Search
  • Follow NativePlanet
Share
» »കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

അപ്രതീക്ഷിതമായുണ്ടായ കൊറോണക്കാലം മാറ്റിമറിച്ചതിലൊന്ന് യാത്രകളും യാത്രാ സങ്കല്പങ്ങളുമാണ്. വീടിനു പോലും പുറത്തിറങ്ങാതെ കഴിഞ്ഞു കൂടിയ ലോക്ഡൗണ്‍ പീരിഡിനു ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ മാറിയ യരു ലോകമായിരിക്കും മുന്നിലുണ്ടാവുക. കൊറോണയുടെ പിടിയില്‍ നിന്നും ജീവിതം പതുക്കെ തിരികെ പിടിച്ചു തുടങ്ങുമ്പോള്‍ എവിടെ നിന്നാണോ വീട്ടിലേക്ക് കയറിയത് അതില്‍ നിന്നും പാടേ മാറിയ ഒരു ലോകമായിരിക്കും സ്വീകരിക്കുവാനായി നില്‍ക്കുക. നിത്യജീവിതത്തിലെ പല കാര്യങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. യാത്രകളുടെ കാര്യത്തിലാണെങ്കില്‍ പറയുകയും വേണ്ട. യാത്രകള്‍ ചെയ്യുന്നതിനു മുന്‍പേ ആളുകള്‍ ഒന്നാലോചിച്ച് മാത്രമേ തീരുമാനങ്ങളെടുക്കൂ. മാത്രമല്ല, എവിടെ പോകണമെന്നും എങ്ങനെ യാത്ര ചെയ്യണമെന്നും ഏതു മാര്‍ഗ്ഗം സ്വീകരിക്കണമെന്നും അതിനൊക്കെ ഉപരിയായി എന്തൊക്കെ സുരക്ഷാ മുന്‍കരുതലകള്‍ എടുക്കണമെന്നും ആളുകള്‍ കൂടുതലായി ചിന്തിക്കും. കൊറോണയ്ക്കും ലോക്ക്ഡൗണിനും ശേഷം യാത്രകളും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും എങ്ങനെയൊക്കെയാണ് മാറുവാൻ പോകുന്നത് എന്നു നോക്കാം...

വിമാനത്താവളങ്ങള്‍

വിമാനത്താവളങ്ങള്‍

കൊറോണയുടെ ഭീതി ഒഴിയുന്നതോടെ നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ക്കെല്ലാം തുടക്കമാവും.
വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ ആരോഗ്യ സുരക്ഷയിലാണ് ആദ്യ മുന്‍ഗണന വരിക. വിമാന യാത്രയുടെ ഭാഗമായി തന്നെ ആരോഗ്യ പരിശോധനകള്‍ വരുന്നതാണ് അതിലൊന്ന്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മിക്ക വിമാനത്താവളങ്ങിലും താപനില പരിശോധന നടത്താറുണ്ട്. ഏഷ്യയിലെ രാജ്യങ്ങളിലാണ് ഇത് കൂടുതലും നടക്കുന്നത്. ഈ പരിശോധന ലോകമെങ്ങും വ്യാപിപ്പിക്കുവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ യാത്രക്കാര്‍ തങ്ങളുടെ ആരോഗ്യ നിലയെക്കുറിച്ച് കൃത്യമായ റിപ്പോര്‍ട്ടും നല്കേണ്ടി വന്നേക്കാം. വേള്‍ഡ് ട്രേഡ് ആക്രമണത്തിനു ശേഷം ലോകമെങ്ങുമുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയപോലെ ആരോഗ്യ രംഗത്തും ഇത്തരം മാറ്റങ്ങള്‍ കാണേണ്ടി വരും. ഇത് കൂടാതെ ഇപ്പോള്‍ തന്നെ നടുവിലത്തെ സീറ്റ് ഒഴിച്ചുള്ള യാത്രകള്‍ക്കാണ് ഇനി പ്രാധാന്യം എന്നു വിശദമാക്കിയിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചുള്ള യാത്രകളായിരിക്കും ഇനി ആകാശത്തും.

പാസ്പോര്‍ട്ട് മാത്രം പോരാ

പാസ്പോര്‍ട്ട് മാത്രം പോരാ

രോഗബാധിത രാജ്യങ്ങളില്‍ നിന്നോ പ്രദേശങ്ങളില്‍ നിന്നോ വരുമ്പോള്‍ പാസ്പോര്‍ട്ട് മാത്രമായിരിക്കില്ല വേണ്ടി വരിക. രോഗ പ്രതിരോധ ശേഷിയെ കാണിക്കുന്ന ആരോഗ്യസ്ഥിതിയും വാത്സിനുകള്‍ എടുത്ത വിവരങ്ങളും ഒക്കെ പാസ്പോര്‍ട്ടിനൊപ്പം വേണ്ടി വന്നേക്കും.

യാത്രകള്‍ അടുത്തേയ്ക്ക് മാത്രം

യാത്രകള്‍ അടുത്തേയ്ക്ക് മാത്രം

വിലക്കുകള്‍ ഒക്കെ നീങ്ങുന്നതോടെ യാത്രകള്‍ സജീവമാകുമെങ്കിലും മുന്‍പുണ്ടായിരുന്നപോലെയായിരിക്കില്ല. യാത്ര ചെയ്യുവാന്‍ ആളുകള്‍ തയ്യാറായിരിക്കുമെങ്കിലും അതാത് രാജ്യങ്ങളിലെ നിലവിലെ സ്ഥിതിയും ആരോഗ്യസുരക്ഷയും അതിനു വലിയൊരു ഘടകമായിരിക്കും. ചില രാജ്യങ്ങള്‍ നാളുകളോളം പുറത്തുനിന്നുള്ള ആളുകളെ സ്വീകരിക്കാതിരിക്കുന്നതിനും അസുഖം നിയന്ത്രണത്തിലാകുന്നതു വരെ ലോക്ഡൗണ്‍ തുടരുവാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ സഞ്ചാരികള്‍ യാത്രകള്‍ ഒരു പരിധി വരെ ഒഴിവാക്കുവാനും അല്ലെങ്കില്‍ യാത്രകള്‍ തിരഞ്ഞെടുത്ത ഏറ്റവും അടുത്തുള്ള ഇടങ്ങളിലേക്ക് ചുരുക്കുവാനും സാധ്യതയുണ്ട്. എന്തുതന്നെയായാലും വിദേശ യാത്രകള്‍ക്ക് ഉടനെയൊന്നും ആരും ശ്രമിക്കില്ലെന്നുറപ്പ്. പരമാവധി ആളുകള്‍ തങ്ങളുടെ സമീപത്തുള്ള ഇടങ്ങളിലേക്കായിരിക്കും യാത്രകള്‍ തിരഞ്ഞെടുക്കുക.

വിലപേശും...

വിലപേശും...

ലോക്ഡൗണില്‍ സാമ്പത്തികരംഗം അതിഭീകരമായ ഇടിവാണ് നേരിടുന്നത്. ലോകത്തിലെ മിക്ക രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായി കഴിഞ്ഞു. തൊഴിലില്ലായ്മയും പട്ടിണിയും മുന്‍പത്തേക്കാള്‍ അധികമാകുമെന്നതില്‍ തര്‍ക്കമില്ല, വരുമാനം കുറയുന്നതോടെ ആളുകള്‍ ചിലവഴിക്കുന്ന പണത്തിലും കുറവ് വരും. യാത്രയുടെ കാര്യത്തിലാണെങ്കില്‍ പോലും പരമാവധി ചിലവ് കുറച്ചു മാത്രമേ ആളുകള്‍ പോകുവാന്‍ തയ്യാറാവൂ. വിലപേശി എത്ര കുറയ്ക്കാവോ അത്രയും കുറഞ്ഞ നിരക്കായിരിക്കും ആളുകള്‍ തിരഞ്ഞെടുക്കുക.

പക്ഷേ, യാത്ര ചെയ്യും

പക്ഷേ, യാത്ര ചെയ്യും

എത്ര വിലപേശിയാലും ആളുകള്‍ തങ്ങളുടെ യാത്രകള്‍ വേണ്ടന്നു വയ്ക്കുന്ന ഒരു സ്ഥിതിയിലേക്ക് പോവുകയില്ല. ഇത്രയും നാള്‍ വീട്ടില്‍തന്നെ ഇരുന്നതിന്റെ ക്ഷീണം തീര്‍ക്കുവാനായെങ്കിലും ആളുകള്‍ യാത്രയെ കൂട്ടുപിടിക്കുമെന്നുറപ്പ്. തങ്ങളുടെ ബക്കറ്റ് ലിസ്റ്റിലെ സ്ഥലങ്ങള്‍ കണ്ടുതീര്‍ക്കണമെന്നുള്ളവര്‍ അതിനായി പരിശ്രമിക്കും എന്നിതിലും സംശയമില്ല.

യാത്രാ ചിലവ് കുറഞ്ഞേക്കും

യാത്രാ ചിലവ് കുറഞ്ഞേക്കും

സാമ്പത്തിക രംഗത്തുണ്ടാ ബാധ്യതയില്‍ നിന്നും കരകയറുന്നോടം വരെ യാത്ര ചിലവുകള്‍ കുറയുവാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന നിരക്ക് വഴി വിമാനക്കമ്പനികള്‍ക്കും ഹോട്ടലുകള്‍ക്കും പിടിച്ചു നില്‍ക്കേണ്ടി വരുമെങ്കിലും ആളുകള്‍ അതിനെ എങ്ങമെ സ്വീകരിക്കുമെന്ന് അറിയാത്തിനാല്‍ മിക്കവാറും വില സേവനങ്ങളുടെ നിരക്ക് കുറയ്ക്കേണ്ടി വരും. തങ്ങളുടെ കയ്യില‍ൊതുങ്ങുന്ന സേവനത്തില്‍ മാത്രമേ ആളുകള്‍ ആകൃഷ്ടരാകൂ എന്നതിനാല്‍ കമ്പനികള്‍ക്ക് നിരക്ക് തീര്‍ച്ചയായും കുറക്കേണ്ടി വരും.

നേരിട്ട് ബുക്ക് ചെയ്യും

നേരിട്ട് ബുക്ക് ചെയ്യും

ഇടനിലക്കാരുടെ സേവനം ഒഴിവാക്കിയുള്ള ഇടപാടുകള്‍ക്കായിരിക്കും ഇനിയുള്ള സമയങ്ങളില്‍ മുന്‍ഗണന. വിമാനക്കമ്പനികളുടെയും ഹോട്ടലുകളുടെയും ഡീലുകളും ഓഫറുകളും നേരിട്ട് ബുക്ക് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറും.

ട്രാവല്‍ ഇന്‍ഷുറന്‍സ് കുതിച്ചു കയറും

ട്രാവല്‍ ഇന്‍ഷുറന്‍സ് കുതിച്ചു കയറും

സാധാരണ ഗതിയില്‍ നിയമം അനുശാസിക്കുന്നുണ്ട് എന്ന കാരണം കൊണ്ടു മാത്രമാണ് മിക്ക സ‍ഞ്ചാരികളും ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുവാന്‍ തയ്യാറാവുന്നത്. കൊറോണയുടെ വരവോട് കൂടി മാത്രമാണ് പകര്‍ച്ച വ്യാധികളും മഹാമാരികളും ഇന്‍ഷുറന്‍സ് കവറേജില്‍ വരുന്നില്ല എന്ന് മിക്കവരും തിരിച്ചറിയുന്നത്. ഹോട്ടല്‍ ബുക്കിങ്, ബാഗുകളുടെ സംരക്ഷണം , ക്യാന്‍സലേഷന് ചാര്‍ജ് തുടങ്ങിയവയെല്ലാം ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ പരിധിയിയല്‍ ഉള്‍പ്പെടുത്താം.

കുടുംബവുമായുള്ള യാത്രകള്‍

കുടുംബവുമായുള്ള യാത്രകള്‍

രോഗങ്ങളും പ്രതിസന്ധികളുമെല്ലാം ശമിച്ചു കഴിയുമ്പോള്‍ കുടുംബവുമായിട്ടുള്ള യാത്രകള്‍ വര്‍ധിക്കും എന്നാണ് പറയുന്നത്. പരസ്പരം അകന്നു കഴിയുന്ന കുടുംബങ്ങളൊക്കെയും ഒരുമിക്കുമെന്നും എല്ലാ തലമുറകളിലുള്ളവര്‍ ചേര്‍ന്ന് എല്ലാം കഴിയുമ്പോള്‍ യാത്രകള്‍ക്ക് തയ്യാറടുക്കുമെന്നുമാണ് കമ്പനികള്‍ പറയുന്നത്.

ബാഗ് പാക്കിങ്ങ്

ബാഗ് പാക്കിങ്ങ്

നേരത്തെ തോന്നിയതുപോലെ ബാഗ് പാക്ക് ചെയ്തുപോകുന്ന അവസ്ഥയായിരിക്കില്ല ഇനിയുള്ള യാത്രകളില്‍. വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്കിക്കൊണ്ടുള്ള പാക്കിങ്ങിനായിരിക്കും ആളുകള്‍ മുന്‍തൂക്കം നല്കുക. സാനിറ്റൈസര്‍, മാസ്ക്, ഗ്ലൗവ്സ് തുടങ്ങിയവയെല്ലാം യാത്ര ലിസ്റ്റില്‍ ഇടം പിടിക്കും.

യാത്രയ്ക്ക് യോജിച്ച ട്രാവൽ ഇൻഷുറൻസ് എടുക്കേണ്ടത് ഇങ്ങനെ!യാത്രയ്ക്ക് യോജിച്ച ട്രാവൽ ഇൻഷുറൻസ് എടുക്കേണ്ടത് ഇങ്ങനെ!

ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റംസഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

Read more about: corona virus lockdown travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X