Search
  • Follow NativePlanet
Share
» »ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര

ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര

മരണത്തെ മുഖാമുഖം കണ്ടൊരു യാത്ര.... അടുത്ത വളവിൽ കാത്തിരിക്കുന്നത് ജീവിതമാണോ അതോ അപ്രതീക്ഷിത മരണമാണോ എന്നറിയാതെ വളവുകളും തിരികവുകളും ചെങ്കുത്തായ പാറകളും കൊക്കകളും ഒക്കെയുളള വഴിയിലൂടെ കിലോമീറ്ററുകൾ പിന്നിടുന്ന യാത്ര വിജയകരമായി പൂർത്തിയാക്കുവാൻ ധൈര്യം കുറച്ചൊന്നുമല്ല വേണ്ടത്. ആയിരക്കണക്കിന് അടി ഉയരത്തിലൂടെ സ‍ഞ്ചരിക്കുന്നതിന്റെ അമ്പരപ്പവും ചുറ്റിലുമുള്ള കാഴ്ചകൾ നല്കുന്ന ഭയവും മുൻപ് പോയവരുടെയും പാതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും കഥകളും ഈ യാത്രയെ കുറച്ച് പിന്നോട്ട് വലിക്കും. ഇതാ ലോകത്തിലെ തന്നെ ഏറ്റവും ഭീതിപ്പെടുത്തുന്ന റോഡുകളിലൊന്നായ കില്ലാർ -കിഷ്ത്വാർ പാതയുടെ വിശേഷങ്ങൾ!

ജീവൻ പണയംവെച്ച് വണ്ടി ഓടിക്കാം... ഈ റോഡുകളിലൂടെ!!

കില്ലാർ -കിഷ്ത്വാർ പാത

കില്ലാർ -കിഷ്ത്വാർ പാത

ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പാതകളിലൊന്നാണ് കില്ലാർ -കിഷ്ത്വാർ പാത. ഹിമാചൽ പ്രദേശിലെ കില്ലാറിൽ നിന്നും ജമ്മു കാശ്മീരിലെ കിഷ്ത്വാറിലേക്കുള്ള ഈ വഴി അതിസാഹസികർക്കു മാത്രം പറ്റിയ ഒന്നാണ്. 120.8 കിലോമീറ്റർ ദൂരമാണ് ഈ വഴിയുള്ളത്.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലം

ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലം

ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയുള്ള യാത്രയെന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. കാരണം അത്രയധികം അപകടം നിറ‍ഞ്ഞ വഴിയാണിത്. ചെങ്കുത്തായ റോഡുകളും ഒരു സമയം ഒരു വാഹനത്തിന് മാത്രം പോകുവാൻ സാധിക്കുന്ന വഴികളും മറു വശത്തെ ആഴമുള്ള കൊക്കകളും ഇവിടെ ജീവന് വില പറയും.

PC:Michael Scalet

കില്ലാറിൽ നിന്നും

കില്ലാറിൽ നിന്നും

ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പിതി ജില്ലയിലെ കില്ലാറിൽ നിന്നുമാണ് ഈ പാത തുടങ്ങുന്നത്. സമുദ്ര നിരപ്പിൽ നിന്നും 8280 അടി ഉയരത്തിലുള്ള സ്ഥലമാണിത്. വളഞ്ഞും തിരിഞ്ഞും ചില സമയങ്ങളിൽ മണ്ണിലൂടെയാണോ പോകുന്നത് എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ വണ്ടിയുടെയും ഡ്രൈവ് ചെയ്യുന്നയാളുടെയും സ്റ്റാമിനയും പവറും ഒരേ സമയം പരീക്ഷിക്കുന്ന ഒരു റൂട്ടാണിത്.

ഒരു സമയം ഒരു വാഹനം മാത്രം

ഒരു സമയം ഒരു വാഹനം മാത്രം

ഒരേ സമയം ഒരു വാഹനത്തിനു മാത്രമാണ് ഇവിടെ കടന്നു പോകുവാൻ സാധിക്കുക. എതിരെ മറ്റൊരു വണ്ടി വന്നാൽ സൈഡ് കൊടുക്കുവാൻ അനുയോജ്യമായ സ്ഥലം വരെ റിവേഴ്സിൽ പോവുക എന്നതല്ലാതെ മറ്റൊരു വഴിയില്ല. ഇത്രയും റിസ്കിയായി റിവേഴ്സെടുക്കുവാൻ അറിയില്ലെങ്കിൽ പണിപാളി എന്നു മാത്രം കരുതിയാൽ മതി. അത്രയും വീതി കുറഞ്ഞ വഴിയാണ് ഇവിടെയുള്ളത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന മലകളുടെയ താഴെക്കൂടിയുള്ള ഈ വഴി അത്യന്തം അപകടകാരിയാണ്. ഒരു നിമിഷം ശ്രദ്ധയൊന്ന് പാളിയാൽ ചെന്നു നിൽക്കുക കൊക്കകളിൽ കാത്തിരിക്കുന്ന മരണത്തിലേക്കായിരിക്കും എന്നതിൽ ഒരു സംശയവുമില്ല.

PC:India Untravelled

ദേശീയ പാത 26

ദേശീയ പാത 26

പേരിൽ ദേശീയ പാത 26 എന്നൊക്കെ കാണാമെങ്കിലും അതിന്റെ പകിട്ടൊന്നും റോഡിനില്ല എന്നതാണ് യാഥാർഥ്യം. പേരിനു മാത്രമാണ് മിക്കയിടത്തും ഒരു റോഡുണ്ടാവുക. കല്ലുകളും പാറക്കഷ്ണങ്ങളുമായിരിക്കും റോഡിൽ മുഴുവനും ഉണ്ടാവുക. മലയുടെ സൈഡിൽ നിന്നും പാറക്കൂട്ടങ്ങൾ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന അപകടകരമായ കാഴ്ചയും ഇവിടെ കാണാം. ഇതുകൊണ്ട് പലപ്പോഴും മുന്നിൽ നടക്കുന്നത് കാണാൻ കഴിയാതെ അപകടങ്ങളുണ്ടാവാറുണ്ട്. മിക്കയിടങ്ങളിലും കുത്തനെയുള്ള കയറ്റമാണ്.

PC:Rajib Ghosh

കരുതാം ഓക്സിജൻ മാസ്ക്

കരുതാം ഓക്സിജൻ മാസ്ക്

ഉയരങ്ങളിലേക്കുള്ള യാത്രയായതിനാൽ ഓക്സിജന്‍റെ അഭാവം പലപ്പോഴും യാത്രകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. ആരോഗ്യമുള്ള ഒരാൾക്കു പോലും ചിലപ്പോൾ യാത്ര പൂർത്തിയാക്കുവാൻ കഴിഞ്ഞു എന്നു വരില്ല. അതുകൊണ്ട് തീർച്ചായും ഈ വഴിയുള്ള യാത്രയിൽ ഓക്സിജൻ മാസ്ക് കരുതേണ്ടതാണ്.

PC:Indrajit Das

കിടിലൻ കാഴ്ചകൾ

കിടിലൻ കാഴ്ചകൾ

ജീവനു പോലും വെല്ലുവിളിയാണെങ്കിലും ഇവിടേക്ക് സ‍ഞ്ചാരികൾ ധാരാളമായി എത്തുന്നു. ഈ പാതയിലൂടെ സഞ്ചരിക്കുമ്പോഴുള്ള കാഴ്ചകളാണ് ആളുകളെ ഇതിലേക്ക് കൂടുതലും ആകർഷിക്കുന്നത്. താഴ്വരയിലെ വീടുകളുടെ കാഴ്ചയും വ്യത്യല്തമായ ഭൂ പ്രകൃതിയും സാഹസികതയും സഞ്ചാരികളെ ഇവിടേക്ക് കൊണ്ടുവരുന്നു.

PC:Nupgong6

മഴക്കാലത്ത് ശ്രദ്ധിക്കാം

മഴക്കാലത്ത് ശ്രദ്ധിക്കാം

എപ്പോൾ വേണമെങ്കിലും യാത്ര പോകാമെങ്കിലും മഴക്കാല യാത്രകൾ കഴിവതും ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. മഴ പെയ്താൽ ചെളി കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾക്കു ഗ്രിപ്പ് കിട്ടാതിരിക്കുവാനും തെന്നി മറിയുവാനും സാധ്യത അധികമാണ്. മാത്രമല്ല കനത്ത കാറ്റ് എപ്പോഴും ഇവിടെ വീശാറുണ്ട്. ആ സമയങ്ങളിൽ റോഡ് ഇടിയുവാനും മലയിടിയുവാനും സാധ്യത അധികമാണ്. രാത്രി കാലങ്ങളിലുള്ള യാത്രയും ഒഴിവാക്കുന്നതാണ് നല്ലത്.

PC:timquijano

കിഷ്ത്വാർ

കിഷ്ത്വാർ

ജമ്മു കാശ്മീരിലെ കിഷ്ത്വാറിലേക്കാണ് ഈ യാത്ര എത്തിച്ചേരുന്നത്. ഇതിലെ ഏറ്റവും അപകടകരമായ സമയം അവസാന 50 കിലോമീറ്ററാണ്. സമുദ്ര നിരപ്പിൽ നിന്നും 8280 മീറ്റർ ഉയരത്തിലുള്ള വഴിയിലൂടെ ആരംഭിക്കുന്ന യാത്ര കിഷ്ത്വാറിലെത്തുമ്പോഴേയ്ക്കും 5374 അടിയായി കുറയും. അതുകൊണ്ടു തന്നെ മിക്കപ്പോഴും കുത്തനെയുള്ള ഇറക്കറങ്ങൾ യാത്രയിൽ പേടിപ്പിക്കാനായി കടന്നു വരാറുണ്ട്.

PC:Narender9

റോഡിനു നടുവിലൂടെ മാത്രം വണ്ടിയോടിക്കുക

റോഡിനു നടുവിലൂടെ മാത്രം വണ്ടിയോടിക്കുക

ഇതുവഴി യാത്ര ചെയ്യുമ്പോൾ റോഡിന് നടുവിലൂടെ മാത്രം വണ്ടിയോടിക്കുവാന്‍ ശ്രദ്ധിക്കുക. മലയുടെ സൈഡിലൂടെ പാറക്കെട്ടുകൾ തള്ളി നിൽക്കുന്നത് ഒരു വശത്തും കാരണമൊന്നുമില്ലാതെ റോഡുകൾ കൊക്കയിലേക്ക് ഇടിയുന്നതും കാരണമാണ് വണ്ടികൾ റോഡിനു നടുവിലൂടെ ഓടിക്കുന്നതാണ് നല്ലതെന്ന് പറയുവാന്‍ കാരണം.

ഹൈവേയിലെ പ്രേതം... ഈ റോഡുകളിലൂടെയുള്ള രാത്രികാലയാത്ര ഒഴിവാക്കാം...

ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !!

PC:JP Davidson

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more