» »മൃദംഗശൈലേശ്വരിയെ പ്രശസ്തമാക്കിയത് ഡി ജി പി അല്ല

മൃദംഗശൈലേശ്വരിയെ പ്രശസ്തമാക്കിയത് ഡി ജി പി അല്ല

Written By:

പരശുരാമനാൽ പ്രതിഷ്ഠ നിർവഹി‌ച്ച ക്ഷേത്രങ്ങളിൽ ഏറെ അപൂർവതകളുള്ള ഒരു ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ മൃദംഗശൈലേശ്വരി ക്ഷേത്രം. ക്ഷേത്രത്തിന്റെ അത്ഭുത ശക്തിയേക്കുറിച്ച് മുൻ ഡിജിപി അലക്സാണ്ടർജേക്കബ് നടത്തിയ പ്രഭാഷണം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് ഈ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആരം‌ഭിച്ചത്.

യഥാർത്ഥത്തിൽ ദേവി തന്നെയാണ് ക്ഷേത്രത്തിലേക്ക് തന്റെ ഭക്തരെ കൊണ്ടുവന്നത്. കള്ളന്മാരും പൊലീസുകാരുമൊക്കെ അതിന് ഒരു നിമിത്തമായെന്ന് മാത്രം. മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഐ‌തിഹ്യ കഥകളിൽ മാത്രം നടന്നു എന്ന് ‌പറയപ്പെടുന്ന അത്ഭുത‌ങ്ങള‌ല്ല മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനുള്ളത് ഈ വർത്തമാന കാലത്ത് തന്നെ നടന്ന അത്ഭുതങ്ങളാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്ക് വിശ്വാസികളെ അടുപ്പിക്കുന്നത്.

മോഷ്ടിക്കാൻ കഴിയാ‌ത്ത അത്ഭുത വിഗ്രഹം

ക്ഷേത്രത്തിലെ, കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള പഞ്ചലോഹ വിഗ്രഹവുമായി ബന്ധപ്പെട്ടാണ് അ‌ത്ഭുത സംഭ‌വം നടന്നത്. ക്ഷേത്രത്തിലെ വിഗ്രഹം മൂന്ന് തവണ മോഷ്ടിക്കപ്പെട്ടെങ്കിലും വിഗ്രഹം ക്ഷേത്രത്തിലേക്ക് തന്നെ തിരികെയെത്തി‌യ സംഭവമായിരുന്നു മുൻ ഡി ജി ‌പി വിവരിച്ചത്.

മൂന്ന് തവണ തിരികെയെത്തിയ ‌വിഗ്രഹം

പാലക്കാട് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആദ്യ തവണ മോഷണ നടന്നതിന് ശേഷം വിഗ്രഹം തിരികെ ലഭി‌ച്ചത്. മുഴക്കുന്ന് ദേവി ക്ഷേത്രത്തിലെ ‌വിഗ്രഹമാണ് ഇതെന്ന കത്തും വിഗ്രഹത്തിന് ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് 300 മീറ്റർ മാറിയാണ് ‌രണ്ടാമത്തെ തവണ മോഷണം നടന്നതിന് ശേഷം വിഗ്രഹം ലഭിച്ചത്. മൂന്നാം തവണ വയനാട്ടിൽ നിന്നാണ് ലഭിച്ചത്.

കള്ള‌ന്മാർ നൽകി‌യ സാക്ഷ്യം

വർഷങ്ങൾക്ക് ശേഷം മറ്റൊരു മോഷണക്കേസിൽ ചില കള്ളന്മാരെ പിടികൂടിയപ്പോളാണ് വിഗ്രഹത്തിന്റെ ശക്തിയേക്കുറിച്ച് പൊലീസിന് മനസിലാകുന്നത്. ഈ വിഗ്രഹം മോഷ്ടി‌‌ച്ച് കഴിഞ്ഞാൽ കള്ളന്മാരുടെ സമനില തെറ്റും.

നിയന്ത്രണം പോകുന്ന കള്ളന്മാർ

പിന്നെ അവർക്ക് എങ്ങോട്ട് പോകണമെന്ന് മനസിലാവാതെ വരും. മാത്രമല്ല ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അറിയാതെ മലമൂത്ര വിസർജനവും നടത്തും. അതോടെ കള്ളന്മാർ വിഗ്രഹം ഉപേക്ഷിച്ച് പോകുകയാണ് പ‌തിവ്.

അസാധ്യ കാര്യ‌ങ്ങൾ സാധിച്ച് തരുന്ന ദേവി

ഈ ക്ഷേത്രത്തിൽ എത്തി ദേവിയോട് വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ഏത് അസാധ്യ കാ‌ര്യങ്ങളും നിഷ്‌പ്രയാസം സാധിച്ച് ലഭിക്കുമെന്നാണ് വിശ്വാസം.

രോഗം മാറ്റുന്ന തീർത്ഥം

ഇവിടുത്തെ പഞ്ചലോഹ വിഗ്രഹത്തിൽ അഭിക്ഷേകം ചെയ്ത തീർത്ഥം കുടിച്ചാൽ ഏത് മാറാ രോഗവും മാറുമെന്ന വിശ്വാസം പണ്ട് മുത‌ൽക്കേ ഉ‌ള്ളതാണ്.

108 ദുർഗ ക്ഷേത്രങ്ങൾ

108 ദുർഗ ക്ഷേത്രങ്ങൾ

പരശുരാമൻ സ്ഥാപിച്ച 108 ദു‌ർഗ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച 64 ബ്രാഹ്മിണ ഗ്രാമങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മുഴക്കുന്ന് എന്ന ഗ്രാമം.

PC: mridangasaileswaritemple.org

പഴശ്ശി രാജാവിന്റെ കുടുംബ ക്ഷേത്രം

പഴശ്ശി രാജാവിന്റെ കുടുംബ ക്ഷേത്രം

പഴശ്ശി രാജാവിന്റെ കുടുംബ ക്ഷേത്രമാണ് മൃദംഗശൈലേശ്വരി ക്ഷേത്രം. ഇവിടുത്തെ പോർക്കലി ഭഗവതിയാണ് പഴശ്ശിരാജാവിന്റെ കുലദേ‌വത. ഈ ക്ഷേത്രത്തിന്റെ പ‌രിസരത്ത് പഴശ്ശി രാജാവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
PC: mridangasaileswaritemple.org

മൃ‌ദംഗം പിറന്ന് വീണ സ്ഥലം

മൃ‌ദംഗം പിറന്ന് വീണ സ്ഥലം

വാദ്യങ്ങളു‌ടെ മാതാവ് എന്ന് അറിയപ്പെടുന്ന ദേവ വാദ്യമായ മൃദംഗം ഭൂമിയിൽ അവതരിച്ചത് മുഴക്കുന്നിൽ ആണെന്നാണ് വിശ്വാസം. മൃ‌‌ദംഗ രൂപത്തിൽ ദേവി സ്വയംഭൂ ആയെന്നാണ് വിശ്വാസം. ഈ ചൈതന്യത്തെ ആവാഹിച്ചാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയത്. അങ്ങനെയാണ് ഈ ക്ഷേത്രത്തിന് മൃദം‌ഗ ശൈ‌ലേശ്വരി ക്ഷേ‌ത്രം എന്ന പേര് വന്നത്.
PC: mridangasaileswaritemple.org

മുഴക്കുന്ന്

മുഴക്കുന്ന്

കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് അ‌ടുത്തുള്ള മുഴക്കുന്ന് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മിഴാവ് കുന്ന് ലോപിച്ചാണ് മുഴക്കുന്ന് എന്ന വാക്കുണ്ടായത് എന്നും. മുഴക്കമു‌ള്ള കുന്ന് എന്ന വാക്ക് ലോപിച്ച് മുഴക്കുന്ന് ആയി എന്നുമാണ് വിശ്വാസം.
PC: mridangasaileswaritemple.org

Read more about: kannur, temples, kerala
Please Wait while comments are loading...