൊഡ്ഡ ആലദ മര. മൂന്നേക്കര്‍ സ്ഥലത്തായി വ്യാപിച്ചു നില്‍ക്കുന്ന ഈ ആല്‍മരം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

അര്‍ബന്‍ ബാംഗ്ലൂര്‍

അര്‍ബന്‍ ബാംഗ്ലൂര്‍

ബാംഗ്ലൂര്‍ അര്‍ബന്‍ ജില്ലയില്‍ കേതോഹള്ളി ഗ്രാമത്തിലാണ് സഞ്ചാരികളുടെ പ്രിയപ്പെ‌ട്ട ദൊഡ്ഡ ആലദ മര സ്ഥിതിചെയ്യുന്നത്. ദൊഡ്ഡ ആലദ മര എന്ന വാക്കിനർഥം ഏറ്റവും വലിയ ആൽമരമെന്നാണ്. പേരുപോലെ തന്നെ വലുപ്പവും ഇതിനുണ്ട്. വലുപ്പവും പഴക്കവുമാണ് ഇതിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ബാംഗ്ലൂര്‍-മൈസരൂര്‍ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

 400 വയസ്സ്

400 വയസ്സ്

ഏകദേശം 400 വര്‍ഷം പഴക്കമുള്ളതാണ് ഈ ആല്‍മരമെന്നാണ് കണക്കുകള്‍ പറയുന്നത്. ആഴത്തില്‍ വേരിറങ്ങിയും വേരില്‍ നിന്നും പുതിയ മരങ്ങള്‍ വളര്‍ന്നും പല ആല്‍മരങ്ങള്‍ ചേര്‍ന്നതാണിതെന്ന് തോന്നുമെങ്കിലും ഒരൊറ്റ ആല്‍മരം മാത്രമാണ് ഇവിടെയുള്ളത്.
.

12,000 ചതുരശ്ര അടി വിസ്തൃതി

12,000 ചതുരശ്ര അടി വിസ്തൃതി

വലുപ്പത്തിന്റെ കാര്യത്തില്‍ ഒന്നിനോടും ഉപമിക്കുവാന്‍ കഴിയാത്തത്രയും വലുതാണ് ഇത്. 12,000 ചതുരശ്ര അടി വിസ്തൃതി അഥവാ മൂന്ന് ഏക്കര്‍ വിസ്തൃതിയിലാണ് ഈ മരം വ്യാപിച്ചു കിടക്കുന്നത്.

വലുപ്പത്തില്‍ നാലാമത്

വലുപ്പത്തില്‍ നാലാമത്

കര്‍ണ്ണാ‌ടകയിലെ ഏറ്റവും വലിയ ആല്‍മരമായ ഇതിന് രാജ്യത്ത് നാലാം സ്ഥാനമാണുള്ളത്. ഇതിനു മുന്നില്‍ നില്‍ക്കുന്ന ആല്‍മരങ്ങളില്‍ പ്രധാന കൊല്‍ക്കത്തയിലെ ആല്‍മരമാണ്. കര്‍ണ്ണാടകയുടെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ എല്ലാ വളര്‍ച്ചയിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നുവന്ന മരം കൂടിയാണിത്. ഇത്ര വര്‍ഷമായിട്ടും ഘടന മാറാത്ത മണ്ണാണ് ഇവിടെയുള്ളത്. പല പഠനങ്ങളിലൂ‌ടെയും ഇത് തെളിയിച്ചി‌ട്ടുണ്ട്.

അത്ഭുത ശക്തിയുള്ള മരം

അത്ഭുത ശക്തിയുള്ള മരം


തൊ‌‌ട്ടടുത്തു തന്നെയുള്ള ശിവ ക്ഷേത്രത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ നിരവധി അത്ഭുത ശക്തികള്‍ ഇതിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹോട്ടികള്‍ച്ചര്‍ ഡിപ്പാര്‍‌ട്മെന്‍റിനെ കൂടാതെ ചരിത്രകാരന്മാരും ബോട്ടണി വിദ്യാര്‍ത്ഥികളും സഞ്ചാരികളുമെല്ലാം ഇവിടെ ധാരാളമായി എത്താറുണ്ട്

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ബാംഗ്ലൂര്‍-മൈസൂര്‍ റോഡില്‍ ബാംഗ്ലൂരില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ രാമോഹള്ളിയിലാണ് ഈ ആല്‍മരം സ്ഥിതി ചെയ്യുന്നത്. മൈസൂര്‍ റോഡിലെ കുംബാലാഗഡ് ജംങ്ഷനില്‍ നിന്നും തിരിഞ്ഞ് വേണം വരുവാന്‍. 7 കിലോമീറ്ററാണ് ഈ റോഡിലൂ‌ടെ സഞ്ചരിക്കേണ്ടത്.

കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍

ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!

ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!

ജെഫ്രി വേണോ അതോ ഫീനിക്സ് വേണോ? പേരുമാറ്റാനൊരുങ്ങി ആസ്ബെസ്റ്റോസ്.. കഥയിങ്ങനെ!ജെഫ്രി വേണോ അതോ ഫീനിക്സ് വേണോ? പേരുമാറ്റാനൊരുങ്ങി ആസ്ബെസ്റ്റോസ്.. കഥയിങ്ങനെ!

Read more about: bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X