Search
  • Follow NativePlanet
Share
» »നിധി കുഴിച്ചുകിട്ടിയ പണം കൊണ്ട് പണിത ടിപ്പുവിന്റെ കോട്ട!!

നിധി കുഴിച്ചുകിട്ടിയ പണം കൊണ്ട് പണിത ടിപ്പുവിന്റെ കോട്ട!!

സൈനിക താവളമായും കീഴടക്കലിന്‍റെ അടയാളമായും ഒക്കെ കാലങ്ങളോളം തലയുയർത്തി നിന്ന, ചരിത്രകാരൻമാരെയും സഞ്ചാരികളെയും ആകർഷിക്കുന്ന ആത്തൂർ കോട്ടയുടെ വിശേഷങ്ങൾ

By Elizabath Joseph

കാലങ്ങൾ കൈമറിഞ്ഞ് സഞ്ചരിക്കുന്ന ഒരു കോട്ട...നായക്കർ മുതൽ ഹൈദരലിയും ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും ഒക്കെ തങ്ങളുടെ കഥകൾ എഴുതിച്ചേർത്ത അനേകം കോട്ടകളിലൊന്നാണ് തമിഴ്നാട്ടിൽ സേലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ആത്തൂർ കോട്ട. സൈനിക താവളമായും കീഴടക്കലിന്‍റെ അടയാളമായും ഒക്കെ കാലങ്ങളോളം തലയുയർത്തി നിന്ന, ചരിത്രകാരൻമാരെയും സഞ്ചാരികളെയും ആകർഷിക്കുന്ന ആത്തൂർ കോട്ടയുടെ വിശേഷങ്ങൾ...

എവിടെയാണിത്?

എവിടെയാണിത്?

തമിഴ്നാട്ടിൽ സേലം ജില്ലയിൽ ആത്തൂർ നഗരത്തിലാണ് ആത്തൂർ കോട്ട സ്ഥിതി ചെയ്യുന്നത്. ആറ്റൂർ കോട്ട എന്നും ഇതറിയപ്പെടുന്നു. വശിഷ്ട നദിയുടെ തീരത്തായാണ് ഇതുള്ളത്,

PC:SophiaRita jayaraman

 നിധി കുഴിച്ചു കിട്ടിയ പണവും ആത്തൂർ കോട്ടയും

നിധി കുഴിച്ചു കിട്ടിയ പണവും ആത്തൂർ കോട്ടയും

കോട്ടയുടെ നിർമ്മാണത്തെക്കുറിച്ച് പല കഥകളും നിലവിലുണ്ട്. ഒരിക്കല്‍ നായാട്ടു നടത്തുകയായിരുന്ന ഗട്ടി മുതലിയാർ എന്നയാൾ ഒരു മുയൽ കുറ്റിക്കാട്ടിലൂടെ ഓടുന്നതു കണ്ടുവത്രെ. അതിനെ പിന്തുടർന്നെത്തിയ മുതലിയാർ മണ്ണിൽ കുഴിച്ചിട്ട നിലയിൽ കിടക്കുന്ന ഒരു കുടത്തിന്റെ കുറച്ചു ഭാഗങ്ങൾ കണ്ടു. പിന്നീട് അവിടം കുഴിച്ചപ്പോൾ സ്വർണ്ണ നാണയങ്ങളടങ്ങിയ ഏഴ് കുടങ്ങൾ അയാൾക്ക് ലഭിച്ചുവത്രെ. അങ്ങനെ അതിൽ നിന്നും കിട്ടയി പണം ഉപയോഗിച്ച് മുതലിയാർ നിർമ്മിച്ചതാണ് ഈ കോട്ട എന്നാണ് ഒരു കഥ.

 ചരിത്രം പറയുന്നത്

ചരിത്രം പറയുന്നത്

മധുരൈ നയക്കൻമാരുടെ പടത്തലവനായിരുന്ന പാലയക്കാരരുടെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ലക്ഷമണ നായക്കൻ എന്നയാൾ പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഗട്ടി മുതലി വംശത്തിന്റെ സ്ഥാപകനാണ് കോട്ട നിർമ്മിച്ചതെന്നും വിശ്വാസമുണ്ട്.

മാറിമാറി വന്ന അവകാശികൾ

മാറിമാറി വന്ന അവകാശികൾ

കോട്ടയുടെ നിർമ്മാണം പൂർത്തിയായതു മുതൽ കോട്ടയ്ക്കും അവകാശികൾ ധാരാളമായിരുന്നു. നായക് രാജവംശം, ഹൈദരലി, ടിപ്പു സുൽത്താൻ, ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ളവർ കോട്ടയിൽ പലകാലങ്ങളിലായി ആധിപത്യം ഉറപ്പിച്ചിരുന്നു. കാലങ്ങളോളം ബ്രിട്ടീഷുകാരുടെ സൈനിക പാളയം കൂടിയായിരുന്നു ഇത്. 1854 വരെയാണ് ഇത് ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നത്. അതിനുശേഷം ഇത് ഉപയോഗശൂന്യമാവുകയായിരുന്നു.

ഇപ്പോൾ

ഇപ്പോൾ

1768 വരെ മൈസൂർ ഹൈദരലിയുടെ കീഴിലായിരുന്നു ഇവിടം. പിന്നീട് ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അടിയറ വെച്ചെങ്കിലും അധികം വൈകാതെ തന്നെ തിരിച്ചു പിടിക്കുകയുണ്ടായി. പിന്നീട് മൂന്നാം മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താനിൽ നിന്നും ചതിയിലൂടെ കമ്പനി കോട്ട തിരിച്ചുപിടിച്ചു എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ബ്രിട്ടീഷുകാരുടെ മദ്രാസ് പ്രസിഡൻസിയിയുടെ ഭാഗമായ കോട്ട അവർ സൈനികാവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം സംരക്ഷിക്കപ്പെടുന്നത്.

62 ഏക്കറിനുള്ളിൽ

62 ഏക്കറിനുള്ളിൽ

62 ഏക്കർ സ്ഥലത്തിനുള്ളിലായാണ് ആത്തൂര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ചുവരുകൾക്ക് 30 അടി നീളവും 15 അടി വീതിയുമുണ്ട്.
ഇവിടെയുള്ള കല്ലടിത്താൻകുണ്ട്ര് എന്ന സ്ഥലത്തു നിന്നുമാണ് കോടട് നിർമ്മിക്കാൻ ആവശ്യമായ കല്ലുകൾ കൊണ്ടുവന്നത് എന്നാണ് വിശ്വാസം. വലിയ ചേംബറുകളും ഹാളുകളും ഒക്കെ ഇതിനകത്തു കാണാം.

PC:Sophia Jayaraman

ചുവരെഴുത്തുകൾ

ചുവരെഴുത്തുകൾ

തമിഴ്, സംസ്കൃതം, തെലുഗു തുടങ്ങിയ ഭാഷകളിലുള്ള ലിഖിതങ്ങൾ കോട്ടയുടെ വിവിധ ഇടങ്ങളിലായി കാണാം. എന്നാൽ കോട്ടയുടെ തകർന്ന ഇടങ്ങളിലാണ് കൂടുതൽ ലിഖിതങ്ങൾ ഉണ്ടായിരുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

സേലത്തു നിന്നും 66 കിലോമീറ്റർ അകലെയാണ് ആത്തൂർ സ്ഥിതി ചെയ്യുന്നത്. സേലം, കോയമ്പത്തൂർ, ചെന്നൈ, ട്രിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് നേരിട്ടുള്ള ബസ് സർവ്വീസുകളുണ്ട്. 120 കിലോമീറ്റർ അകലെയുള്ള ട്രിച്ചിയിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

കേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമം കേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമം

ടിപ്പു സുൽത്താന്റെ കഥകളുറങ്ങുന്ന ശ്രീരംഗപട്ടണത്തെ മറ‍ഞ്ഞിരിക്കുന്ന അ‍ഞ്ച് തുരങ്കങ്ങൾ <br />ടിപ്പു സുൽത്താന്റെ കഥകളുറങ്ങുന്ന ശ്രീരംഗപട്ടണത്തെ മറ‍ഞ്ഞിരിക്കുന്ന അ‍ഞ്ച് തുരങ്കങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X