» »ശിവനേക്കാള്‍ പാര്‍വ്വതി ദേവിക്ക് പ്രാധാന്യമുള്ള ക്ഷേത്രം

ശിവനേക്കാള്‍ പാര്‍വ്വതി ദേവിക്ക് പ്രാധാന്യമുള്ള ക്ഷേത്രം

Written By: Elizabath

തമിഴ്‌നാടിന്റെ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ് മധുരയില്‍ വൈഗ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന മധുര മീനാക്ഷി ക്ഷേത്രം.ഗോപുരങ്ങളും ശില്പങ്ങളും നിറഞ്ഞ ഈ പൗരാണിക ക്ഷേത്രം തമിഴ്‌നാടിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന നിര്‍മ്മിതിയാണ്.

പരമശിവനേക്കാള്‍ പ്രാധാന്യം പാര്‍വ്വതി ദേവിക്ക്

പരമശിവനേക്കാള്‍ പ്രാധാന്യം പാര്‍വ്വതി ദേവിക്ക്

പ്രത്യേകതകളും അത്ഭുതങ്ങളും ധാരാളമുണ്ടെങ്കിലും ഏവരെയും ഇവിടുത്തെ മറ്റരൊരു കാര്യമാണ് അമ്പരപ്പിക്കുന്നത്. പാര്‍വ്വതിയുടെ അവതാരമായ മീനാക്ഷിയേയാണ് ഇവിടെ ആരാധിക്കുന്നത്. പരമശിവനേക്കാള്‍ പാര്‍വ്വതി ദേവിക്ക് ഇവിടെ പ്രാധാന്യം കല്പ്പിക്കുന്നു.

PC:Bernard Gagnon

ഭാരതത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്ന്

ഭാരതത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്ന്

പരമശിവനേക്കാള്‍ പാര്‍വ്വതിക്ക് പ്രാധാന്യം കല്പ്പിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം.

PC:Os Rúpias

ക്രിസ്തുവിനും മുന്‍പുള്ള ക്ഷേത്രം

ക്രിസ്തുവിനും മുന്‍പുള്ള ക്ഷേത്രം

ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ക്രിസ്തുവിനും മുന്‍പ് നിലനിന്നിരുന്ന ഒന്നായിരുന്നു മധുര മീനാക്ഷി ക്ഷേത്രം എന്ന് മനസ്സിലാക്കാം. പ്രാചീന തമിഴ് കൃതികളില്‍ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ പല നിര്‍മ്മിതകള്‍ക്കും രണ്ടായിരഞ്ഞി അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

PC:IM3847

പുനര്‍നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം

പുനര്‍നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം

ഇപ്പോള്‍ ഇവിടെ കാണുന്ന ക്ഷേത്രത്തിന്റെ പലഭാഗങ്ങളും 16-ാംനൂറ്റാണ്ടില്‍ പുനര്‍നിര്‍മ്മിച്ചവയാണ്. 14-ാം നൂറ്റാണ്ടില്‍ മാലിക് കഫൂര്‍ എന്ന മുസ്ലീം പടയാളിയുടെ നേതൃത്വത്തില്‍ ക്ഷേത്രം അക്രമിക്കുകയും കൊള്ളടയിക്കുകയും ചെയ്തു. പിന്നീട് നായക് ഭരണാധികാരിയായ വിശ്വനാഥ നായകരുടെ നേതൃത്വത്തിലാണ് ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത്.

PC:IM3847

കോവിലിനു ചുറ്റും നിര്‍മ്മിക്കപ്പെട്ട നഗരം

കോവിലിനു ചുറ്റും നിര്‍മ്മിക്കപ്പെട്ട നഗരം

പുരാതന ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ഒരു നിര്‍മ്മിതി കൂടിയാണിത്. ഇവിടുത്തെ കോവിലിനു ചുറ്റുമായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Wikipedia

താമരയുടെ ആകൃതിയിലുള്ള നഗരം

താമരയുടെ ആകൃതിയിലുള്ള നഗരം

ക്ഷേത്രത്തിനു ചുറ്റുമായാണ് ഇവിടുത്തെ നഗരം നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞല്ലോ.. ക്ഷേത്രത്തിനു ചുറ്റുമായി ചതുരാകൃതിയില്‍ ആണ് തെരുവുകള്‍. കൂടാതെ അവയ്ക്കു ചുറ്റും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡുകളുമാണ് ഇവിടുത്തേത്.

PC:Jorge Royan

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം

നാലു ദിക്കിനെയും ദര്‍ശിക്കുന്ന നാലു കവാടങ്ങളോടു കൂടിയ മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നാണ്.

PC:Maitreyo Bhattacharjee

ക്ഷേത്രത്തോളം പ്രശസ്തമായ ക്ഷേത്രഗോപുരങ്ങള്‍

ക്ഷേത്രത്തോളം പ്രശസ്തമായ ക്ഷേത്രഗോപുരങ്ങള്‍

മധുര മീനാക്ഷി ക്ഷേത്രത്തോളം പ്രശസ്തമാണ് ഇവിടുത്തെ ക്ഷേത്രഗോപുരങ്ങളും. ഇവിടുത്തെ ക്ഷേത്രസമുച്ചയത്തിലാകെ 14 ഗോപുരങ്ങളാണുള്ളത്. വിവിധ നിലകളിലുള്ള നിര്‍മ്മിതികളാണ് ഓരോ ഗോപുരവും. ഓരോന്നിലും നിരവധി വിഗ്രഹങ്ങള്‍ കാണുവാന്‍ സാധിക്കും.

PC:Wikipedia

ഗോപുരങ്ങളുടെ പ്രത്യേകതകള്‍

ഗോപുരങ്ങളുടെ പ്രത്യേകതകള്‍

പതിനാല് ഗോപുരങ്ങളില്‍ പ്രശസ്തമായത് തെക്കേഗോപുരമെന്നറിയപ്പെടുന്ന ഗോപുരമാണ്. ഏറ്റവും ഉയരമുള്ള ഈ ഗോപുരത്തിന് 42 മീറ്ററാണ് ഉയരം.

PC:G.Sasank

പഴക്കമേറിയ കിഴക്കേ ഗോപുരം

പഴക്കമേറിയ കിഴക്കേ ഗോപുരം

14ഗോപുരങ്ങളും വിവിധ കാലഘട്ടങ്ങളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവയില്‍ കിഴക്കുഭാഗത്തുള്ള ഗോപുരമാണ് ഏറ്റവും പഴക്കമേറിയത്. 1216നും 1238നും ഇടയിലായാണ് ഇത് നിര്‍മ്മിച്ചത്.

PC:Wikipedia

കൊത്തുപണികള്‍

കൊത്തുപണികള്‍

കരിങ്കല്ലില്‍ കൊത്തിയിരിക്കുന്ന പുരാണകഥാപാത്രങ്ങളാണ് ഗോപുരങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

PC:Bernard Gagnon

തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ

തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ

ശിവനെയും പാര്‍വ്വതിയേയും സുന്ദരേശനും മീനാക്ഷിയുമായാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ഇവരുടെ മധുരയില്‍ നട്ട വിവാഹം ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നുവെന്നും സര്‍വ്വചരാചരങ്ങളും അതില്‍ പങ്കെടുത്തുവെന്നുമാണ് വിശ്വാസം. അവരുടെ ഈ വിവാഹത്തിന്റെ ഓര്‍മ്മ പുതുക്കി വര്‍ഷം തോറും ഏപ്രില്‍ മാസത്തില്‍ നടത്തുന്ന ആഘോഷമാണ് തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ എന്ന പേരില്‍ അറിയപ്പെടുന്നത്.

PC:Rkkrajarajan

ആയിരംകാല്‍ മണ്ഡപം

ആയിരംകാല്‍ മണ്ഡപം

ആയിരംകാല്‍ മണ്ഡപം എന്ന പ്രശസ്തമായ മണ്ഡപം മധുര മീനാക്ഷി ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാലുകള്‍ എന്നാല്‍ തൂണുകളാണ്. ആയിരം തൂണുകളില്‍ സ്ഥിതി ചെയ്യുന്ന മണ്ഡപമെന്നാണ് പേരെങ്കിലും 985 തൂണുകളാണ് ഇവിടെയുള്ളത്.

PC:Rengeshb

പത്ത് മില്യണ്‍ ഭക്തരെത്തുന്ന ക്ഷേത്രം

പത്ത് മില്യണ്‍ ഭക്തരെത്തുന്ന ക്ഷേത്രം

പതിനയ്യായിരത്തോളം ആളുകളാണ് ഒരു ദിവസം ഈ ക്ഷേത്രത്തിലെത്തുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇത് ഇരുപത്തയ്യായിരം കടക്കും. തിരുക്കല്യാണം ഉത്സവത്തിന് ഒരു മില്യണ്‍ ആളുകളാണ് എത്താറുള്ളത്. നേര്‍ച്ച കാഴ്ചകളായി ഒരു വര്‍ഷം ഏതാണ്ട് 60 മില്യാണ്‍ ഇന്ത്യന്‍ രൂപയാണ് ലഭിക്കുന്നത്.

PC: Wikipedia

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...