തമിഴ് നാടിന്റെ അഭിമാന സ്തംഭങ്ങളില് zwj; ഒന്നാണ് മധുരയില് zwj; വൈഗ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന മധുര മീനാക്ഷി ക്ഷേത്രം.ഗോപുരങ്ങളും ശില്പങ്ങളും നിറഞ്ഞ ഈ പൗരാണിക ക്ഷേത്രം തമിഴ് നാടിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന നിര് zwj;മ്മിതിയാണ്. പ്രത്യേകതകളും അത്ഭുതങ്ങളും ധാരാളമുണ്ടെങ്കിലും ഏവരെയും ഇവിടുത്തെ മറ്റരൊരു കാര്യമാണ് അമ്പരപ്പിക്കുന്നത്. പാര്‍വ്വതിയുടെ അവതാരമായ മീനാക്ഷിയേയാണ് ഇവിടെ ആരാധിക്കുന്നത്. പരമശിവനേക്കാള്‍ പാര്‍വ്വതി ദേവിക്ക് ഇവിടെ പ്രാധാന്യം കല്പ്പിക്കുന്നു.PC:Bernard Gagnon പരമശിവനേക്കാള്‍ പാര്‍വ്വതിക്ക് പ്രാധാന്യം കല്പ്പിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം.PC:Os Rúpias ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ക്രിസ്തുവിനും മുന്‍പ് നിലനിന്നിരുന്ന ഒന്നായിരുന്നു മധുര മീനാക്ഷി ക്ഷേത്രം എന്ന് മനസ്സിലാക്കാം. പ്രാചീന തമിഴ് കൃതികളില്‍ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ പല നിര്‍മ്മിതകള്‍ക്കും രണ്ടായിരഞ്ഞി അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.PC:IM3847 ഇപ്പോള്‍ ഇവിടെ കാണുന്ന ക്ഷേത്രത്തിന്റെ പലഭാഗങ്ങളും 16-ാംനൂറ്റാണ്ടില്‍ പുനര്‍നിര്‍മ്മിച്ചവയാണ്. 14-ാം നൂറ്റാണ്ടില്‍ മാലിക് കഫൂര്‍ എന്ന മുസ്ലീം പടയാളിയുടെ നേതൃത്വത്തില്‍ ക്ഷേത്രം അക്രമിക്കുകയും കൊള്ളടയിക്കുകയും ചെയ്തു. പിന്നീട് നായക് ഭരണാധികാരിയായ വിശ്വനാഥ നായകരുടെ നേതൃത്വത്തിലാണ് ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത്.PC:IM3847 പുരാതന ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ഒരു നിര്‍മ്മിതി കൂടിയാണിത്. ഇവിടുത്തെ കോവിലിനു ചുറ്റുമായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.PC:Wikipedia ക്ഷേത്രത്തിനു ചുറ്റുമായാണ് ഇവിടുത്തെ നഗരം നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞല്ലോ.. ക്ഷേത്രത്തിനു ചുറ്റുമായി ചതുരാകൃതിയില്‍ ആണ് തെരുവുകള്‍. കൂടാതെ അവയ്ക്കു ചുറ്റും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡുകളുമാണ് ഇവിടുത്തേത്.PC:Jorge Royan നാലു ദിക്കിനെയും ദര്‍ശിക്കുന്ന നാലു കവാടങ്ങളോടു കൂടിയ മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നാണ്.PC:Maitreyo Bhattacharjee മധുര മീനാക്ഷി ക്ഷേത്രത്തോളം പ്രശസ്തമാണ് ഇവിടുത്തെ ക്ഷേത്രഗോപുരങ്ങളും. ഇവിടുത്തെ ക്ഷേത്രസമുച്ചയത്തിലാകെ 14 ഗോപുരങ്ങളാണുള്ളത്. വിവിധ നിലകളിലുള്ള നിര്‍മ്മിതികളാണ് ഓരോ ഗോപുരവും. ഓരോന്നിലും നിരവധി വിഗ്രഹങ്ങള്‍ കാണുവാന്‍ സാധിക്കും.PC:Wikipedia പതിനാല് ഗോപുരങ്ങളില്‍ പ്രശസ്തമായത് തെക്കേഗോപുരമെന്നറിയപ്പെടുന്ന ഗോപുരമാണ്. ഏറ്റവും ഉയരമുള്ള ഈ ഗോപുരത്തിന് 42 മീറ്ററാണ് ഉയരം.PC:G.Sasank 14ഗോപുരങ്ങളും വിവിധ കാലഘട്ടങ്ങളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവയില്‍ കിഴക്കുഭാഗത്തുള്ള ഗോപുരമാണ് ഏറ്റവും പഴക്കമേറിയത്. 1216നും 1238നും ഇടയിലായാണ് ഇത് നിര്‍മ്മിച്ചത്.PC:Wikipedia കരിങ്കല്ലില്‍ കൊത്തിയിരിക്കുന്ന പുരാണകഥാപാത്രങ്ങളാണ് ഗോപുരങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.PC:Bernard Gagnon ശിവനെയും പാര്‍വ്വതിയേയും സുന്ദരേശനും മീനാക്ഷിയുമായാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ഇവരുടെ മധുരയില്‍ നട്ട വിവാഹം ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നുവെന്നും സര്‍വ്വചരാചരങ്ങളും അതില്‍ പങ്കെടുത്തുവെന്നുമാണ് വിശ്വാസം. അവരുടെ ഈ വിവാഹത്തിന്റെ ഓര്‍മ്മ പുതുക്കി വര്‍ഷം തോറും ഏപ്രില്‍ മാസത്തില്‍ നടത്തുന്ന ആഘോഷമാണ് തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ എന്ന പേരില്‍ അറിയപ്പെടുന്നത്.PC:Rkkrajarajan ആയിരംകാല്‍ മണ്ഡപം എന്ന പ്രശസ്തമായ മണ്ഡപം മധുര മീനാക്ഷി ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാലുകള്‍ എന്നാല്‍ തൂണുകളാണ്. ആയിരം തൂണുകളില്‍ സ്ഥിതി ചെയ്യുന്ന മണ്ഡപമെന്നാണ് പേരെങ്കിലും 985 തൂണുകളാണ് ഇവിടെയുള്ളത്.PC:Rengeshb പതിനയ്യായിരത്തോളം ആളുകളാണ് ഒരു ദിവസം ഈ ക്ഷേത്രത്തിലെത്തുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇത് ഇരുപത്തയ്യായിരം കടക്കും. തിരുക്കല്യാണം ഉത്സവത്തിന് ഒരു മില്യണ്‍ ആളുകളാണ് എത്താറുള്ളത്. നേര്‍ച്ച കാഴ്ചകളായി ഒരു വര്‍ഷം ഏതാണ്ട് 60 മില്യാണ്‍ ഇന്ത്യന്‍ രൂപയാണ് ലഭിക്കുന്നത്.PC: Wikipedia