Search
  • Follow NativePlanet
Share
» »മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പാര്‍ക്കുന്ന ഒരു ഗുഹ

മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പാര്‍ക്കുന്ന ഒരു ഗുഹ

മുപ്പത്തി മുക്കോടി ദൈവങ്ങളുടെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബോറാ ഗുഹകളെക്കുറിച്ചറിയാം.

By Elizabath

മുപ്പത്തി മുക്കോടി ദൈവങ്ങളുടെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഗുഹ. അവിടെ നിന്ന് ഭൂമിക്കടിയിലൂടെ കൈലാസത്തിലേക്ക് വഴിയുണ്ടത്രെ.. വിശ്വാസങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹകളിലൊന്നായ ആന്ധ്രാപ്രദേശിലെ ബോറാ ഗുഹകള്‍.

ബോറ ഗുഹകള്‍

സമുദ്രനിരപ്പില്‍ നിന്നും 2313 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോറാ ഗുഹകള്‍ ചുണ്ണാമ്പു പാറകളാല്‍ നിര്‍മ്മിതമാണ്. പാറകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന ധാതുക്കളായ സ്പിലിയോംതെസിന് ഉത്തമ ഉദാഹരണങ്ങളാണ് ബോറ ഗുഹകള്‍. ചുണ്ണാമ്പ് കല്ലുകളില്‍ നിന്നാണ് 80 മീറ്ററോളം ആഴത്തിലുള്ള ഗുഹ രൂപം കൊണ്ടിരിക്കുന്നത്. അനന്തഗിരി കുന്നുകളുടെ ഭാഗമായ ബോറ ഗുഹകള്‍ ബോറ ഗുഹലു എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. കൊള്ളക്കാരുടെ ഗുഹയിലേ‌ക്ക് ഒരു യാത്ര

ബോറാ ഗുഹ

PC:Apy Seth

സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെ കാണാന്‍ സാധിക്കുക. ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴോട്ട് വളരുന്ന പാറകളാണ് സ്റ്റാലക്‌റ്റൈറ്റ്. ഗുഹയുടെ നില്ക്കുന്നന്നും മുകളിലേക്ക് വളരുന്നവയെ പറയുന്നത് സ്റ്റാലഗ്മൈറ്റ് എന്നാണ്. ഈ രണ്ടു തരത്തിലുള്ള പാറകളും ചേര്‍ന്ന് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്ന വിസ്മയ രൂപങ്ങള്‍ക്ക് കയ്യും കണക്കുമില്ല .
വളരെ ബുദ്ധിമുട്ടി മാത്രമേ ഗുഹയിലേക്ക് കടക്കാന്‍ കഴിയൂ. വെള്ളത്തിന്റെ ഉറവകള്‍ നിറയേ ഉള്ള ഇവിടെ ഇരുന്നും കിടന്നുമൊക്കെയേ വഴുക്കാതെ ഉള്ളില്‍ എത്താനാവൂ.

ബോറാ ഗുഹ

PC:Rajib Ghosh

വിശ്വാസങ്ങളാല്‍ നിറഞ്ഞ ഗുഹ

ഹിന്ദു വിശ്വാസങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞതാണീ ഗുഹ. ഋതുപര്‍ണ്ണന്‍, പാണ്ഡവര്‍, ശങ്കാരാചാര്യര്‍ തുടങ്ങിയവര്‍ ഇവിടെ പൂജകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാതാളഭുവനേശ്വരം എന്നും ഈ ഗുഹകള്‍ അറിയപ്പെടുന്നുണ്ട്. പാറയുടെ ആകൃതികള്‍ ചേര്‍ന്ന് വിശ്വാസത്തെ ബലപ്പെടുത്തുന്ന പല രൂപങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ശേഷനാഗം, ഐരാവതം, ബ്രഹ്മാവിന്റെ വാഹനമായ അരയന്നം, തുടങ്ങിയവയൊക്ക കാണിച്ച് ഐതിഹ്യങ്ങള്‍ വിവരിക്കാന്‍ ഗുഹാ ക്ഷേത്രത്തിലെ പൂജാരികള്‍ തയ്യാറായി നില്‍പ്പുണ്ട് അവിടെ എപ്പോഴും.

ഗുഹയിലേക്കിറങ്ങുന്ന പടികളുടെ സമീപത്തായി കറുത്ത നിറത്തില്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന പോലുള്ള ശേഷനാഗം ഇവിടെ കാണേണ്ട കാഴ്ച തന്നെയാണ്.
ഗുഹയ്ക്കുള്ളില്‍ എല്ലായ്‌പ്പോഴും പൂജകള്‍ ഉണ്ട്.

 Caves, caves, Araku Valley, eepest caves in India.

PC: Joshi detroit

ഗുഹയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗത്തെക്കുറിച്ച് ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട്. ഗുഹയ്ക്കു മുകളിലായി മേഞ്ഞിരുന്ന ഒരു പശു ഇരുന്നുറടി താഴ്ചയുള്ള ഒരു ദ്വാരത്തിലേക്കു വീണത്രെ. പശുവിനെ അന്വേഷിച്ചെത്തിയവര്‍ ഗുഹയ്ക്കുള്ളില്‍ എത്തിയെന്നും അവിടെ ശിവലിംഗത്തിന്റെ ആകൃതിയില്‍ ഒരു കല്ലുകണ്ടുവെന്നും പറയപ്പെടുന്നു. പിന്നീട് ശിവനാണ് പശുവിനെ രക്ഷിച്ചതെന്നു വിശ്വസിച്ച ഗ്രാമവാസികള്‍ ഗുഹയ്ക്കുള്ളില്‍ ഒരു ചെറിയ ക്ഷേത്രം പണിത് ശിവനെ ആരാധിക്കാന്‍ തുടങ്ങി. മനുഷ്യർ തു‌രന്ന് നിർമ്മിച്ച വിസ്മയ ഗുഹകൾ!

ആകസ്മികമായ കണ്ടുപിടുത്തം

1807ല്‍ ജോഗ്രഫിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിങാണ് വളരെ അപ്രതീക്ഷിതമായി ഈ ഗുഹ കണ്ടെത്തുന്നത്.

അരാകുവാലി

അകാരുവാലി ബോറ ഗുഹയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹില്‍ സ്‌റ്റേഷനാണ് അരാകുവാലി. നാല്‍പ്പത്തി അഞ്ചോളം ടണലുകളും പാലങ്ങളും നിറഞ്ഞ വളിയാണ് അരാകിലേക്കുള്ളത്. ട്രക്കിങ് നടത്താന്‍ അനുയോജ്യമാണ് ഈ പ്രദേശം. നിശബ്ദ താഴ്‌വരയായ 'അരാകി'ന്റെ അഴകിലേക്ക് ഒരു യാത്ര

ബോറാ ഗുഹ

PC: Arunkm44

നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് ബോറ ഗൂഹകള്‍ സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X