Search
  • Follow NativePlanet
Share
» »‌ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

‌ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

ഇതാ ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ട്രെയിന്‍ സര്‍വീസുകളിലൊന്നായ ഡെക്കാര്‍ ഒഡീസിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

യാത്രകളിലെ ആഢംബരം പുതിയ കാര്യമല്ല.... ഒരു രാത്രിക്ക് ലക്ഷങ്ങള്‍ ചിലവാകുന്ന ഹോട്ടല്‍ മുറികളും ആഢംബര നൗകകളും എല്ലാം പണ്ടത്തെക്കാള്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. സാധാണക്കാരുടെ ഏറ്റവും ചിലവുകുറഞ്ഞ യാത്രാമാര്‍ഗ്ഗമായ ട്രെയിനന്‍ യാത്രകളിലുമുണ്ട‌് ആഢംബരം. ഒറ്റയാത്രയ്ക്ക് ലക്ഷങ്ങള്‍ ചിലവാകുന്ന ചില ട്രെയിന്‍ സര്‍വ്വീസുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതാ ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ട്രെയിന്‍ സര്‍വീസുകളിലൊന്നായ ഡെക്കാര്‍ ഒഡീസിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

 ഡെക്കാന്‍ ഒഡീസി

ഡെക്കാന്‍ ഒഡീസി

ട്രെയിന്‍ യാത്രകളില്‍ ആഢംബരം എത്രത്തോളം പോകുമെന്ന് കാണിച്ചുതരുന്ന ഇന്ത്യന്‍ റെയില്‍വേയു‌ടെ ഡെക്കാന്‍ ഒഡീസി എന്ന അത്യാഡംബര ട്രെയിന്‍ സര്‍വീസാണ്. പാലസ് ഓണ്‍ വീല്‍സ് എന്ന വാക്കിന്‍റെ അര്‍ത്ഥം അതിന്റെ പൂര്‍ണ്ണതയില്‍ കണ്‍മുന്നിലെത്തിക്കുന്ന ഡെക്കാന്‍ ഒഡീസി, യാത്രകളിലെ ആഢംബരം എത്രത്തോളം പോകാമെന്നതിന്‍റെ ഉദാഹരണമാണ്. മരാഹാജാ രീതിയിലുള്ള ട്രെയിന്‍ യാത്രാനുഭവം ആണ് ഡെക്കാന്‍ ഒഡീസി വാഗ്ദാനം ചെയ്യുന്നത്.

PC:Superfast1111

പിറവിയിങ്ങനെ

പിറവിയിങ്ങനെ

മഹാരാഷ്ട്രയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പാലസ് ഓൺ വീൽസിന്റെ മാതൃകയിൽ സർവ്വീസ് ആരംഭിച്ച ആഡംബര ട്രെയിനാണ് ഡെക്കാൻ ഒഡീസി. ഇന്ത്യന്‍ റെയില്‍വേയു‌ടെ നേതൃത്വത്തിലുള്ള ഇത് അത്യാഢംബര യാത്രകളാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ റെയിൽവേയും മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും ചേർന്ന് 2001 ഡെക്കാന്‍ ഒഡീസിയെ കൊണ്ടുവരുന്നത്. 2004 ജനുവരി 16ന് ആയിരുന്നു ട്രെയിനിന്റെ ആദ്യയാത്ര. എന്നാല്‍ ഇത്രയും ചിലവേറിയ യാത്രകള്‍ കമ്പനിക്ക് ലാഭകരമല്ലാതായി മാറിയതോടെ അതേ വര്‍ഷം തന്നെ സര്‍വീസ് താത്കാലികമായി നിര്‍ത്തി. പിന്നീ‌ട് ഈ ട്രെയിന്‍ തോംസൺ കുക്കിന്റെ കീഴിൽ ഇന്ത്യൻ മഹാരാജ-ഡെക്കാൻ ഒഡീസി എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും പുതിയ ഒരു തുടക്കത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. 2022 ഒക്ടോബറോടെ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്നാണ് കരുതപ്പെ‌ടുന്നത്.

ഡെക്കാര്‍ ഒഡ‍ീസി ‌ട്രെയിന്‍

ഡെക്കാര്‍ ഒഡ‍ീസി ‌ട്രെയിന്‍

ട്രെയിന്‍ യാത്രകള്‍ക്ക് എത്രത്തോളം ആഢംബരം വാഗ്ജദാനം ചെയ്യുവാന്‍ സാധിക്കുമോ അതെല്ലാം നിങ്ങള്‍ക്ക് ഇന്ത്യൻ മഹാരാജ-ഡെക്കാൻ ഒഡീസിയില്‍ കാണാം. 21അത്യാഢംബര കോച്ചുകളാണ് ‌ട്രെയിനിലുള്ളത്. ഇതില്‍ 11 എണ്ണം മാത്രമാണ് സഞ്ചാരികള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. അവയില്‍ 40 ഡീലക്സ് ക്യാബിനുകളാണുളും നാല് പ്രസിഡൻഷ്യൽ സ്യൂട്ടുകളുമുണ്ട്. ഇതില്‍ ബാക്കിയുള്ളവ ഡൈനിംഗ്, ലോഞ്ച്, കോൺഫറൻസ് കാർ, ഹെൽത്ത് സ്പാ തുടങ്ങിയ ഉപയോഗങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നു.
പേരുപോലെ തന്നെ പഴയകാലത്തെ മഹാരാജാക്കൾ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന സാമ്രാജ്യത്വ വണ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ട്രെയിനിലെ ഓരോ കോച്ചും രൂപകല്പന നടത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ഭരിച്ചിരുന്ന ഓരോ രാജവംശങ്ങളു‌ടെയും പ്രചോദനം ഇതിനുള്ളില്‍ അനുഭവിച്ചറിയാം.

അത്യാധുനികവും അവിസ്മരണീയമായ യാത്രാനുഭവങ്ങള്‍ നല്കുവാനായുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനുള്ളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്യാബിനുകളും എയർ കണ്ടീഷനിംഗ്, ഇൻറർനെറ്റ് കണക്റ്റിവിറ്റി എന്നിവയുണ്ട്. മൾട്ടി-ക്യുസിൻ റെസ്റ്റോറന്റ്, സ്റ്റോക്ക് ചെയ്ത ബാർ, ഹൈ-ടെക് കോൺഫറൻസ് കാർട്ട്, സ്പാ & മസാജ് ക്യാബിൻ എന്നിവയാണ് മറ്റു സൗകര്യങ്ങള്‍. ഓരോന്നിലും രാജകീയക കൊണ്ടുവന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

മൾട്ടി-ക്യുസിൻ റെസ്റ്റോറന്റുകളുണ്ട്

മൾട്ടി-ക്യുസിൻ റെസ്റ്റോറന്റുകളുണ്ട്

രണ്ട് മൾട്ടി-ക്യുസിൻ റെസ്റ്റോറന്റുകളളാണ് ഡെക്കാന്‍ ഒ‍ഡീസിയില്‍ സജ്ജമാക്കിയിരിക്കുന്നത്. - പേഷ്വ I, പേഷ്വ II എന്നിങ്ങനൊണ് പേര് നല്കിയിരിക്കുന്നത്. ഇന്ത്യൻ, ഓറിയന്റൽ, കോണ്ടിനെന്റൽ ഭക്ഷണ വൈവിധ്യത്തില്‍ നിന്നും യാത്രക്കാര്‍ക്ക് അവര്‍ക്കു വേണ്ടത് തിരഞ്ഞെടുക്കാം. പരമ്പരാഗത മഹാരാഷ്ട്രൻ വസ്ത്രത്തില്‍ നിന്നാണ് ‌ട്രെയിന്‍ സര്‍വ്വീസുകാര്‍ ഭക്ഷമം വിളമ്പുന്നത് എത്ര പ്രത്യേകതയുണ്ട്. ഓരോ ചലനത്തിലും ഈ യാത്രയില്‍ നിങ്ങള്‍ക്ക് രാജകീയത അനുഭവിച്ചറിയാം.

ഡെക്കാൻ ഒഡീസി യാത്രകള്‍

ഡെക്കാൻ ഒഡീസി യാത്രകള്‍

ഇന്ത്യയുടെ ഭംഗി, പ്രത്യേകിച്ച് മഹാരാഷ്ട്രയു‌ടെ കാഴ്ചകളിലേക്ക് കടന്നുചെല്ലുന്നതിനായി ഏറ്റവും മികച്ച രീതിയില്‍ ക്യുറേറ്റ് ചെയ്തിരിക്കുന്ന യാത്രകളാണ് ഡെക്കാന്‍ ഒഡീസിയു‌ടേത്. ഇത്രത്തില്‍ ആറ് യാത്രകളാണ് നിലവില്‍ ഡെക്കാന്‍ ഒഡീസി നല്കുന്നത്. മഹാരാഷ്ട്ര സ്‌പ്ലെൻഡർ, ഇന്ത്യൻ ഒഡീസി, ജുവൽസ് ഓഫ് ദ ഡെക്കാൻ, മഹാരാഷ്ട്ര വൈൽഡ് ട്രയൽ, ഇന്ത്യൻ സോജേൺ, ഗുജറാത്തിലെ ഹിഡൻ ട്രഷേഴ്‌സ് എന്നിങ്ങനെയാണ് ഇവ.
ഈ യാത്രകളില്‍ അജന്ത & എല്ലോറയിലെഗുഹകൾ, നാസിക്കിലെ മുന്തിരിത്തോട്ടം, കോലാപ്പൂരിലെ കൊട്ടാരങ്ങൾ, ഗോവ, മുംബൈ എന്നിവിടങ്ങളിലെ ബീച്ചുകളും പള്ളികളും, സഹ്യാദ്രിയിലെ ആത്മീയ നഗരവും തഡോബ വന്യജീവി സങ്കേതവും നിങ്ങൾ പര്യവേക്ഷണം ചെയ്യും. ജോധ്പൂർ, ഔറംഗബാദ്, നാസിക് തുടങ്ങിയ മനോഹരമായ നഗരങ്ങളിലേക്കുള്ള ടൂറുകൾ അധിക നേട്ടങ്ങളാണ്.

പാക്കേജുകള്‍ വിശദമായി

പാക്കേജുകള്‍ വിശദമായി

1. മഹാരാഷ്ട്ര സ്‌പ്ലെൻഡർ
മുംബൈ - നാസിക് - ഔറംഗബാദ് (എല്ലോറ ഗുഹകൾ) - അജന്ത ഗുഹകൾ - കോലാപൂർ - ഗോവ - സിന്ധുദുർഗ് -

2.ഇന്ത്യൻ ഒഡീസി
ഡൽഹി- സവായ് മധോപൂർ - രൺതംബോർ നാഷണൽ പാർക്ക്- ആഗ്ര- ജയ്പൂർ- ഉദയ്പൂർ- വഡോദര- ഔറംഗബാദ്- എല്ലോറ ഗുഹകൾ- മുംബൈ

3.ഗുജറാത്ത് ഹിഡൻ ട്രഷേഴ്‌സ്
മുംബൈ - വഡോദര - പാലിറ്റാന - സാസൻ ഗിർ & സോമനാഥ് - ലിറ്റിൽ റാൺ ഓഫ് കച്ച് - മൊധേര & പടാൻ - നാസിക് - മുംബൈ

4. ഇന്ത്യൻ സോജേൺ
മുംബൈ - വഡോദര - ഉദയ്പൂർ - ജോധ്പൂർ - ആഗ്ര - സവായ് മധോപൂർ (രൺതംബോർ) - ജയ്പൂർ - ഡൽഹി

5. ജുവൽസ് ഓഫ് ദ ഡെക്കാൻ
മുംബൈ - ബീജാപൂർ - ഐഹോളെ - പട്ടടക്കൽ - ഹംപി - ഹൈദരാബാദ് - എല്ലോറ ഗുഹകൾ - അജന്ത ഗുഹകൾ - മുംബൈ

6. മഹാരാഷ്ട്ര വൈൽഡ് ട്രയൽ

മുംബൈ - ഔറംഗബാദ് (എല്ലോറ ഗുഹകൾ) - പെഞ്ച് (രാംടെക്) - തഡോബ - അജന്ത - നാസിക് - മുംബൈ

ഇതാണ് ഡെക്കാന്‍ ഒഡീസി നല്കുന്ന ആറ് യാത്രാ പാക്കേജുകളും അവയില്‍ കടന്നുപോകുന്ന ഇ‌ടങ്ങളും.

ഡെക്കാന്‍ ഒഡീസി യാത്രാ നിരക്ക്

ഡെക്കാന്‍ ഒഡീസി യാത്രാ നിരക്ക്

അത്യാഡംബര ട്രെയിനായ ഡെക്കാന്‍ ഒഡീസിയു‌‌ടെ യാത്രാ ചിലവ് ഉയര്‍ന്നതാണ്. ഓരോ തലത്തിലുള്ള താമസത്തിനും ഓരോ ക്യാബിനും ഓരോ യാത്രയ്ക്കും പ്രത്യേകം നിരക്ക് ഉണ്ട്. ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും വ്യത്യസ്തമായ യാത്രാ നിരക്കാണ്. ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനില്‍ക്കുന്നതാണ് ഇതിലെ യാത്രകള്‍. യാത്രയില്‍ തിരഞ്ഞെടുക്കുന്ന റൂമിന്‍റെ തരത്തിനനുസരിച്ചാണ് ടിക്കറ്റ് റേറ്റ് വരുന്നത്. 2023-34 വര്‍ഷത്തെ ഡെക്കാന്‍ ഒഡീസി യാത്രാ നിരക്ക് നോക്കാം

വിദേശികള്‍ക്ക്

ഡീലക്സ് ക്യാബിനില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 7320 യുഎസ്ഡിയും ‌ട്വിന്‍ അല്ലെങ്കില്‍ ഡബിള്‍ ഒക്യുപന്‍സിക്ക് 10,500 യുഎസ്ഡിയും രണ്ട് കുട്ടികള്‍ക്ക് മറ്റൊരു ക്യാബിനില്‍ 7878 യുഎസ്ഡിയും ആയിരിക്കും.

പ്രസിഡന്‍ഷ്യല്‍ സ്യൂ‌ട്ടില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 15,855 യുഎസ് ഡോളറും ‌ട്വിന്‍ അല്ലെങ്കില്‍ ഡബിള്‍ ഒക്യുപന്‍സിക്ക് 15,855 യുഎസ്ഡിയും രണ്ട് കുട്ടികള്‍ക്ക് മറ്റൊരു ക്യാബിനില്‍ 7,878 യുഎസ്ഡിയും ആയിരിക്കും.

ഇന്ത്യന്‍ പൗരന്മാര്‍ക്ക്
ഡീലക്സ് ക്യാബിനില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 5,12,400 രൂപയും ‌ട്വിന്‍ അല്ലെങ്കില്‍ ഡബിള്‍ ഒക്യുപന്‍സിക്ക് 7,35,000 രൂപയും രണ്ട് കുട്ടികള്‍ക്ക് മറ്റൊരു ക്യാബിനില്‍ 5,51,460 രൂപയും ആയിരിക്കും.

പ്രസിഡന്‍ഷ്യല്‍ സ്യൂ‌ട്ടില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 11,09,850 രൂപയും ‌ട്വിന്‍ അല്ലെങ്കില്‍ ഡബിള്‍ ഒക്യുപന്‍സിക്ക് 11,09,850 രൂപയും രണ്ട് കുട്ടികള്‍ക്ക് മറ്റൊരു ക്യാബിനില്‍,51,460 രൂപയും ആയിരിക്കും.
ടിക്കറ്റ് നിരക്കിന്റെ അഞ്ച് ശതമാനം സേവനനികുതിയായും ഈടാക്കും,

പുരസ്കാരങ്ങള്‍

പുരസ്കാരങ്ങള്‍

നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഡെക്കാന്‍ ഒഡീസിയെ തേടിയെത്തിയി‌ട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതൊക്കെയെന്ന് നോക്കാം.
2010 മുതൽ 2012 വരെയും 2014 മുതൽ 2019 വരെയും വേൾഡ് ട്രാവൽ അവാർഡുകളിൽ ഡെക്കാൻ ഒഡീസി "ഏഷ്യയിലെ ലീഡിംഗ് ലക്ഷ്വറി ട്രെയിൻ" പുരസ്കാരം സ്വന്തമാക്കി.
2017-ലെ മികച്ച ട്രാവലർ എക്സ്പീരിയൻസ് വിഭാഗത്തിനുള്ള ട്രാവൽ ആൻഡ് ലൈഫ് സ്റ്റൈൽ ലീഡർഷിപ്പ് അവാർഡ്.
2015-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ട്രെയിൻ എന്നതിനുള്ള "നോർത്ത് ഇന്ത്യ ട്രാവൽ" പുരസ്കാരം,
2016-ൽ നവീകരണത്തിനും മികവിനും "ടിടിജെ ജൂറി ചോയ്സ് അവാർഡ്" , 2018-ലെ വേൾഡ് ട്രാവൽ അവാർഡിൽ നിന്ന് "ഏഷ്യയിലെ പ്രമുഖ ലക്ഷ്വറി ട്രെയിൻ" എന്ന പേര് തുടങ്ങിയവയാണ് അവ.

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

മഞ്ഞുമലകളിലൂ‌ടെയും കാട്ടിലൂടെയും പോകും... ലോകത്തിലെ ഏറ്റവും മികച്ച റെയില്‍ പാതകള്‍മഞ്ഞുമലകളിലൂ‌ടെയും കാട്ടിലൂടെയും പോകും... ലോകത്തിലെ ഏറ്റവും മികച്ച റെയില്‍ പാതകള്‍

ചിത്രങ്ങള്‍ക്ക് കടപ്പാ‌ട്:The Deccan Odyssey Facebook Page

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X