India
Search
  • Follow NativePlanet
Share
» »''ഇത് എപ്പടി ഇരുക്ക്...''തലൈവർ ഹിറ്റാക്കിയ ലൊക്കേഷനുകളിലൂടെ

''ഇത് എപ്പടി ഇരുക്ക്...''തലൈവർ ഹിറ്റാക്കിയ ലൊക്കേഷനുകളിലൂടെ

തലൈവർ..ജീവൻ കളഞ്ഞും ആരാധകർ സ്നേഹിക്കുന്ന രജനീകാന്തിന്റ 70-ാം പിറന്നാളാണിന്ന്. തമിഴ് ആരാധകരെ മാത്രമല്ല, ഇന്ത്യൻ സിനിമയെ പോലും ജ്വലിപ്പിക്കുന്ന താരമായ രജനീകാന്ത് അഭിനയിച്ച് ഹിറ്റാക്കിയ സ്ഥലങ്ങളോടൊപ്പം തന്നെ പ്രസിദ്ധമാണ് ആ സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളും. ആരാധകരുടെ പ്രിയപ്പെട്ട രജനീ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് ഒരു യാത്ര...

മേലുകോട്ട, ദളപതി

മേലുകോട്ട, ദളപതി

രജനീകാന്ത് എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് പലയിടങ്ങളും ഓർമ്മ വരുമെങ്കിലും അതിൽ പ്രധാനി ദളപതി തന്നെയാണ്. രജനീകാന്തും മമ്മൂട്ടിയും ഒന്നിനൊന്ന് മത്സരിച്ച് അഭിനയിച്ച ദളപതിയുടെ ലൊക്കേഷൻ കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ട ആയിരുന്നു. തെക്കേ ഇന്ത്യയിലെ ഏറ്റവും വിശുദ്ധ ഇടമായി അറിയപ്പെടുന്ന മേലുക്കോട്ട കർണ്ണാടകയുടെ പൈതൃകം സംരക്ഷിക്കുന്ന ഇടം കൂടിയാണ്.
രജനീകാന്തുമായി മാത്രമല്ല, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായും മേലുക്കോട്ടയ്ക്ക് ഒരു ബന്ധമുണ്ട്. തിരുനാരായണപുരം എന്നറിയപ്പെടുന്ന മേലുക്കോട്ടെയാണ് ജയലളിതയുടെ ജന്മസ്ഥലം.
ശ്രീരാമൻ പൂജിച്ചിരുന്ന വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ചെലുവ നാരായണ സ്വാമി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. യോഗ നരസിംഹ ക്ഷേത്രം,കല്യാണി അഥവാ പുഷ്കർണി ക്ഷേത്രക്കുളം., മേൽകോട്ടെ ക്ഷേത്രം വന്യജീവി സങ്കേതം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ബാംഗ്ലൂരിൽ നിന്നും 133 കിലോമീറ്ററും മൈസൂരിൽ നിന്നും 51 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മൈസൂരും (51 കിമീ), എയർപോർട്ട് ബാംഗ്ലൂരുമാണ്.

PC:Bikashrd

ചെന്ന കേശവ ക്ഷേത്രം, അരുണാചലം

ചെന്ന കേശവ ക്ഷേത്രം, അരുണാചലം

''ആണ്ടവന്‍ സൊല്‍റാന്‍, അരുണാചലം സെയ്റാന്‍ ..'' രജനീ ആരാധകരുടെ പ്രിയപ്പെട്ട തലൈവർ ഡയലോഗുകളിൽ ഒന്നായ ഇത് അരുണാചലം എന്ന മുഴുനീള കോമഡി സിനിമയിലെയായിരുന്നു. സൂപ്പർ സ്റ്റാർ പദവിയിലേക്ക് എതിരില്ലാതെ രജനീകാന്തിനെ കയറ്റിയ ഈ സിനിമയിലെ പാട്ടു രംഗങ്ങൾ ചിത്രീകരിച്ച ഇടമാണ് കർണാടകയിലെ ഹസ്സൻ ജില്ലയിലെ ബേലൂരിലെ ചെന്ന കേശവ ക്ഷേത്രം. വിഷ്ണുവിനെ ചെന്ന കേശവനായി ആരാധിക്കുന്ന ഈ ക്ഷേത്രം 103 വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്.
വൈഷ്ണവരുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടുത്തെ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ, ശിൽപങ്ങൾ, ശിലാശാസനങ്ങൾ, തൂൺചിത്രങ്ങൾ, തുടങ്ങിയവ ഏറെ പ്രസിദ്ധമാണ്. കരിങ്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ഹസനിൽ നിന്നും 35 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 200 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Ananth H V

ഗേറ്റ് വേ ഓഫ് ഇന്ത്യ, ബാഷ

ഗേറ്റ് വേ ഓഫ് ഇന്ത്യ, ബാഷ

രജനീകാന്ത് ആരാധകരെ ഇത്രയേറെ കയ്യടിപ്പിച്ച സിനിമകളിലൊന്നാണ് ബാഷ. ആംക്ഷനും പഞ്ച് ഡയലോഗുകളും ഒക്കെയായി ആരാധക മനസ്സിൽ കയറിക്കൂടിയ ഈ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് മുംബൈയിലാണ്. അതിൽ ഏറ്റവും അധികം കാണിക്കുന്ന ഇടങ്ങളിലൊന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയാണ്.
ബ്രിട്ടണിലെ ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയും 1911 ൽ നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പണിത സ്മാരകമാണിത്. മുംബൈയുടെ താജ്മഹൽ എന്നും ഇതറിയപ്പെടുന്നു. .ഹിന്ദു-മുസ്ലിം നിർമ്മീണ രീതികളിൽ 1924ലാണ് ഇതിൻറെ നിർമ്മാമം പൂർത്തിയാക്കിയത്.

PC:Rohit Jain

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, 2.0

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, 2.0

2.0 എന്ന ഹിറ്റ് ചിത്രത്തിന്റെ ക്ലൈമാക്സ് അടക്കമുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്ത സ്ഥലമാണ് ഡെൽഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിവിധോദ്ദേശ്യ സ്റ്റേഡിയവും ലോകത്തിലെ വലിയ അമ്പത്തി ഒന്നാമത്തെ സ്റ്റേഡിയവുമായ ഇവിടെ അറുപതിനായിരത്തോളം ആളുകളെ ഒരുസമയം ഉള്‍ക്കൊള്ളുവാൻ സാധിക്കും. 1982 ഇ ഒൻപതാമത് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിട്ടാണ് ഈ സ്റ്റേഡിയം നിർമ്മിച്ചത്.

PC:Ministry of Youth Affairs and Sports

കുർസിയോങ്, പേട്ട

കുർസിയോങ്, പേട്ട

2019 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് രജനി സിനിമയായ പേട്ടയുടെ പല ഭാഗങ്ങളും ചിത്രീകരിച്ച ഇടമാണ് കുർസിയോങ്. ചിത്രത്തിലെ തമിഴ്നാട്ടിലെ പലഭാഗങ്ങളും ചിത്രീകരിച്ചത് പശ്ചിമ ബംഗാളിലെ ഡാർജലിങ്ങിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന കുർസിയോങ്ങിലാണ്. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടം തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടം കൂടിയാണ്. കുർസിയോങ് വഴിയാണ് പ്രശസ്തമായ ഡാർജലിങ് ടോയ് ട്രെയിൻ കടന്നു പോകുന്നത്. സമുദ്ര നിരപ്പിൽ നിന്നും 4783 അടി ഉയരത്തിലാണ് ഇവിടമുള്ളത്. പാർക്ക്, ദേവാലയങ്ങൾ, ക്ഷേത്രങ്ങൾ,വ്യൂ പോയിന്റുകൾ തുടങ്ങിയവ ഇവിടെ കാണാം.

യാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാംയാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X