Search
  • Follow NativePlanet
Share
» »കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!

കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!

കോടമഞ്ഞും തണുപ്പുമായി വളഞ്ഞു പുളഞ്ഞു കിടക്കുന്ന വയനാട് ചുരം കയറിയെത്തുന്നവർക്കു മുന്നിൽ കഥകളുടെ ഒരു ലോകം തുറക്കാറുണ്ട്. കേൾക്കുവാൻ തയ്യാറായി എത്തിയാൽ അതിശയിപ്പിക്കുന്ന. ചിലപ്പോൾ വേദനിപ്പിക്കുന്ന, ചതിയുടെയും വ‍ഞ്ചനയുടെയും കൂടെ നിസ്സഹായത അലിഞ്ഞു ചേർന്ന കഥകൾ. പലപ്പോഴും മുന്നോട്ടുള്ള യാത്രയിൽ പിന്നിലാക്കുന്ന വയനാട്ടിലെ ചങ്ങല മരമാണ് ഇന്ന് ഈ കഥ പറയുന്നത്...

താമരശ്ശേരി ചുരം

താമരശ്ശേരി ചുരം

ചങ്ങല മരത്തിന്റെ കഥ പറയുന്നതിനു മുൻപേ താമരശ്ശേരി ചുരത്തിനെക്കുറിച്ച് അറിയണം. കോഴിക്കോടിനെ വയനാടുമായി ബന്ധപ്പിക്കുന്ന പാതയാണ് താമരശ്ശേരി ചുരം എന്നറിയപ്പെടുന്നത്. വയനാട് ചുരം എന്ന പേരിലാണ് ഇത് കുറച്ചുകൂടി അറിയപ്പെടുന്നത്. ഈ പാത മലകൾക്കും കുന്നുകൾക്കും ഇടയിലൂടെ ഇന്നു കാണുന്ന രീതിയിൽ വെട്ടിയെടുത്ത കഥ അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

PC: Sreeraj PS aka Ezhuttukari

കരിന്തണ്ടന്‍റെ കഥ ഇങ്ങനെ

കരിന്തണ്ടന്‍റെ കഥ ഇങ്ങനെ

കുന്നുകളും മലനിരകളും തണുപ്പുള്ള കാലാവസ്ഥയും സുഗന്ധ വ്യജ്ഞനങ്ങളുടെ കൃഷിയും ഒക്കെയായി ബ്രിട്ടീഷുകാരെ ആ കാലം മുതല് അടിമുടി മോഹിപ്പിച്ചിരുന്ന നാടായിരുന്നു വയനാട്. എന്നാൽ മോഹിപ്പിക്കുന്ന ഈ നാട്ടിലേക്ക് എത്തിച്ചേരുക എന്നതായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. കുന്നുകളും കാടും കയറി എല്ലായ്പ്പോഴും വയനാട്ടിലേക്ക് കയറുക എന്നത് അവരെ സംബന്ധിച്ച് അസാധ്യമായ ഒരു കാര്യം തന്നെയായിരുന്നു.

PC:Thejas Panarkandy

വഴി പണിതാൽ പലതുണ്ട് കാര്യം

വഴി പണിതാൽ പലതുണ്ട് കാര്യം

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ഒരു പാത വെട്ടിയുണ്ടാക്കിയാൽ പലതായിരുന്നു ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന ഉപകാരങ്ങൾ. വയനാട്ടിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ ലോകത്തേയ്ക്ക എത്തിപ്പെടുക മാത്രമല്ല, മൈസൂരിലേക്ക് ഇതുവഴി എളുപ്പത്തിൽ കടക്കാൻ പറ്റുന്നതും അങ്ങനെ ടിപ്പു സുൽത്താന്‍റെ ശ്രീരംഗപട്ടണം കീഴടക്കുന്നതുമൊക്കെ ആയിരുന്നു അവരുടെ പദ്ധതിയിലുണ്ടായിരുന്നത്. എന്നാൽ ഇതിൽ വഴിതെളിക്കുവാൻ ഓരോ പരീക്ഷണങ്ങൾ അവർ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. വഴി കണ്ടുപിടിച്ച് കേമന്മാരാകാൻ പോയ പലരും പുലിയ്ക്കും കടുവയ്ക്കും ആഹാരമായി മാറുകയും ചെയ്തു.

കരിന്തണ്ടനെത്തുന്നു

കരിന്തണ്ടനെത്തുന്നു

മുന്നിലുള്ള ഓരോ വഴിയും അടഞ്ഞുനിന്ന ബ്രിട്ടീഷുകാരുടെ അടുത്തേയ്ക്ക് ദൈവദൂതനേപ്പോലെയാണ് കരിന്തൻണ്ടന്‍ എന്ന ആദിവാസി യുവാവ് എത്തുന്നത്. പണിയ വിഭാഗത്തിൽ പെട്ട കരിന്തണ്ടനെ കഴിഞ്ഞേ ആ കാടിനെ അറിയുന്നവർ അവിടെയുണ്ടായിരുന്നുള്ളൂ. കാടിന്റെ ഓരോ മുക്കും മൂലയും ഇടവഴികളും സുരക്ഷിതമായ സ്ഥാനങ്ങളുമെല്ലാം തന്‍റെ കൈവെള്ളയിലെ രേഖകൾ പോലെ അറിയുന്ന ഒരു മനുഷ്യൻ. അടിവാരത്തിനടുത്തുള്ള ചിപ്പലത്തോട് പണിയ ആദിവാസി വിഭാഗത്തിന്റെ മൂപ്പൻ കൂടിയായിരുന്നു കരിന്തണ്ടൻ. അങ്ങനെ കരിന്തണ്ടന്റെ സഹായത്തോടെ തങ്ങളുടെ ആവശ്യങ്ങൾക്കു യോജിച്ച വഴി വെട്ടിയെടുക്കാമെന്ന തീരുമാനത്തിൽ ബ്രിട്ടീഷുകാരെത്തി.

അടിവാരത്തു നിന്നും ലക്കിടിയിലേക്ക്

അടിവാരത്തു നിന്നും ലക്കിടിയിലേക്ക്

കാട് കൈരേഖകൾ പോലെ മനപാഠമായ കരിന്തണ്ടന്റെ ബുദ്ധിയും സാമർഥ്യവും ബ്രിട്ടീഷുകാർ വേണ്ടുംവിധത്തിൽ ഉപയോഗിച്ചു. ഫലമായി കൊത്തിയെടുത്തതാവട്ടെ, അടിവാരത്തു നിന്നും ലക്കിടിയിലേക്ക് ഒരു വഴിയും. പതിറ്റാണ്ടുകൾ ബ്രിട്ടീഷുകാർ കഷ്ടപ്പെട്ടിട്ടും കിട്ടാതിരുന്ന ഫലമാണ് കരിന്തണ്ടന്‍റെ സഹായത്തോടെ അവർ നേടിയെടുത്തത്. എന്നാൽ പിന്നീട് അവിടെ നടന്നത് ബ്രിട്ടീഷുകാരുടെ തനിസ്വഭാവമായിരുന്നു. തങ്ങൾക്കു കഴിയാതിരുന്ന ഒരു കാര്യം വെറുമൊരു ആദിവാസിയുടെ സഹായത്തോടെ കണ്ടെത്തി എന്നു പുറത്തറിഞ്ഞാൽ തങ്ങളുടെ അഭിനമാനത്തിന് കോട്ടം തട്ടുമെന്ന് അവർ കണക്കുകൂട്ടി. വിശ്വസിച്ച് കൂടെ നിർത്തിയ കരിന്തണ്ടനുള്ള ചതിക്കളം അവിടെ ഒരുങ്ങുകയായിരുന്നു. തങ്ങള്‌ ഭരിക്കുന്ന നാട്ടിൽ തങ്ങളക്കൊണ്ട് സാധിക്കാത്തത് ഒരു സാധരാണക്കാരനെക്കൊണ്ട് സാധിച്ചുവെന്ന ചിന്ത അവരെ തെല്ലൊന്നുമല്ല അലട്ടിയത്. മാത്രമല്ല, തങ്ങൾക്കു വഴി പറഞ്ഞു തന്നെ കരിന്തണ്ടൻ അത് മറ്റാർക്കെങ്കിലും പറഞ്ഞു കൊടുത്താലോ എന്നുള്ള ചിന്തയും അവരെ കുഴപ്പത്തിലാക്കി. ഒടുവിൽ ചതിയടെയും വഞ്ചനയുടെയും പാരമ്പര്യം മുന്നില്‍ നിൽക്കുന്ന ബ്രിട്ടീഷുകാർ വഴി കണ്ടുപിടിച്ചതിന്‍റെ എല്ലാ അവകാശവും സ്വന്തമാക്കുവാനായി കരിന്തണ്ടനെ കൊല്ലുകയായിരുന്നു.

PC:Keerikkadanjose

കൊന്നതും ചതിയിലൂടെ

കൊന്നതും ചതിയിലൂടെ

കരുത്തനായ കരിന്തണ്ടനുമായി നേരിട്ടൊരു അംഗത്തിനു കോപ്പുകൂട്ടാത്ത ബ്രിട്ടീഷുകാർ തിരഞ്ഞെടുത്തത് ചതിയുടെ മാർഗ്ഗമായിരുന്നു. ചിപ്പലത്തോട് പണിയ ആദിവാസി വിഭാഗത്തിന്റെ മൂപ്പനായിരുന്ന കരിന്തണ്ടൻ അധികാര ചിഹ്നമായ ഒരു വള കയ്യിൽ സ്ഥിരമായി ധരിക്കുമായിരുന്നു. ഉറങ്ങുന്നതിനു മുന്നേ ഊരി വയ്ക്കുന്ന ഈ വള പുലർച്ചെ സൂര്യോദയത്തിൽ കുളിച്ചു കഴിഞ്ഞു മാത്രമേ കരിന്തണ്ടൻ ധരിക്കുമായിരുന്നുള്ളൂ. ഒരു രാത്രിയിൽ വള ഊരിവെച്ച് ഉറങ്ങാൻ കിടന്ന കരിന്തണ്ടൻറെ അടുത്തു നിന്നും ബ്രിട്ടീഷുകാർ വള മോഷ്ടിക്കുകയും പുലർച്ചെ എണീറ്റപ്പോള്‍ വള കാണാതെ വിഷമിച്ച കരിന്തണ്ടൻ ഒന്നു തളർന്നപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു ബ്രിട്ടീഷുകാർ ചെയ്തത്.

PC:Svg3414

വിട്ടുപോകാത്ത കരിന്തണ്ടൻ

വിട്ടുപോകാത്ത കരിന്തണ്ടൻ

ചതിയിലൂടെ തന്ന കൊലപ്പെടുത്തിയവരെ വിട്ടുപോകുവാൻ പക്ഷെ, കരിന്തണ്ടന്‍റെ ആത്മാവ് ഒരുക്കമായിരുന്നില്ല. ആളുകളെ പേടിപ്പിച്ചും ഭയപ്പെടുത്തിയും കരിന്തണ്ടൻ നിർബാധം ഇവിടെ വാണു. ഒരിക്കൽ എവിടെ നിന്നോ എത്തിയ ഒരു മന്ത്രവാദി കരിന്തണ്ടന്‍റെ ആത്മാവിനെ ഇവിടെ ഒരു മരത്തിൽ ചങ്ങലയിൽ കെട്ടി ബന്ധിക്കുകയായിരുന്നു. മരം വളരുന്നതിനൊപ്പം വളർന്ന ചങ്ങലയും ഇവിടെ കാണാം.

കരിന്തണ്ടനെ വണങ്ങി

കരിന്തണ്ടനെ വണങ്ങി

ഇന്ന് ഈ വഴി കടന്നു പോകുന്നവർ ഒന്നു വണ്ടി നിർത്തിയോ, അല്ലെങ്കിൽ വേഗത കുറച്ചോ കരിന്തണ്ടനെ ഒന്നു വണങ്ങാതെ മുന്നോട്ട് പോകാറില്ല. തുർന്നുള്ള യാത്രകൾ സുരക്ഷിതമായി മുന്നോട്ട് നീങ്ങുവാൻ ഇത് സഹായിക്കും എന്നാണ് വിശ്വാസം. ഇവിടെ എത്തി വണങ്ങി പ്രാർഥിക്കുന്നവരും നേർച്ചകൽ നേരുന്നവരും അടുത്തെത്തി ഫോട്ടോ എടുക്കുന്നവരും ഒക്കെ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

PC:Drsanthoshnair

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോഴിക്കോട് നിന്നും വരുമ്പോൾ ചുരം അവസാനിക്കുന്ന ലക്കിടിയിലാണ് ചങ്ങലമരം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇതുവഴി വരുന്ന എല്ലാവരും ഇത് കണ്ടിട്ടേ മുന്നോട്ട് പോകാറുള്ളൂ. കൽ‌പറ്റയിൽ നിന്നും 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ചെയിൻ മരത്തിലേക്കുള്ള ദൂരം.

അടുത്തുള്ള കാഴ്ചകൾ

അടുത്തുള്ള കാഴ്ചകൾ

പൂക്കോട് തടാകം, കൽപ്പറ്റ്, ലക്കിടി, ബാണാസുര സാഗർ അണക്കെട്ട്, കർലാഡ് ലേക്ക്, കുറുവാ, ചെമ്പ്രാ പീക്ക്, എടക്കൽ ഗുഹ, ഫാന്‍റം റോക്ക് തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ സമീപത്തായി കാണുവാനുണ്ട്.

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X